തിരുവനന്തപുരം: മുത്തലാഖ് നിരോധന ബിൽ വേഗത്തിൽ പാസാക്കാനുള്ള സർക്കാർ നീക്കത്തിനു പിന്നിൽ മറ്റുലക്ഷ്യങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിലൂടെ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ അംഗീകരിക്കാനാവില്ല. സ്ത്രീ സംവരണബിൽ കൊണ്ടുവന്നാൽ പാർലമെന്റിൽ പിന്തുണയ്ക്കാൻ തയാറാണെന്നും കോടിയേരി പറഞ്ഞു.
Read MoreCategory: TVM
അവര്‍ ഒളിച്ചോടിയതോ, അതോ..? നാലു കുട്ടികളെ കാണാനില്ലെന്ന് സ്കൂള്‍ അധികൃതരും നാട്ടുകാരും; ആ ഫോണ്‍കോളുകള്‍ കാട്ടാക്കട പോലീസിനെ വട്ടം ചുറ്റിച്ചു
കാട്ടാക്കട: ഇന്നലെ സ്റ്റേഷനിലേക്കു വന്ന ഫോൺകോളുകൾ കാട്ടാക്കട പോലീസിനെ തെല്ലൊന്നുമല്ല വട്ടം ചുറ്റിച്ചത്. കാട്ടാക്കട കുളത്തുമ്മൽ ഹയർസെക്കൻഡറി സ്കൂളിലെ നാല് കുട്ടികളെ കാണാനില്ല എന്ന പരാതിയാണ് രാവിലെ ഫോൺകോളിലൂടെ പോലീസിനെ തേടിയെത്തിയത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്കൂളിലെത്തിയെന്നും അവരുടെ ബാഗ് സ്കുളിൽ ഉണ്ടെന്നും എന്നാൽ കുട്ടികളെ കാണാനില്ലെന്നുമായിരുന്നു സ്കൂളിൽ നിന്നും സ്റ്റേഷനിലേക്ക് എത്തിയ വിവരം. സ്കൂൾ കൂട്ടികളെ തട്ടികൊണ്ടുപോയതാണോ, അവർ ഒളിച്ചോടിയതാണോ, അതോ അപകടത്തിൽപ്പെട്ടതാണോ എന്ന സംശയത്തിലായി അധ്യാപകരം രക്ഷകർത്താക്കളും നാട്ടുകാരും. ഫോൺവന്ന ഉടനെ തന്നെ പോലീസ് സ്കൂളിലെത്തി. കുട്ടികളുടെ ബാഗും മറ്റും പരിശോധിച്ചു. സ്കൂളിലും പരിസരത്തും തെരച്ചിൽ നടത്തി. സഹപാഠികളെ ചോദ്യം ചെയ്തു. അതിനിടെ നാട്ടുകാരും സ്കൂൾ പിടിഎ ഭാരവാഹികളും പോലീസിനെതിരെ തിരിഞ്ഞു. കാട്ടാക്കട പോലീസ് ഓഫ് ഇൻസ്പെക്ടർ വിജയരാഘവൻ കുട്ടികൾ പോകാൻ ഇടയുള്ള ഇടങ്ങളിലെല്ലാം അന്വേഷിക്കാൻ നിർദേശം നൽകി. ഉച്ചയായിട്ടും കുട്ടികളെ…
Read Moreഅഴിമതിക്കാരെ തൈലം പൂശി മുന്നണിയിലെടുക്കാൻ നോക്കേണ്ട; സിപിഐ ദുർബലമായാൽ മുന്നണി ശക്തിപ്പെടുമെന്ന ചിന്ത സിപിഎമ്മിനു വേണ്ടെന്നെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കെ.എം മാണിയുടെ മുന്നണി പ്രവേശ നീക്കത്തിനെതിരെ സിപിഐ രംഗത്ത്. അഴിമതിക്കാരെ തൈലം പൂശി മുന്നണിയിലെടുക്കാൻ ആരും നോക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചു. വരാൻ തയാറായിരിക്കുന്ന എല്ലാവരേയും മുന്നണിയിൽ എടുക്കേണ്ട കാര്യമില്ല. എന്നാൽ മുന്നണി വിട്ടുപോയവർ തിരിച്ചുവരണമെന്നും കാനം പറഞ്ഞു. സിപിഐ ദുർബലമായാൽ മുന്നണി ശക്തിപ്പെടുമെന്ന ചിന്ത സിപിഎമ്മിനു വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreവീഡിയോ പിടിച്ച് സമയം കളയണ്ട..! യൂണിഫോമിൽ ഘടിപ്പിച്ച കാമറകളുമായി ഇനി പോലീസെത്തും; ക്രമസമാധാനപാലനത്തിലും പട്രോളിംഗ് വേളയിലും യൂണിഫോമിൽ ഘടിപ്പിച്ച കാമറയുമായി പോലീസ് എത്തും
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കും പ്രതികളെ പിടികൂടാനും യൂണിഫോമിൽ ഘടിപ്പിച്ച കാമറകളുമായി ഇനി പോലീസ് എത്തും. ക്രമസമാധാനപാലനത്തിലും പട്രോളിംഗ് വേളയിലും നിരീക്ഷണം ശക്തമാക്കാൻ യൂണിഫോമിൽ ഘടിപ്പിക്കുന്ന അത്യാധുനിക കാമറകൾ പോലീസിനു നൽകി. പൈലറ്റ് അടിസ്ഥാനത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതിക്ക് പോലീസ് ആസ്ഥാനത്തു നടന്ന യോഗത്തിൽ തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് കാമറകൾ കൈമാറി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം നിർവഹിച്ചു. ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണു നടപടിയെന്നും ഈ വർഷം തന്നെ കേരളമാകെ പദ്ധതി നടപ്പാക്കുമെന്നു ലോകനാഥ് ബെഹ്റ പറഞ്ഞു.ബ്രോഡ്കാസ്റ്റിംഗ് സംവിധാനമുള്ള കാമറകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. പൊതുമേഖല സ്ഥാപനമായ ബ്രോഡ്കാസ്റ്റിംഗ് കണ്‍സൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് എന്ന മിനിരത്ന കന്പനിയാണ് കാമറകൾ നൽകിയത്. ലൈവ് സ്ട്രീമിങ്ങാണ് ഇതിന്റെ സവിശേഷത. ഫോർജി സിം ഉപയോഗിച്ച് കാമറ ദൃശൃങ്ങളും ശബ്ദവും ജിഎസ്എം സംവിധാനം വഴി കണ്ട്രോൾ…
Read Moreഎൻജിനിയറിംഗ് പഠനം ഇടയ്ക്കു നിർത്തിയാൽ പിഴ വേണ്ടെന്നു സർക്കാർ; സ്വകാര്യ എൻജിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന് ആരോപണം
തിരുവനന്തപുരം: എൻജിനിയറിംഗ് പഠനം ഇടയ്ക്കു നിർത്തുന്ന വിദ്യാർഥികൾ നൽകേണ്ട നഷ്ടപരിഹാരത്തുക റദ്ദാക്കി സർക്കാർ ഉത്തരവിറക്കി. ആദ്യഘട്ടമായി സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത കോളജുകളിലാണ് ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. നിലവിൽ സ്വകാര്യ-സ്വാശ്രയ കോളജുകളുമായി സർക്കാരിന് കരാർ ഉള്ളതിനാൽ അവരുടെ പ്രതിനിധികളുമായി ചർച്ച ചെയ്തശേഷമാകും ആ കോളജുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം. എൻജിനിയറിംഗ് പഠനം ഇടയ്ക്ക് നിർത്തിപ്പോകുകയോ കോഴ്സ് അവസാനിപ്പിച്ച് മറ്റു കോഴ്സുകൾ ചേരുകയോ ചെയ്യുന്ന വിദ്യാർഥികൾ നൽകേണ്ട നഷ്ടപരിഹാരതുക സംബന്ധിച്ച പരാതികളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതേതുടർന്നാണു എഐസിടിഇ മാനദണ്ഡങ്ങൾ പാലിച്ച് പിഴ വ്യവസ്ഥ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം, സർക്കാരിന്റെ പുതിയ തീരുമാനം സ്വകാര്യ എൻജിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാനാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
Read Moreപഞ്ചിംഗ് കുറഞ്ഞ് തുടങ്ങി..! സെക്രട്ടേറിയേറ്റിൽ മൂന്നാം നാൾ സമയത്ത് ജോലിക്കെത്തിയത് 2873 പേർ; 908 പേർ ഹാജർ രേഖപ്പെടുത്തിയിട്ടില്ല; ആദ്യദിവസം 3050 പേർ കൃത്യസമയത്ത് എത്തിയിരുന്നു
തിരുവനന്തപുരം: പുതിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയ സെക്രട്ടേറിയറ്റിൽ ബുധനാഴ്ച രാവിലെ 10.15നകം ഹാജർ രേഖപ്പെടുത്തിയത് 2873 പേർ. 716 പേർ വൈകിയാണ് ഹാജർ രേഖപ്പെടുത്തിയത്. 908 പേർ ഹാജർ രേഖപ്പെടുത്തിയിട്ടില്ല. പുതുവർഷത്തിൽ പുതിയ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയപ്പോൾ 3050 പേർ മാത്രമാണ് കൃത്യസമയത്ത് ജോലിക്കെത്തിയത്. രാവിലെ 10.15നകം ഇത്രയും പേർ പഞ്ച് ചെയ്ത് ജോലിയിൽ പ്രവേശിച്ചു. എന്നാൽ ആകെയുള്ള 4,497 ജീവനക്കാരിൽ 946 പേർ വൈകിയാണ് ഹാജർ രേഖപ്പെടുത്തിയത്. 501 പേർ ഹാജർ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബർ 28ന് കൃത്യസമയത്ത് ഹാജർ രേഖപ്പെടുത്തിയത് 1047 പേരായിരുന്നു. 2150 പേർ വൈകിയാണ് അന്ന് പഞ്ച് ചെയ്തത്. ജീവനക്കാർ കൃത്യസമയത്തെത്തുന്നില്ല, ഫയൽ നീങ്ങുന്നില്ല, എന്നീ ആക്ഷേപങ്ങൾ ഉയർന്നതോടെയാണ് സെക്രട്ടേറിയറ്റിൽ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ശന്പളം വിതരണം ചെയ്യുന്ന സ്പാർക്ക് എന്ന സോഫ്ട്വെയറുമായി ഇതിനെ ബന്ധപ്പെടുത്തുകയും ചെയ്തു. ഇതോടെ…
Read Moreഇപ്പം കുറ്റം എനിക്കോ..! റേഷൻ മുന്‍ഗണനാ പട്ടികയിൽ അനര്‍ഹരായ ജീവനക്കാര്‍ ഉള്‍പ്പെട്ടാല്‍ ഡിഡിഒയ്ക്കെതിരെ നടപടി
തിരുവനന്തപുരം: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരായ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെട്ടിട്ടുള്ളതായി പരാതി ലഭിച്ചാല്‍ കര്‍ശനനടപടി സ്വീക രിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും റേഷന്‍ കാര്‍ഡ് പകര്‍പ്പുകള്‍ അതത് ഡിഡിഒ പരിശോധിച്ച് ക്രമരഹിത മായി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്കി നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് സര്‍ക്കുലര്‍ വഴി നിര്‍ദേശിച്ചിരുന്നു. 2017 ഡിസംബര്‍ 31നുശേഷവും അനര്‍ഹര്‍ ഉള്‍പ്പെട്ടതായി പരാതി ലഭിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട ഡിഡിഒയ്ക്കും എതിരെയായിരിക്കും കര്‍ശന നടപടി.
Read Moreഭക്തന്റെ വിലാപം..! ശബരിമല ക്ഷേത്രത്തിന്റെ പേരു മാറ്റിയത് കേസ് ജയിക്കാനുള്ള വളഞ്ഞ വഴിയെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേരിൽ വീണ്ടും അഴിച്ചുപണി നടത്താനുള്ള നീക്കത്തെ പിന്തുണച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുന്‍പ് പേരു മാറ്റിയത് സുപ്രീം കോടതിയിലെ കേസ് ജയിക്കാനുള്ള വളഞ്ഞ വഴിയായിരുന്നെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചു. ശബരിമല ക്ഷേത്രത്തിന്റെ പഴയ പേര് നിലനിർത്താനുള്ള നീക്കം ആശ്വാസകരമാണ്. ഭക്തർ അത് സ്വീകരിക്കുമെന്നാണു കരുതുന്നത്.. മുന്‍പ് പേരു മാറ്റിയത് സുപ്രീം കോടതിയിലെ കേസ് ജയിക്കാനുള്ള വളഞ്ഞ വഴിയായിരുന്നു. ഇപ്പോൾ പേരു മാറ്റിയതുകൊണ്ട് സ്ത്രീ പ്രവേശന കേസ് ശക്തിപ്പെടകയോ ദുർബലപ്പെടുകയോ ചെയ്യില്ല- മന്ത്രി പറഞ്ഞു. ശബരിമല ശ്രീ അയ്യപ്പസ്വാമിയെന്ന പേര് മാറ്റി ശബരിമല ശ്രീധർമശാസ്ത ക്ഷേത്രമെന്ന പഴയ പേരു വീണ്ടും നൽകാനാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ പത്തിനാണ് ക്ഷേത്രത്തിന്റെ പേര് മാറ്റി ശബരിമല ശ്രി അയ്യപ്പ സ്വാമിക്ഷേത്രം എന്നാക്കി മാറ്റി തിരുവതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കിയത്. സ്ത്രീകളുടെ ക്ഷേത്ര…
Read Moreകൈയേറ്റമെന്നാൽ ജോയ്സ് മണി..! കൈയേറ്റ മാഫിയയുടെ പര്യായമായി മന്ത്രി മണിയും ജോയ്സ് ജോർജും എംപിയും മാറിയെന്ന് വി.ഡി.സതീശൻ
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി കൈയേറ്റത്തിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശൻ എംഎൽഎ രംഗത്ത്. മന്ത്രി എം.എം.മണിയും ജോയ്സ് ജോർജ് എംപിയും കൈയേറ്റ മാഫിയയുടെ പര്യായമാണെന്ന് സതീശൻ ആരോപിച്ചു. ഇടുക്കിയിലെ ഭൂമി കൈയേറ്റ മാഫിയ സിപിഎമ്മിന്റെ പ്രധാന സാന്പത്തിക സ്രോതസുകളിൽ ഒന്നാണ്. ജോയ്സ് ജോർജ് എംപിയും മന്ത്രി എം.എം.മണിയും കൈയേറ്റ മാഫിയയുടെ പര്യായമായി പ്രവർത്തിക്കുന്നു. ഇതു മനസിലാക്കിയ ശേഷമാണ് സിപിഎം കുടിയേറ്റക്കാർക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത്- സതീശൻ ആരോപിച്ചു. മുന്‍പ്, കുടിയേറ്റക്കാരെ ബൂർഷ്വാസികളായി മാത്രമാണ് സിപിഎം ചിത്രീകരിച്ചിരുന്നതെന്നും സതീശൻ കുറ്റപ്പെടുത്തുന്നു.
Read Moreഭക്തരുടെ താൽപര്യം അനുസരിച്ച് പ്രവർത്തിക്കണം..! ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ താൽപര്യം അനുസരിച്ച് പ്രവർത്തിക്കണം. പരമ്പരാഗതമായ ആചാരങ്ങൾക്ക് ഒരു തടസവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പേര് മാറ്റം സംബന്ധിച്ചു പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശബരിമലയുടെ സമഗ്ര വികസനത്തിന് കേന്ദ്രം 500 കോടി രൂപ അനുവദിക്കണമെന്നും ഇതിനായി കൂടുൽ വനഭൂമി വിട്ടുകിട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന് യുഡിഎഫ് നിവേദനം നൽകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read More