പാലോട്: സര്‍ക്കാരിന്റെ വിവിധ ഫണ്ടുകളുപയോഗിച്ച് പാലോട് നിർമിച്ച കെഎസ്ആര്‍ടിസി ബസ് ഡിപ്പോയുടെ കെട്ടിടങ്ങള്‍ കാടുകയറുന്നു. ഒരു കെട്ടിടത്തിന്റെ പാകുതിഭാഗം ഇടിഞ്ഞു വീണു. രണ്ടെണ്ണം കാടുമൂടി. ഗ്യാരേജിന്റെ ഭാഗം തമിഴ്നാട്ടിലെ സിമന്റ് ലോറികളുടെ പാര്‍ക്കിംഗ് കേന്ദ്രമായി. വര്‍ക്ക് ഷോപ്പിനകമാകട്ടേ സമൂഹവിരുദ്ധരുടെ താവളവും. കഴിഞ്ഞ ഏഴ് വര്‍ഷമായി അടഞ്ഞുകിടക്കുന്ന കെഎസ്ആര്‍ടിസി ബസ് ഡിപ്പോ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയാതെ പോയതാണ് നാശത്തിനു കാരണം. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകള്‍ തമ്മിലുള്ള തര്‍ക്കം കോടതി കയറിയപ്പോഴാണ് നേരത്ത ആശുപത്രി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിപ്പോ പുതിയസ്ഥലത്തേക്ക് മാറ്റിയത്. തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും ശേഷം മാറ്റിയ ഡിപ്പോയുടെ തുടര്‍ന്നുള്ള സംരക്ഷണം നടക്കാതെ പോയി. രണ്ടര എക്കര്സ്ഥലമാണ് അന്യാധീനപ്പെട്ടു പോകുന്നത്. ഡപ്പോയുടെ അകത്തുകൂടി സബ് രജിസ്റ്റാര്‍ ഓഫീസിലേക്കുള്പ്പടെ പല റോഡുകളും വന്നു. സംരക്ഷണ ഭിത്തിയോ മതിലെ ഇല്ലാത്തതിനാല്‍ ഭൂമിയും കൈയേറ്റ ഭീഷണിയിലാണ്. വാമനപുരം ആറിനോടു ചേര്‍ന്നുള്ള ഭാഗം…
Read MoreCategory: TVM
ആനകളെയും ആനത്താരകളേയും തേടി വനം വകുപ്പ്
കോട്ടൂർസുനിൽ കാട്ടാക്കട : ആനകളെ തേടിയുള്ള വനം വകുപ്പിന്റെ യാത്ര തുടങ്ങി. കേരളത്തിലെ വിവിധ വനങ്ങളിലായി നടത്തുന്ന സെൻസസ് സർവേയ്ക്ക് തുടക്കമായി. വനപാലക സംഘം കാട്ടിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഇനി മൂന്ന് നാൾ ഇവർ ആനകളുടെ കണക്കെടുപ്പിന്റെ യാത്രയിലാണ്. മേയ് 17 മുതൽ 19 വരെ മൂന്ന് ദിവസങ്ങളിലാണ് സെൻസസ് നടക്കുന്നത്. അതിന്റെ ഭാഗമായി നെയ്യാറിലെ സംഘം കാട്ടിലേക്ക് ഇന്ന് രാവിലെ തന്നെ തിരിച്ചു. നാഷണൽ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റൂട്ട് രാജ്യത്താകെ നടത്തുന്ന സെൻസസ് ആണ് നടക്കുക. കേരളത്തിൽ സംസ്ഥാന വനം വകുപ്പും പെരിയാർ ഫൗണ്ടേ ഷനുമാണ് സെൻസസ് നടത്തുന്നത്. വനം ജീവനക്കാർക്കും കൂടെ പോകുന്നവർക്കും പരിശീലനം നടത്തിയശേഷമാണ് ഇവരെ കൊണ്ട ുപോകുന്നത്. കഴിഞ്ഞ കുറെ സെൻസസുകളിൽ ആനകളുടെ എണ്ണം വർധിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. 1993 ൽ 4286 ആനകളെ യാണ് കണ്ട ത്. 97ൽ അത്…
Read Moreവീസ തട്ടിപ്പ്; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു
പാലോട്∙ പെരിങ്ങമ്മല പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് പേരിൽ നിന്നും വീസയ്ക്കായി മൂന്നരലക്ഷം രൂപ വാങ്ങിയ ശേഷം മുങ്ങിയ വാളിക്കോട് സ്വദേശി സലിമിനെ പരാതിക്കാർ പിടിക്കൂടി പോലീസിനു കൈമാറി. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് പലരിൽ നിന്നും പണം വാങ്ങിയ ശേഷം ഇയാൾ മുങ്ങിയത്. ഈമാസം ആദ്യം ദുബായിലേക്കുള്ള വീസ നൽകാമെന്നാണ് പറഞ്ഞിരുന്നത്. ഇന്നലെ ഓട്ടോയിൽ വരവെ നെടുമങ്ങാട് വച്ചാണ് ഇയാളെ പരാതിക്കാർ പിടികൂടിയത്. ഇയാൾക്ക് സമാനമായ കേസ് വിതുര സ്റ്റേഷനിലും ഉണ്ടെന്നും തമിഴ് നാട്ടിലെ ഒരു ഏജന്റുമായി ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Read Moreഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തീയും പുകയും ഉയർന്നു. ഉടൻ കാർ നിറുത്തി പുറത്തിറങ്ങിയതിനാൽ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇന്നലെ രാവിലെ പത്തോടെ കോവളം ആഴാകുളത്തിന് സമീപത്തെ ഒരു കല്യാണമണ്ഡപത്തിന് മുന്നിലായിരുന്നു അപകടം.തിരുവല്ലം വാഴമുട്ടം ചാരുവിള വീട്ടിൽ പ്രകാശിന്റെ ടാറ്റ ഇൻഡിക്ക കാറാണ് കത്തിയമർന്നത്. പ്രകാശിന്റെ പിതാവ് മൃത്യുഞ്ജയൻ ഓടിച്ച കാറിൽ നിന്നാണ് തീയും പുകയും ഉയർന്നത്. കുടുംബാംഗങ്ങളായ മറ്റു മൂന്നു പേർ കൂടി കാറിൽ ഉണ്ടായിരുന്നു. ആഴാകുളത്ത് കല്യാണം കൂടാൻ വന്നതായിരുന്ന മൃത്യുഞ്ജയനും കുടുംബാംഗങ്ങളും. യാത്രയ്ക്കിടയിൽ വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തില്ല. മണ്ഡപത്തിന് സമീപത്ത് എത്തിയ കാർ പാർക്കിംഗ് ഏരിയയിലേക്ക് ഒതുക്കി നിർത്തി.ഇതിനിടയിൽ തീ ആളിപ്പടർന്നു. യാത്രക്കാർ ഡോർ തുറന്ന് പുറത്തിറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തുളസിധരന്റെയും ലീഡിംഗ് ഫയർമാൻ…
Read Moreആര്‍ഭാടങ്ങളില്ലാതെ ഒരു വിവാഹം! സൂര്യകൃഷ്ണമൂര്‍ത്തിയുടെ മകളുടെ വിവാഹം നടന്നു; വിവാഹത്തിനായി സ്വരൂപിച്ച തുക 20 പാവപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്
തിരുവനന്തപുരം: സൂര്യകൃഷ്ണമൂർത്തിയുടെ മകളുടെ വിവാഹം ആർഭാടരഹിതമായി നടന്നു. ഇന്ന് രാവിലെ സൂര്യകൃഷ്ണമൂർത്തിയുടെ വസതിയിലെ പൂജാമുറിയിൽ വച്ചാണ് ലളിതമായ ചടങ്ങുകളോടെ അദ്ദേഹത്തിന്റെ മകൾ സീതയും ചന്ദൻകുമാറും വിവാഹിതരായത്. മകളുടെ വിവാഹത്തിനായി സ്വരൂപിച്ച തുക 20 പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസം ആവശ്യത്തിന് വിനിയോഗിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സിവിൽ സർവീസ് അക്കാദമിയിൽ സീതയ്ക്കൊപ്പം പരിശീലനം നടത്തുന്ന ബീഹാർ ഹാജിപ്പൂർ സ്വദേശിയാണ് ചന്ദൻകുമാർ. മകളുടെ വിവാഹത്തെക്കുറിച്ച് സൂര്യകൃഷ്ണമൂർത്തി തയാറാക്കിയ വിവാഹക്ഷണക്കത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read Moreഒന്നിടവിട്ട് ഒരു നേരം..! കർണാടക തീരം മുതൽ കന്യാകുമാരിവരെ ന്യൂനമർദ പാത്തി; കേരളത്തിൽ ഒന്നിടവിട്ട് വേനൽമഴ ലഭിക്കുമെന്ന് കാവാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കർണാടക തീരം മുതൽ കന്യാകുമാരിവരെ ന്യൂനമർദ പാത്തി രൂപംകൊണ്ടതിനാൽ കേരളത്തിൽ വേനൽ മഴ തുടരും. കേരളത്തിൽ ഇന്ന് പലയിടത്തും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ്. സുദേവൻ പറഞ്ഞു. ന്യൂനമർദപാത്തി രൂപപ്പെടുന്നതോടെയാണ് സാധാരണ ഗതിയിൽ വേനൽമഴ ലഭിക്കുന്നത്. കേരളത്തിൽ പല സ്ഥലത്തായി വേനൽ മഴ തുടരുകയാണ്. ഒന്നിടവിട്ട ദിവസങ്ങൾ മഴ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreപിന്നെ തെറ്റിയതാർക്ക്..! മാണിയുമായി കൂട്ടുകൂടുന്നതിൽ തെറ്റില്ല; ബൂർഷ്വാ ജനാധിപത്യ പാർട്ടികളുമായി യോജിക്കാമെന്നതാണ് പാർട്ടി ലൈനെന്ന് മന്ത്രി ജി.സുധാകരൻ
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മുമായും കെ.എം.മാണിയുമായും കൂട്ടു കൂടുന്നതിൽ തെറ്റില്ലെന്ന് മന്ത്രി ജി.സുധാകരൻ. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ബൂർഷ്വാ ജനാധിപത്യ പാർട്ടികളുമായി യോജിക്കാമെന്നതാണ് പാർട്ടി ലൈൻ. മാണി ഗ്രൂപ്പിനെ മുന്നണിയിലെടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ വി.എസ്.അച്യുതാനന്ദന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ജി.സുധാകരൻ പറഞ്ഞു.
Read Moreജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി റോസ് മരിയ..! മണിയാശാൻ വാക്കു പാലിച്ചു; 14-ാം നിയമസഭയിലെ 140 എൽ എൽഎ മാരുടെ ചിത്രം വരച്ച് റോസ് മരിയ നിയമസഭയിൽ
തിരുവനന്തപുരം: പതിനാലാം കേരള നിയസഭയിലെ എല്ലാ സാമാജികരുടെയും ജീവൻതുടിക്കുന്ന ചിത്രങ്ങൾ വരച്ച് ആറാം ക്ലാസുകാരി റോസ് മരിയ സെബാസ്റ്റ്യൻ. റോസിന്റെ ക്യാൻവാസിൽ ചിരിച്ചുനിൽക്കുന്ന തങ്ങളുടെ ചിത്രം കണ്ട എംഎൽഎമാരായ പ്രതിഭാ ഹരിയും ഐഷ പോറ്റിയും സി.കെ. ആശയും നിറഞ്ഞു ചിരിച്ചു. മുരളി പെരുനെല്ലി ഒപ്പം നിർത്തി ഒരു സെൽഫി കൂടിയെടുത്തതോടെ കൊച്ചു ചിത്രകാരിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി സ്മാരക മെംബേഴ്സ് ലോഞ്ചിലാണ് ഇടുക്കി രാജാക്കാട് സ്വദേശിയായ കൊച്ചു ചിത്രകാരി റോസ് മരിയയുടെ ചിത്രപ്രദർശനം അരങ്ങേറിയത്. രാജക്കാട് ജിഎസ്എസ് സ്കൂളിൽ പൊതുപരിപാടിക്കെത്തിയ മന്ത്രി എം.എം മണിയുടെ ചിത്രം റോസ് വരച്ചു നൽകി. എല്ലാ എംഎൽഎമാരുടെയും ചിത്രങ്ങൾ വരയ്ക്കാമെങ്കിൽ നിയമസഭയിൽ പ്രദർശിപ്പിക്കാമെന്ന് മന്ത്രി വാഗ്ദാനം നൽകുകയും ചെയ്തു. വേനലവധി ആരംഭിച്ചതോടെ റോസ് അതിനുള്ള ശ്രമമാരംഭിച്ചു. 140 എംഎൽഎമാരുടെ ചിത്രങ്ങൾ 20 ദിവസം കൊണ്ടാണ് റോസ് വരച്ചു തീർത്തത്.…
Read Moreസെൻകുമാറിനെതിരെ പോലീസ് വകുപ്പിലെ ജീവനക്കാരിയുടെ പരാതി; ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടായ തന്നെ യു ബ്രാഞ്ചിലേക്ക് മാറ്റിയതിനെതിരെയാണ് പരാതി
തിരുവനന്തപുരം: പോലീസ് മേധാവിയായി തിരിച്ചെത്തിയ ടി.പി സെൻകുമാറിനെതിരെ പോലീസ് വകുപ്പിലെ ജീവനക്കാരിയുടെ പരാതി. കേരള പോലീസിലെ അതീവ രഹസ്യന്വേഷണവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റിനിയമിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് വി.എന്‍ കുമാരി ബീനയാണ് പരാതിക്കാരി. തന്നെ അന്യായമായി സ്ഥലം മാറ്റിയെന്ന് ചൂണ്ടിക്കാട്ടി അഭ്യന്തരസെക്രട്ടറിക്കാണ് ബീന പരാതി നല്‍കിയത്. ടി ബ്രാഞ്ചിൽനിന്ന് അപ്രധാനമായ യു ബ്രാഞ്ചിലേക്കാണ് ബീനയെ മാറ്റിയത്. ബീനയ്ക്കു പകരം ആദ്യം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ് സജീവ് ചന്ദ്രനെയാണ് സെൻകുമാർ ആദ്യം നിയമിച്ചത്. എന്നാൽ ഇദ്ദേഹം ചുമതലയേറ്റെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയടിയെ നിയമിച്ചു. കഴിഞ്ഞ പത്ത് മാസമായി വീഴ്ചകളൊന്നുമില്ലാതെ ടിബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചു വന്ന തന്നെ കാരണങ്ങളൊന്നുമില്ലാതെ മാറ്റിയത് ഗൂഡാലോചനയുടെ ഫലമാണെന്ന് അഭ്യന്തര സെക്രട്ടറിക്ക് നല്കിയ പരാതിയില്‍ ബീന പറയുന്നു. നേരത്തെ പോലീസ്…
Read Moreകാരണം തേടി പോലീസ്! വനിതാഡോക്ടർ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ; ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വനിതാ പി.ജി.ഡോക്ടർ വിഷം ഉള്ളിൽ ചെന്ന് മരിച്ചു. മലപ്പുറം എടപ്പാൾ ആനന്ദഭവനിൽ പി.ഐശ്വര്യ (31)യാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ മെഡിക്കൽ കോളജ് ഹോസ്റ്റൽ മുറിയിൽ വിഷം ഉള്ളിൽ ചെന്ന് ഐശ്വര്യയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. സഹപ്രവർത്തകർ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചയോടെ മരണമടയുകയായിരുന്നു. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ മെഡിക്കൽ കോളജാശുപത്രിയിലെത്തി. കളമശേരി കോപ്പറേറ്റീവ് മെഡിക്കൽ കോളജിലെ ഡോ. പ്രൊഫ. രാഹുൽ രാജ് ആണ് ഭർത്താവ്. ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പോലീസ്. മെഡിക്കൽ കോളജ് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വയ്ക്കും.
Read More