തിരുവനന്തപുരം: കലാലയങ്ങളിൽ രാഷ്ട്രീയം അനുവദിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ രൂക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ രംഗത്ത്. ഹൈക്കോടതി വിധി നിർഭാഗ്യകരമാണ്. ജനാധിപത്യ സ്വഭാവമുള്ള സർക്കാരാണെങ്കിൽ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പുമുടക്കിയുള്ള വിദ്യാർഥി സമരം പാടില്ലെന്നു ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. സമരം ചെയ്യുകയോ വിദ്യാഭ്യാസ അന്തരീക്ഷം തകർക്കുകയോ ചെയ്യുന്ന വിദ്യാർഥികളെ പ്രിൻസിപ്പലിനോ കോളജ് അധികൃതർക്കോ പുറത്താക്കാമെന്നായിരുന്നു ഹൈക്കോടതി വിധി. പൊന്നാനി എംഇഎസ് കോളജിൽ വിദ്യാർഥി സമരം മൂലം ക്ലാസുകൾ തടസപ്പെടരുതെന്ന വിധി പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോളജ് അധികൃതർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിച്ചായിരുന്നു വിധി.
Read MoreCategory: TVM
പൊതുജനങ്ങളെ ഉപദ്രവിച്ചുകൊണ്ടു വേണ്ട..! ഹർത്താൽ ദിനത്തിൽ പൊതു മുതൽ നശിപ്പിക്കുന്നവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് കുറ്റവാളികളെ കോടതിക്കു മുന്പിൽ കൊണ്ടുവരണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെയുള്ള നിയമം അനുസരിച്ച് കേസെടുക്കാനാണ് ഉത്തരവ്. കുറ്റക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും നടപടിയുണ്ടാകണമെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ഹർത്താൽ ദിനത്തിൽ ആശുപത്രികളിൽ കഴിയുന്നവർക്കും അവരെ പരിചരിക്കുന്നവർക്കും ആവശ്യമായ മരുന്നും ഭക്ഷണവും സർക്കാർ ഉറപ്പുവരുത്തണം. സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും കോളജുകളിലും പോകുന്നവർക്ക് യാത്രചെയ്യാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കണം. ഇത്തരം വാഹനങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ രാഷ്ട്രീയ സംഘടനകളും ട്രേഡ് യൂണിയനുകളും നടത്തുന്ന ഹർത്താൽ നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ട്. എന്നാൽ അത്…
Read Moreഇവിടെ തായ്ലൻഡാക്കണ്ട..! മാനവും മര്യാദയുമുള്ള സ്ത്രീകൾ ശബരിമല കയറില്ല; കോടതി വിധിച്ചാൽപ്പോലും സ്ത്രീകൾ ശബരിമല കയറില്ലെന്നു പ്രയാർ
തിരുവനന്തപുരം: കോടതി വിധിച്ചാൽ പോലും മാനവും മര്യാദയുമുള്ള സ്ത്രീകൾ ശബരിമല കയറില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമലയെ തായ്ലൻഡ് ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്ത്രീകൾ കയറേണ്ടതില്ലെന്നാണ് ദേവസ്വം ബോർഡ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജി ഭരണഘടനാ ബഞ്ചിനു വിട്ട സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ. അതേസമയം, പ്രയാർ ഗോപാലകൃഷ്ണന്റേതു സംസ്കാരശൂന്യമായ ജൽപനമാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു. ശബരിമലയെ തായ് ലൻഡ് ആക്കാൻ അനുവദിക്കില്ലെന്നു പ്രയാർ പറഞ്ഞതായി കണ്ടു. എന്തു താരതമ്യമാണ് പ്രയാർ നടത്തിയിരിക്കുന്നത്? ശബരിമലയിൽ 10 വയസിനു താഴെയുള്ളതും 50 വയസിന് മുകളിലുള്ളതുമായ സ്ത്രീകൾക്ക് ഒരു വിലക്കുമില്ല. അവരെയെല്ലാം മോശം പ്രതികരണത്തിലൂടെ അവഹേളിക്കുകയാണ് കോണ്ഗ്രസ് നേതാവ് കൂടിയായ പ്രയാർ ഗോപാലകൃഷ്ണൻ…
Read Moreരക്ഷപ്പെടാൻ ഒരുമാർഗവും കൂടി കാട്ടിയശേഷം..! രാജമാണിക്യം സ്ഥാനമൊഴിഞ്ഞതു സ്കാനിയ ബസുകൾ വാടകയ്ക്കെടുക്കാനുള്ള കരാറിൽ ഒപ്പിട്ടശേഷം
തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യം ഒഴിഞ്ഞത് സ്കാനിയ ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള കരാറിൽ ഒപ്പിട്ടശേഷം. ചെലവ് കുറച്ച് വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഡംബര ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്നതിന് തീരുമാനിച്ചിരുന്നു. എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയതോടെ തീരുമാനം നടപ്പാകാൻ വൈകുകയായിരുന്നു. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്നതിന് സ്കാനിയ കമ്പനി ഏർപ്പെടുത്തിയ ഓപ്പറേറ്ററുമായുള്ള അന്തിമ കരാറിലാണ് രാജമാണിക്യം ഇന്നലെ വൈകുന്നേരം ഒപ്പിട്ടത്. കിലോമീറ്ററിന് 27 രൂപയാണ് സ്കാനിയ ബസുകൾക്ക് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 10 ബസുകളും ഇത് വിജയമായാൽ 15 ബസുകളും നിരത്തിലിറക്കാനാണ് തീരുമാനം. ഈ മാസം അവസാനത്തോടെ സർവീസുകൾ ആരംഭിക്കും. കണ്ടക്ടറും ഡീസലും കെഎസ്ആർടിസി നൽകും. റിച്ചാർഡ് ജോസഫ്
Read Moreയുവാക്കളും വനിതകളും പുട്ടിന് പീരപോലെ..! കെപിസിസി പട്ടികയായി; വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ പട്ടികയിൽ നിന്ന് പുറത്ത്
ന്യൂഡൽഹി: ഹൈക്കമാൻഡ് മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തി കെപിസിസി പുതിയ ഭാരവാഹി പട്ടിക തയാറാക്കി. യുവാക്കളെയും വനിതകളെയും പേരിന് മാത്രം ഉൾപ്പെടുത്തി ഗ്രൂപ്പ് വീതം വയ്പ്പിലൂടെ 282 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിപുലമായി തയാറാക്കിയിരിക്കുന്ന പട്ടികയിൽ പക്ഷേ, പുതുമുഖങ്ങൾ പത്ത് പേരാണ്. ഇവരാകട്ടെ 60 വയസ് കഴിഞ്ഞവരും. പട്ടികയിൽ 18 വനിതകളാണ് ഇടം പിടിച്ചിരിക്കുന്നത്. യുവാക്കൾ പേരിന് മാത്രം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നും 10 പേര് മാത്രമാണ് പട്ടികയിലുള്ളത്. കെ.മുരളീധരനുമായി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുന്ന വക്കം പുരുഷോത്തമനും ഇടം ലഭിച്ചില്ല. എന്നാൽ മുതിർന്ന നേതാക്കളായ കെ.ശങ്കരനാരായണൻ, എം.എം.ജേക്കബ് തുടങ്ങിയ നേതാക്കൾ പുതിയ പട്ടികയിലും ഇടം നേടിയെന്നത് ശ്രദ്ധേയമാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പാണ് സംസ്ഥാനത്ത് നടന്നതെന്ന പരാതി ഇപ്പോൾ തന്നെ…
Read Moreസോളാർ: ഇന്ന് അന്വേഷണ ഉത്തരവിറങ്ങും; കുറ്റപത്രം നൽകിയിട്ടുള്ള 33 കേസുകളിൽ തുടരന്വേഷണം നടക്കും
തിരുവനന്തപുരം: സോളാർ കേസിലെ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് ഇന്ന് അന്വേഷണ ഉത്തരവിറങ്ങും. ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കാൻ തീരുമാനിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാലുടൻ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ആലോചന. അന്വേഷണം അട്ടിമറിക്കൽ, ലൈംഗിക പീഡനം എന്നീ ആരോപണങ്ങളിൽ വിജിലൻസ്, ക്രിമിനൽ കേസെടുക്കും. ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും. 2013ൽ സരിതാ നായർ പുറത്തുവിട്ട കത്തിനെ അടിസ്ഥാനമാക്കിയാണ് മാനഭംഗക്കേസെടുക്കുക. അന്ന് സരിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. അന്ന് അബ്ദുള്ളക്കുട്ടിക്കെതിരെ മാത്രമാണ് മാനഭംഗത്തിന് കേസെടുത്തത്. പുതിയ അന്വേഷണസംഘത്തെ രൂപീകരിക്കുന്പോൾ ഈ കേസും കൈമാറും. ആരോപണ വിധേയരായവർ സരിതയ്ക്ക് വഴിവിട്ട സഹായം ചെയ്തുകൊടുക്കുകയും അതീവഴി സർക്കാരിന് നഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കും. സരിത ലൈംഗികാരോപണം ഉന്നയിച്ചവർക്കെതിരെയെല്ലാം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കും. ഇതുവരെ കുറ്റപത്രം നൽകിയിട്ടുള്ള 33 കേസുകളിൽ തുടരന്വേഷണം…
Read Moreകോണ്ഗ്രസിനെ തകർക്കാൻ നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് സോളാർ അന്വേഷണം: ഹസൻ
തിരുവനന്തപുരം: കോണ്ഗ്രസിനെ തകർക്കാൻ ഇടതുപക്ഷം നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് സോളാർ അന്വേഷണമെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. സർക്കാരിന്റെ മുഖം രക്ഷിക്കുന്നതിനുവേണ്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഏത് അന്വേഷണവും നേരിടും. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷൻ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിക്കണം. എന്തുകൊണ്ടാണ് സർക്കാർ ലോ സെക്രട്ടറിയുടെ നിയമോപദേശം തേടാതിരുന്നതെന്നും ഹസൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
Read Moreഎസ്ഐയെ ആക്രമിച്ച കുഴൽപ്പണ സംഘത്തിലെ നാലുപേർ പിടിയിൽ; പ്രധാന പ്രതിക്കായി തിരച്ചിൽ; പണത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി
പാറശാല: പാറശാലക്കു സമീപം ഇഞ്ചിവിളയിൽ നിന്നും തമിഴ്നാട് പോലീസ് പിടികൂടിയ കുഴൽപ്പണം എസ്ഐ യെ ആക്രമിച്ചു തട്ടിയെടുത്തു കടന്നുകളഞ്ഞ സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇടിച്ചക്കപ്ലാമൂട് ഫാത്തിമ കോട്ടേജിൽ അസീം (40 ) , ഇഞ്ചിവില എസ് പി മൻസിലിൽ പീരുമുഹമ്മദ് (24 ),ഇടിച്ചക്കപ്ലാമൂട് പ്രാക്കത്തേരി വീട്ടിൽ ഫിറോസ് ഖാൻ (30 ) ഇടിച്ചക്കപ്ലാമൂട് പുരയ്ക്കോട്ടുകോണം അജീബ് (38 ) എന്നിവരാണ് അറസ്റ്റിലായത്. പുതുക്കട എസ് ഐ റോബർട്ട് ജെയ്നിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ് . ഇക്കഴിഞ്ഞ ഏഴിനാണ് സംഭവം . സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം : കേസ് അന്വേഷണത്തിന്റെ ഭാഗമായി പുതുക്കട എസ്ഐ മാർത്താണ്ഡത്തു നിൽക്കവേ ബൈക്കിൽ രണ്ടുകോടി രൂപയുടെ ഹവാലപ്പണം കടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചു.ഇതനുസരിച്ച് പണവുമായി വന്ന ഇരുചക്ര വാഹനം നിർത്താൻ കൈകാണിച്ചുവെങ്കിലും ,നിർത്താതെ പോയതിനാൽ , സ്വന്തം ബൈക്കിൽ…
Read Moreകേരളം സ്ഥിരമായി ഭരിക്കുന്നത് ഒരു മുന്നണിയല്ലെന്ന് ഓർക്കണം; ആരോപണത്തിൽ തളരുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് കെ.മുരളീധരൻ
തിരുവനന്തപുരം: കേരളം സ്ഥിരമായി ഭരിക്കുന്നത് ഒരു മുന്നണിയല്ലെന്ന് എല്ലാവരും ഓർത്തോണമെന്ന് കെ.മുരളീധരൻ എംഎൽഎ. സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള പ്രമുഖ കോണ്ഗ്രസ് നേതാക്കൾക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മുരളീധരന്റെ പ്രതികരണം. സോളാറുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും കോണ്ഗ്രസ് സ്വാഗതം ചെയ്യുന്നു. അന്വേഷണത്തെ ഭയപ്പെടുന്നില്ല. എന്നാൽ സർക്കാരിന്റെ കാലാവധി പൂർത്തിയാക്കുന്നത് വരെ ഇതിന്റെ പേരിൽ കോണ്ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലിൽ നിർത്താമെന്ന് വ്യാമോഹിക്കരുതെന്നും ഇതുകൊണ്ടൊന്നും തളരുന്ന പാർട്ടിയല്ലിതെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreആരുടേയും കൂട്ട് ആവശ്യമില്ല..! കേന്ദ്രസർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാൻ യുഡിഎഫിന് കഴിവുണ്ട്: കോടിയേരിക്ക് ചെന്നിത്തലയുടെ മറുപടി
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാൻ യുഡിഎഫിന് കഴിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാൻ കേരളത്തിൽ യുഡിഎഫിന് ആരുടേയും കൂട്ട് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ യുഡിഎഫുമായി യോജിച്ചു സമരത്തിനു തയാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ഒന്നിച്ചുള്ള സമരത്തെക്കുറിച്ച് ആലോചിക്കും മുമ്പ് മുഖ്യശത്രു ആരാണെന്നു സിപിഎം വ്യക്തമാക്കണം. ബിജെപിയുടെ ജനരക്ഷായാത്ര ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രനയത്തിനെതിരെ ഒരു യോജിച്ച പ്രതികരണം നടത്തണമെന്ന് അവർക്കു താൽപര്യമുണ്ടെങ്കിൽ എൽഡിഎഫുമായി ബന്ധപ്പെടട്ടെ. പിന്തുണയ്ക്കായി പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്നുമായിരുന്നു തിങ്കളാഴ്ച കോടിയേരി പറഞ്ഞത്.
Read More