പ്രതി  ആവ​ശ്യ​പ്പെ​ട്ട സെ​ല്ലി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചില്ല;  വാ​ർ​ഡ​ന്‍റെ ചെ​വി​ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു; ത​ട​വു​കാ​ര​നെ​തി​രേ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ വാ​ർ​ഡ​ന്‍റെ ചെ​വി​ക്ക് ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നെ​തി​രെ പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സാ​ബു ഡാ​നി​യേ​ൽ (38) നെ​തി​രെ​യാ​ണ് പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ വാ​ർ​ഡ​ൻ ഹ​രി​കൃ​ഷ്ണ​ന്‍റെ ചെ​വി പ്ര​തി ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച ഇ​യാ​ളെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട സെ​ല്ലി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച​താ​ണ് വാ​ർ​ഡ​ന്‍റെ നേ​രെ ക​യ്യേ​റ്റം ചെ​യ്യാ​ൻ ഇ​ട​യാ​ക്കി​യ​ത്. മോ​ഷ​ണം, വഞ്ചന, അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സാ​ബു ഡാ​നി​യേ​ൽ നേ​ര​ത്തെ​യും ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ വാ​ർ​ഡ​നെ മ​ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കോ​ട​തി​യു​ടെ അ​നു​മ​തി​ക്ക് ശേ​ഷം പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പൂ​ജ​പ്പു​ര…

Read More

നി​പ്പാ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ൾ പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: നി​പ്പാ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ൾ തീ​രു​മാ​നി​ച്ചു. മേ​യ് 26ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ), പോ​ലീ​സ് വ​കു​പ്പി​ൽ വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (വ​നി​താ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ) ത​സ്തി​യി​ലേ​ക്കു​ള്ള ഒ​എം​ആ​ർ പ​രീ​ക്ഷ ജൂ​ലൈ 22ന് ​ന​ട​ത്തും. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ്, കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് അ​ലൈ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ക​ന്പ​നി​യി​ലെ ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് (പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക നി​യ​ന​മം), ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സി​ൽ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ ഓ​ഗ​സ്റ്റ് അ​ഞ്ചി​നും ന​ട​ത്തു​ന്ന​തി​ന് പി​എ​സ്‌​സി യോ​ഗം തീ​രു​മാ​നി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 3.15 വ​രെ​യാ​ണ് പ​രീ​ക്ഷ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ച​ർ ഫി​സി​ക്സ് (ജൂ​ണി​യ​ർ) പ​രീ​ക്ഷ ഈ ​മാ​സം 27നും ​ഇ​ന്ത്യ​ൻ…

Read More

മുല്ലപ്പള്ളിയെ അനുകൂലിച്ച് ഇന്ദിരാഭവനു മുന്നിൽ പോസ്റ്ററുകൾ; കെപിസിസി അധ്യക്ഷനാക്കണമെന്നാ വശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം: മുല്ലപ്പളളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന്‍റെയും തിരുവനന്തപുരം ഡിസിസി ഓഫീസിന്‍റെയും മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കണമെന്നാ വശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. തിങ്കളാഴ്ച മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ ഇന്ദിരാഭവനു മുന്നിൽ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.

Read More

മാഹി ഇരട്ടക്കൊലപാതകം: ഗവർണർ വിശദീകരണം ചോദിച്ചിട്ടില്ല; . ഒറ്റപ്പെട്ട ഇത്തരം അക്രമ സംഭവങ്ങൾക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്തിടെ മാഹിയിൽ നടന്ന ഇരട്ടക്കൊലപാതകങ്ങളിൽ ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഈ സർക്കാരിന്‍റെ കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ ഗവർണർ ഒരിക്കൽ പോലും വിശദീകരണം തേടിയിട്ടില്ല. ഒറ്റപ്പെട്ട ഇത്തരം അക്രമ സംഭവങ്ങൾക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മാഹിയിൽ അടുത്തിടെ സിപിഎം, ആർഎസ്എസ് പ്രവർത്തകർ മിനിറ്റുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനോട് രാജ്സഭവൻ റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നായിരുന്നു വാർത്തകൾ. ഈ വാർത്തയാണ് മുഖ്യമന്ത്രി തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

Read More

ജോസ് കെ. മാണിയുടെ രാജി ജനങ്ങളോടുള്ള വെല്ലുവിളി; കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ തയാറുണ്ടോ എന്ന് കേരള കോണ്‍ഗ്രസ്-എം വ്യക്തമാക്കണ മെന്ന് കോടിയേരി

തിരുവനന്തപുരം: രാജ്യസഭയിലേക്ക് പോകാൻ ലോക്സഭാംഗത്വം രാജിവയ്ക്കുന്ന ജോസ് കെ. മാണിയുടെ നടപടി കോട്ടയം മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു വർഷം കൂടി തന്‍റെ ടേം പൂർത്തിയാകാനിരിക്കേ ജോസ് കെ. മാണിയുടെ രാജി വഴി മണ്ഡലത്തിന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നും കോടിയേരി വിമർശിച്ചു. രാജ്യസഭയിലേക്ക് ജോസ് കെ. മാണി പോകുന്പോൾ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ തയാറുണ്ടോ എന്ന് കേരള കോണ്‍ഗ്രസ്-എം വ്യക്തമാക്കണം. രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റെ പേരിൽ കോണ്‍ഗ്രസിൽ നടക്കുന്ന പോര് സ്ഥാനമാനങ്ങൾ ലക്ഷ്യംവച്ചുള്ളത് മാത്രമാണ്. അതിനാലാണ് എൽഡിഎഫ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനാർഥിയെ നിർത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധം ഉയർത്തുന്ന കോണ്‍ഗ്രസ് എംഎൽഎമാരും നേതാക്കളുമാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്കെതിരേ സ്ഥാർഥിയെ രംഗത്തിറക്കേണ്ടത്. അങ്ങനെ സംഭവിച്ചാൽ ഇടതുപക്ഷം ആ സ്ഥാനാർഥിക്ക് പിന്തുണ കൊടുക്കുമോ എന്ന് പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ…

Read More

ജോ​സ് കെ. ​മാ​ണി ലോ​ക്സ​ഭ അം​ഗ​ത്വം രാ​ജി​വ​യ്ക്കു​ന്ന​ത് അ​പ​ക​ടം; മാ​ണി​ക്ക് സീ​റ്റ് ന​ൽ​കി​യ​തി​ന് ഒ​രാ​ളെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തു​ന്നത് ശ​രി​യ​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ സീ​റ്റ് കെ.​എം. മാ​ണി​ക്ക് ന​ല്‍​കി​യ​തി​ന് ഒ​രാ​ളെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​എ​ൽ​എ. രാ​ജ്യ​സ​ഭ സീ​റ്റ് ന​ഷ്ട​മാ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ച​ര്‍​ച്ച​ക്കാ​യി ഡ‍​ല്‍​ഹി​യി​ല്‍ പോ​യ മൂ​ന്ന് നേ​താ​ക്ക​ള്‍​ക്കും ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​സ് കെ. ​മാ​ണി ലോ​ക്സ​ഭ അം​ഗ​ത്വം രാ​ജി​വ​യ്ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്നും ഇ​ത് മു​ന്നി​ല്‍ കാ​ണ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇടതു സ്ഥാനാർഥികളായ എളമരം കരീമും ബിനോയ് വിശ്വവും പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: ഇടതു സ്ഥാനാർഥികൾ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപിച്ചു. സ്ഥാനാർഥികളായ സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരാണ് പത്രിക സമർപിച്ചത്. നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി.കെ.പ്രകാശ് ബാബു മുൻപാകെയാണ് ഇരുവരും പത്രിക നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കെ.ബി.ഗണേഷ് കുമാർ എംഎൽഎ, മന്ത്രിമാരായ തോമസ് ഐസക്, ഇ.ചന്ദ്രശേഖരൻ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് ഇരുവരും പത്രികാ സമർപ്പണത്തിനെത്തിയത്.

Read More

കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നു; തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞും; എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അമ്പരന്ന് ഷീബ

വി​ഴി​ഞ്ഞം: ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വീ​ടി​ന്‍റെ ഷീ​റ്റി​ട്ട മേ​ൽ​കൂ​ര പ​റ​ന്നു പോ​യി. ഷീ​റ്റി​നൊ​പ്പം​തൊ​ട്ടി​ലി​ൽ തൂ​ങ്ങി​ക്കി​ട​ന്ന​പി​ഞ്ചു ബാ​ല​ൻ പ​രി​ക്കൊ​ന്നു​മി​ല്ലാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.​ വെ​ങ്ങാ​നൂ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ച​രു​വി​ള​യി​ൽ കു​മാ​റി​ന്‍റെ​യും ഷീ​ബ​യു​ടെ​യും മ​ക​ൻ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള വി​നാ​യ​ക് ആ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്ന് ഭാ​ഗ്യ​ത്തി​ന് ര​ക്ഷ​പ്പെ​ട്ട​ത്.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ ഷീ​റ്റ് മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പൊ​ങ്ങി. കൂ​ട്ട​ത്തി​ൽ മേ​ൽ​കൂ​ര​യി​ൽ കെ​ട്ടി​യി​രു​ന്ന തൊ​ട്ടി​ലി​ലു​റ​ങ്ങു​ക​യാ​യി​രു​ന്നപി​ഞ്ചു ബാ​ല​നും തൊ​ട്ടി​ലോ​ടെ കാ​റ്റി​ൽ പ​റ​ന്നു​പോ​യി. എ​ന്നാ​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന് നി​ന്ന തെ​ങ്ങി​ൽ ത​ട്ടി ഷീ​റ്റ് നി​ന്ന​തി​നാ​ൽ വ​ലി​യ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി. സം​ഭ​വ സ​മ​യം ഷീ​ബ​യും മ​റ്റ് ര​ണ്ട് മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞി​നെ കി​ട​ത്തി​യി​രു​ന്ന തൊ​ട്ടി​ലു​മാ​യി കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​കൂ​ര​യ​ട​ക്കം പ​റ​ന്നു പൊ​ങ്ങു​ന്ന​ത് ക​ണ്ട് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന​റി​യാ​തെ അ​ന്പ​ര​ന്ന ഷീ​ബ പെ​ട്ടെ​ന്ന് ത​ന്നെ മ​ന​സാ​ന്നി​ധ്യം വീ​ണ്ടെ​ടു​ത്തു. ഏ​ണി ഉ​പ​യോ​ഗി​ച്ച് തെ​ങ്ങി​ൽ ത​ട്ടി​നി​ന്ന ഷീ​റ്റി​ൽ തൂ​ങ്ങി​ക്കി​ട​ന്ന…

Read More

രാ​ജ്യ​സ​ഭ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെട്ടു;  പ്രവർത്തകരുടെ   പ്ര​തി​ഷേ​ധം അ​തി​ര് ക​ട​ക്ക​രു​തെ​ന്ന്  എം.​എം.​ഹ​സൻ

തി​രു​വ​നന്ത​പു​രം: രാ​ജ്യ​സ​ഭ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സൻ. മാ​ണി​യെ തി​രി​കെ കൊ​ണ്ടു വ​രു​ന്ന കാ​ര്യം എ​ല്ലാ​വ​രും അ​റി​ഞ്ഞി​രു​ന്നു​വെ​ന്നും കെ​പി​സി​സി​യി​ലും രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ലും ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​രു​ന്നു​വെ​ന്നും ഹ​സൻ വ്യ​ക്ത​മാ​ക്കി. വ​രു​ന്ന ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വ​ൻ വീ​ഴ്ച ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്ത​ത്. വേ​ദ​ന​യോ​ടെ​യാ​ണ് താ​നു​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് രാ​ജ്യ​സ​ഭ സീ​റ്റ് വി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ്ര​വ​ർ​ത്ത​ക​രു​ടെ വികാരം ഉൾക്കൊള്ളുന്നു വെന്നും പ്ര​തി​ഷേ​ധം അ​തി​ര് ക​ട​ക്ക​രു​തെ​ന്നും ഇ​ത് പാ​ർ​ട്ടി​ക്ക് ദോ​ഷം ചെ​യ്യു​മെ​ന്നും ഹ​സൻ പ​റ​ഞ്ഞു. ര​ഹ​സ്യ തീ​രു​മാ​ന​ങ്ങ​ൾ അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ എ​ടു​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും ന​ല്ല​തി​ന് വേ​ണ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 11,12 തീ​യ​തി​ക​ളി​ൽ രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി ചേ​രും.

Read More

സ്കൂൾ ബസിൽ  പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം;   ചോദ്യം ചെയ്ത  ബസ് ഡ്രൈവർക്ക്  ക്രൂരമർദനം

വി​ഴി​ഞ്ഞം:​ സ്കൂ​ൾ വാ​ഹ​ന​ത്തി​ലെ പെ​ൺ​കു​ട്ടി​യെ ഗ്ലാ​സി​നി​ട​യി​ലൂ​ടെ ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ്ദ​നം. സംഭവത്തിൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സെടുത്തു. ​ ബി​നു(35) എന്ന സ്കൂൾ ബസ് ഡ്രൈവർക്കാണ് മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.​ ഇ​ന്ന​ലെ വൈ​കി​ട്ട് 4.30ന് സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി മു​ല്ലൂ​ർ ക​ലു​ങ്ക് ന​ട​യി​ൽ എ​ത്തി​യ വ​ണ്ടി​യി​ൽ നി​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബൈ​ക്കുകളിലെത്തി യ ആ​റം​ഗ സം​ഘ​ത്തി​ലൊ​രു​വ​ൻ ബ​സി​ന്‍റെ ഗ്ലാ​സി​നി​ട​യി​ലു​ടെ പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​ഴി​ഞ്ഞം പൊ​ലീ​സ് പ​റ​ഞ്ഞു.​ ഇ​ത് ക​ണ്ട ഡ്രൈ​വ​ർ ബ​സ് റോ​ഡ​രി​കി​ൽ ഒ​തു​ക്കി​യ​തി​നു ശേ​ഷം സം​ഘ​ത്തെ ചോ​ദ്യം ചെ​യ്തു.തുടർന്ന് സം​ഘം ബ​സി​നു​ള്ളി​ൽ ക​യ​റി ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച​തി​നു ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ബി​നു​വി​നെ വി​ഴി​ഞ്ഞം സി.​എ​ച്ച് സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി വി​ഴി​ഞ്ഞം പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ എ​ൻ.​ഷി​ബു പ​റ​ഞ്ഞു.

Read More