വെള്ളറട: പതിനൊന്ന്കാരിയെ പീഡിപ്പിച്ച കേസിൽ 72 കാരന് പിടിയില്. മണതോട്ടം നല്ലിക്കുഴി കണ്ണേറ് വീട്ടില് അയ്യപ്പന് (72) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 27 ന് പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദര്ശനം നടത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയെ തുടര്ന്ന് സിഐ അജിത്കുമാറും എസ്ഐ വിജയകുമാറും ചേര്ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.
Read MoreCategory: TVM
തമിഴ്നാട്ടിലെ തേനിയിൽ കാട്ടുതീയിൽപ്പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി
തിരുവനന്തപുരം: തമിഴ്നാട്ടിലെ തേനി കുരങ്ങണി മലയിലെ കാട്ടുതീയിൽ അകപ്പെട്ട് ട്രെക്കിംഗ് സംഘാംഗങ്ങൾ മരിക്കാനിടയായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി. കേരള അതിർത്തിയിലാണ് സംഭവമെന്ന് അറിഞ്ഞ ഉടൻ ഇടുക്കി ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും തമിഴ്നാട് സർക്കാറിന്റെ രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ നിർദ്ദേശം നൽകിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനമേഖലയിൽ ട്രെക്കിംഗ് താത്ക്കാലികമായി നിരോധിക്കാൻ ദുരന്തനിവാരണ അഥോറിറ്റി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. വനമേഖലയിൽ തീ പടരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തിയെന്നും വനത്തിനുള്ളിൽ താത്ക്കാലിക കുളങ്ങൾ ഉണ്ടാക്കി വന്യ ജീവികൾക്ക് കുടിവെള്ളം ഉറപ്പുവരുത്താനും തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Read Moreസംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ ട്രക്കിംഗ് നിരോധിച്ചു; അനധികൃതമായി ട്രക്കിംഗ് നടത്തുന്നത് തടയാൻ കർശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ ട്രക്കിംഗ് നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനം. അനധികൃതമായി ട്രക്കിംഗ് നടത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും. തേനി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് കാട്ടുതീ പടരുന്നത് തടയാൻ കർശന ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മേധാവി അറിയിച്ചു.
Read Moreതലസ്ഥാനത്ത് എസ്ബിഐ ബാങ്കിൽ വൻ തീപിടിത്തം; കംപ്യൂട്ടറുകളും പ്രിന്ററുകളും ഫർണിച്ചറുകളും കത്തിനശിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് എസ്ബിഐ ബ്രാഞ്ചിൽ വൻ തീ പിടിത്തം. കനത്ത നാശനഷ്ടം. പനവിള ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ സെൻട്രലൈസ്ഡ് ക്ലിയറിംഗ് പ്രൊസസ്സിംഗ് ബ്രാഞ്ചിലാണ് തീ പിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തീ പിടിത്തം. രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് തീ പിടിത്തം ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ചെങ്കൽചൂള ഫയർഫോഴ്സിൽ നിന്നും നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘം മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് തീ അണച്ചത്. തീ പിടിത്തത്തിൽ 15-ൽപരം കംപ്യൂട്ടറുകളും പ്രിന്ററുകളും എസികളും ഫർണിച്ചറുകളും കത്തി നശിച്ചു. ചെങ്കൽചൂള ഫയർഫോഴ്സിലെ സ്റ്റേഷൻ ഓഫീസർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്ത കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. എസിയിൽ നിന്നാണ് തീ പിടിത്തമുണ്ടായതെന്ന് ഫയർഫോഴ്സിന്റെ പരിശോധനയിൽ കണ്ടെത്തി. ബാങ്കിനകത്ത് എലി ശല്യവുമുണ്ടായിരുന്നുവെന്ന് ബാങ്ക് ജീവനക്കാർ ഫയർഫോഴ്സിനോട് വ്യക്തമാക്കി.
Read Moreമദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം: തിരുമല ലക്ഷ്മി ഭവനിൽ സുരേഷിനെ പോലീസ് അറസ്റ്റു ചെയ്തു; മുഖ്യപ്രതി ഒളിവിൽ
ആര്യനാട്: ആര്യനാട്ട് യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഒളിവിൽ പോയ മുഖ്യപ്രതിക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. തിരുമല ലക്ഷ്മി ഭവനിൽ സുരേഷ് (55) ആണ് അറസ്റ്റിലായത്. ഇയാളുമായി പോലീസ് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഇയാളുടെ ഉടമസ്ഥതയിലുള്ള ടൂവീലർ വർക്ഷോപ്പിൽ വച്ചാണ് പള്ളിവേട്ട തടത്തരികത്ത് വീട്ടിൽ ജയകൃഷ്ണൻ (35) നെ വെട്ടി കൊലപ്പെടുത്തിയത്. സുരേഷിന്റെ സുഹൃത്തും മുഖ്യപ്രതിയുമായ പള്ളിവേട്ട സ്വദേശി ഷിബു ഒളിവിലാണ് ഇയാൾക്ക് വേണ്ടി പോലീസ് സംഘം അന്വേഷണം ഉൗർജിതമാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ജയകൃഷ്ണൻ വെട്ടേറ്റ് മരിച്ചത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘട്ടന്തതിൽ സുരേഷും പങ്കാളിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പള്ളിവേട്ട സ്വദേശി അജിഷ് സോമന്റെ നില ഗുരുതരമായി തുടരുകയാണ്.
Read Moreപിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ല; സൂപ്പർ ന്യൂമററി തസ്തികകൾ ഇനി സൃഷ്ടിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിലവിലുള്ള പിഎസ്സി റാങ്ക് പട്ടികളുടെ കാലാവധി നീട്ടുന്നതു സർക്കാർ പരിഗണനയിൽ ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പു മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 31ന് 14 ജില്ലകളിലെയും എൽഡി ക്ലർക്ക് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുകയാണെന്നും 23, 922പേർ നിയമനം കാത്തിരിക്കുകയാണെന്നും കെ.രാജന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം 60,000 പേർക്കു നിയമന ശിപാർശ നൽകി. എൽഡി ക്ലർക്ക് തസ്തികയിൽ 9,656 പേർക്കാണു നിയമന ശിപാർശ നൽകിയത്. 12,500 പുതിയ തസ്തികകൾ സൃഷ്ടിച്ചു. സൂപ്പർ ന്യൂമററി തസ്തികകൾ ഇനി സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreകെഎസ്ആർടിസി പെൻഷൻ പ്രായം കൂട്ടുന്നത് പ്രതിസന്ധി മറികടക്കാൻ; സർക്കാരിനു മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ പ്രായം വർധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാനാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. പെൻഷൻ പ്രായം കൂട്ടുന്നത് സംബന്ധിച്ച് മുന്നണിയിൽ ചർച്ച ചെയ്യും. മുന്നണിയിലെ എല്ലാ കക്ഷികളും അനുകൂലിച്ചാൽ മാത്രമേ പെൻഷൻ പ്രായം കൂട്ടുവെന്നും ശശീന്ദ്രൻ പറഞ്ഞു. കെഎസ്ആർടിസിയെ രക്ഷിക്കാൻ കടുത്ത നടപടികൾ വേണമെന്നും പെൻഷൻ പ്രായം കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. പെൻഷൻ പ്രായം 60 ആക്കണമെന്നുള്ള നിർദേശമാണ് പിണറായി വിജയൻ യോഗത്തിൽ വച്ചത്. ഇത്തരത്തിലുള്ള തീരുമാനങ്ങൾകൊണ്ടു മാത്രമേ കെഎസ്ആർടിസിയിലെ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താനാകൂ. സർക്കാരിനു മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ലെന്നും പെൻഷൻ നൽകാൻ എല്ലാക്കാലവും സഹകരണ ബാങ്കുകളെ ആശ്രയിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Read Moreബിജെപിയിലേക്ക് ആളെ കൂട്ടുന്ന പരിപാടി സിപിഎം ഏറ്റെടുക്കേണ്ട; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയിലേക്ക് ആളെ കൂട്ടുന്ന പരിപാടി സിപിഎം ഏറ്റെടുക്കേണ്ട. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നേരത്തെ, സുധാകരൻ ബിജെപിയിലേക്കു ചേക്കേറുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ ആരോപിച്ചിരുന്നു.
Read Moreഷുഹൈബ് വധം: സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സർക്കാർ അപ്പീൽ നൽകും
തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സർക്കാർ അപ്പീൽ നൽകും. സിംഗിൽ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. ഹൈക്കോടതി സിംഗിൾ ബഞ്ചിന് സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബഞ്ചിനെ സമീപിക്കുക. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സിബിഐ അന്വേഷണത്തെ കോടതിയിൽ സർക്കാർ അഭിഭാഷകൻ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. ഉന്നത രാഷ്ട്രീയ നേതാക്കൾ അണികളെ കൊണ്ട് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതിന് അറുതി വരണമെന്നും ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും കോടതി ഉത്തരവിട്ടിരുന്നു. പോലീസിന്റെ കൈകൾ ബന്ധിക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴത്തെ അന്വേഷണമെന്ന് കോടതി നിശിതമായി വിമർശിച്ചിരുന്നു.
Read Moreമേയ് ഒന്നു മുതൽ കേരളത്തിൽ നോക്കുകൂലി ഇല്ല; നോക്കുകൂലി അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനു കേന്ദ്ര ട്രേഡ് യൂണിയനുകൾ പൂർണ പിന്തുണ
തിരുവനന്തപുരം: തൊഴിലാളി ദിനമായ മേയ് ഒന്നിനു കേരളത്തിൽ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാൻ തീരുമാനം. തൊഴിലാളി സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മേയ് ഒന്നിന് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ ധാരണയായി. സംസ്ഥാനതല യോഗത്തിന്റെ തുടർച്ചയായി മേയ് ഒന്നിനു മുൻപു എല്ലാ ജില്ലയിലും കളക്ടർമാർ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേർക്കും. നോക്കുകൂലി അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനു കേന്ദ്ര ട്രേഡ് യൂണിയനുകൾ പൂർണ പിന്തുണ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോൾ തന്നെ, യന്ത്രവത്കരണത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാൻ പറ്റുമെന്ന് സർക്കാർ ആലോചിക്കും. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികൾ വരുമ്പോഴും കഴിവ തും അതത് പ്രദേശത്തെ തൊഴിലാളികൾക്കു തൊഴിൽ ലഭിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളി സംഘടനകൾ…
Read More