പേട്ട: വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വഞ്ചിയൂർ പാറ്റൂർ റോഡിൽ , വയൽ നികത്തിയ പുരയിടം വീട്ടിൽ പ്രവീണ്‍ കുമാർ എന്ന കുഞ്ഞുമോൻ(31) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വർണാഭരണങ്ങൾ കരസ്ഥമാക്കുകയും തുടർന്ന് യുവതിയുടെ പെണ്മക്കളെയും പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. വേളാങ്കണ്ണിയിലും മറ്റും ഒളിവിൽ താമസിച്ചുവന്നിരുന്ന പ്രതിയെ ശംഖുമുഖം എസിപി ഷാനിഹാൻ, പേട്ട പോലീസ് ഇൻസ്പെക്ടർ സുരേഷ്.വി.നായർ, വഞ്ചിയൂർ എസ്ഐ അശോക് കുമാർ, എസ്സിപിഒ രാജേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: TVM
തമിഴ്നാട് സ്വദേശി മുരുകന്റെ മരണം: മെഡിക്കൽ കോളജിനു വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ്; ഗുരുതരാവ സ്ഥയിലുള്ള രോഗികളെ കൊണ്ടുവരുന്പോഴുള്ള നടപടിക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്ന്
തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്കു വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. മുരുകന് ആശുപത്രിയിൽ ചികിത്സ നൽകണമായിരുന്നുവെന്നും റിപ്പോർട്ട്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുന്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ. സരിത അധ്യക്ഷയായ സമിതി കണ്ടെത്തി. മുരുകന്റെ മരണത്തിൽ ആശുപത്രിക്കു ഗുരുതര വീഴ്ച സംഭവിച്ചു. ഗുരുതര കേസുകളിൽ മെഡിക്കൽ കോളജുകളിൽ നടപടി ക്രമങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച എല്ലാ മെഡിക്കൽ കോളജ് ആശുപത്രികളുടെയും അധികൃതർ ഉൾപ്പെടുന്ന ഉന്നതതല യോഗം ചേരുമെന്നാണ് സൂചന. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് റോഡപകടത്തിൽ പരിക്കേറ്റ മുരുകൻ മരിച്ചത്. മുരുകന്റെ മരണത്തിൽ പോലീസ് അന്വേഷണം നടന്നുവരുകയാണ്.
Read Moreപണക്കൊഴുപ്പിന്റെ മേള വേണ്ട..! സ്കൂൾ കലോത്സവങ്ങളിൽ കിട്ടുന്ന ഗ്രേസ് മാർക്ക് എസ്എസ്എൽസി പരീക്ഷയ്ക്ക് പരിഗണി ക്കേണ്ട; നൃത്ത ഇനങ്ങളിലെ ആഡംബരത്തിന് മൈനസ് മാർക്ക് ഏർപ്പെടുത്താനും ശിപാർശ
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ നൽകുന്ന ഗ്രേസ് മാർക്ക് എസ്എസ്എൽഎസി പരീക്ഷയ്ക്ക് പരിഗണി ക്കേണ്ടെന്ന് മാന്വൽ പരിഷ്കരണ സമിതിയുടെ ശിപാർശ. ഇതുസംബന്ധിച്ച ശിപാർശ സമിതി സർക്കാരിനു കൈമാറി. നൃത്ത ഇനങ്ങളിലെ ആഡംബരത്തിന് മൈനസ് മാർക്ക് ഏർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. നൃത്ത സംഗീത പരിപാടികൾക്ക് വൈവ ഏർപ്പെടുത്താനും അപ്പീൽ പ്രളയം ഒഴിവാക്കാനുമുള്ള നിർദേശങ്ങളും സമിതി സർക്കാരിനു കൈമാറി.
Read Moreബോധവത്ക്കരണത്തിലൂടെ എല്ലാം ശരിയായില്ല..! ഓണക്കാലത്ത് മലയാളി കുടിച്ചത് 484 കോടിയുടെ മദ്യം; വിറ്റുവരിൽ ഒന്നാം സ്ഥാനം നേടി തൃശൂർ ജില്ല; ഉത്രാടദിനത്തിൽ മാത്രം ഇവിടെ വിറ്റത് 87 ലക്ഷം രൂപയുടെ മദ്യം
തിരുവനന്തപുരം: ഓണനാളുകളിൽ സംസ്ഥാനത്ത് മദ്യത്തിനു റിക്കാർഡ് വിൽപന. അത്തം മുതൽ പത്തു ദിവസം ബിവറേജസ് കോർപറേഷൻ വിറ്റഴിച്ചത് 484.22 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഓണനാളുകളിൽ 450 കോടിയുടെ മദ്യമായിരുന്നു വിറ്റഴിച്ചത്. തിരുവോണദിനത്തിൽ ബെവ്കോ ഒൗട്ട്ലെറ്റുകളിലൂടെ മാത്രം വിറ്റഴിച്ചത് 43.12 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം തിരുവോണ നാളിലെ മദ്യവിൽപന 38.86 കോടി രുപയ്ക്കായിരുന്നു. തിരുവോണം പ്രമാണിച്ച് അവധിയായിരുന്നതിനാൽ വെയർഹൗസുകളിലൂടെയുള്ള മദ്യവിൽപന തിങ്കളാഴ്ച നടന്നിരുന്നില്ല. ഉത്രാടദിനത്തിൽ ബിവറേജസ് കോർപറേഷന്റെ വിൽപന 71 കോടിയായിരുന്നു. പൂരാടത്തിന് 80.95 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകളിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത് ഇത്തവണ ഇരിങ്ങാലക്കുടയിലാണ്. ഉത്രാടദിനത്തിൽ ഇവിടെ 87 ലക്ഷം രൂപയുടെ മദ്യവിൽപന നടന്നു.
Read Moreകേന്ദ്രത്തിന്റെ ഓണസമ്മാനം പാചകവാതക വിലവർധനവ്..! പാവപ്പെട്ടവന്റെ അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കിലും കുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കികൊടുക്കണമെന്ന താൽപര്യമാണ് പിന്നിലെന്ന് കോടിയേരി
തിരുവനന്തപുരം: പാചകവാതക വിലവർധനവ് കേന്ദ്രസർക്കാരിന്റെ ഓണസമ്മാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാധാരണക്കാരനോടുള്ള വെല്ലുവിളിയാണ് കേന്ദ്ര തീരുമാനമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു. എല്ലാമാസവും സിലണ്ടര്‍ വില വർധിപ്പിച്ച് മാര്‍ച്ചോടെ പാചകവാതക സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പാവപ്പെട്ടവന്റെ അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കിലും കുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കികൊടുക്കണമെന്ന താല്പര്യമാണ് നീക്കത്തിനു പിന്നിലെന്നും കോടിയേരി ആരോപിച്ചു.
Read Moreഒടുവിൽ സ്വന്തം ജാമ്യം എടുക്കാൻ ഒറിജിനലുമില്ല വ്യാജനുമില്ല..! വ്യാജ രേഖകൾ ഉപയോഗിച്ച് ജാമ്യം എടുത്തു കൊടുക്കുന്ന സംഘം പോലീസ് പിടിയിൽ; സഹായികളായ വക്കീലൻമാരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
നെടുമങ്ങാട് : സംസ്ഥാന വ്യാപകമായി വ്യാജ കരം തീർത്ത രസീതും പ്രമാണങ്ങളും ഉപയോഗിച്ച് കോടതികളിൽ ജാമ്യം എടുത്തു കൊടുക്കുന്ന സംഘം പോലീസ് പിടിയിൽ.നെടുമങ്ങാട് മഞ്ച യുപി എസിനു സമീപം റോഡരികത്തു വീട്ടിൽ സെയ്ദലി (40), പട്ടം മരപ്പാലം നെല്ലിനിലയം രാജ്കുമാർ (49 ), കരമന നെടുംകാട് പനയിൽ വീട്ടിൽ മണികണ്ഠൻ (49), മണക്കാട് കുര്യാത്തി കാവുവിള ലൈൻ സുധീഷ് കുമാർ (48 ), കുറക്കട ആലപ്പറക്കുന്നു ആശാനിവാസിൽ കുമാരി (52 ), വർക്കല അതിരൂർ അഭിജിത് നിവാസിൽ അശ്വതി (29 ), കരമന മേലാറന്നൂർ പണ്ടാര വിളാകം വാസന്തി (44 ) എന്നിവരാണ് പോലീസ് പിടിയിലായത്. മുഖ്യ പ്രതിയായസെയ്ദലി യുടെ വീട്ടിൽ നിന്നും വ്യാജ കരം തീർത്ത രസീതുകൾ, വ്യാജ മുദ്രപത്രങ്ങൾ, മുദ്രപത്രങ്ങൾ ഉണ്ടാക്കാനുള്ള അച്ചുകൾ, കംപ്യൂട്ടർ , പ്രിന്റർ, എന്നിവ പോലീസ് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ…
Read Moreകുടിയൻമാർക്ക് ആശ്വാസ വാക്കുകൾ..! ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു; സ്കൂളുകളുടെയും ആരാധ നാലയങ്ങളുടെയും 50 മീറ്ററിന് അപ്പുറത്ത് ഇനിമുതൽ ബാറുകൾക്ക് പ്രവർത്തിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു. ആരാധനാലയങ്ങളിലും സ്കൂളുകളിലും നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതൽ ബാറുകൾക്ക് പ്രവർത്തിക്കാം. ഫോര്‍ സ്റ്റാര്‍,ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് തയാറായതെന്നാണ് വിവരങ്ങൾ. എന്നാൽ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത് പിന്നീടായിരിക്കുമെന്നാണ് സൂചന.
Read Moreബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണു ഓടിച്ചിരുന്ന ബൈക്ക് എതിർദിശയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
വെഞ്ഞാറമൂട്: കീഴായികോണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കിളിമാനൂര്‍ പോങ്ങനാട് വരിഞ്ഞോട്ട് കോണം തെക്കതില്‍ വീട്ടില്‍ വിഷ്ണു (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.10 കീഴായികോണത്തു വച്ചായിരുന്നു അപകടം.ജോലി കഴിഞ്ഞു വെഞ്ഞാറമൂടില്‍ നിന്നും കിളിമാനൂരിലേയ്ക്ക് പോകുകയായിരുന്ന വിഷ്ണുവിനെ എതിര് ദിശയില്‍ നിന്നും വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ വിഷ്ണു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍.പിതാവ് വിജയകുമാര്‍ ,മാതാവ് ജയകുമാരി,സഹോദരങ്ങള്‍ ബിനു ,വിദ്യ.
Read Moreകൊള്ളാവുന്നതാണേ സ്വീകരിക്കാം..! സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗാരന്റിയുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പ്രതിപക്ഷ നേതാവിന്റെ അഞ്ചിന നിർദേശങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗാരന്റിയുടെ പേരിൽ കുട്ടികൾക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നൽകി. അഞ്ചു നിർദേശങ്ങളാണു പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ചത്. ബാങ്ക് ഗാരന്റി ഹാജരാക്കാൻ സുപ്രീംകോടതി കുട്ടികൾക്കു 15 അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ പേരിൽ ഒരൊറ്റ കുട്ടിക്കും പ്രവേശനം നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം.ബാങ്ക് ഗാരന്റി കിട്ടിയേ തീരൂ എന്ന് 15 ദിവസത്തേക്കു കുട്ടികളെ നിർബന്ധിക്കരുത്. പ്രവേശനം കർശനമായും മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. പതിനഞ്ചു ദിവസത്തിനുള്ളിൽ ബാങ്ക് ഗാരന്റി ഹാജരാക്കാൻ പരാജയപ്പെട്ടാൽ കുട്ടികളെ അതിന്റെ പേരിൽ പീഡിപ്പിക്കരുത്. ബാങ്ക് ഗാരന്റിക്കു പകരം അതേ സ്വഭാവത്തിലുള്ള മറ്റേതെങ്കിലും ഗാരന്റി ഹാജരാക്കാൻ അനുവദിക്കുകയോ ബാങ്ക് ഗാരന്റിക്കായി വിദ്യാഭ്യാസ വായ്പ എടുക്കാൻ സർക്കാർ കുട്ടികളെ സഹായിക്കുകയോ വേണം. സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകി എല്ലാ വസ്തുതകളും സുപ്രീംകോടതിക്കു…
Read Moreവേര് പിടിപ്പിക്കാനുള്ള യാത്ര പിന്നെയും മാറ്റിവച്ചു..! ബിജെപിയുടെ ജനരക്ഷാ യാത്ര രണ്ടാമതും മാറ്റിവച്ചു; ദേശീയ നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് മാറ്റിയത്; പുതിയ തീയതി ഉടൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര ഒക്ടോബറിലേക്കു മാറ്റി. സെപ്റ്റംബർ ഏഴിനു തുടങ്ങാനിരുന്ന യാത്ര അഖിലേന്ത്യാ അധ്യക്ഷൻ അമിത്ഷാ ഉൾപ്പടെയുള്ള ദേശീയ നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് മാറ്റിയത്. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും.
Read More