ആറ്റിങ്ങല്‍: വീട്ടുമുറ്റത്ത് വീണ് പരിക്കേറ്റെന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഇടയ്ക്കോട് മങ്കാട്ടുമൂല ലക്ഷംവീടിന് സമീപം കലാഭവന്വീട്ടില് അനില്‍കുമാറിന്റെ (48) മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അനില്‍കുമാറിന്റെ മകന് അഖില്‍.എസ്.കുമാര്‍ (19), മകളുടെ കാമുകന് മാമം പാറക്കാട്ടില് സുധാഭവനില്‍ ശ്യാംകുമാര്‍ (ഉണ്ണി-19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുമുറ്റത്തെ ഹോളോബ്രിക്സ് അടുക്കിന് മുകളില്‍നിന്ന് വീണ് പരിക്കേറ്റെന്ന നിലയില്‍ കഴിഞ്ഞ 11 നാണ് അനില്‍കുമാറിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13 ന് മരിച്ചു. പോസ്റ്റ്മോർട്ടത്തില്‍ തലയ്ക്കേറ്റ മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. മകളെ ശ്യാംകുമാറിന് വിവാഹംകഴിച്ച്കൊടുക്കാന് മറ്റുള്ളവര്‍ തീരുമാനിച്ചതിനെ അനില്‍കുമാര്‍ ചോദ്യം ചെയ്തിരുന്നു. സംഭവ ദിവസം പ്രതികള്‍ അഖിലും ശ്യാംകുമാറും കൂടി വീട്ടിലെത്തിയതിനെ അനില്‍കുമാര്‍ ചോദ്യംചെയ്തു. ഇതേത്തുടര്‍ന്ന് വാക്കേറ്റമുണ്ടായി. പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയും കല്ല്കൊണ്ട് തലയ്ക്കിടിച്ച് പരിക്കേല്പിക്കുകയുമായിരുന്നുവെന്നു പോലീസ് പറയുന്നു.…
Read MoreCategory: TVM
മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ മനസുവച്ചു; തമ്പാനൂര്‍ സ്റ്റേഷനിലെ പോലീസുകാർക്ക് മഴയെപ്പേടിക്കാതെ നിയമം നടപ്പിലാക്കാം
പേരൂർക്കട: മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ മനസുവച്ചതോടെ തന്പാനൂർ സ്റ്റേഷനിലെ പോലീസുകാർക്ക് താൽക്കാലികാശ്വാസമായി. ഇനി ഫയലുകൾ നനയില്ല, മഴനനഞ്ഞ് ഡ്യൂട്ടിനോക്കേണ്ടിയും വരില്ല. അരിസ്റ്റോ ജംഗ്ഷനിലെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ഇടപെട്ടാണ് തന്പാനൂർ സ്റ്റേഷന്റെ ശോച്യാവസ്ഥയ്ക്കു താൽക്കാലിക പരിഹാരം കണ്ടത്. ഫാൻസ് അസോസിയേഷൻ പണം ചെലവിട്ട് 20 ഓളം ഷീറ്റുകളാണ് തകർന്ന മേൽക്കൂര നീക്കി സ്ഥാപിച്ചത്. നിലവിൽ മേൽക്കൂര ചോർന്നൊലിച്ച് മഴവെള്ളം വീണ് ഉള്ളിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു സ്റ്റേഷൻ. ഇതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. സ്റ്റേഷന്റെ മേൽക്കൂര പൂർണമായും മാറ്റി ഷീറ്റ് പാകിയിട്ടില്ലെങ്കിലും പ്രധാനപ്പെട്ട ഓഫീസുകൾക്കുള്ളിൽ ഇനി മഴവെള്ളം വീഴില്ല എന്ന ആശ്വാസമുണ്ട് പോലീസുകാർക്ക്. ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ചെയ്ത സഹായം നന്ദിയോടെ ഓർക്കുകയാണ് ജീവനക്കാർ. അതേസമയം പോലീസിലെ ഉന്നതോദ്യോഗസ്ഥർ തന്പാനൂർ സ്റ്റേഷന്റെ വിഷയം അറിഞ്ഞ് സ്ഥലം സന്ദർശിച്ചുവെങ്കിലും നടപ്പാക്കപ്പെട്ടിരുന്നില്ല. സ്റ്റേഷനുവേണ്ടി പുതിയ സ്ഥലം കണ്ടെ ത്തിയെങ്കിലും അവിടെ…
Read Moreരണ്ടു മാസത്തെ പലിശ മുടങ്ങി 90കാരിയായ വീട്ടമ്മയേയും കുടുംബാംഗങ്ങളെയും വട്ടിപ്പലിശക്കാരൻ വീട്ടിൽനിന്ന് പുറത്താക്കി; ഭക്ഷണം നൽകാനെത്തിയ ബന്ധുക്കളെ തടഞ്ഞ് ഗുണ്ടകൾ
കുളത്തൂപ്പുഴ : 90കാരിയായ വീട്ടമ്മയേയും കുടുംബാംഗങ്ങളെയും പുറത്താക്കി വട്ടിപ്പലിശക്കാരൻ വീടുപൂട്ടി. ഏരൂർ കരിന്പിൻ കോണം സ്വദേശിനി രാജമ്മ (90) മകൻ ഹരികുമാർ, ഭാര്യ സിന്ധു, 14കാരിയായ മകളും ആറുവയസുള്ള മകനുമുൾപ്പടെയുള്ളവരെയാണ് ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിലെത്തിയ വട്ടിപലിശക്കാരൻ കഴിഞ്ഞദിവസം പുറത്താക്കിയത്. ഇയാൾ കതക് പൂട്ടി കുടുംബാംഗങ്ങളെ വെളിയിലിറക്കുകയായിരുന്നു. വർഷങ്ങൾക്ക് മുന്‍പ് ഹരികുമാർ ബിസിനസ് ആവശ്യ്തതിനായി പലിശയ്ക്ക് 30 ലക്ഷംരൂപയെടുത്തിരുന്നു. ഇതിൽ 25 ലക്ഷം രൂപ നൽകി. ബാക്കി അഞ്ചുലക്ഷം രൂപയുടെ രണ്ട് മാസത്തെ പലിശ മുടങ്ങിയതിനെതുടർന്നാണ് സംഘമെത്തി മുതലും പലിശയും നൽകിയിട്ട് വീട്ടിൽ കയറിയാൽമതിയെന്നുപറഞ്ഞ് വീടുപൂട്ടിയത്. കുടുംബാംഗങ്ങളെയും കൊണ്ട് മഴയത്ത് മറ്റെങ്ങും പോകാൻ കഴിയാതെ ഹരികുമാറും കുടുംബവും വീടിന്റെ തിണ്ണയിൽ കഴിയുകയായിരുന്നു. ഇന്നലെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിവരമറിഞ്ഞ് ബന്ധുക്കൾ ഭക്ഷണവുമായെത്തിയെങ്കിലും ഗുണ്ടാസംഘങ്ങൾ അത് വിലക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെതുടർന്ന് പോലീസ് സംരക്ഷണമേർപ്പെടുത്തിയതായാണ് അറിവ് .
Read Moreനോ’ക്ക്’ കൂലി..! വീട്ടുസാധനങ്ങൾ മാറ്റുന്നതു ചുമട്ടുതൊഴിലല്ല; ഇടപെട്ടാൽ നടപടി സ്വീകരിക്കുമെന്ന് ലേബർ കമ്മിഷണർ
തിരുവനന്തപുരം: വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും വീട് മാറുമ്പോൾ സാധനങ്ങൾ മാറ്റുന്നതും ഗാർഹിക പരിധിയിൽപെടുന്നതിനാൽ ചുമട്ടുതൊഴിലാളികളുടെ ജോലിയുടെ ഭാഗമല്ലാത്തതിനാൽ ഇടപെട്ടാൽ നടപടി സ്വീകരിക്കുമെന്ന് ലേബർ കമ്മിഷർ അറിയിച്ചു. ചുമട്ടുതൊഴിലുമായി ബന്ധപ്പെട്ട നോക്കുകൂലി ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ 1800425552 14/155214 എന്നീ ടോൾ ഫ്രീ നന്പരുകളിൽ വിളിച്ചു പരാതി രേഖപ്പെടുത്താം. പരാതി ലഭിച്ചാൽ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബർ ഓഫീസർമാർ ഇടപെട്ട് അമിതമായോ അനർഹമായോ തുക വാങ്ങിയിട്ടുണ്ടെങ്കിൽ വാങ്ങിയ തൊഴിലാളികളിൽ നിന്ന് തൊഴിലുടമയ്ക്ക് തിരികെ വാങ്ങിക്കൊടുക്കും. തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഗുരുതരമായ ക്രമക്കേടുണ്ടെങ്കിൽ രജിസ്ട്രേഷൻ കാർഡ് റദ്ദാക്കും. തൊഴിലുടമയെ അധിക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താൽ പരാതികൾ പോലീസിനു കൈമാറി ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്നും ലേബർ കമ്മീഷണർ അറിയിച്ചു. വീട്ടാവശ്യത്തിനുളള വീട്ടുപകരണങ്ങൾ, സ്വകാര്യ ജംഗമ വസ്തുക്കൾ, മറ്റ് വീട്ട് സാധനങ്ങൾ എന്നിവ മാറ്റുന്നതും മറ്റൊരിടത്തേക്കുകൊണ്ടുപോകുന്നതും സ്വന്തം താമസ സ്ഥലത്തു നിന്ന് സാധനങ്ങൾ മാറ്റുന്നതും…
Read Moreവെഞ്ഞാറമൂട്ടിൽ സ്കൂൾ ബസ് മറിഞ്ഞു: 20 കുട്ടികൾക്ക് പരിക്ക്; പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സ്കൂൾ ബസ് മറിഞ്ഞ് 20 കുട്ടികൾക്ക് പരിക്കേറ്റു. വെഞ്ഞാറമൂടിന് സമീപം തേന്പാമ്മൂടിലാണ് അപകടനം നടന്നത്. കുട്ടികളുമായി സ്കൂളിലേക്ക് പോയ ബസ് അപകടത്തിൽപെടുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Read Moreമഴ കളിക്കുമോ? വിരാട് കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാനാകുമോയെന്ന ആശങ്കയിൽ ആരാധകരുടെ മുഖങ്ങളിൽ കാറും കോളും
തിരുവനന്തപുരം: അനന്തപുരിയിൽ ഇന്ത്യ-ന്യൂസിലൻഡ് ആവേശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, മഴ കളിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ. തിങ്കളാഴ്ച പോലെ ഇടിവെട്ടി തുലാവർഷം തിമിർത്തു പെയ്താൽ വിരാട് കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാനാകുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്ന മുഖങ്ങളിൽ കാറും കോളും നിറഞ്ഞു നിൽക്കുന്നു. ബുധനാഴ്ച രാവിലെ വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. മൂടിക്കെട്ടി നിൽക്കുന്ന ആകാശവും ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയുമാണ് തുലാവർഷത്തിന്റെ സ്വഭാവം. തെക്കൻ കേരളത്തിൽ പ്രത്യേകിച്ചും തിരുവനന്തപുരത്ത് ദിവസങ്ങളായി തുലാവർഷം തിമിർത്തു പെയ്യുകയാണ്. ഇന്നു കൂടി തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കാത്തുകാത്തിരുന്ന് 29 വർഷത്തിന് ശേഷം ആഥിത്യം വഹിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തെ വരവേൽക്കാൻ തലസ്ഥാന നഗരം അണിഞ്ഞൊരുങ്ങി നിൽക്കുന്പോൾ മഴ ഇടയ്ക്കു…
Read Moreഎല്ലാ കണ്ണുകളും..! തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ നിര്‍ണായക സിപിഎം സെക്രട്ടറിയേറ്റ് ഇന്ന്
തിരുവനന്തപുരം: ഭൂമി കൈയേറ്റ വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടിയുടെ രാഷ്ട്രീയ ഭാവി ഇന്നു ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ നിര്‍ണായകമാകും. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ഉറ്റുനോക്കുകയാണ് സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ മറ്റു ഘടക കക്ഷികള്‍. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് അനുസരിച്ചാകും മുഖ്യമന്ത്രിയും എല്‍ഡിഎഫും തീരുമാനം കൈക്കൊള്ളുക. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ മനസു തുറന്നിട്ടില്ല. ഇനിയും കായല്‍ കൈയേറ്റം നടത്തുമെന്നു മന്ത്രി തോമസ് ചാണ്ടി ജനജാഗ്രതാ യാത്രാ യോഗത്തിനിടെ വെല്ലുവിളി നടത്തിയതില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇവര്‍ വിഷയം പാര്‍ട്ടി വേദിയില്‍ ഉന്നയിച്ചേക്കും. ഇത്തരം ആരോപണങ്ങളില്‍ പാര്‍ട്ടിയും മുന്നണിയും മുന്‍പു സ്വീകരിച്ചിട്ടുള്ള നിലപാടുകളും നിര്‍ണായകമാണ്. ഇതില്‍നിന്നു സിപിഎം സംസ്ഥാന നേതൃത്വം വ്യതിചലിക്കുമോ എന്ന ആശങ്കയും മുന്നണിയിലെ ഘടകകക്ഷികള്‍ പങ്കുവയ്ക്കുന്നു. ദേശീയതലത്തില്‍ ഏതു നിമിഷവും ബിജെപി അനുകൂല സമീപനം കൈക്കൊള്ളാന്‍ സാധ്യതയുള്ള…
Read Moreതലകറങ്ങി വീണാലും വിടില്ല! റോഡില്‍ കുഴഞ്ഞുവീണ വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മാറ്റി മുക്കുപണ്ടം അണിയിച്ചതായി പരാതി; കാട്ടാക്കടയില്‍ നടന്ന സംഭവം ഇങ്ങനെ…
കാട്ടാക്കട: റോഡില്‍ കുഴഞ്ഞുവീണ വീട്ടമ്മയുടെ ആറരപ്പവന്റെ സ്വർണാഭരണങ്ങൾ കവർന്ന് പകരം മുക്കുപണ്ടം അണിയിച്ചതായി പരാതി. മലയിൻകീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവം. സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മലയിൻകീഴ് ജംഗ്ഷനടുത്തുള്ള ഇടറോഡിലായിരുന്നു സംഭവം .മലയിൻകീഴിന് പൊറ്റയിൽ തിരുവാതിരയിൽ എസ്.കെ. വേണകുമാരന്റെ ഭാര്യ സതികുമാരിയുടെ (41) ആഭരണങ്ങളാണ് കവർന്ന് മക്കുപണ്ടം അണിയിച്ചതായി പരാതി നൽകിയിരിക്കുന്നത്. നാലര പവന്റെ താലി മാലയും കൈയിൽ കിടന്ന രണ്ട് പവന്റെ വളയുമാണ് കവർന്നത്. ഉൗരിയെടുത്ത താലിമാലയ്ക്ക് പകരം വിലയില്ലാത്ത മുക്കുപണ്ടം കഴുത്തിലിട്ട് മോഷ്ടാവ് കടന്നു കളയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവം ഇങ്ങനെ: സതികുമാരി കാട്ടാക്കടയിലുള്ള തയ്യൽ ക്ലാസിൽ പോകാനായി രാവിലെ ബസിൽ കാട്ടാക്കട എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടു. സമീപത്തെ പരിചയമുള്ള പെണ്‍കുട്ടിയുടെ കംപ്യൂട്ടർ സ്ഥാപനത്തിൽ അൽപ്പനേരം വിശ്രമിച്ചശേഷം ബസ് സ്റ്റാൻഡിലെത്തി വീട്ടിലേക്ക് മടങ്ങാൻ ബസിൽ കയറി, അപ്പോഴേക്കും അസുഖം മൂർച്ഛിക്കുമെന്ന് തോന്നിയപ്പോൾ…
Read Moreസത്യം പുറത്തുവരുമെന്ന ഭയമോ? തോമസ് ചാണ്ടി വിഷയത്തിൽ മാധ്യമങ്ങളോടു മിണ്ടില്ലെന്നുറപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കോടതി ഉത്തരവിനോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തിൽ വിജിലൻസിനോട് ത്വരിത പരിശോധന നടത്താൻ കോടതി ഉത്തരവിട്ടതിനെകുറിച്ച് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോൾ മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ ഉയർന്ന് ആഴ്ചകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി വിശദീകരണങ്ങൾ നൽകാൻ തയാറായിട്ടില്ല. നേരത്തെ, തോമസ് ചാണ്ടിക്കെതിരേ ത്വരിത പരിശോധന നടത്താൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ജനതാദൾ-എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി സുഭാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. മാർത്താണ്ഡം കായൽ മണ്ണിട്ട് നികത്തി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമിച്ചുവെന്നാണ് ആരോപണം. വിഷയത്തിൽ അന്വേഷണം നടത്താൻ ആദ്യമായാണ് ഒരു കോടതി ഉത്തരവിടുന്നത്. മന്ത്രി അനധികൃതമായി സർക്കാർ പണം ഉപയോഗിച്ച് റോഡ് നിർമിച്ചുവെന്നും ഇതുമൂലം 65 ലക്ഷം രൂപയുടെ നഷ്ടം സർക്കാർ…
Read Moreപിങ്ക് കുറിപ്പടി വേണം..! ഗുളികകളുടെ ദുരുപയോഗം മൂലം മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകൾ, മരുന്നു കടകളിൽ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. മയക്കുമരുന്ന് അംശമുള്ള മരുന്നുകൾ വാങ്ങണമെങ്കിൽ ഇനിമുതൽ ഡോക്ടറുടെ പ്രത്യേക കുറിപ്പടി വേണ്ടി വരും. കുറിപ്പടി മെഡിക്കൽ ഷോപ്പുകളിൽ വാങ്ങി സൂക്ഷിക്കും. ഇത് സംബന്ധിച്ചുള്ള പരിശോധനകൾ കർശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
Read More