തിരുവനന്തപുരം: പെൻഷൻ പ്രായം കൂട്ടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കൽ പ്രായം 58 ആയി ഉയർത്താനുള്ള നീക്കത്തിൽനിന്നു സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിനാൽ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുയാണെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പരിഹസിച്ചു. ഇടതു സർക്കാരിന്‍റെ ഘടകവിരുദ്ധമായ നീക്കം ശരിയല്ല. പ്രതിപക്ഷത്ത് ഇരിക്കുന്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് ഇരിക്കുന്പോൾ മറ്റൊരു നിലപാടുമാണ് എൽഡിഎഫ് സ്വീകരിക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഇടതു സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ഇപ്പോഴും പങ്കാളിത്ത പെൻഷൻ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓഖി ചുഴിലിക്കാറ്റിനെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വേഗത കുറവാണ്. തീരദേശം കൊടുംപട്ടിണിയിലാണ്. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ റേഷൻ തട്ടിപ്പാണെന്നും ചുഴലിക്കാറ്റിൽ മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്ക് ഇതുവരെ കൊടുക്കാൻ സർക്കാരിനു സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read MoreCategory: TVM
ഓഫീസുകൾ കയറിയിറങ്ങേണ്ട..! ഓഖി ധനസഹായം വീടുകളിൽ എത്തിക്കും; രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉദ്യോഗസ്ഥർ ഇവരുടെ കുടുംബങ്ങളിലെത്തി ഇതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ധനസഹായം ഉടൻ വിതരണം ചെയ്യുമെന്നും വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. 1,843 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെടും. ഓഖി ദുരന്തം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘത്തെ അയക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഇതിനായി വിവിധ വകുപ്പുസെക്രട്ടറിമാർ വിശദമായ റിപ്പോർട്ട് തയാറാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരായ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപയും അവിവാഹിതരായ പെണ്‍കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ വിവാഹ ആവശ്യങ്ങൾക്കായി അഞ്ച് ലക്ഷം രൂപയും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായത്തിൽ നിന്നു മാറ്റിവയ്ക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിനെ തുടർന്നു നിരവധി പേരാണ് സംസ്ഥാനത്ത് മരിച്ചത്. നിരവധി…
Read Moreമാതൃത്വത്തെ അപമാനിക്കൽ..! നെഹ്റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോണ്ഗ്രസ് അന്യം നിന്നു പോകുമെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരേ കേസെടുക്കണമെന്ന് അനിൽ അക്കര
തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വനിതാ കമ്മീഷൻ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ കത്ത് നൽകി. നെഹ്റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോണ്ഗ്രസ് അന്യം നിന്നു പോകുമെന്നു കോടിയേരി പ്രസംഗിച്ചതു ഭാരതീയ സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.കോടിയേരി ബാലകൃഷ്ണനെതിരേ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കണം. അല്ലെങ്കിൽ തന്റെ കത്ത് പരാതിയായി പരിഗണിച്ച് കേസെടുക്കണമെന്നാണ് അനിൽ അക്കര ആവശ്യപ്പെട്ടിരിക്കുന്നത്.
Read Moreസുരഭില കമല പരിഭവം..! ഐഎഫ്എഫ്കെയുടെ സമാപന ചടങ്ങിന് ക്ഷണിച്ചുവെന്ന് സുരഭി; ആർക്കും പ്രത്യേക ക്ഷണമില്ലെന്ന് കമൽ
തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ സമാപന ചടങ്ങിന് തന്നെ ഒൗദ്യോഗികമായി ക്ഷണിച്ചുവെന്നും എന്നാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ദേശീയ പുരസ്കാര ജേതാവ് നടി സുരഭി ലക്ഷ്മി. മുൻകൂട്ടി ഏറ്റെടുത്ത ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല. കുറച്ചു ദിവസം മുൻപ് അറിയിച്ചിരുന്നെങ്കിൽ താൻ നിശ്ചയമായും പങ്കെടുക്കുമായിരുന്നുവെന്നും സുരഭി പറഞ്ഞു. എന്നാൽ സുരഭിയെ ക്ഷണിച്ചുവെന്ന വാദങ്ങൾക്ക് വിരുദ്ധമായ കാര്യമാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ പറഞ്ഞത്. ചലച്ചിത്ര മേളയുടെ സമാപനത്തിന് ആരെയും ഒൗദ്യോഗികമായി ക്ഷണിക്കുന്ന പതിവില്ലെന്നും എല്ലാവരും പങ്കെടുക്കുകയാണ് ചെയ്യാറെന്നും കമൽ വ്യക്തമാക്കി. ചലച്ചിത്ര മേളയിലേക്ക് ദേശീയ അവാർഡ് ജേതാവായ സുരഭിയെ ക്ഷണിച്ചില്ലെന്ന തരത്തിൽ വിമർശനങ്ങൾ ചില കോണിൽ നിന്നും നേരത്തെ ഉയർന്നിരുന്നു. അക്കാഡമി തന്നെ ക്ഷണിച്ചില്ലെന്ന് സുരഭിയും പരിഭവം അറിയിച്ചിരുന്നു.
Read Moreവെറും ഷോമാത്രം..! കൈയേറ്റക്കാരെ സംരക്ഷിക്കുകയെന്ന രഹസ്യ അജണ്ട നടപപാക്കുന്നതിനാണ് മന്ത്രി സംഘം മൂന്നാർ സന്ദർശിക്കുന്നതെന്ന് സുധീരൻ
തിരുവനന്തപുരം: മന്ത്രിതല സംഘത്തിന്‍റെ മൂന്നാർ സന്ദർശനത്തിനെതിരെ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. വൻകിട കൈയേറ്റക്കാരെ സംരക്ഷിക്കുകയെന്ന രഹസ്യ അജണ്ട നടപ്പാക്കുന്നതിനായാണ് മന്ത്രിതല സംഘം മൂന്നാറിൽ സന്ദർശനം നടത്തുന്നതെന്ന് സുധീരൻ ആരോപിച്ചു
Read Moreവീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം മോഷണം പോയി; ജിപിആർഎസ് സംവിധാനത്തിലൂടെ കണ്ടെത്തി
മാറനല്ലൂർ: മേലാരിയോട്ടിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവാ കാർ മോഷണം പോയി. കാർ ഓടയിൽ കുടുങ്ങിയതോടെ മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വാഹനം ഇന്നലെ രാവിലെ ഏഴോടെ ജിപിആർഎസ് സംവിധാനത്തിന്റെ സഹായത്തോടെ കൂവളശേരി മഹാദേവർ ക്ഷേത്രത്തിന് സമീപത്തു നിന്ന് കണ്ടെത്തി. വെള്ളയന്പലത്തെ കേരളാ ട്രാവൽസിന്റെ ഇന്നോവാ കാറാണ് ഓടയിൽ കുടിയതോടെ തിരികെ കിട്ടിയത്. മേലാരിയോട് കാർത്തികാ നിവാസിൽ അശോകനാണ് വാഹനത്തിന്റെ ഡ്രൈവർ. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീട്ടിൽ കൊണ്ടുവരുന്ന കാർ മേലാരിയോട് ജംഗ്ഷന് സമീപം മണികണ്ഠന്റെ വീട്ടിന് സമീപത്താണ് പാർക്ക് ചെയ്യുന്നത്. ശനിയാഴ്ച വൈകുന്നേരം കാർ പാർക്ക് ചെയ്ത ശേഷം അശോകൻ വിട്ടിലേക്ക് മടങ്ങിയെങ്കിലും ഇന്നലെ രാവിലെ കാറെടുക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ ട്രാവൽ ഏജൻസിയിൽ വിവരമറിയിച്ച അശോകന് ജിപിആർഎസ് സംവിധാനമുളള കാർ കൂവളശേരിക്ക് സമീപം ഉണ്ടെന്ന വിവരം ട്രാവലേജൻസി കൈമാറി.…
Read Moreപരിശീലത്തിനു പണമില്ല; നീന്തൽതാരം സജൻ പ്രകാശ് മെഡലുകൾ വിൽക്കുന്നു
തിരുവനന്തപുരം: പരിശീലത്തിനു പണമില്ലാത്തതിനാൽ ഒളിന്പ്യൻ സജൻ പ്രകാശ് മെഡലുകൾ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദേശീയ ഗെയിംസിൽ ലഭിച്ച ആറ് മെഡലുകളാണു സജൻ വിൽക്കുന്നത്. കോമണ്വെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും ലക്ഷ്യമിട്ടാണു സജന്റെ നീക്കം. പരിശീലത്തിനു പണമില്ലാത്തതിനാൽ കോമണ്വെൽത്ത് ദേശീയ ഗെയിംസിനുള്ള പരിശീലനം മുടങ്ങിയതായി സജൻ പറഞ്ഞു. സർക്കാർ ജോലിയുടെ ശന്പളം പോലും കിട്ടുന്നില്ലെന്നും സജൻ തുറന്നു പറയുന്നു. റിയോ ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഏക പുരുഷ നീന്തൽ താരമാണ് സജൻ.
Read Moreഓഖി ദുരന്തം: ഡിഎൻഎ ടെസ്റ്റിൽ ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു; അടിമലത്തുറ ഷിബു ഹൗസിൽ ദേവദാസിന്റെ മകൻ സേസിലന്റിനെയാണ് തിരിച്ചറിഞ്ഞത്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽപ്പെട്ടു മരിച്ച ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. അടിമലത്തുറ ഷിബു ഹൗസിൽ ദേവദാസിന്റെ മകൻ സേസിലന്റിനെയാണ് (58) തിരിച്ചറിഞ്ഞത്. മൃതദേഹം ഞായറാഴ്ച രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങും. തിരിച്ചറിയാത്ത വിധം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്ന മൃതദേഹം ഡിഎൻഎ പരിശോധനയിലാണു തിരിച്ചറിഞ്ഞത്. ഇതുവരെ 18 പേരെയാണ് മരിച്ച നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നത്. മെഡിക്കൽ കോളേജിൽ എട്ടു മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതിൽ നാലു മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലും മൂന്നെണ്ണം ശ്രീചിത്രയിലെ മോർച്ചറിയിലും ഒരു മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലും തിരിച്ചറിയാത്ത നിലയിൽ സൂക്ഷിക്കുന്നു.
Read Moreസർക്കാരിനെതിരേ ഓഖിയായി ജേക്കബ് തോമസ്..! സംസ്ഥാനത്ത് നിയമവാഴ്ചയില്ല; അഴിമതിക്കെതിരെ സംസാരിക്കുന്നവനെ ഘട്ടംഘട്ടമായി നിശബ്ദനാക്കുന്നുവെന്ന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംജി ഡയറക്ടർ ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് ജേക്കബ് തോമസ് ആരോപിച്ചു. അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നു. അഴിമതിക്കെതിരെ സംസാരിക്കുന്നവനെ കേരളത്തിൽ നിശബ്ദനാക്കും. ഘട്ടം ഘട്ടമായാണ് അഴിമതിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുനാമി പാക്കേജിലെ കോടികൾ കട്ടുകൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു. പാക്കേജ് കൃത്യമായി ഉപയോഗിച്ചിരുന്നെങ്കിൽ ഓഖി ചുഴലിക്കാറ്റിനെ തുടർന്നു ചെല്ലാനത്ത് അടക്കമുണ്ടായ ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. എന്നാൽ അഴിമതിയുടെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും ജേക്കബ് തോമസ് ആരോപിച്ചു.
Read Moreകേന്ദ്രം കനിയുമോ..! മുന്നറിയിപ്പ് ഗൗനിച്ചില്ലെന്ന വിമർശനം; കഴിഞ്ഞ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ നിലപാടിനോടു യോജിച്ചു രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനായി പൊതുജനങ്ങളിൽനിന്നു സഹായം സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാരിനോടു പ്രത്യേക ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെടും. ഇതിനായി മുഖ്യമന്ത്രി ഇന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കാണും. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽനിന്ന് ഒരാൾക്കു മാനദണ്ഡം നോക്കാതെ ഫിഷറീസ് വകുപ്പിൽ ജോലി നൽകും. കൂടാതെ, മരിച്ച കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ഒരാഴ്ച 2,000 രൂപ നൽകാനുള്ള തീരുമാനം ഇന്നു മുതൽ നടപ്പിലാക്കുമെന്നും ഇതു 2,500 രൂപയായി കൂട്ടണമെന്ന സർവകക്ഷി യോഗത്തിലെ ആവശ്യം സർക്കാർ പരിശോധിക്കുമെന്നും യോഗത്തിനു ശേഷം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കേന്ദ്രത്തിന് അനുഭാവമില്ല മത്സ്യബന്ധനത്തിനു പോയ 96 പേർകൂടി ഇനി തിരിച്ചുവരാനുണ്ട്. ഇവരുടെ ഫോട്ടോ സഹിതമുള്ള കണക്കു സർക്കാരിന്‍റെ കൈവശമുണ്ട്. എന്നാൽ, തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കണക്കുമായി…
Read More