തിരുവനന്തപുരം: പ്രതിമ തകർക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് വി.എസ് അച്യുതാനന്ദൻ അറിയിച്ചു. ഇഎംഎസിന്റെയും എകെജിയുടെയും സ്മാരകങ്ങൾ തകർത്താൽ മെഡിക്കൽ കോളജിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ എണ്ണം കൂടും എന്നു താൻ പ്രസ്താവിച്ചതായാണ് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ രൂപത്തിൽ ഒരു പ്രസ്താവനയോ പരാമർശമോ താൻ നടത്തിയിട്ടില്ല. തികച്ചും വാസ്തവ വിരുദ്ധവും ദുരുദ്ദേശ്യത്തോടെയുമുള്ള പ്രചരണമാണിതെന്ന് വി.എസ് പറഞ്ഞു. ഇത്തരം വ്യാജസന്ദേശങ്ങൾ ആരും വിശ്വസിക്കരുതെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ഇതിൽനിന്നു പിന്തിരിയണമെന്നും വി.എസ് പത്രക്കുറിപ്പിൽ അഭ്യർഥിച്ചു.
Read MoreCategory: TVM
ലൈറ്റ് മെട്രോ പദ്ധതി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച പ്രശ്നങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. കെ.മുരളീധരൻ നൽകിയ നോട്ടീസാണ് സ്പീക്കർ തള്ളിയത്. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. അതിനിടെ, ഇ. ശ്രീധരനെ സർക്കാർ അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശ്രീധരനെ അപമാനിച്ച് ഇറക്കിവിട്ടതാണെന്നും സർക്കാർ കൗശത്തോടെ കാര്യങ്ങൾ നീക്കുകയാണെന്നും കുറ്റപ്പെടുത്തിയ ചെന്നിത്തല സർക്കാർ അഴിമതിക്കുവേണ്ടിയാണോ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേർത്തു.
Read Moreലൈറ്റ് മെട്രോ: ഡിഎംആർസി പിന്മാറിയത് കാലാവധി പൂർത്തിയായതിനാൽ; പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും ഡിഎംആർസി പിന്മാറിയത് പദ്ധതിയുടെ കരാർ കാലാവധി കഴിഞ്ഞതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്നും ഡിഎംആർസി പിന്മാറിയെന്ന ഇ.ശ്രീധരന്റെ പ്രഖ്യാപനത്തോട് നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഷയം പ്രതിപക്ഷത്ത് നിന്നും വി.എസ്.ശിവകുമാറാണ് ശ്രദ്ധക്ഷണിക്കലിലൂടെ അവതരിപ്പിച്ചത്. ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയിട്ടില്ല. കൊച്ചി മെട്രോ ഇപ്പോൾ തന്നെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് പരിഗണിച്ച് സാന്പത്തിക വശം കൂടി പരിഗണിച്ചാവും പദ്ധതിയുമായി മുന്നോട്ടുപോവുകയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Read Moreടി.പി. വധം ആസൂത്രണം ചെയ്തത് പിണറായി വിജയനും കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും ചേർന്നെന്ന് കെ കെ രമ
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധം ആസൂത്രണം ചെയ്തത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും ചേർന്നാണെന്ന് ആർഎംപി നേതാവ് കെ.കെ. രമ. ആർഎംപി പ്രവർത്തകർക്കെതിരേ ഒഞ്ചിയത്ത് സിപിഎം നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ദ്വിദിന സത്യഗ്രഹത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. പാർട്ടി വിട്ടപ്പോൾ പിണറായി വിജയനും പി. ജയരാജനും തമ്മിൽ ടി.പിയെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു വെന്ന് പി. ജയരാജൻ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇതിൽനിന്നു ടി.പി വധത്തിൽ ഗൂഢാലോചന നടത്തിയത് ആരൊക്കെയാണെന്നും ആരുടെ നിർദേശപ്രകാരമാണ് ടി.പിയെ കൊലപ്പെടുത്തിയതെന്നും വ്യക്തമാണെന്നും രമ പറഞ്ഞു.
Read Moreഅവയവദാനത്തിനു പുതിയ മാർഗനിർദേശം; ദാദാവിന്റെ ആജീവനാന്ത സുരക്ഷയ്ക്കായി സ്വീകർത്താവിൽ നിന്ന് രണ്ടു ലക്ഷം രൂപ ഫീസ് ഇനത്തിൽ ഈടാക്കുമെന്ന് മന്ത്രി ശൈലജ
തിരുവനന്തപുരം: അവയവദാനത്തിലെ വാണിജ്യതാല്പര്യങ്ങൾ ഒഴിവാക്കുന്നതിനു പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. പരോപകാര താല്പര്യം മുൻനിർത്തി അവയവം ദാനം ചെയ്യുന്നവർക്കുള്ള ആജീവനാന്ത ആരോഗ്യപരിരക്ഷയ്ക്കു സ്വീകർത്താവിൽ നിന്ന് രണ്ടു ലക്ഷം രൂപ ഫീസ് ഇനത്തിൽ ഈടാക്കുന്നതിനും ദാതാവിന് സർക്കാരിന്റെ ഏതെങ്കിലും ഇൻഷ്വറൻസ് സ്കീമിൽ ഉൾപ്പെടുത്തി ആരോഗ്യപരിരക്ഷ വ്യവസ്ഥ ചെയ്യുന്നതുമാണ് നിയമം. തുക സ്വീകർത്താക്കൾക്കു പ്രയാസമുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പുനഃപരിശോധിക്കാവുന്നതാണെന്നും വി.ഡി. സതീശൻ, പി.ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാഫി പറന്പിൽ എന്നിവരെ അറിയിച്ചു. .
Read Moreകടയിൽ കയറി യുവാവിനെ വെട്ടിയ സംഭവം: മൂന്നംഗ സംഘത്തിനായി തെരച്ചിൽ; മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്
തിരുവനന്തപുരം: പോത്തൻകോട് മുരുക്കുംപുഴയിൽ മൊബൈൽ കടയിൽ കയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച മൂന്നംഗ സംഘത്തെ പിടികൂടാനായില്ല. കടയിൽ നിന്നുള്ള ക്യാമറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി ഒൻപതോടെ മുരുക്കുംപുഴയിലെ ഓറഞ്ച് മൊബൈൽ ഷോപ്പ് ഉടമ അനീഷിനെയാണ് അക്രമി സംഘം വെട്ടി പരിക്കേപ്പിച്ചത്. കടയിൽ കയറിയായിരുന്നു മൂന്നഗം സംഘത്തിന്റെ അക്രമം. കട അക്രമികൾ അടിച്ചു തകർക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അനീഷ് ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
Read Moreട്രാക്ക് അറ്റകുറ്റപ്പണി: ഇടമണ്‍- പുനലൂർ റൂട്ടിൽ നാളെ മുതൽ നാലു ദിവസത്തേക്ക് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊല്ലം-ഇടമണ്‍ റൂട്ടിൽ സർവീസ് നടത്തുന്ന ആറ് പാസഞ്ചർ ട്രെയിനുകൾ നാലു ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ഇടമണ്‍- പുനലൂർ റൂട്ടിൽ സർവീസുകൾ റദ്ദാക്കിയിട്ടുള്ളത്. ഇതനുസരിച്ച് ഇടമണ്ണിൽനിന്നു പുറപ്പെടേണ്ട ട്രെയിനുകൾ പൂനലൂരിൽ നിന്നായിരിക്കും പുറപ്പെടുക, ഇടമണ്‍ വരെയുള്ള ട്രെയിനുകൾ പുനലൂരിൽ യാത്ര അവസാനിപ്പിക്കും. ട്രെയിനുകളും പുറപ്പെടുന്ന സമയവും: കൊല്ലം-ഇടമണ്‍ (രാവിലെ 8.40). ഇടമണ്‍-കൊല്ലം (രാവിലെ 11). കൊല്ലം-ഇടമണ്‍ (രാവിലെ 11.20). ഇടമണ്‍-കൊല്ലം (ഉച്ചയ്ക്ക് 1.45). ഗുരുവായൂർ-ഇടമണ്‍ (ഉച്ചയ്ക്ക് 1.05). ഇടമണ്‍-ഗുരുവായൂർ (വൈകുന്നേരം 4.35).
Read Moreകേസിൽ പോലീസിന്റെ അന്വേഷണം തൃപ്തികരം; ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: യൂത്ത്കോൺഗ്രസ് പ്രവർത്തകനായിരുന്ന ശുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ നിയമസഭയെ വീണ്ടും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളുടെ മേല്‍ യുഎപിഎ ചുമത്തേണ്ട സാഹചര്യമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി. പോലീസ് അന്വേഷണത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം ഒൻപത് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇതില്‍ ബിജെപി, സിപിഎം, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്നു പറഞ്ഞ പിണറായി സംസ്ഥാനത്ത് പൊതുവേ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളുടെ അന്വേഷണം സംബന്ധിച്ച് പോലീസിന് വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാമെന്നും പറഞ്ഞ…
Read Moreകൊടുക്കാത്ത കരാർ വാങ്ങിക്കാൻ ശ്രീധരന് എന്താണ് അധികാരം; സൽപ്പേരുണ്ടെന്നുവച്ച് സർക്കാരിനെതിരേ യുദ്ധം ചെയ്യരുത്; ഇ.ശ്രീധരനെ തള്ളി ജി.സുധാകരൻ
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതികളി ൽനിന്നു ഡിഎംആർസി പിൻമാറുന്നതിനു പിന്നിൽ സർക്കാരിന്റെ അനാസ്ഥയാണു കാരണമെന്ന ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ പരാമർശം തള്ളി മന്ത്രി ജി.സുധാകരൻ. ലൈറ്റ് മെട്രോയ്ക്കു ഡിഎംആർസിയുടെ സഹായം വേണ്ടെന്നും കൊടുക്കാത്ത കരാർ വാങ്ങിക്കാൻ ശ്രീധരന് എന്താണ് അധികാരമെന്നും സുധാകരൻ ചോദിച്ചു. സൽപ്പേരുണ്ടെന്നുവച്ച് സർക്കാരിനെതിരേ യുദ്ധം ചെയ്യാൻ വരേണ്ടെന്നും സുധാകരൻ തുറന്നടിച്ചു. നേരത്ത, ലൈറ്റ് മെട്രോ പദ്ധതികളിൽനിന്നു ഡിഎംആർസി പിൻമാറുകയാണെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ വ്യക്തമാക്കിയിരുന്നു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളിൽനിന്നാണ് കണ്‍സൾട്ടന്റുമാരായ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) പിൻമാറിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഡിഎംആർസി ഓഫീസുകളിലെ ജീവനക്കാരെ പിൻവലിക്കുകയും ചെയ്തു.പലതവണ കത്തയച്ചിട്ടും പദ്ധതിക്കായി സർക്കാർ ഒരു നടപടിയുമെടുത്തില്ലെന്നും നിരാശയോടെയാണു പിൻമാറ്റമെന്നും ശ്രീധരൻ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ തീരുമാനമെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇ.ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു…
Read Moreമെഡൽ അണിഞ്ഞ് മില്ല: അഭിനന്ദനങ്ങളുമായി സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം: അഖിലേന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ വെള്ളി മെഡൽ നേടിയതിന് അഭിനന്ദിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എത്തിയപ്പോൾ മില്ല വിനയപൂർവം അറ്റൻഷനായി. പിന്നെ അടുത്തു നിറുത്തി സംസ്ഥാന പോലീസ് മേധാവിയുടെ കമൻഡേഷൻ സർട്ടിഫിക്കറ്റ് നൽകുമ്പോൾ വിനയപൂർവം അത് സ്വീകരിച്ചു പോലീസ് മേധാവിയെ വണങ്ങി. കേരള പോലീസിലെ ശ്വാനസേനയിലെ അംഗമാണ് മില്ല. ചെന്നയിൽ നടന്ന അഖിലേന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ ബിഎസ്എഫ്, സിആർപി എഫ് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പോലീസ് സേനയിലെ ശ്വാനസേനയിലെ 35 നായകൾ പങ്കെടുത്ത ട്രാക്കർ വിഭാഗം മൽസരങ്ങളിൽ ചെറിയ വ്യത്യാസത്തിലാണ് മില്ലയ്ക്ക് ഗോൾഡ് മെഡൽ നഷ്ടമായത്. എങ്കിലും 27 വർഷത്തിനു ശേഷം ശ്വാനസേന വിഭാഗത്തിൽ കേരളത്തിന് ഒരു മെഡൽ സമ്മാനിക്കാൻ മില്ലയ്ക്കായി. അച്ചടക്കം, അനുസരണ, ഒളിച്ചുവച്ചിരിക്കുന്ന വസ്തുക്കൾ കണ്ടെത്തൽ, മണം തിരിച്ചറിഞ്ഞ് പിടികൂടൽ തുടങ്ങി ആറുതരം ശേഷികളാണ് ഈ ഇനത്തിൽ പരീക്ഷിക്കുന്നത്.…
Read More