കാട്ടാക്കട : മദ്യവും കഞ്ചാവിനും അടിമയായ മകൻ പിതാവിനെ കൊന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്ത മകനിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. മലയിൻകീഴ് മഞ്ചാടി സി.എസ്.ഐ.പള്ളിക്ക് മുൻ വശത്ത് മഞ്ചാടി വിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കെ.ഭാസ്ക്കരൻനായരെ(63)യാണ് മകൻ ഗോപകുമാർ(35) മർദിച്ച് കൊലപ്പെടുത്തിയത്.ശനിയാഴ്ച രാത്രിയിലാണ് സംഭവം. ശനിയാഴ്ച രാത്രി 11.30 മണിയോടെ അച്ഛന് അസുഖമാണെന്ന് പറഞ്ഞ് ഗോപകുമാർ മാതാവ് ലതാകുമാരിയേയും സഹോദരനെയും വിളിച്ച് വരുത്തി. അതിനുശേഷം ഭാസ്കരൻനായരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. രക്തം ഛർദ്ദിച്ച നിലയിലായിരുന്നു ഭാസ്കരൻനായരെ ആശുപത്രിയിൽ കൊണ്ട് പോയത്. വാരി എല്ലിനും തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും മുറിവ് ഉണ്ടായിരുന്നതായി ഡോക്ടർമാർ പോലീസിന് വിവരം നൽകിയിരുന്നു.ഇതിനെ തുടർന്ന് പോലീസിന്റെ അന്വേഷണത്തിൽ ലഭിച്ച…
Read MoreCategory: TVM
ഗർഭിണിയുടെ മുറിയിൽ മൂർഖൻ; സ്ത്രീയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചു
പേരൂർക്കട: ഗർഭിണി മാത്രമുണ്ടായിരുന്ന വീട്ടിലെ മുറിയിൽ മൂർഖൻ കയറിയത് പരിഭ്രാന്തി പരത്തി. കിള്ളിപ്പാലത്തിനു സമീപം മുരുകന്റെ വീട്ടിലായിരുന്നു സംഭവം. മുരുകനും വീട്ടുകാരും സംഭവം നടക്കുന്പോൾ വീട്ടിലുണ്ടായിരുന്നില്ല. മുർഖനെ കണ്ട സ്ത്രീയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് പാന്പിനെ മുറിയിൽ നിന്നും മാറ്റിയത്. സ്റ്റേഷൻ ഓഫീസർ സി. അശോക് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാമമൂർത്തി, ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് നേതൃത്വം നൽകിയത്.
Read Moreസഞ്ചാരം, വ്യാജ നമ്പർ പ്ലേറ്റുമായി; ടൂറിസ്റ്റ് ബസ് ആർടിഒ പിടിച്ചെടുത്തു; പിടിച്ചെടുത്ത വാഹനത്തെയും ഡ്രൈവറെയും പോലീസിന് കൈമാറി
പാറശാല: ആന്ധ്രാ പ്രദേശിൽ നിന്നും വ്യാജ നമ്പർ പ്ലേറ്റുമായിവന്ന ടൂറിസ്റ്റ് ബസിനെ പാറശാല ആർ ടിഒ ചെക്ക്പോസ്റ്റ് അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനത്തെയും ഡ്രൈവറെയും പോലീസിന് കൈമാറി. കുറുംകുട്ടിയിൽ പ്രവർത്തിക്കുന്ന ആർടിഒ ചെക്ക് പോസ്റ്റാധികൃതരാണ് വാഹനം പിടിച്ചെടുത്തത്. കെ എൽ 34 4680 നമ്പറിലുള്ള ടൂറിസ്റ്റ് ബസ് ആന്ധ്രയിൽ നിന്നുമുള്ള വിനോദ സഞ്ചാരികളുമായി ആർടിഒ ചെക്ക്പോസ്റ്റിലെത്തിയപ്പോൾ രേഖകൾ പരിശോധിച്ച അധികൃതർക്ക് സംശയം തോന്നി വിശദമായ പരിശോധന നടത്തുകയും വാഹനത്തിലെ എൻജിൻ നമ്പറും ചെയ്സിസ് നമ്പറും ഈ വാഹനത്തിന്റേതല്ലെന്നു മനസിലാക്കിയാണ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനം 2012 ൽ ആന്ധ്ര പ്രദേശിലെ അനന്തപുരയിലെ മംഗളവാർ കോളനിയിൽ ജയലളിത ബാച്ചാല വിലക്കുവാങ്ങുകയും അതിന്റെ എൻജിൻ നമ്പർ ബിപി എച്ച് 457024 ഉം ചെയ്സിസ് നമ്പർ ബി ഡി എഫ് 618577 ഉം ആണ് .എന്നാൽ വാഹനത്തിലുണ്ടായിരുന്ന എൻജിൻ നമ്പർ…
Read Moreമോഷണം വിനോദമാക്കിയ സഹോദരങ്ങളെ പോലീസ് കുടുക്കി; തെളിഞ്ഞത് തുമ്പില്ലാതിരുന്ന 30 കേസുകൾ
നെടുമങ്ങാട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി തെളിയിക്കപ്പെടാതെ കിടന്ന മുപ്പതോളം കേസുകളിലെ പ്രതികളായ വെള്ളനാട് വെമ്പന്നൂർ അയണിക്കോണം കട്ടക്കാൽ വീട്ടിൽ മോനി എന്ന മോനിച്ചൻ (34 ), അനിൽകുമാർ (33 ) എന്നിവരെ നെടുമങ്ങാട് പോലീസ് പിടികൂടി. മുപ്പതോളം കേസുകളിലായി പ്രതികൾ 90 പവൻ സ്വർണവും, ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളും പണവും കവർന്നത് തെളിഞ്ഞതായി നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. വഴയില പുരവൂർക്കോണത്തുള്ള റിട്ട. മജിസ്ട്രേറ്റിന്റെ വീട്ടിൽ നിന്നും 17 പവൻ സ്വർണം, ഉള്ളൂർ ഗാർഡൻസിലെ ഡോ. ബിജുവിന്റെ വീട് പൊളിച്ചു ഏഴ് പവൻ സ്വർണവും ആറായിരം രൂപയും , നന്തൻകോട് നന്ദൻനഗറിലെ വീട്ടിൽ നിന്നും വിലകൂടിയ ക്യാമറ, വാച്ചുകൾ, ആറന്മുള കണ്ണാടി, നന്ദാവനം എആർ ക്യാന്പിനു പിറകുവശത്തുള്ള അനൂപിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും ചാർജറുകളും തുടങ്ങിയവ പ്രതികൾ കവർന്നിരുന്നു.…
Read Moreപിന്നെ ഓമന എവിടെ? മലേഷ്യയിൽ മരിച്ചതു ഡോ. ഓമനയല്ല; തിരുവനന്തപുരം വലിയതുറ സ്വദേശിനി മെർളിൻ
തളിപ്പറമ്പ്: മലേഷ്യയില്‍ മരിച്ചനിലയിൽ കണ്ടെത്തിയത് കാമുകനെ വെട്ടിനുറുക്കിയ കേസിൽ പരോളിലിറങ്ങി മുങ്ങിയ പയ്യന്നൂർ സ്വദേശി ഡോ. ഓമനയല്ല. തിരുവനന്തപുരം വലിയതുറ വള്ളക്കടവിലെ ടിസി നമ്പര്‍ 45/469 പുന്നവിളാകം പുരയിടത്തില്‍ എല്ജിൻ- റൂബി ദന്പതികളുടെ മകള്‍ മെര്ളിന് റൂബി (37) യാണ് മരണമടഞ്ഞതെന്നു പോലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് തിരുവനന്തപുരം ഡിസിആര്‍ബി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ സുപ്രധാന സന്ദേശം ഇന്നലെ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ലഭിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലെ പ്രധാന റെസിഡന്‍ഷ്യല്‍ ഏരിയകളിലൊന്നായ സുബാങ്ങ് ജായ സേലങ്കോറിലെ ഒരു കെട്ടിടത്തില്‍നിന്നു വീണ് സെപ്റ്റംബർ 29നാണു മെര്ളിന് മരിച്ചത്. മലേഷ്യയിലെ പ്രാദേശിക മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചവിവരം ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റിലെ തൊഴിലാളി വിഭാഗം അറ്റാഷെ രാമകൃഷ്ണനാണു പുറംലോകത്തെ അറിയിച്ചത്. മരണമടഞ്ഞത് മെര്‍ളിനാണെന്ന് തിരിച്ചറിഞ്ഞതിനെത്തടര്ന്ന് ഉറ്റവരെത്തി കഴിഞ്ഞ 18ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു. മലേഷ്യന്‍ പോലിസ് ഈ വിവരം ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റിനെ അറിയിക്കുന്നതിലുണ്ടായ സാങ്കേതികപ്പിഴവുമൂലം…
Read Moreകേരളത്തെയും മലയാളികളെയും പുകഴ്ത്തി രാഷ്ട്രപതി..! തങ്ങളുടെ കഴിയും അറിവും രാജ്യനിര്‍മാണത്തിനായി നല്‍കാനുള്ള സന്നദ്ധത മലയാളികളെ വേറിട്ടു നിര്‍ത്തുന്നുവെന്ന് രാഷ്ട്രപതി
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സന്ദര്‍ശനം നടത്താന്‍ പ്രേരിപ്പിക്കുന്ന ചില ആകര്‍ഷക ഘടകങ്ങളുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംസ്ഥാന സര്‍ക്കാർ തിരുവനന്തപുരം നഗരസഭ ടാഗോര്‍ തിയറ്ററില്‍ ഒരുക്കിയ പൗരസ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം നല്കിയ വിപുലമായ സ്വീകരണം മനസില്‍ തൊട്ടു. സ്വന്തം വീട്ടിലെത്തിയ അനുഭവമാണു കേരളത്തിലെത്തുമ്പോഴുള്ളത്. ഇതു രണ്ടാം തവണയാണു കേരളത്തില്‍ വരുന്നത്. രാഷ്ട്രപതിയായ ശേഷം ജന്മനാട്ടില് എത്ര തവണ പോയിട്ടുണ്ടെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഒരു തവണയെന്നു മറുപടി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്നേഹം നിറഞ്ഞ ക്ഷണം സ്വീകരിച്ചാണു രണ്ടാമതും എത്തിയത് ചരിത്രപരമായി കേരളം ഒരു ആത്മീയ കേന്ദ്രമാണ്. ആത്മീയ നേതാക്കളും സാമൂഹ്യ പരിഷ്കര്‍ത്താക്കളുമായ ആദി ശങ്കരന് മുതല്‍ ശ്രീനാരായണ ഗുരുവിലൂടെയും അയ്യന്‍കാളിയിലൂടെയും പിന്നീട് മറ്റു പലരിലൂടെയും ഈ പാരമ്പര്യം തുടര്‍ന്നു. വിവിധ മതസ്ഥര്‍ നൂറ്റാണ്ടുകളായി ഇവിടെ ഐക്യത്തോടെ കഴിഞ്ഞുവരുന്നു. ഇതു തുടരേണ്ടതുണ്ട്. കേരളത്തിന്റെ പാരമ്പര്യം മനുഷ്യത്വവും…
Read Moreഒരു പട്ടികയും കുറേ നേതാക്കളും..! കെപിസിസി പട്ടിക കോൺഗ്രസിന് കീറാമുട്ടിയാകുന്നു; വിയോജിപ്പുമായി കെ.മുരളീധരൻ
തിരുവനന്തപുരം: കെപിസിസി പട്ടിക കോൺഗ്രസിന് കീറാമുട്ടിയാകുന്നു. പട്ടികയ്ക്കെതിരെ വിയോജിപ്പറിയിച്ചു കൂടുതൽ നേതാക്കൾ രംഗത്തെത്തി. പുതുക്കിയ പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് കൂടുതൽ ചർച്ചകൾ വേണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരൻ എംഎൽഎയാണ് ഏറ്റവും ഒടുവിൽ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കെപിസിസിക്ക് കത്തയച്ചു. പട്ടികയിൽ അതൃപ്തിയറിയിച്ച് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ, എംപിമാരായ കെ.വി.തോമസ്, ശശി തരൂർ എന്നിവർ നേരത്തെ രംഗത്തത്തിയിരുന്നു. ഗ്രൂപ്പുകളുടെ വീതം വയ്പാണ് ഭാരവാഹിപ്പട്ടികയെന്നും കെപിസിസി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ പൊതുമാനദണ്ഡം വേണമെന്നും ചൂണ്ടിക്കാട്ടി സുധീരൻ ഹൈക്കമാഡിന് പരാതി നൽകിയിട്ടുണ്ട്.
Read Moreഅമ്മയും മകനും പൊള്ളലേറ്റ് മരിച്ച നിലയിൽ; ഇരുവരുടേയും കാലുകൾ ബന്ധിച്ച നിലയി; ജീവനൊടുക്കിയതാകാമെന്ന് പോലീസ് നിഗമനം
വെള്ളറട(തിരുവനന്തപുരം): വീട്ടിനുള്ളിൽ അമ്മയെയും മകനേയും പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. സാന്പത്തികബാധ്യതമൂലം ജീവനൊടുക്കിയതാകാമെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. വെള്ളറട ചുണ്ടിൽ വേങ്കിലിവിള ആര്യപ്പള്ളി വീട്ടിൽ മേരി (70), മകൻ ജോണ്‍ (40) എന്നിവരെയാണ് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ വ്യത്യസ്ത മുറികളിലാണ് കാണപ്പെട്ടത്. മാതാവിനെ കട്ടിലിലും മകനെ സമീപത്തെ മുറിയിലെ തറയിലുമാണ് കണ്ടെത്തിയത്. പുലർച്ചെ സമീപവീട്ടിലെ യുവാവ് പുറത്തിറങ്ങിയപ്പോൾ മേരിയുടെ വീടിന്റെ ജനാലയിലൂടെ തീകത്തുന്നതായി കണ്ടു. ഉടൻ സമീപത്തുതാമസിക്കുന്ന വാർഡ് മെന്പറെ വിവരം അറിയിച്ചു. വാർഡ് മെന്പർ വിജയയാണ് പോലീസിനെയും മറ്റും അറിയിച്ചത്. വീടിന്റെ മുൻവശത്തെയും പുറകുവശത്തെയും കതകുകൾ പൂട്ടിയിരുന്നു. പോലീസെത്തിയാണ് തീയണച്ചത്. കട്ടിലിൽ കിടന്ന മേരിയുടെ കാലുകൾ പ്ലാസ്റ്റിക് വയർകൊണ്ട് ബന്ധിച്ചിരുന്നു. ജോണിന്റെ കാലുകൾ ബന്ധിപ്പിച്ച് സമീപത്തെ മേശയിൽ കെട്ടിയിരുന്നു. മകൻ കിടന്ന സ്ഥലത്തുനിന്ന് മാതാവ് കിടന്ന കട്ടിൽവരെ വസ്ത്രം വിതറിയശേഷം പെട്രോൾ ഒഴിച്ച നിലയിലാണ്. മകൻ…
Read Moreഇരട്ടകളാണെങ്കിലും..! ആദ്യ പ്രസവത്തിൽ നാല് കൺമണികൾ; നെടുമങ്ങാട്ട് ജിതിൻ – ആശാ ദമ്പതികൾക്കാണു നാലു മക്കൾ ഒരുമിച്ചു പിറന്നത്
നെടുമങ്ങാട്: ആദ്യ പ്രസവത്തിൽ നാലുമക്കൾ, ജീവ ഭവൻ ഇനി കുസൃതിക്കുരുന്നുകളുടെ കളിയിടം. നെടുമങ്ങാട് നഗരസഭയിലെ അരശുപറമ്പ് വാർഡിൽപ്പെട്ട തച്ചരുകുന്ന് ജീവഭവനിൽ ജിതിൻ – ആശാ ദമ്പതികൾക്കാണു നാലു മക്കൾ ഒരുമിച്ചു പിറന്നത്. ഒന്നര മാസംമുമ്പ് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ആശ പ്രസവിച്ചത്. കുട്ടികളുടെ ആരോഗ്യപരിപാലനം കണക്കിലെടുത്ത് ആശുപത്രിയിൽത്തന്നെ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. മൂന്നു പെൺകുട്ടികളും ഒരാണുമാണ് ഇവർക്കു പിറന്നത് . അശ്വജിത്, ആര്യജിത്, അനന്യജിത്, അനഘജിത് എന്നിങ്ങനെയാണ് പേരുകൾ നൽകിയിട്ടുള്ളത്. അശ്വജിത്താണ് ആദ്യം പിറന്നത്. മൂന്നും അഞ്ചും മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു മറ്റു കുഞ്ഞുങ്ങളുടെ ജനനം. സമജാത (Identical) പിറവി അല്ലാത്തതിനാൽ ഓരോരുത്തരും ഓരോ രൂപത്തിലും ഭാവത്തിലുമാണ്. ഭേതപ്പെട്ട തൂക്കവും ആരോഗ്യവും എല്ലാ കുട്ടികൾക്കും ഉണ്ടായിരുന്നെങ്കിലും കൂടുതൽ കരുതലിനായി ആശുപത്രി അധികൃതർ മുൻകൈയെടുത്ത് ഒന്നരമാസത്തെ അധിക പരിചരണം നൽകുകയായിരുന്നു.
Read Moreകേരള സർക്കാരിന്റെ ബിജെപി വിരുദ്ധ പ്രകടനം നാടകം; കേരളത്തിൽ ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാൻ ഒരു വിഭാഗം സിപിഎമ്മുകാർ ശ്രമിക്കുന്നെന്ന് ആന്റണി
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ബിജെപി വിരുദ്ധ പ്രകടനം വെറും നാടകമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. കേരളത്തിൽ ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാൻ സിപിഎമ്മിലെ ഒരു പ്രബല വിഭാഗം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി പട്ടിക സംബന്ധിച്ച തർക്കങ്ങൾ വേഗം പരിഹരിക്കും. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആന്റണി പറഞ്ഞു.
Read More