ബാലരാമപുരം: പുതുവർഷാഘോഷത്തിനിടെയുണ്ടായ അക്രമത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. 11 പേർ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യംചെയ്തുവരികയാണ്. മരിച്ച പിങ്കുവിന്റെ മൃതദേഹം ഇന്നലെ റസൽപുരത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കസ്റ്റഡിയിലെടുത്ത 11 പേരിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് മെന്പറുടെ ഭർത്താവുമുണ്ട്. ഇയാൾ മരിച്ച പിങ്കുവിന്റെ അമ്മാവന്റെ മകനാണ്. അതുകൊണ്ടുതന്നെ ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പോലീസ് നിഗമനം.ഒരു ബൈക്കിൽ മൂന്നുപേർ വന്നാണ് അക്രമം നടത്തിയതെന്നായിരുന്നു പോലീസിന് ആദ്യം ലഭിച്ച വിവരം. എന്നാൽ കൂടുതൽ പേർ അക്രമത്തിൽ പങ്കെടുത്തതായാണ് ഇപ്പോൾ പോലീസിനു ലഭിച്ചിട്ടുള്ള സൂചന. പിങ്കുവിന്റെ അടുത്ത സുഹൃത്തും അക്രമത്തിന് കാരണക്കാരനുമായ കോളനി നിവാസി കണ്ണനുണ്ണി മുങ്ങിയതും പോലീസിനെ വല്ലാതെ വലയ് ക്കുന്നുണ്ട്. കണ്ണനുണ്ണിയെ കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയതായിരുന്നു പിങ്കുവും സംഘവും. അതിനുമുന്‍പ് കണ്ണനുണ്ണിയുടെ വീട്ടിൽവച്ച് നടന്ന മദ്യസൽക്കാരത്തിൽ മെന്പറുടെ ഭർത്താവ് അഭിലാഷും പങ്കെടുത്തിരുന്നു. അവിടെനിന്നാണ് സംഘം പാറക്കുഴിയിലേക്ക്…
Read MoreCategory: TVM
കരഞ്ഞും നിലവിളിച്ചും രോഗികൾ..! മെഡിക്കൽ ബന്ദിൽ രോഗികൾ വലഞ്ഞു; ശസ്ത്രക്രിയകൾ മാറ്റിവച്ചു;സമരത്തിൽ മുപ്പതിനായിരത്തിൽപരം ഡോക്ടർ പങ്കെടുക്കുന്നു
തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത മെഡിക്കൽ ബന്ദ് ആരംഭിച്ചു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെയും സ്വകാര്യാശുപത്രികളിലെയും ഡോക്ടർമാർ പണിമുടക്കിൽ പങ്കുചേർന്നതോടെ രോഗികൾ വലഞ്ഞു. ഇന്ന് രാവിലെ ആറ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം ഒരു മണിക്കൂറായി ചുരുക്കി. രാവിലെ ഒൻപത് മണി മുതൽ പത്ത് മണിവരെയാണ് ഡോക്ടർമാർ ഒപി. ബഹിഷ്കരിച്ചത്. ഡോക്ടർമാരുടെ പണിമുടക്ക് അറിയാതെ ജനറൽ ആശുപത്രികളിലും താലുക്കാശുപത്രികളിലും രാവിലെ മുതൽ എത്തിയ രോഗികൾ ഏറെ വലഞ്ഞു. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും ഡോക്ടർമാരുടെ അഭാവം അത്യാഹിത വിഭാഗത്തെയും വലച്ചു. സർക്കാർ ആശുപത്രികളിലെയും സ്വകാര്യാശുപത്രികളിലെയും ശസ്ത്രക്രിയകൾ പലതും മാറ്റി വച്ചിരിക്കുകയാണ്. മുപ്പതിനായിരത്തിൽപരം ഡോക്ടർമാരാണ് ഇന്നത്തെ പണിമുടക്കിൽ പങ്കെടുക്കുന്നത്. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ്…
Read Moreഹസനെതിരേ എ ഗ്രൂപ്പിന്റെ പടയൊരും? മുത്തലാഖ് വിഷയത്തിൽ പാർട്ടി നിലപാട് തള്ളി സ്വന്തം നിലപാട് പറഞ്ഞ ഹസനെതിരേ പരാതിയുമായി എഗ്രൂപ്പ് ഹൈക്കമാൻഡിലേക്ക്
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ എം.എം.ഹസനെതിരെ എ ഗ്രൂപ്പ് പടയൊരുക്കുന്നു. മുത്തലാഖ് വിഷയത്തിലെ ഹസന്റെ നിലപാടാണ് എ ഗ്രൂപിനെ ചൊടിപ്പിച്ചത്. പാർട്ടി നിലപാട് തള്ളി വ്യക്തിപരമായ അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് കുറ്റപ്പെടുത്തിയ എ ഗ്രൂപ് നേതാക്കൾ കെപിസിസി അധ്യക്ഷനെതിരെ ഹൈക്കമാൻഡിനു പരാതി നല്‍കുമെന്നാണ് സൂചന. ചാരക്കേസുമായി ബന്ധപ്പെട്ട പരാമർശത്തിനു പിന്നാലെ വീണ്ടും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനേ ഹസന്റെ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ കൊണ്ടാകൂ എന്നാണ് എ ഗ്രൂപിന്റെ പരാതി. ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരനെതിരം പ്രവർത്തിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നതടക്കമുള്ള ഹസന്റെ വാക്കുകൾ വൻ വിവാദമായിരുന്നു.
Read Moreരോഗികൾ പറഞ്ഞ് തുടങ്ങി ഞങ്ങളെ ഒന്നു നോക്കണേ..! മെഡിക്കൽ കോളജുകളിലെ ജൂണിയർ ഡോക്ടർമാർ സമരം തുടരും
തിരുവനന്തപുരം: പെൻഷൻ പ്രായ വർധനയ്ക്കെതിരേ സർക്കാർ മെഡിക്കൽ കോളജുകളിലെ ജൂണിയർ ഡോക്ടർമാർ പണിമുടക്ക് തുടരും. മന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇതേത്തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്. ഒപിയിലും വാർഡിലും ഡ്യൂട്ടിക്ക് കയറില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കോസ് ജോയിന്റ് ആക്ഷൻ കൗൺസിൽ പിരിച്ചുവിടുകയും ചെയ്തു.ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി ഞായറാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു സമരം പിൻവലിച്ചെന്ന് വാർത്തകൾ വന്നിരുന്നു.
Read Moreന്യൂഇയർ സമ്മാനം പഞ്ചിംഗ്..! സെക്രട്ടറിയേറ്റിൽ ഇന്നു മുതൽ പഞ്ചിംഗ്: വൈകിയെത്തിയാൽ ശമ്പളം നഷ്ടമാകും; മൂന്നു ദിവസം വൈകിയെത്തിയാൽ ഒരു ദിവസം ലീവായി രേഖപ്പെടുത്തും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് ഇന്നു മുതൽ പഞ്ചിംഗ് നിർബന്ധമാക്കി. ഇതോടെ പഞ്ചിംഗ് വഴി ഹാജർ രേഖപ്പെടുത്തുന്നവർക്ക് മാത്രമേ ശന്പളം ലഭിക്കു. ശന്പളം വിതരണം ചെയ്യുന്ന സ്പാർക്ക് എന്ന സോഫ്ട് വെയറുമായി ഇതിനെ ബന്ധപ്പെട്ടുമെന്നും സർക്കാർ അറിയിച്ചു. ഇതോടെ വൈകിയെത്തുന്ന ജീവനകാർക്ക് ശമ്പളം നഷ്ടമാകും. മൂന്നു ദിവസം വൈകിയെത്തിയാൽ ഒരു ദിവസം ലീവായി രേഖപ്പെടുത്തും.
Read Moreതിരുവനന്തപുരത്ത് സിപിഎം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് ആർഎസ്എസുകാർ അറസ്റ്റിൽ. വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം സാജുവിനെ വധിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അഞ്ച് പ്രതികളെക്കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ശ്രീകാര്യം ഇടവക്കോട് , ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘമാണ് സാജുവിനെ ആക്രമിച്ചത്. തലയ്ക്കും കൈകൾക്കും മാരകമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
Read Moreമോഡറേഷനും വൈവയും ഇല്ല..! മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർക്കിടാനൊരുങ്ങി സിപിഐ; മാർച്ചിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷമായിരിക്കും വിലയിരുത്തൽ
തിരുവനന്തപുരം: മലപ്പുറത്തു ചേരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനു ശേഷം പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തും. ഇതിനായി പാർട്ടിതലത്തിൽ തന്നെ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇടതുമുന്നണി എന്ന നിലയിൽ മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തണമെന്നാണു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ അതു നടന്നില്ല. പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങളിൽ പാർട്ടി കൈകാര്യം ചെയുന്ന റവന്യൂ വകുപ്പിനെതിരെ പരാതികൾ സിപിഐ സമ്മേളനങ്ങളിൽ തന്നെ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓരോ വകുപ്പും പ്രത്യേകം പരിശോധിക്കുന്നതു ഗുണകരമാകുമെന്ന വിലയിരുത്തലാണു എക്സിക്യൂട്ടീവിൽ ഉണ്ടായത്. എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു യോഗത്തിൽ പൊതുവിലയിരുത്തലൊന്നും ഉണ്ടായില്ല. മാർച്ച് ഒന്നു മുതൽ നാലു വരെ മലപ്പുറത്താണു സിപിഐ സംസ്ഥാന സമ്മേളനം.
Read Moreപാവം രോഗികൾ എന്തുചെയ്തു..! പിജി ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഡോക്ടർമാരുടെ പെൻഷൻ പ്രായം സർക്കാർ ഉയർത്തിയതിൽ പ്രതിഷേധിച്ചാണ് സമരം
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ പെൻഷൻ പ്രായം കൂട്ടിയുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ പിജി ഡോക്ടർമാർ ഇന്നുമുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കും. ഇന്ന് എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലെയും പി.ജി, സീനിയർ റസിഡന്റ്സ് ഡോക്ടർമാരും ഹൗസ് സർജൻമാരും പഠിപ്പുമുടക്കി സമരം നടത്തും. സമരത്തിന്റെ ആദ്യഘട്ടത്തിൽ അത്യാഹിതം, ലേബർ റൂം, ഐസിയു എമർജൻസി ഓപ്പറേഷൻ തിയറ്റർ എന്നിവിടങ്ങളിൽ സമരമുണ്ടാകില്ല. എന്നാൽ, ഈ സ്ഥലങ്ങളിൽ ഇപ്പോൾ നിയോഗിച്ചിട്ടുള്ളവർക്കു പുറമേ അധിക ഡ്യൂട്ടിയായി ഡോക്ടർമാർ സേവനം അനുഷ്ഠിക്കില്ല. കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിയും കേരള മെഡിക്കോസ് ജോയിന്റ് ആക്ഷൻ കൗണ്‍സിൽ നേതാക്കളും തമ്മിൽ വിഷയം ചർച്ച ചെയ്തിരുന്നു. അടുത്ത മന്ത്രിസഭായോഗത്തിൽ ആവശ്യങ്ങൾ അവതരിപ്പിക്കാമെന്ന ഉറപ്പാണു മന്ത്രി കെ.കെ ശൈലജ അന്നു നല്‍കിയത്. എന്നാൽ, ഈ വിഷയം മന്ത്രിസഭായോഗത്തിൽ ചർച്ചയ്ക്കെടുത്തില്ലെന്നും അതുകൊണ്ടാണു സമരത്തിലേക്കു നീങ്ങുന്നതെന്നും ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് ഡോ.യു.ആർ. രാഹുൽ…
Read Moreപറ്റുമെങ്കിൽ ക്രിമിനൽ കേസ് എടുത്തോ..! സ്വാതന്ത്ര്യ ദിനത്തിൽ ആർഎസ്എസ് നേതാവ് പതാക ഉയർത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പാലക്കാട്ടെ സ്കൂളിൽ പതാക ഉയർത്തിയ സംഭവത്തിൽ നടപടി. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സ്കൂളിലെ പ്രധാന അധ്യാപകനും മാനേജർക്കും എതിരെയാണ് നടപടിയുണ്ടാവുക. ക്രിമിനൽ കേസ് നിലനിൽക്കുമോ എന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.
Read Moreപകപോക്കൽ തുടരുന്നു..! തലസ്ഥാനത്ത് വെട്ടേറ്റ സിപിഎം നേതാവിന്റെ നില ഗുരുതരം; തലയ്ക്കും കൈകാലുകൾക്കും ആഴത്തിൽ വെട്ടേറ്റു; സംഭവത്തിന് പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരെന്ന് സി.പി.എം
തിരുവനന്തപുരം: വെട്ടേറ്റ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ്. സാജുവിന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. തലയ്ക്കും കൈകാലുകൾക്കും ആഴത്തിൽ വെട്ടേറ്റ സജുവിനെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 9.30ന് ഇടവക്കോട് ജംഗ്ഷനിലാണ് സംഭവം. ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ സംഘമാണ് സാജുവിനെ വെട്ടിയത്. സുഹൃത്തിനോടു സംസാരിച്ച് നിൽക്കുകയായിരുന്നു സാജു. ബൈക്കിൽ ആക്രോശിച്ചു കൊണ്ടെത്തിയ സംഘം സാജുവിനെ വെട്ടി വീഴ്ത്തുകയായിരുന്നു. വെട്ടേറ്റ സാജു അടുത്തുള്ള കടയിലേക്ക് കയറിയെങ്കിലും കടയിലിട്ടും വെട്ടി. ആദ്യം ബൈക്കിലെത്തിയ സംഘത്തിന് പിന്നാലെ നിരവധി ബൈക്കുകളിലായി ഇരുപതോളം പേർ സ്ഥലത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളം കേട്ട് ഓടിയെത്തിയവരാണു സാജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ സാജുവിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് രാജേഷ്…
Read More