പറഞ്ഞതൊക്കെ മറന്നോ..! സിപിഎമ്മിന്‍റെ മുഖ്യശത്രു ആരാണെന്ന് വ്യക്തമാക്കണമെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരായ സമരങ്ങളിൽ കോൺഗ്രസുമായി ഒരുമിക്കാമെന്നു പറഞ്ഞ സിപിഎം അവരുടെ മുഖ്യശത്രു ആരാണെന്നു വ്യക്തമാക്കമമെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസും- ബിജെപിയുമാണ് തങ്ങളുടെ മുഖ്യശത്രുക്കളെന്നാണ് നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ നിലപാടെടുത്തത്. ഇതിന് വിരുദ്ധമാണോ ഇപ്പോഴത്തെ തീരുമാനമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുൾപ്പെടെയുള്ളവർ വ്യക്തമാക്കണെമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

Read More

പണിയില്ലാത്തോർക്കൊരു പണി കൊടുത്ത് ബീവറേജ്..! എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ബിവറേജസ് കോർപ്പറേഷനിലേക്ക് 456 പേർക്ക് നിയമനം; എതിർപ്പുമായി പിഎസ്‌സി റാങ്ക്ഹോൾഡേഴ്സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റ് നി​​​ല​​​വി​​​ലി​​​രി​​​ക്കെ ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ 456 പേ​​​രെ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് വ​​​ഴി നി​​​യ​​​മി​​​ക്കു​​​ന്നു. നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഭി​​​മു​​​ഖ​​​പ​​​രീ​​​ക്ഷ നാ​​​ളെ ന​​​ട​​​ക്കും. പി​​​എ​​​സ്‌​​​സി​​​യി​​​ൽ 2000 ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ള​​​ട​​​ങ്ങു​​​ന്ന അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട് ത​​​സ്തി​​​ക​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റ് നി​​​ല​​​വി​​​ലി​​​രി​​​ക്കെ​​​യാ​​​ണ് എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് വ​​​ഴി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്. പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റ് ഉള്ളപ്പോൾ മ​​​റ്റു നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ പാ​​​ടി​​​ല്ലെ​​​ന്ന ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കെ​​​യാ​​​ണു പു​​തി​​യ നീ​​ക്കം. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് പി​​​എ​​​സ്‌​​​സി​​​യു​​​ടെ ലി​​​സ്റ്റ് നി​​​ല​​​വി​​​ൽ വ​​​ന്ന​​​ത്. ലി​​​സ്റ്റ് വ​​​ന്ന് 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം പി​​​എ​​​സ്‌​​​സി അ​​​ഡ്വൈ​​​സ് മെ​​​മ്മോ അ​​​യ​​​യ്ക്കും. എ​​​ന്നാ​​​ൽ, ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഒ​​​ഴി​​​വു​​​ക​​​ൾ പി​​​എ​​​സ്‌​​​സി​​​യെ അ​​​റി​​​യി​​​ച്ചി​​​ല്ല. ഒ​​​ഴി​​​വു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ത്ത​​​തി​​​നാ​​​ൽ പി​​​എ​​​സ്‌​​​സി​​​യും തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​ എ​​​ടു​​​ത്തി​​​ല്ല. ഇ​​​തി​​​നി​​​ടെയാണ് 300 ഹെ​​​ൽ​​​പ്പ​​​ർ​​​മാ​​​ർ, 156 അ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രെ ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ വ​​​ഴി നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ വ​​​ർ​​​ഷം തോ​​​റും ന​​​ൽ​​​കു​​​ന്ന ഭീ​​​മ​​​മാ​​​യ ബോ​​​ണ​​​സ്…

Read More

വിൽപ്പനയ്ക്കായി അ​മ്മ കൊ​ടു​ത്ത​യ​ച്ച ക​ഞ്ചാ​വു​മാ​യി മ​ക​ൻ പി​ടി​യി​ൽ;  സ്കൂൾ ബാഗിൽ കൊണ്ടുവന്ന കഞ്ചാവ് മറ്റൊരാൾക്ക് കൈമാറാൻ  എത്തിയപ്പോഴാണ് പിടിയിലായത്

വി​ഴി​ഞ്ഞം: കൈ​മാ​റാ​നാ​യി അ​മ്മ കൊ​ടു​ത്ത​യ​ച്ച ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ആ​വ​ശ്യ​ക്കാ​ര​നെ കാ​ത്തുനി​ന്ന മ​ക​ൻ പോ​ലീ​സ് പി​ടി​യി​ൽ. മ​ക​ൻ പി​ടി​യി​ലാ​യ​ത​റി​ഞ്ഞ് അ​മ്മ ഒ​ളി​വി​ൽ പോ​യി. പൂ​വാ​ർ മേ​ലെ കൊ​ട്ടാ​ര​ക്കു​ന്ന് വീ​ട്ടി​ൽ ഷി​ബി​ൻ (18) നെ​യാ​ണ് പൂ​വാ​ർ പോ​ലീ​സ് ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. ഷി​ബി​ന്‍റെ അ​മ്മ മി​നി ത​മി​ഴ് നാ​ട് കു​ഴി​ത്തു​റ​യി​ൽനി​ന്ന് എ​ത്തി​ച്ച ക​ഞ്ചാ​വ് കൈ​മാ​റാ​നു​ള്ള ആ​ളി​നെ​യും കാ​ത്ത് പൂ​വാ​ർ ആ​റ്റു​പു​റം പാ​ല​ത്തി​ന് സ​മീ​പം നി​ല്ക്ക​വെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ ബാ​ഗി​ൽ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പൂ​വാ​റി​ലേ​ക്ക് വ​രു​ന്നു​വെ​ന്ന ര​ഹ​സ്യവി​വ​രം സി​ഐ എ​സ്.​വൈ.​സു​രേ​ഷി​ന് ല​ഭി​ച്ചു. ​ സി​ഐ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്ഐ സു​ജി​തും എ​എ​സ്ഐ ക്രി​സ്റ്റി, സി​പി​ഒ​മാ​രാ​യ പ്രേ​മ​ൻ, അ​ജി​ത്ത്, ജ​യ​രാ​ജ്, ഷൈ​ജു, വി​നീ​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സം​ശ​യ​ക​ര​മാ​യി റോ​ഡ​രികി​ൽ നി​ൽ​ക്കു ക​യാ​യി​രു​ന്ന ഷി​ബി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ്…

Read More

അശ്ലീല ചിത്രങ്ങളും പ്രചരിപ്പിച്ചു! ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി കുടുങ്ങി; നെയ്യാറ്റിന്‍കരയില്‍ നടന്ന സംഭവം ഇങ്ങനെ…

നെ​യ്യാ​റ്റി​ന്‍​ക​ര: ട്രെ​യി​ന്‍ യാ​ത്ര​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യും അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ വാ​ട്സ് അ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​വ​ണാ​കു​ഴി താ​ന്നി​മൂ​ട് മ​ണ​ലു​വി​ള വീ​ട്ടി​ല്‍ ര​ഞ്ചു ശി​വ​രാ​ജ (26) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡ​ന​ത്തി​നു ശേ​ഷം പ്ര​തി വി​ദേ​ശ​ത്തേ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് ഫോ​ണി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വാ​ട്സ് അ​പ്പ് ഗ്രൂ​പ്പി​ല്‍ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി നാ​ട്ടി​ലെ​ത്തി​യ വി​വ​രം അ​റി​ഞ്ഞാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

ലൗലി ഷാജിയുടെ ലീലാവിലാസങ്ങള്‍ ! വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഠിപ്പിച്ചു; നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു; ഒടുവില്‍ പിടികൂടിയത് ആലപ്പുഴയില്‍ നിന്ന്

ക​ഴ​ക്കൂ​ട്ടം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​മ്പ​ല​പ്പു​ഴ ത​ത്തം​പ​ള്ളി ച​ർ​ച്ചി​ന് സ​മീ​പം കാ​യ​ൽ​ചി​റ വീ​ട്ടി​ൽ ലൗ​ലി ഷാ​ജി എ​ന്ന് വി​ളി​ക്കു​ന്ന സെ​ബാ​സ്റ്റ്യ​ൻ (46)ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ട​മ്മ​യെ ആ​ല​പ്പു​ഴ​യി​ലു​ള്ള ഒ​രു വാ​ട​ക വീ​ട്ടി​ലും ലോ​ഡ്ജി​ലും താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കും എ​ന്ന്പ​റ​ഞ്ഞ് വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ക​ഴ​കൂ​ട്ടം സൈ​ബ​ർ സി​റ്റി സ​ബ് ഡി​വി​ഷ​ൻ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ.​പ്ര​മോ​ദ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ടെ​ക്നോ​പാ​ർ​ക്ക് ക​ഴ​കൂ​ട്ടം സി​ഐ എ​സ്.​അ​ജ​യ് കു​മാ​ർ,എ​സ്ഐ അ​ജ​യ​കു​മാ​ർ, എ​എ​സ്ഐ അ​ൻ​വ​ർ, ജ​യ​ച​ന്ദ്ര​ൻ, പ്ര​സാ​ദ്, മു​കേ​ഷ്, പ്ര​ദീ​പ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പോലീസ് ഉന്നതന് സൈഡ് കൊടുത്തില്ല; കെഎസ്ആര്‍ടിസി ബസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമം; സമ്മതിക്കില്ലെന്ന് പിഎസ്‌സി പരീക്ഷ എഴുതാന്‍ പോയവരും മറ്റ് യാത്രക്കാരും

കാ​​​​യം​​​​കു​​​​ളം: പോ​​​​ലീ​​​​സി​​​​ലെ ഒ​​​​രു ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ വാ​​​​ഹ​​​​ന​​​​ത്തി​​​​നു സൈ​​​​ഡ് കൊ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചു കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സ് ശ്ര​​​​മി​​​​ച്ച​​​​തു സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ചു. ഇ​​​​ന്നലെ രാ​​​​വി​​​​ലെ കാ​​​​യം​​​​കു​​​​ള​​​​ത്താ​​​​ണ് സം​​​​ഭ​​​​വം. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്കു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കെ​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് ആ​​​​ണ് പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞ​​​​ത്. ഐ​​​​ജി​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​നു സൈ​​​​ഡ് കൊ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്ന​​​​താ​​​ണു കാ​​​​ര​​​​ണ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്നാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​ത്. പി​​​​എ​​​​സ്‌​​​സി പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​ൻ ഉ​​​​ള്ള​​​​വ​​​​രും നി​​​​ര​​​​വ​​​​ധി യാ​​​​ത്ര​​​​ക്കാ​​​​രും ബ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ബ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​തോ​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​ർ ബ​​​​ഹ​​​​ള​​​​മു​​​​ണ്ടാ​​​​ക്കി. യാ​​​​ത്ര​​​​ക്കാ​​​​ർ ഉ​​​​ട​​​​ക്കി​​​​യ​​​​തോ​​​​ടെ സം​​​​ഭ​​​​വം പ​​​​ന്തി​​​​യ​​​​ല്ലെ​​​​ന്നു ക​​​​ണ്ട പോ​​​​ലീ​​​​സ് ഡ്രൈ​​​​വ​​​​റു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച​ ശേ​​​​ഷം പി​​​​ൻ​​​​വാ​​​​ങ്ങി. അ​​​​തേ​​​​സ​​​​മ​​​​യം, പോ​​​​ലീ​​​​സി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി മൂ​​​​ലം ബ​​​​സ് ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം വൈ​​​​കി.

Read More

ഒരുമിച്ച് താമസിക്കണം! ജാതിയുടെ പേരില്‍ മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി; പഞ്ചായത്ത് സെക്രട്ടറി വിവാഹ സര്‍ട്ടിഫിക്കറ്റ് നിരസിച്ചു; ഒടുവില്‍…

തി​രു​വ​ന​ന്ത​പു​രം: ജാ​തി മാ​റി​യ​തി​ന് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച മാ​താ​പി​താ​ക്ക​ളെ മ​റി​ക​ട​ന്ന് വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ൾ​ക്ക് വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ര​സി​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ടി​യ​ന്തി​ര​മാ​യി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. വ​ലി​യ​റ​ത്ത​ല സ്വ​ദേ​ശി​യും ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ യു​വാ​വ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ആ​ക്റ്റിം​ഗ് അ​ധ്യ​ക്ഷ​ൻ പി.​മോ​ഹ​ന​ദാ​സി​ന്‍റെ ഉ​ത്ത​ര​വ്. മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത്. പ​രാ​തി​ക്കാ​ര​ൻ ഇ​ക്ക​ഴി​ഞ്ഞ മേ​യ് 12 ന് ​ചെ​ല്ല​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം വി​വാ​ഹി​ത​രാ​യി. വി​വാ​ഹാ​ന​ന്ത​രം സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും നി​ര​സി​ച്ചു. ജോ​ലി സ്ഥ​ല​ത്ത് ഭാ​ര്യ​യു​മാ​യി താ​മ​സി​ക്കാ​ൻ ക്വാ​ർ​ട്ടേ​ഴ്സ് അ​നു​വ​ദി​ച്ച് കി​ട്ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ജാ​തി​യു​ടെ പേ​രി​ൽ ഇ​രു​വീ​ട്ടു​കാ​രു​ടെ​യും എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് ത​ങ്ങ​ൾ​ക്ക് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വി​വാ​ഹി​ത​രാ​കേ​ണ്ടി വ​ന്ന​തെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു.​…

Read More

വേങ്ങരയിൽ ഹർത്താൽ ചർച്ച ചെയ്ത് ജനം വോട്ട് ചെയ്യട്ടെ..! യുഡിഎഫ് ഹര്‍ത്താല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മുന്നില്‍ക്കണ്ടാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഒക്ടോബർ 16ലെ യുഡിഎഫ് ഹർത്താൽ വേങ്ങരയിലെ ജനങ്ങള്‍ വിലയിരുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹർത്താൽ വേങ്ങര തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത് ജനം വോട്ടു ചെയ്യണം. ഹര്‍ത്താല്‍ പ്രഖ്യാപനം ജനങ്ങളുടെ ബുദ്ധിമുട്ട് മുന്നില്‍ക്കണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, കെപിസിസി ഭാരവാഹികളെയെല്ലാം സമവായത്തിലൂടെ കണ്ടെത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്കും ഏകാഭിപ്രായമാണുള്ളത്. മുന്നണി വിപുലീകരണം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Read More

സംസ്ഥാനത്തെ അപമാനിക്കാനുള്ള അമിത് ഷായുടെ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: തകർന്നടിഞ്ഞ ഗുജറാത്ത് മോഡലും ഉയർത്തിപ്പിടിച്ചു കൊണ്ട് സംസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ചാൽ അതിനെ കേരള ജനത ഒറ്റക്കെട്ടായി നേരിടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തെ അപമാനിക്കാനുള്ള ശ്രമം തീർത്തും അപഹാസ്യമാണെന്നും കേരളത്തിനെതിരെ ബിജെപി നടത്തുന്ന ദുഷ്പ്രചാരണങ്ങൾ വിലപ്പോവില്ല എന്നതിന്‍റെ തെളിവാണ് കേരളത്തെ സൊമാലിയയായി ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഉയർന്ന ജനവികാരമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അഴിമതിയും, വിലക്കയറ്റവും, ശിശുമരണങ്ങളും, റെയിൽ അപകടങ്ങളും, സാമ്പത്തിക തകർച്ചയും മുഖമുദ്രയാക്കിയ നരേന്ദ്ര മോഡി സർക്കാർ തങ്ങളുടെ പരാജയങ്ങൾ മറച്ചു പിടിക്കാൻ ആസൂത്രണം ചെയ്ത വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമായി മാത്രമേ ജനരക്ഷായാത്രയെ കാണാൻ സാധിക്കുകയുള്ളുവെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Read More

മണിച്ചിത്രത്താഴിട്ട് പൂട്ടും..! അ​ർ​ദ്ധ​രാ​ത്രി​യി​ൽ വീ​ടു​ക​ൾ​ക്കു​നേ​രേ ക​ല്ലേ​റ്; ചാത്തനേറിന് പിന്നിലെ സാമൂഹ്യദ്രോഹികളെ പിടികൂടാനൊരുങ്ങി പോലീസ്

പേ​രൂ​ർ​ക്ക​ട: വേ​റ്റി​ക്കോ​ണം ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വീ​ടു​ക​ൾ​ക്കു​നേ​രേ ക​ല്ലേ​റ്. സം​ഭ​വ​ത്തി​ന്‍റെ വാ​സ്ത​വം ക​ണ്ടെ​ത്തു​ന്ന​തി​ന് നാ​ട്ടു​കാ​ർ ഒ​രു​രാ​ത്രി മു​ഴു​വ​ൻ ഉ​റ​ക്ക​മി​ള​ച്ച് കാ​ത്തി​രു​ന്നി​ട്ടും ’ചാ​ത്ത​നേ​റ്’ ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പോ​ലീ​സാ​ണ് ഇ​തോ​ടെ പു​ലി​വാ​ലു പി​ടി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള പോ​ലീ​സ് സം​ഘം രാ​ത്രി ജാ​ഗ​രൂ​ക​രാ​യി. 12 മ​ണി പി​ന്നി​ട്ട​തോ​ടെ വീ​ടു​ക​ൾ​ക്കു​നേ​രേ ക​ല്ലേ​റ് തു​ട​ങ്ങി. പോ​ലീ​സു​കാ​ർ അ​രി​ച്ചു​പെ​റു​ക്കി​യി​ട്ടും ’ചാ​ത്ത​നേ​റ്’ ന​ട​ത്തി​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ല്ലേ​റി​ൽ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര ത​ക​രു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ ഗ്ലാ​സു​ക​ൾ ഉ​ട​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ല്ലേ​റ് വ്യാ​പ​ക​മാ​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ല്ലേ​റ് തു​ട​രു​ക​യാ​ണെ​ങ്കി​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ. ചാ​ത്ത​നേറ് എ​ന്ന് നാ​ട്ടു​കാ​ർ പേ​രി​ട്ടു​വി​ളി​ക്കു​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ പിന്നിലുള്ള സാമൂഹ്യദ്രോഹികളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ്.

Read More