ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ഒഖി കണക്ക്..! ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ​​​പ്പെ​​​ട്ട് കാ​​​ണാ​​​താ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളുടെ കണക്ക് ക്രിസ്മസിനു ശേഷമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ​​​പ്പെ​​​ട്ട് കാ​​​ണാ​​​താ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ കു​​​റി​​​ച്ചു​​​ള്ള കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ ക്രി​​​സ്മ​​​സി​​​നു ശേ​​​ഷ​​​മേ പ​​​റ​​​യാ​​​ൻ ക​​​ഴി​​​യൂ​​​വെ​​​ന്ന് മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ. ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തു വ​​​രു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. വ​​​ലി​​​യ ബോ​​​ട്ടു​​​ക​​​ളി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നാ​​​യി പോ​​​യ​​​വ​​​ർ ക്രി​​​സ്മ​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ എ​​​ത്ര​​​പേ​​​രെ കാ​​​ണാ​​​താ​​​യെ​​​ന്ന് കൃ​​​ത്യ​​​മാ​​​യി അ​​​റി​​​യാ​​​ൻ ക​​​ഴി​​​യൂ​​​വെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Read More

കാര്യവട്ടം കാന്പസിൽ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഹോ​സ്റ്റ​ലി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടു; പുറത്താക്കുമെന്നു ഭീഷണിയും; പ്ര​തി​ഷേ​ധവു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

ക​ഴ​ക്കൂ​ട്ടം: കാ​ര്യ​വ​ട്ടം കാ​ന്പ​സും ഹോ​സ്റ്റ​ലു​ക​ളും അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ടു​ക​ളി​ല്‍ പോ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​ക​ളെ ജീ​വ​ന​ക്കാ​ര്‍ ഹോ​സ്റ്റ​ലി​നു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ടു​വെ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ന്പ​സി​നു​ള്ളി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ര്‍​ന്ന് യൂ​ത്ത് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ചി​ന്താ ജ​റോം, മു​ന്‍ എം​എ​ല്‍​എ വി.​ശി​വ​ന്‍​കു​ട്ടി,ഡ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി.​തു​ട​ര്‍​ന്നു ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ നാ​ളെ മു​ത​ല്‍ ഹോ​സ്റ്റ​ലു​ക​ള്‍ തു​റ​ക്കാ​നും മെ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​ന​ര്‍ ആ​രം​ഭി​ക്കു​ന്ന​തു​വ​രെ ഭ​ക്ഷ​ണം എ​ത്തി​ക്കാ​ന്‍ പ​ക​രം സം​വി​ധാ​നം ഉ​ണ്ടാ​ക്കാ​മെ​ന്നും ഉ​റ​പ്പു​ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധം വി​ദ്യാ​ർ​ഥി​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്. അ​തേ സ​മ​യം വാ​ര്‍​ഡ​ന്‍ ത​ങ്ങ​ളെ പൂ​ട്ടി​യി​ട്ടെ​ന്നും ഹോ​സ്റ്റ​ലി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​രാ​തി​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് യൂ​ത്ത് ക​മ്മി​ഷ​ന്‍ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പൂ​ട്ടി​യി​ട്ട​തി​നെ​തു​ട​ര്‍​ന്ന് ര​ക്ത​സ​മ്മ​ര്‍​ദ്ദം കൂ​ടി​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പാ​ങ്ങ​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​തേ​ടി. സാ​ധാ​ര​ണ​യാ​യി കാ​ന്പ​സി​ന് അ​വ​ധി​യാ​യാ​ലും ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കാ​റി​ല്ല. അ​തു​പോ​ലെ അ​വ​രു​ടെ ഹോ​സ്റ്റ​ലു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. എ​ന്നാ​ല്‍ വി​സി യു​ടെ നി​ര്‍​ദ്ദേ​ശ​ത്തെ​തു​ട​ര്‍​ന്ന് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ന്പ​സി​നു​ള്ളി​ല്‍ താ​മ​സി​ക്കാ​നാ​വാ​ത്ത…

Read More

ഇവിടെയൊന്നും കിട്ടിയില്ല..! ജി​എ​സ്ടി ന​ട​പ്പാ​ക്കു​മ്പോ​ൾ പ​റ​ഞ്ഞ നേ​ട്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല; ചരക്ക് സേവന നികുതിക്കെതിരേ മുഖ്യമന്ത്രി പിണറായി

തി​രു​വ​ന​ന്ത​പു​രം: ച​ര​ക്ക് സേ​വ​ന നി​കു​തി​ക്കെ​തി​രെ (ജി​എ​സ്ടി) മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും രം​ഗ​ത്ത്. ജി​എ​സ്ടി ന​ട​പ്പാ​ക്കു​മ്പോ​ൾ പ​റ​ഞ്ഞ നേ​ട്ട​ങ്ങ​ളൊ​ന്നും പി​ന്നീ​ട് ഉ​ണ്ടാ​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ട​ച്ചേ​ർ​ത്തു. നേ​ര​ത്തെ മ​ന്ത്രി എ.​കെ ബാ​ല​നും ജി​എ​സ്ടി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ജി​എ​സ്ടി നി​ല​വി​ൽ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തി​നു ല​ഭ്യ​മാ​യി​രു​ന്ന വ​രു​മാ​നം കു​ത്ത​നെ കു​റ​ഞ്ഞെ​ന്ന​കാ​ര്യം ഇ​നി ഒ​ളി​ച്ചു​വ​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു ബാ​ല​ന്‍റെ പ്ര​സ്താ​വ​ന. ജി​എ​സ്ടി വ​രു​ത്തി വ​ച്ച വി​ന​യെ​ക്കു​റി​ച്ച് എ​ൽ​ഡി​എ​ഫ് ജാ​ഗ​രൂ​ക​രാ​കേ​ണ്ടി​യി​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ കാ​ര്യം ഇ​പ്പോ​ൾ ക​ട​ലി​ലു​മ​ല്ല, ക​ര​യി​ലു​മ​ല്ല എ​ന്ന പ​രു​വ​ത്തി​ലാ​ണ്. ഇ​ത്ര​ത്തോ​ളം മാ​ര​ക​മാ​യ ഒ​രു നി​യ​മ നി​ർ​മാ​ണം ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു.

Read More

ആ​ർ​സി​സി​ എ​യ്ഡ്‌​സ് ബാ​ധ: ആ​രോ​പ​ണം ശ​രി​യ​ല്ലെ​ങ്കി​ൽ കടുത്ത ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് കോ​ട​തി;പി​താ​വ് ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി ഇക്കാര്യം പറഞ്ഞത്

തി​രു​വ​ന​ന്ത​പു​രം: റീ​ജ​ണ​ൽ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക്ക് എ​യ്ഡ്‌​സ് ബാ​ധി​ച്ചെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ങ്കി​ൽ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി. മ​ക​ള്‍​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ആ​ര്‍​സി​സി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഒ​മ്പ​തു വ​യ​സു​കാ​രി​ക്കാ​ണ്‌ എ​യ്ഡ്‌​സ് ബാ​ധ​യു​ണ്ടാ​യ​താ​യി പ്ര​ച​ര​ണം ഉ​ണ്ടാ​യ​ത്. അ​വി​ടെ നി​ന്നും ര​ക്തം സ്വീ​ക​രി​ച്ച​തു വ​ഴി എ​യ്ഡ്‌​സ് ബാ​ധ​യു​ണ്ടാ​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലെ റീ​ജ്യ​ണ​ല്‍ ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​ക്ക് എ​യ്ഡ്‌​സ് ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ഡ​ല്‍​ഹി​യി​ലെ നാ​ഷ​ണ​ല്‍ ലാ​ബി​ല്‍ നി​ന്ന് ല​ഭി​ക്കേ​ണ്ട​തു​ണ്ട്. അ​ന്തി​മ ഫ​ല​ത്തി​ല്‍ കു​ട്ടി​ക്ക് എ​യ്ഡ്‌​സ് ബാ​ധ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ ഇ​ക്കാ​ര്യം പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്ക് ക​ര്‍​ശ​ന ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

മുല്ലക്കര രത്നാകരൻ എംഎൽഎയുടെ വീടിന് നേരെ ആക്രമണം;ബൈക്കിലെത്തിയ രണ്ടുപേരാണ് വീടിനുനേരെ അക്രമണം നടത്തിയത്; ജനൽ ചില്ലകൾ തർന്നു

 പേ​രൂ​ർ​ക്ക​ട: എംഎൽഎ മുല്ലക്കര രത്നാകരന്‍റെ പിഎ​യു​ടെ വീ​ടിന് നേരെ ആക്രമണമുണ്ടായി. വ​ട്ടി​യൂ​ർ​ക്കാ​വ് കു​ല​ശേ​ഖ​രം പ്ര​സാ​ദ​ത്തി​ൽ നാ​രാ​യ​ണ​മൂ​ർ​ത്തി​യു​ടെ ഇ​രു​നി​ല വീ​ടിനു നേരെയാണ് രാത്രിയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍ ജനൽ ചില്ലുകൾ തകർന്നു. സംഭവ നടക്കുന്പോൾ പിഎയുടെ മാ​താ​വും ഭാ​ര്യ​യും മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​ബ്ദം​കേ​ട്ട് ഇ​വ​ർ പു​റ​ത്തി​റ​ങ്ങി നോ​ക്കു​ന്പോ​ഴാ​ണ് ര​ണ്ടു​പേ​ർ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​ത് ക​ണ്ട​ത്. വട്ടിയൂർക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

ഓ​ഖി ദു​രി​ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ര​ള​ത്തി​ലേ​ക്ക്; ആ​ദ്യം സന്ദർശനം ലക്ഷദ്വീപിൽ

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​രി​ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ര​ള​ത്തി​ലെ​ത്തും. ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ എ​ത്തു​മെ​ന്നാ​ണ് കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യം പ്ര​ധാ​ന​മ​ന്ത്രി ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശി​ക്കും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Read More

കണ്ണീരുമായെത്തിയവരെ മാറോട് ചേർത്തണച്ച്..! ഓഖി ദുരന്തത്തിൽ കാണാതായ പിതാവിനെയും ബന്ധുക്കളെയും കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായെത്തിയ ജോൺപോളിനെ കെട്ടിപ്പുണർന്ന് ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

വി​​ഴി​​ഞ്ഞം: ക​​ട​​ലി​​ന്‍റെ ക​​നി​​വു തേ​​ടി​​പ്പോ​​യി തി​​രി​​ച്ചു​​വ​​രാ​​ത്ത പി​​താ​​വി​​നെ​​യും ബ​ന്ധു​​ക്ക​​ളെ​​യും ക​​ണ്ടെ​​ത്താ​​ൻ സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി എ​​ത്തി​​യ ജോ​​ൺ പോ​​ളി​​നെ രാ​​ഹു​​ൽ ഗാ​​ന്ധി കെ​​ട്ടി​​പ്പു​​ണ​​ർ​​ന്ന് ആ​​ശ്വ​​സി​​പ്പി​​ച്ചു. പ​​രാ​​തി​​ക​​ൾ കേ​​ന്ദ്ര​​ത്തി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്താ​​മെ​​ന്ന ഉ​​റ​​പ്പും ന​​ൽ​​കി. ത​​മി​​ഴ്നാ​​ട് ചി​​ന്ന​​ത്തു​​റ​​യി​​ൽ​നി​​ന്ന് ഇ​​രു​​പ​​തം​​ഗ സം​​ഘ​​ത്തോ​​ടൊ​​പ്പം വ​​ള്ള​​ത്തി​​ൽ പോ​​യി കാ​​ണാ​​താ​​യ സേ​​വ്യ​​ർ ജോ​​സ​​ഫി​​ന്‍റെ മൂ​​ത്ത മ​​ക​​നാ​​ണ് ജോ​​ൺ പോ​​ൾ. വീ​​ശി​​യ​​ടി​​ച്ച കാ​​റ്റി​​ൽ പി​​താ​​വി​​നൊ​​പ്പം അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ളാ​​യ ശ​​ബ​​രി​​യാ​​ർ (52), ക്രി​​സ്റ്റ​​ഡി​​മ (45), ഷാ​​ജി (40) എ​​ന്നി​​വ​​രെ​​യും ഇ​​വ​​ർ​​ക്കു ന​​ഷ്ട​​മാ​​യി. മ​​ത്സ്യ ബ​​ന്ധ​​ന​​ത്തി​​നാ​​യി ക​​ഴി​​ഞ്ഞ മാ​​സം ഇ​​രു​​പ​​തി​​നാ​​ണ് സേ​​വ്യ​​റും ബ​​ന്ധുക്ക​​ളും വി​​ഴി​​ഞ്ഞ​​ത്തു​​നി​​ന്ന് പു​​റ​​പ്പെ​​ട്ട​​ത്. 30ന് ​​മീ​​ൻ​​പി​​ടി​​ത്തം ക​​ഴി​​ഞ്ഞ് മ​​ട​​ങ്ങി​​വ​​രു​​ന്ന​​തി​​നി​​ട​​യി​​ൽ ഉ​​ണ്ടാ​​യ ദു​​ര​​ന്തത്തിനുശേ​​ഷം ഇ​​വ​​രെ​​ക്കു​​റി​​ച്ചു യാ​​തൊ​​രു വി​വ​ര​വും ഇ​ല്ല. ഹി​​ന്ദി അ​​റി​​യാ​​വു​​ന്ന ജോ​​ൺ പോ​​ളി​​ന്‍റെ അ​​ന്വേ​​ഷ​​ണം ഗു​​ജ​​റാ​​ത്ത്, മ​​ഹാ​​രാ​ഷ്‌​ട്ര, മം​​ഗ​​ലാ​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കും നീ​​ണ്ടു. എ​​ന്നി​​ട്ടും നി​​രാ​​ശ​​യാ​​യി​​രു​​ന്നു ഫ​​ലം . ഒ​​മാ​​നി​​ൽ ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് ക​​മ്പ​​നി​​യി​​ൽ സേ​​ഫ്റ്റി ഓ​​ഫീ​​സ​​റാ​​യി​​രു​​ന്ന ജോ​​ൺ…

Read More

പ​ട​യൊ​രു​ക്ക​ത്തി​ൽ പ​ട​യൊ​രു​ക്കം? സു​ധീ​ര​നില്ലാതെ സ​മാ​പ​ന സ​മ്മേ​ള​നം; വിട്ടുനിന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന്

തി​രു​വ​ന​ന്ത​പു​രം: പ​ട​യൊ​രു​ക്കം സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നും കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം സു​ധീ​ര​ൻ വി​ട്ടു​നി​ന്നു. രാ​വി​ലെ രാ​ഹു​ൽ ഗാ​ന്ധി​യെ സ്വീ​ക​രി​ക്കാ​ൻ‌ സു​ധീ​ര​ൻ എ​ത്തി​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നും വി​ട്ടു​നി​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സു​ധീ​ര​ൻ പ​റ​ഞ്ഞു.

Read More

വെള്ളിടിയായി വീണ്ടും കാലാവസ്ഥ വ്യതിയാനം;  കടൽക്ഷോഭം ഉണ്ടാകുമെന്ന  മുന്നറിയിപ്പിൽ ഭയന്ന് നെഞ്ചിടിപ്പോടെ തീരദേശം

വി​ഴി​ഞ്ഞം: വ​ന്നു പെ​ട്ട ഒ​രു ദു​ര​ന്ത​ത്തി​ന്റെ ഞെ​ട്ട​ൽ മാ​റും മു​ൻ​പേ വീ​ണ്ടും മു​ന്ന​റി​യി​പ്പ്. ക​ട​ലി​ൽ പോ​യ​വ​ർ വേ​ഗ​ത്തി​ൽ തി​രി​ച്ചെ​ത്തി. കാ​റ്റും കോ​ളും വ​രു​ത്തി വ​ച്ച ദു​ര​ന്ത​ത്തി​ൽ പ​ട്ടി​ണി​യി​ലും പ​രി​വ​ട്ട​ത്തു​മാ​യ മ​ത്സ്യ​ത്തൊ ഴി ​ലാ ളി ​ക ളി​ൽ ചി​ല​ർ ജീ​വി​ത​മാ​ർ​ഗ്ഗം തേ​ടി ഇ​ന്ന​ലെ ക​ട​ലി​ലി​റ​ങ്ങി​യ ശേ​ഷം വ​ന്ന ജാ​ഗ്ര​താ സ​ന്ദേ​ശം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ച​ങ്കി​ടി​പ്പ് വ​ർ​ദ്ധി​പ്പി​ച്ചു. വ​രു​ന്ന 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ ഴി ​ലാ ളി ​ക ൾ ​ക​ട​ലി​ൽ ഇ​റ​ങ്ങ​രു​തെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് വി​ഴി​ഞ്ഞ​ത്തെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്ക് എ​ത്തി​യ​ത്.​ തീ​ര​ദേ​ശ വാ​സി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി ക​ഴി​ഞ്ഞ മാ​സം 30നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ നി​ന്ന് തീ​രം മു​ക്ത​മാ​കു​ന്ന​തി​ന് മു​ൻ​പാ​ണ് ജ​ന​ത്തെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി​യു​ള്ള മു​ന്ന​റി​യി​പ്പ്.​ ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ 30 ന് ​സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ട​ലി​ലെ അ​ന്ത​രീ​ക്ഷം ഇ​രു​ണ്ട​തും വൈ​കു​ന്നേ​ര​ത്തോ​ടെ തി​ര​യു​ടെ ശ​ക്തി കൂ​ടി​യ​തും തീ​ര​ത്തു…

Read More

എല്ലാ സഹായവും നൽകി കൂടെയുണ്ടാകും..! ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും സന്ദർശിച്ച് രാഹുൽ ഗാന്ധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും നി​​​യു​​​ക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. കാണാതായവരുടെ കുടുംബത്തിനൊപ്പം എല്ലാ സഹായവും നൽകി ഉണ്ടാകുമെന്ന് അദ്ദേഹം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുനൽകി. ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാൻ തങ്ങൾക്കു ആകില്ല. പക്ഷേ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും രാഹുൽ പൂന്തുറയിൽ പറഞ്ഞു. ദുരന്തങ്ങളിൽനിന്നു സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ച്ച യു​​​ഡി​​​എ​​​ഫ് പ​​​ട​​​യൊ​​​രു​​​ക്കം മാ​​​ർ​​​ച്ചി​​​ന്‍റെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത്.

Read More