തിരുവനന്തപുരം: വിദ്യാർഥിനി കെട്ടിടത്തിൽനിന്നു കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചു സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവന്തപുരം ഐപിഎംഎസ് ഏവിയേഷൻ അക്കാഡമിയിലെ വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ സഹപാഠികളാണ് അറസ്റ്റിലായത്. മാനസിക പീഡനം ദളിത് പീഡനം, ഭീഷണി, മർദനം തുടങ്ങി എട്ടുവകുപ്പുകൾ ചേർത്താണ് കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിശീലനത്തിന്റെ ഭാഗമായി കരിപ്പൂരിൽ എത്തിയ പെണ്‍കുട്ടി, താമസിച്ചിച്ചിരുന്ന ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടി കഴിഞ്ഞ വ്യാഴാഴ്ചയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഐപിഎംഎസ് ഏവിയേഷൻ കോളജിലെ ബിബിഎ ഏവിയേഷൻ രണ്ടാം വർഷ വിദ്യാർഥിനിയാണ് തിരുവനന്തപുരം മരുതംകുഴി സ്വദേശിനിയായ പെണ്‍കുട്ടി. നാലു നിലയുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലാണ് വിദ്യാർഥികൾ താമസിച്ചിരുന്നത്. ജാതി ആക്ഷേപത്തെ തുടർന്ന് മനംനൊന്ത വിദ്യാർഥിനി ഹോട്ടലിന്റെ മൂന്നാം നിലയിലെത്തുകയും താഴേയ്ക്കു ചാടുകയുമായിരുന്നെന്നാണു റിപ്പോർട്ടുൾ. ഗുരുതര പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും തിരുവനന്തപുരത്തെ…
Read MoreCategory: TVM
ഇനി നടന്ന് മെനക്കെടേണ്ട..! വിവാഹ രജിസ്ട്രേഷൻ ഇനി വിരൽത്തുമ്പിൽ
തിരുവനന്തപുരം: നഗരസഭയുടെ വിവാഹങ്ങൾ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ഓണ്‍ലൈൻ കിയോക്സ് നഗരസഭാ മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇന്ന് വിവാഹിതരായ വി.എസ്.വിനോദ്കുമാർ – ജി.ശ്രീജ, നന്ദു.ജി.എച്ച് – രാധിക രാമചന്ദ്രൻ എന്നീ നവദന്പതികൾ മേയറിൽ നിന്ന് വിവാഹ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. നഗരപരിധിയിലെ മണ്ഡപങ്ങൾ, ആരാധനാലയങ്ങൾ നഗരസഭയുടെ ആശുപത്രി കിയോസ്ക് പരിപാലിക്കുന്ന കുടുംബശ്രീ യൂണിറ്റ് എന്നിവയുമായി ചേർന്നാണ് നഗരസഭ വിവാഹ രജിസ്ട്രേഷൻ കിയോസ്ക് ആരംഭിച്ചിട്ടുള്ളത്. ഇതിലൂടെ നഗരസഭാ അതിർത്തിക്കുള്ളിൽ നടക്കുന്ന വിവാഹങ്ങൾ അതാതു ദിവസം തന്നെ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകും. വിവാഹം നടക്കുന്ന സ്ഥാപനങ്ങൾ ഇതിനായി നഗരസഭയിൽ രജിസ്റ്റർ ചെയ്യണം. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശ്രീകുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആർ.സതീഷ്കുമാർ, ആർ.ഗീതാഗോപാൽ, എസ്.സഫീറാബീഗം, എസ്.ഉണ്ണികൃഷ്ണൻ, സിമി ജ്യോതിഷ, നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ, ഹെൽത്ത് സൂപ്പർവൈസർ…
Read Moreഒന്നുവെച്ചാൽ പത്ത്..! ഇടതുമുന്നണിയിലെ വെറും കുശിനിക്കാരൻ മാത്രം കാനം; തൈലം പൂശലിന് ശക്തമായ മറുപടിയുമായി എൻ ജയരാജ്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ അധിക്ഷേപ പരാമർശവുമായി കേരള കോണ്‍ഗ്രസ്-എം. കാനത്തെ കുശിനിക്കാരൻ എന്നു വിളിച്ച പാർട്ടി നേതാവ് എൻ.ജയരാജ് എംഎൽഎ, മാണി ഗ്രൂപ്പ് ഇടതുമുന്നണിയിൽ പ്രവേശിക്കാൻ അപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. കാനം രാജേന്ദ്രൻ ഇടതുമുന്നണിയിലെ വെറും കുശിനിക്കാരൻ മാത്രമാണ്. ഇടതു മുന്നണിയിലേക്കുള്ള പ്രവേശനത്തിൽ തീരുമാനം പറയേണ്ടത് കാരണവൻമാരാണ്. അവിടെ കുശിനിക്കാരന് എന്തു കാര്യം?- ജയരാജ് എംഎൽഎ പറഞ്ഞു. കേരള കോണ്‍ഗ്രസ്-എം ഒരു മുന്നണിയിൽ പ്രവേശിക്കാനും അപേക്ഷ നൽകി കാത്തിരിക്കുന്നില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു. നേരത്തെ, കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതു മുന്നണിയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കാനം തുറന്നടിച്ചിരുന്നു. മാണി ഗ്രൂപ്പിനെ തൈലം പൂശി സ്വീകരിക്കേണ്ട പുതിയ സാഹചര്യമില്ലെന്നും സോളാർ കേസിൽ പ്രതിയായ ഒരാളുടെ പാർട്ടിയെ ഒപ്പം കൂട്ടേണ്ടതില്ലെന്നും കാനം പറഞ്ഞു. മാണിയുടെ അഴിമതിക്കെതിരെ സമരം നടത്തിയാണ് എൽഡിഎഫ് അധികാരത്തിൽ വന്നതെന്നും കാനം ഓർമിപ്പിച്ചു.
Read Moreപടയൊരുക്ക സമാപനം ശംഖുമുഖം കടപ്പുറത്ത് ഡിസംബർ 14ന്; കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനം ഡിസംബർ 14ന്. ഓഖി ചുഴലിക്കാറ്റിനെ തുടർന്നു ഡിസംബർ ഒന്നിനു നിശ്ചയിച്ചിരുന്ന സമാപന സമ്മേളനം മാറ്റി വയ്ക്കുകയായിരുന്നു. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് പടയൊരുക്കത്തിന്റെ സമാപന സമ്മേളനം നേരത്തെ നിശ്ചയിച്ചിരുന്നത്. പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. 14ന് കേരളത്തിൽ എത്തുന്ന രാഹുൽ വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ ചുഴലിക്കാറ്റ് ദുരിതബാധിതരെ സന്ദർശിക്കും.
Read Moreകണ്ണുനട്ട് കാത്തിരുന്നിട്ടും..! കടലിൽ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി; ആലപ്പുഴ, കൊച്ചി പുറങ്കടലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കടലിൽ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങൾ കൂടി തിരച്ചിൽ സംഘം കണ്ടെത്തി. ആലപ്പുഴ, കൊച്ചി പുറങ്കടലിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആലപ്പുഴ, കൊച്ചി തീരങ്ങളിൽനിന്നു തീരസേന നടത്തിയ തിരച്ചിലിൽ രണ്ടു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആലപ്പുഴ പുറങ്കടലിൽനിന്നും മറൈൻ എയർഫോഴ്സ് ഒരാളുടെ മൃതദേഹവും കണ്ടെത്തി. ഇയാളെ മൃതദേഹം ഉച്ചയ്ക്ക് ആലപ്പുഴ അരിക്കല്‍ ഹര്‍ബറില്‍ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.
Read Moreവനിതാ കമ്മീഷന് കൂടുതൽ അധികാരം: പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുവാൻ ഏതു വ്യക്തിയേയും വിളിച്ചുവരുത്താം
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന് കൂടുതൽ അധികാരം. പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുവാൻ ഏതു വ്യക്തിയേയും കമ്മീഷന് ഇനി വിളിച്ചു വരുത്താം. ഇതിനായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനുള്ള കരട് ബില്ലിനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. നിലവിൽ സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനും മാത്രമേ വനിതാ കമ്മീഷന് അധികാരമുള്ളൂ.
Read Moreവന്ന വഴി മറക്കരുത്..! ദുരിതം നേരിടുന്നതിൽ വീഴ്ചവരുത്തിയ റവന്യുവകുപ്പിനും മന്ത്രിക്കുമെതിരേ സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റു വീശി സംസ്ഥാനത്തുണ്ടായ ദുരിതം നേരിടുന്നതിൽ സർക്കാരിനും റവന്യു വകുപ്പിനും വീഴ്ച സംഭവിച്ചുണ്ടോയെന്നു പരിശോധിക്കണമെന്നു സിപിഐ സംസ്ഥാന കൗണ്‍സിലിൽ നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വലിയതുറ, പൂന്തുറ പ്രദേശങ്ങളിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്താൻ ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞില്ലെന്നുള്ളതു വസ്തുതയാണ്. ഇതു മനസിലാക്കാതെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളാണു പ്രശ്നങ്ങൾ വഷളാക്കിയത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ തിരുവനന്തപുരം ജില്ലയിൽ ഏകോപിക്കേണ്ട മന്ത്രിയുടെ ഓവർസ്മാർട്ട്നെസും സെൽഫിയെടുക്കലുമൊക്കെ ഇപ്പോൾ വലിയ ചർച്ചയാണെന്നും ഇതൊക്കെ വേണ്ടപ്പെട്ടവർ നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരും ഇടതുമുന്നണിയും കൂടുതൽ കുഴപ്പത്തിലേയ്ക്കു പോകുമെന്നും നേതാക്കൾ പറഞ്ഞു. തിരുവനന്തപുരത്തെ സിപിഐ നേതാക്കളാണു സ്വന്തം മന്ത്രിയുടെ വകുപ്പിനെതിരെയും സിപിഎം മന്ത്രിക്കെതിരെയും സംസ്ഥാന കൗണ്‍സിലിൽ വിമർശനം നടത്തിയത്.ഓഖി ചുഴലിക്കാറ്റു വീശുമെന്ന മുന്നറിയിപ്പു കിട്ടിയിട്ടും സംസ്ഥാനം അതിന്റെ ഗൗരവത്തിലെടുക്കാത്തതാണു ഇങ്ങനെയൊരു ദുരന്തം വരുത്തിവച്ചതെന്നാണു പൊതുവെയുള്ള അഭിപ്രായം. സംസ്ഥാനത്തെ ദുരന്തനിവാരണ അഥോറിറ്റി അധികൃതർക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടു…
Read Moreദേവസ്വം വിഴുങ്ങി..! നൂറുകോടിയുടെ അഴിമതിയിൽ പ്രയാറിനും അജയ് തറയിലിനും എതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, മുൻ അംഗം അജയ് തറയിൽ എന്നിവർക്കെതിരെ ത്വരിതാന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്. ദേവസ്വം ബോർഡ് നിയമങ്ങൾ പാലിക്കാതെ അനധികൃതമായി നൂറു കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പെൻഷണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.ജയകുമാർ, ദേവസ്വം ബോർഡ് മുൻ ഡെപ്യൂട്ടി കമ്മീഷണർ രാധാകൃഷണൻ നായർ എന്നിവരാണ് ഹർജിക്കാർ. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം ഹാജരാക്കാൻ കോടതി ഉത്തരവിൽ പറയുന്നു.
Read Moreഓഖിയിട്ട ദുരന്തം മാറും മുൻപ് സാഗർ..! ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ‘സാഗർ’ ഭീതിയിൽ തീരം; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയതായി ന്യൂനമർദം രൂപപ്പെട്ടത് വീണ്ടും ചുഴലിക്കാറ്റ് സൃഷ്ടിക്കുമോയെന്ന് ആശങ്കയുണർത്തുന്നു. ആൻഡമാനിൽ നിന്നാരംഭിച്ച് ബംഗാൾ ഉൾക്കടൽ തീരത്തെത്തിയ ന്യൂനമർദം ബുധനാഴ്ച തമിഴ്നാട്, ആന്ധ്ര തീരത്തെത്തുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതിയ ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ അതിന് സാഗർ എന്നാകും പേരെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ കടൽക്ഷോഭത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരമാലകൾ നാലര മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
Read Moreസംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരേ എഫ്ഐആർ സമർപ്പിച്ചു
തിരുവനന്തപുരം: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിൽ സുരേഷ് ഗോപി എംപിക്കെതിരെ ക്രൈംബ്രാഞ്ച് സംഘം എഫ്ഐആർ സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റർ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഒറിജിനൽ രേഖകൾ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
Read More