തിരുവനന്തപുരം: പൊന്തൻപുഴ ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ച കേരള കോൺഗ്രസ് നേതാവ് സ്റ്റീഫൻ ജോർജിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാനനഷ്ടക്കേസ് നൽകി. 10 കോടി രൂപയുടെ മാനനഷ്ടകേസാണ് നൽകിയത്. 15 ദിവസത്തിനികം ആരോപണം പിൻവലിക്കണമെന്നും കാനം പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊന്തൻപുഴ ഭൂമിയിടപാടിൽ ഏഴ് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും അതിൽ കാനം രാജേന്ദ്രനും വനംവകുപ്പിനും പങ്കുണ്ടെന്നുമായിരുന്നു സ്റ്റീഫൻ ജോർജിന്റെ ആരോപണം.
Read MoreCategory: TVM
എസ്എസ്എൽസി പരീക്ഷ നാളെ മുതൽ; 4.41 ലക്ഷം കുട്ടികൾ പരീക്ഷയെഴുതും; 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതുന്നത്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കമാകും. ഇക്കുറി സംസ്ഥാനത്ത് 4,41,103 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 2935 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആകെ പരീക്ഷയ്ക്ക് ഇരിക്കുന്നതിൽ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണുള്ളത്. ഇതിൽ 1160 സർക്കാർ സ്കൂളുകളിലായി 1,44,999 പേരും 1433 എയ്ഡഡ് സ്കൂളുകളിലായി 2,64,980 പേരും പരീക്ഷ എഴുതുന്നു. 453 അണ്‍എയ്ഡഡ് സ്കൂളുകളിൽ നിന്നായി 31,118 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷയ്ക്കുള്ളത്. ഗൾഫിലെ ഒൻപത് പരീക്ഷാ കേന്ദ്രങ്ങളിലായി 550 പേരും ലക്ഷദ്വീപിലെ ഒൻപതു കേന്ദ്രങ്ങളിലായി 789 വിദ്യാർഥികളും പരീക്ഷ എഴുതും ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന ജില്ലയും വിദ്യാഭ്യാസജില്ലയും മലപ്പുറം ആണ് . മലപ്പുറം ജില്ലയിൽനിന്ന് 79,741 വിജ്യാർഥികളും വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 26,986 പേരും പരീക്ഷ എഴുതും. 2,268 വിദ്യാർഥികൾ പരീക്ഷയ്ക്കിരിക്കുന്ന കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ്. മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസിലാണ് ഏറ്റവും…
Read Moreപൊന്തൻപുഴ ചർച്ച ചെയ്യണമെന്ന് കെ.എം മാണി; വനമേഖലയിൽ കൈവശാവകാശ രേഖയുള്ളവരെ കുടിയിറക്കില്ലെന്ന് വനംമന്ത്രി
തിരുവനന്തപുരം: പൊന്തൻപുഴ ഭൂമി ഇടപാട് സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സ്വകാര്യ വ്യക്തിയ്ക്ക് വനം കൈമാറാൻ വനം വകുപ്പ് കേസിൽ ഒത്തുകളി നടത്തിയെന്നാണ് ആരോപണം. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയുള്ള അടിയന്തര പ്രമേയ നോട്ടീസ് സി.പി.ഐയെ ഉന്നം വച്ച് തന്നെയാണ്. കേസിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് വനം വകുപ്പിനെ ചൂണ്ടി കെ.എം മാണി ആരോപിച്ചു. പൊന്തൻപുഴ വനമേഖലയിൽ കൈവശാവകാശ രേഖയുള്ളവരെ കുടിയിറക്കില്ലെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി വനം മന്ത്രി കെ രാജു അറിയിച്ചു.സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല. സർക്കാരിന്റെ ഒരിഞ്ചു ഭൂമിയും ആർക്കും വിട്ടുകൊടുക്കില്ലെന്നും വനംമന്ത്രി നിയമസഭയെ അറിയിച്ചു.
Read Moreമാണിയെ എൽഡിഎഫിൽ കയറ്റില്ല; എൽഡിഎഫിൽ ഉൾപ്പെടുത്തണമെന്ന വാശി സിപിഎമ്മിന് ഉള്ളതായി കരുതുന്നില്ലെന്ന് പന്ന്യൻ
തിരുവനന്തപുരം: കെ.എം.മാണിയെ എൽഡിഎഫിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. മുന്നണി വിപുലീകരണത്തിൽ സിപിഐക്ക് എതിർപ്പില്ല. മാണിയുടെ കാര്യത്തിൽ സിപിഐ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇപ്പോഴും അതേ നിലപാട് തന്നെയാണെന്നും അദ്ദേഹം ദീപികയോട് പറഞ്ഞു. മുന്നണിയിൽ ആരെയെങ്കിലും ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. മുന്നണി വിപൂലീകരണത്തിന് മുന്‍പ് നിരവധി ചർച്ചകൾ നടത്തേണ്ടതുണ്ട്. അതിൽ പ്രധാനം സിപിഎമ്മും സിപിഐയും തമ്മിലുള്ള ചർച്ചയാണ്. മാണിയെ എൽഡിഎഫിൽ ഉൾപ്പെടുത്തണമെന്ന വാശി സിപിഎമ്മിന് ഉള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ സംസ്കാരവുമായി ചേർന്നു നിൽക്കുന്ന പാർട്ടികളെ ഉൾപ്പെടുത്തുന്ന ചർച്ചകൾ ഉണ്ടായാൽ ക്രിയാത്മകമായ സമീപനം ഉണ്ടാകുമെന്ന് പറഞ്ഞ പന്ന്യൻ മാണിയുടെ കാര്യത്തിൽ അനുകൂല തീരുമാനം സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
Read Moreഇന്ത്യയിൽ സിപിഎമ്മിന്റെ തകർച്ചയ്ക്ക് കാരണം കേരളഘടകത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇന്ത്യയില്‍ സിപിഎം തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചത് കേരളഘടകത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നും മണ്ടത്തരം മാത്രം കാണിച്ചുള്ള സി പി എമ്മിന്റെ അവസാന മണ്ടത്തരമാണ് കോണ്‍ഗ്രസുമായി ബന്ധം വേണ്ടാ എന്ന നിലപാടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സഫീറിന്റെയും, മധുവിന്റെയും വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിക്ക് മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ വീടും സന്ദര്ശിക്കമായിരുന്നുവെന്നും കൊലയാളികള്‍ സ്വന്തം പാര്‍ട്ടിക്കാരാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ഷുഹൈബിന്റെ വീട് മുഖ്യമന്ത്രി വിട്ടുകളഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreമുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തിന് ചീഫ് സെക്രട്ടറിയില്ല; പകരം അഡീഷണൽ ചീഫ് സെക്രട്ടറി അടക്കം രണ്ട് പേർ
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തിന് ചീഫ് സെക്രട്ടറിയില്ല. അഡീഷണൽ ചീഫ് സെക്രട്ടറി അടക്കം രണ്ട് പേരെയാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനായി സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരു ചാനലാണ് പുറത്ത് വിട്ടത്. ഓഖി ദുരന്തത്തിലെ ദുരിതാശ്വാസ നടപടികളെ പൊതുവേദിയിൽ പരിഹസിച്ച സംഭവത്തിലാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന പോലീസിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ ഡിജിപിക്കെതിരായ അന്വേഷണം ചീഫ് സെക്രട്ടറി പോൾ ആന്റണി നടത്താനായിരുന്നു ആദ്യ തീരുമാനം.
Read Moreസുഗതന്റെ മരണം: പണി തടസപ്പെടുത്തിയതിനാലാണ് സുഗതൻ ജീവനൊടുക്കിയത്; എഐവൈഎഫ് സമരത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: വർക്ഷോപ്പ് നിർമിക്കുന്നതിനെതിരായ സമരത്തിൽ മനംനൊന്ത് പ്രവാസിയായ സുഗതൻ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സുഗതന്റെ മരണം ദൗർഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ് അയാൾ ജീവനൊടുക്കിയതെന്നും വ്യക്തമാക്കി. നിയമം കൈയിലെടുക്കാൻ ആരയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഓരോ പാർട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നു പറഞ്ഞ പിണറായി അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും തുറന്നടിച്ചു. ഏത് പാർട്ടിയാണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreപോലീസിനെ വട്ടംകറക്കി ദന്തഡോക്ടര്‍! കോവളം കാണാനെത്തിയ ദന്ത ഡോക്ടര്‍ ഉല്ലാസ ബോട്ടില്‍ നിന്ന് കടലിലേക്ക് എടുത്ത് ചാടി; ഒടുവില്‍ രക്ഷപെടുത്തിയത് ഏറെ സാഹസപ്പെട്ട്
വിഴിഞ്ഞം: കോവളം കാണാനെത്തിയ ദന്ത ഡോക്ടർ ഉല്ലാസ ബോട്ടിൽ നിന്ന് കടലിലേക്ക് എടുത്ത് ചാടി. ബോട്ട് ഡ്രൈവറും നിലവിളി കേട്ടെത്തിയ ബൈക്ക് യാത്രികരും ചേർന്ന് ഏറെ സാഹസപ്പെട്ടാണ് ഡോക്ടറെ രക്ഷപ്പെടുത്തിയത്. വെള്ളം കുടിച്ച് അബോധാവസ്ഥയിലായ ഡോക്ടറെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നന്തൻകോട് സ്വദേശി രൂപൻ പ്രകാശ് (42) ആണ് ഉല്ലാസ ബോട്ടുകാരെയും പോലീസിനെയും വട്ടം കറക്കിയത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ കാറിൽ കോവളം ഗ്രോബീച്ചിൽ എത്തിയതായിരുന്നു രൂപൻ കുമാർ. തുടർന്ന് ഉല്ലാസ ബോട്ടിൽ കടൽ ചുറ്റിയടിക്കാൻ തീരുമാനിച്ചു. ബോട്ടിൽ സഞ്ചാരിയായി ഡോക്ടറും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. ബീച്ചിൽ നിന്ന് പനത്തുറ ഭാഗത്തേക്ക് ഓടിച്ചു പോയ ബോട്ടിൽ നിന്ന് ജീവൻ രക്ഷാ സംവിധാനം ഊരി വച്ച ശേഷം ഇയാൾ കടൽത്തിരയിലേക്ക് എടുത്തു ചാടുകയായിരുന്നു. മുങ്ങിത്താണ രൂപൻ പ്രകാശിനെ ഒറ്റക്ക് രക്ഷപ്പെടുത്താനുള്ള ഡ്രൈവറുടെ…
Read Moreസംഘപരിവാറിനെതിരായ പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളും തയാറെടുക്കേണ്ട സയമാണിതെന്ന് വി.എസ്
തിരുവനന്തപുരം: സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളും തയാറെടുക്കേണ്ട സയമാണിതെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ ഫലം ഗൗരവത്തോടെ കാണണമെന്നും വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Read Moreതലസ്ഥാനത്തെ എടിഎം തട്ടിപ്പ് ; പ്രതിയായ റൊമെനിയൻ പൗരൻ അലക്സാണ്ടറെ തിരുവനന്തപുരത്തെത്തിച്ചു; ഇൻർപോൾ അറസ്റ്റു ചെയ്ത പ്രതിയെ കേരളാ പോലീരസ് സംഘം നിക്കരാഗ്വയിലെത്തി വാങ്ങുകയായിരുന്നു
തിരുവനന്തപുരം: തലസ്ഥാനത്തെ ഹൈടെക്ക് എടിഎം തട്ടിപ്പ് കേസിലെ മുഖ്യ പ്രതി റൊമെനിയൻ പൗരൻ മരിയൊ അലക്സാണ്ടറെ തിരുവനന്തപുരത്തെത്തിച്ചു. ഇൻർപോൾ നിക്കരാഗ്വയിൽ വച്ച് അറസ്റ്റ് ചെയ്ത പ്രതിയെ കേരള പോലീസിന് കൈമാറുകയായിരുന്നു. കേരളാ പോലീസിന്റെ സംഘം നിക്കരാഗ്വയിലെത്തി പ്രതിയെ ഏറ്റു വാങ്ങി കേരളത്തിലെത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ കേരള പോലീസിലെ അന്വേഷണ സംഘം വിമാനമാർഗം പ്രതിയെ തിരുവനന്തപുരത്തെത്തിച്ചു. ഇയാളെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. രണ്ട് വർഷം മുൻപ് വെള്ളയന്പലം ആൽത്തറ ജംഗ്ഷന് സമീപം എസ്ബിഐ എടിഎം കൗണ്ടറിൽ പ്രത്യേക ഉപകരണങ്ങൾ സ്ഥാപിച്ച് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ കേസുകൾ നടത്തിയ പ്രതി രാജ്യം വിട്ടിരുന്നു. ഇയാളുടെ രണ്ട് സഹായികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിടികൂടാനായി കേരള പോലീസ് ഇന്റർപോളിന്റെ…
Read More