അത്യാധുനികസംവിധാനം വേണം..!  മത്സ്യത്തൊഴിലാളികൾക്ക് ലൈഫ്ജാക്കറ്റും ബോട്ടുകളിൽ ജിപിഎസ് സൗകര്യം ഏർപ്പെടുത്തണമെന്ന് കേന്ദ്രസംഘത്തോട് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കു അത്യാധുനിക സൗകര്യം ഏർപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഓഖി ദുരന്തം വിലയിരുത്താൻ എത്തിയ കേന്ദ്രസംഘത്തോടാണ് കുമ്മനം ഇക്കാര്യം ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികൾക്കു ലൈഫ്ജാക്കറ്റ് നൽകണമെന്നും ബോട്ടുകളിൽ ജിപിഎസ് സൗകര്യം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾ പുരാതന മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാൽ ദുരന്തത്തെ നേരിടാൻ സാധിച്ചില്ല. ഇതിനു പകരം അധുനിക സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും മത്സ്യബന്ധനം ശാസ്ത്രിയമാക്കണമെന്നും കുമ്മനം കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിൽ സന്ദർശനം നടത്തുന്നത്. ദുരിതാശ്വാസം , പുനർനിർമാണം , പുനരധിവാസം, മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7,340 കോടിയുടെ പാക്കേജാണ് സംസ്ഥാനസർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Read More

ഞാൻ പറഞ്ഞ് കൊടുക്കും..! ഓഖി ദുരന്തത്തിൽ കേരള സർക്കാരിന്‍റെ ആശ്വാസ നടപടികൾ തൃപ്തികരമല്ല; ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ കേന്ദ്ര സംഘസംഘത്തോട് പരാതി അറിയിച്ച് കോൺഗ്രസ്

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ചെയ്ത ആശ്വാസ നടപടികൾ തൃപ്തികര മല്ലെന്ന് കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ ഇക്കാര്യം ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ കേന്ദ്ര സംഘത്തെ അറിയിച്ചു. കേന്ദ്ര സംഘത്തെ ആവശ്യങ്ങൾ അറിയിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കേന്ദ്ര സംഘത്തിനു മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ ഫിഷറീസ് മന്ത്രി പോലും എത്തിയില്ലെന്നും ഹസൻ കുറ്റപ്പെടുത്തി.

Read More

മദ്യനയം കലക്കി തിമിർത്തു കുടുക്കി..! ക്രി​സ്മ​സ് ല​ഹ​രിയ്ക്കായി മലയാളി മൂ​ന്നു ദി​വ​സം കു​ടി​ച്ച​ത് 313.63 കോ​ടി​യു​ടെ മ​ദ്യം; കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനത്തിന്‍റെ വർധനവ്

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സി​ന് മ​ല​യാ​ളി കു​ടി​ച്ച​ത് 313.63 കോ​ടി രൂ​പ​യു​ടെ മ​ദ്യം. ക്രി​സ്മ​സ് ദി​ന​ത്തി​നു ത​ലേ​ന്നു​ള്ള മൂ​ന്നു ദി​വ​സ​ത്തെ ക​ണ​ക്കാ​ണി​ത്. ക്രി​സ്മ​സി​നു തൊ​ട്ടു​മു​ന്ന​ത്തെ ദി​വ​സം മാ​ത്രം 157.05 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് മ​ല​യാ​ളി അ​ക​ത്താ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ക്രി​സ്മ​സ് മ​ദ്യ​വി​ൽ​പ്പ​ന 256.01 കോ​ടി രൂ​പ​യു​ടേ​താ​യി​രു​ന്നു. ഇ​ത്ത​വ​ണ കു​ടി​ച്ചു​ക​ള​ഞ്ഞ തു​ക​യി​ൽ 18.22 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Read More

സൈബർ ആക്രമണം: നടി പാർവതി ഡിജിപിക്ക് പരാതി നൽകി; തന്നെ അപമാനിക്കുന്ന തരത്തിൽ ഒരുകൂട്ടം ആളുകൾ പ്രചരണം നടത്തുകയാണെന്നാണ് നടയുടെ പരാതി

  തിരുവനന്തപുരം: കസബ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തനിക്കെതിരേ നവമാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരേ നടി പാർവതി ഡിജിപിക്ക് പരാതി നൽകി. ചലച്ചിത്ര മേളയിലെ സെമിനാറിൽ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരേ നടി പൊതുവേദിയിൽ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പാർവതിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായത്. തന്നെ അപമാനിക്കുന്ന തരത്തിൽ ഒരുകൂട്ടം ആളുകൾ പ്രചരണം നടത്തുകയാണെന്നും ഇവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നടിയുടെ പരാതി. ഡിജിപിക്ക് ലഭിച്ച പരാതി സൈബർ സെല്ലിന് കൈമാറും.

Read More

തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മകനെ പോലീസ് ചോദ്യം ചെയ്യുന്നു; പേരൂർക്കട സ്വദേശിനി ദീപ അശോകാണ് മരിച്ചതെന്ന് പോലീസ്

പേരൂർക്കട: തിരുവനന്തപുരം പേരൂർക്കട മണ്ണടി ലൈനിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിനി ദീപ അശോകാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Read More

മദ്യം കുടുംബങ്ങളെ ഇല്ലാതാക്കുന്നു..!  മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഭർത്താവ് ഭാര്യയെ കത്തി കൊന്നു;  വെറും വാക്കു തർക്കം ലഹരിയിലായിരുന്ന  സതീശിനെക്കൊണ്ട് ചെയ്യിച്ചത് ഭാര്യയുടെ കൊലപാതകം

കൊ​ട്ടി​യം: യുവതി കുത്തേറ്റു മരിച്ചു. ക​ണ്ണ​ന​ല്ലൂ​ർ തോ​ട്ടും മു​ക്ക് എ​സ്എ​സ് മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ഷി​നി​ത (33) ആ​ണ് മ​രി​ച്ച​ത്. സംഭവത്തിൽ ഭ​ർ​ത്താ​വ് പു​ന്ത​ല​ത്താ​ഴം തെ​റ്റി​ച്ചി​റ വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​തീ​ശ​നെ കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ സ​തീ​ശ​ൻ ഭാ​ര്യ​യു​മാ​യി വാ​ക്കേ​റ്റം ന​ട​ത്തു​ക​യും അ​ടു​ക്ക​ള​യി​ൽ​നി​ന്ന് ക​ത്തി​യെ​ടു​ത്ത് തു​രു​തു​രെ കു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ഷി​നി​ത​യെ ഉ​ട​ൻ​ത​ന്നെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക്ക​ൾ വി​ഷ്ണു. ശ്രീ​ദേ​വി, ശ്രീ​ല​ക്ഷ്മി.

Read More

 സൂക്ഷിച്ചോ പിള്ളാരേ പിടുത്തക്കാർ ഇറങ്ങിയിട്ടുണ്ട്..!  പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച  നാടോടികൾ പിടിയിൽ;  മുട്ടായി തരാമെന്ന് പറഞ്ഞ് തന്നെ വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെന്ന് കുട്ടി

കാ​ട്ടാ​ക്ക​ട: മ​ദ്ര​സ പ​ഠ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ പ​ത്തു വ​യ​സു​കാ​രി​യെ ത​ട്ടി കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച അം​ഗ​പ​രി​മി​ത​നാ​യ നാ​ടോ​ടി​യും ഭാ​ര്യ​യേ​യും നാ​ട്ടു​കാ​ർ ത​ട​ഞ്ഞു വ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ് ചി​റ്റൂ​ർ ജി​ല്ല​യി​ൽ ചി​ത​റ​മ​ൻ ത​ണ്ട ക​ദി​രി​യി​ൽ തി​രു​പാ​ൽ നാ​യി​ക് (60 )ഭാ​ര്യ ശാ​ന്ത​മ്മ (55) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് . ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര മ​ണി​യോ​ടെ കാ​ട്ടാ​ക്ക​ട സി​എ​സ്ഐ പ​ള്ളി​ക്ക് സ​മീ​പം ആ​ണ് സം​ഭ​വം .മ​ദ്ര​സ​യി​ൽ നി​ന്നു മ​ട​ങ്ങി വ​ന്ന കു​ട്ടി​ക്കു സ​മീ​പ​മെ​ത്തി​യ നാ​ടോ​ടി​ക​ൾ മി​ഠാ​യി ന​ൽ​കാം അ​ടു​ത്ത് വാ ​എ​ന്ന് പ​റ​യു​ക​യും കു​ട്ടി​യു​ടെ കൈയിൽ പി​ടി​ക്കു​ക​യും ചെ​യ്തു. ഭ​യ​ന്ന കു​ട്ടി കൈ ​ത​ട്ടിമാറ്റിയ ശേഷം ഓ​ടി വീ​ട്ടി​ൽ എ​ത്തി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം പ​റ​യു​ക​യാ​യിരു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യു​മാ​യി പി​താ​വ് റോ​ഡി​ൽ എ​ത്തി നാ​ടോ​ടി​ക​ളെ തെ​ര​ഞ്ഞു. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്നും അ​ൽ​പ്പം അ​ക​ലെ കാ​ട്ടാ​ക്ക​ട ട്ര​ഷ​റി​ക്ക് സ​മീ​പം ഇ​വ​ർ എ​ത്തി​യി​രു​ന്നു.​വി​വ​രം…

Read More

‘ഉ​ണ്ണി​യേ​ശു​വും മാതാവും ആട്ടിടയൻമാരും’ എത്തി രാജസ്ഥാനിൽ നിന്ന്

നേ​മം : പു​ൽ​ക്കൂടൊ​രു​ക്കാ​ൻ ഉ​ണ്ണി​യേ​ശു​വി​ന്‍റെ തി​രു​പി​റ​വി​യു​ടെ പ്ര​തി​മ​ക​ളുമാ​യി രാ​ജ​സ്ഥാ​നി​ക​ൾ. നേ​മം പ​ള്ളി​ച്ച​ൽ ദേ​ശീ​യ​പാ​ത​യി​ലാ​ണ് പ്ര​തി​മ​ക​ളു​ടെ വി​ൽ​പ്പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ൾ ക​ഴി​ഞ്ഞ ഇ​രു​പ്പ​ത്തി​യ​ഞ്ച് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​തി​മ​ക​ൾ നി​ർ​മി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി വ​രു​ന്നു. പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രീ​സി​ൽ നി​ർ​മി​ച്ച പ്ര​തി​മ​ക​ൾ​ക്ക് 1300 രൂ​പ​യാ​ണ് വി​ല​യെ​ങ്കി​ലും ത​ർ​ക്കി​ച്ചാ​ൽ ഇ​രു​പ​ത് പ്ര​തി​മ​ക​ൾ ഉ​ള്ള ഒ​രു സെ​റ്റ് 700 രൂ​പ​യ്ക്ക് വ​രെ ഇ​വ​ർ വി​റ്റ​ഴി​ക്കു​ന്നു. ക്രി​സ്മ​സ് അ​ടു​ത്ത​തോ​ടു​കൂ​ടി ഇ​വ​യു​ടെ വി​ൽ​പ്പ​ന​യും കൂ​ടി. പു​രു​ഷന്മാ​രാ​ണ് മോ​ൾ​ഡി​ൽ പ്ര​തി​മ​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ പ​ല വ​ർ​ണ​ങ്ങ​ളി​ലു​ള്ള പെ​യി​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​മ​ക​ൾ​ക്ക് ചാ​യം പൂ​ശും. ഓ​രോ സീ​സ​ണി​ലേ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് പ്ര​തി​മ​ക​ൾ ഇ​വ​ർ വി​ൽ​പ്പ​ന​യ്ക്കാ​യി ത​യാ​റാ​ക്കു​ന്ന​ത്. പൂ​ജ​വ​യ്പ്പി​ന് സ​ര​സ്വ​തി വി​ഗ്ര​ഹ​ങ്ങ​ളും വി​ഷു​വി​ന് ശ്രീ​കൃ​ഷ്ണ പ്ര​തി​മ​ക​ളും നി​ർ​മിച്ച് വി​ല്പ​ന ന​ട​ത്തും. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യ അ​ശോ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ള്ളി​ച്ച​ലി​ൽ സ്ഥ​ലം വാ​ട​ക​യ്ക്കെ​ടു​ത്ത് പ്ര​തി​മ​കളുടെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ദൈ​വ​ങ്ങ​ളു​ടെ പ്ര​തി​മ​ക​ൾ​ക്ക്…

Read More

അനേഷ് ആളു തരികിടയാ..! വിദ്യാര്‍ഥിനികളെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍; സംഭവം വെള്ളറടയില്‍

വെ​ള്ള​റ​ട : സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​ച്ച​ൽ അ​യ​ണി​മൂ​ട് അ​ലീ​ന ഭ​വ​നി​ൽ അ​നേ​ഷ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ട്ടും പ​ത്തും ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ വെ​ള്ള​റ​ട പോ​ലീ​സി​നു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വെ​ള്ള​റ​ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ പൂ​വ​ച്ച​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്. പാ​റ​ശാ​ല സി​ഐ ബി​നു, വെ​ള്ള​റ​ട എ​സ്ഐ വി​ജ​യ​കു​മാ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ബ്രൂ​സ് ഡാ​നി​യേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി അ​റ​സ്റ്റു ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

നെൽവയൽ നീർത്തട ഭേദഗതി വരുന്നു; തരിശ് നിലം തദേശ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാൻ ഉടമയുടെ സമ്മതം ആവശ്യമില്ല; നെൽവയൽ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകുന്നു

തിരുവനന്തപുരം: നെൽവയൽ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകുന്നു. ഇതിനായി നെൽവയൽ നീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു. അടുത്ത മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. നിയമം ഭേദഗതി ചെയ്യുന്നതിലൂടെ കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന തരിശ് നിലം  തദേശ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാൻ ഉടമയുടെ സമ്മതം ആവശ്യമില്ലാതാകും. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകുന്നതായിരിക്കും പുതിയ ഭേദഗതി. ഇതിനായി നിശ്ചിത തുക പഞ്ചായത്ത് പാട്ടമായി ഉടമസ്ഥന് കൊടുത്താൽ മതി. 2008ന് മുൻപ് നികത്തിയ ഭൂമി ക്രമപ്പെടുത്തൽ വ്യവസ്ഥകളിലും മാറ്റം വരുത്തുമെന്നാണ് റിപ്പോർട്ട്.

Read More