പാപ്പനംകോട് രാജൻ തിരുവനന്തപുരം : നൂറുകണക്കിന് വേദികളിൽ ചെങ്കൊടിപിടിച്ച് അരങ്ങുതകർത്ത കെ.പി.എ.സി. ശാന്തിയുടെ ജീവിതം ദുരന്തനാടകം പോലെ. ആയിരത്തിലധികം വേദികളിൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ നായിക മാലയ്ക്ക് വേഷ പകർച്ച നൽകിയ ശാന്തിയാണ് ജീവിതം കൂട്ടിമുട്ടിക്കുവാൻ പെടാപാടുപ്പെടുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി ശാന്തിയുടെ അച്ഛൻ നാരായണൻ നായർ (61) നട്ടെല്ല് തകർന്ന് കിടപ്പിലാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന നാരായണൻ നായർ ജോലിക്കിടെ രണ്ടാം നിലയിൽ നിന്നും വീണാണ് കിടപ്പിലായത്. മൂന്നുവർഷങ്ങൾക്ക് മുന്‍പ് അമ്മ മരിച്ചു. സ്വന്തമായിയുണ്ടായിരുന്ന വീട് അച്ഛന്റെ ചികിത്സയ്ക്കുവേണ്ടി വിറ്റു. പിന്നീട് വാടക വീട്ടിലായി താമസം. ഇതിനകം അച്ഛന്റെ ചികിത്സയ്ക്കായി ലക്ഷങ്ങളാണ് ചെലവായത്. വീട്ടിൽ ആരുമില്ലാത്തതിനാൽ അച്ഛനെ പരിപാലക്കാൻ നാടകം ഉപേക്ഷിക്കേണ്ടിവന്നു. അതോടെ ആകെയുണ്ടായിരുന്ന വരുമാനവും നിലച്ചു. ഇപ്പോൾ കരമന മേലാറന്നൂർ ദുർഗ്ഗദേവി ക്ഷേത്രത്തിനുസമീപമാണ് താമസം. ബന്ധുക്കളും നാട്ടുകാരുമാണ് സഹായിക്കുന്നത്. വാടക മുടങ്ങിയിട്ട് മാസങ്ങളായി. പരസഹായമില്ലാതെ…
Read MoreCategory: TVM
വീണ്ടും ഡിജിപി ആസ്ഥാനത്തേക്ക്..! ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ ചൊവ്വാഴ്ച ഡിജിപി സെൻകുമാറിനെ സന്ദർശിക്കും
തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയ്യുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ ഡിജിപി സെൻ കുമാറിനെ സന്ദർശിക്കും. ചൊവ്വാഴ്ചയാണ് മഹിജയും മറ്റ് ബന്ധുക്കളും ഡിജിപിയെ സന്ദർശിക്കുന്നത്. പുതിയ ഡിജിപിയിലാണ് ഇനി പ്രതീക്ഷയെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. കേസ് ആത്മഹത്യയാക്കാൻ പോലീസ് ശ്രമിക്കുന്നുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. മുൻപ് ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ സന്ദർശിക്കുന്നതിന് പോലീസ് ആസ്ഥാനത്തെത്തിയ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച പോലീസ് നടപടി ഏറെ വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു.
Read Moreവരവറിയിച്ച് മൺസൂൺ..! മഴക്കുറവിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി കാലവർഷം ഈ ആഴ്ചതന്നെ; മൺസൂൺ ആൻഡമാനി ലെത്തിയാൽ 10 ദിവസത്തിനകം മഴ
തിരുവനന്തപുരം: മഴക്കുറവിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി കാലവർഷം ഈ ആഴ്ചതന്നെ സംസ്ഥാനത്തു സാന്നിധ്യമറിയിച്ചേക്കും. കാലവർഷസൂചനകൾ ശക്തമായിരിക്കുന്നതിനാൽ മുൻകൂട്ടി പ്രവചിക്കപ്പെട്ട 30 ന് മൂന്നു ദിവസം മുമ്പ് കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കണക്കുകൂട്ടുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ സാധാരണയിൽനിന്നു വ്യത്യസ്തമായി മൂന്നു ദിവസം മുമ്പേ മണ്‍സൂണ്‍ വരവറിയിച്ചിരുന്നു. ദ്വീപസമൂഹങ്ങൾക്കു മുകളിൽ കാലവർഷക്കാറ്റ് ശക്തിപ്രാപിച്ചതിനാൽ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ സമുദ്രം, വടക്കൻ ആൻഡമാൻ സമുദ്രത്തിലെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ തിമിർത്തു പെയ്യുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇതു കേരളത്തിൽ നേരത്തേ കാലവർഷമെത്തുന്നതിനുള്ള അനുകൂലമായ സൂചനയാണെന്നുവിലയിരുത്തുന്നു. മാർച്ച് മുതൽ മേയ് 31 വരെ നീളുന്ന വേനൽമഴക്കാലത്ത് നാലു ശതമാനത്തിന്റെ മഴക്കുറവ് മാത്രമാണ് ഇപ്പോൾ കേരളം നേരിടുന്നത്. പസഫിക് സമുദ്രോപരിതലത്തിൽ ചൂട് ഉയരാനിടയാക്കുന്ന എൽനിനോ പ്രതിഭാസത്തിനു സാധ്യത കുറഞ്ഞിരിക്കുന്നതിനാൽ കാലവർഷം നേരത്തെ എത്തുമെന്ന പ്രവചനത്തെ സാധൂകരിക്കുന്നതാണ്.കാലവർഷക്കാറ്റിന്റെ പ്രഭാവത്താലുള്ള ശക്തമായ…
Read Moreപള്ളിയിലെ ശുചി മുറിയിൽ കയറി ലഹരി കുത്തിവയ്ക്കുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസി ലേൽപ്പിച്ചു; പ്രതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ആറ്റിങ്ങല്‍: കുത്തിവയ്പ്പിനുള്ള ഉപകരണങ്ങളുമായി ആലംകോട് മുസ്ലീം ജമാഅത്തിലെ ശുചിമുറിയില്‍ കയറിയയാളെ പള്ളിയിലുണ്ടായിരുന്നവര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊല്ലം ഇരവിപുരം സ്വദേശിയും മണമ്പൂര്‍ തോട്ടയ്ക്കാട് നൗഷാദ് മന്‍സിലില്‍ താമസക്കാരനുമായ സെയ്ഫുദ്ദീന്‍ (38) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവും കണ്ടെ ടുത്തു. പോലീസ് പറയുന്നത്: ആലംകോട് മുസ്ലിം ജമാഅത്തില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കൈയിലൊരു സിറിഞ്ചുമായി ഒരാള്‍ പള്ളിയിലെ ശുചിമുറിയിലേയ്ക്ക് ഓടിക്കയറുന്നത് ചിലര്‍ കണ്ടു. ഇവര്‍ പള്ളിഅധികൃതരോട് വിവരംപറഞ്ഞു. പള്ളിഅധികൃതരും ജീവനക്കാരും ഏറെനേരം വാതിലില്മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഒടുവില്‍ വാതില്‍പൊളിച്ചു നോക്കിയപ്പോള്‍ ഏതോപൊടികലക്കി സിറിഞ്ചിലാക്കി ദേഹത്ത് കുത്തിവയ്ക്കാനൊരുങ്ങുന്നതാണ് കണ്ടത്. ആളുകളെകണ്ടതോടെ ഭ്രാന്തമായി പെരുമാറിയ ഇയാളെ പിടികൂടിയശേഷം പോലീസിലറിയിക്കുകയായിരുന്നു. രണ്ട്പൊതികഞ്ചാവും കുത്തിവയ്ക്കുന്നതിനുളള ഉപകരണങ്ങളും മറ്റുചിലപൊടികളും ഇയാളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി കഞ്ചാവും മയക്കുമരുന്നുകളും ഉപയോഗിക്കുന്ന ഇയാള്‍ ഒരുകൊല്ലംമുമ്പ് ലഹരിമോചനകേന്ദ്രത്തില് ചികിത്സതേടിയിരുന്നതായും പോലീസ് പറഞ്ഞു.
Read Moreദുർഭരണത്തിന്റെ ഒരു വർഷം..! സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികദിനമായ മേയ് 25 ബിജെപി വഞ്ചനാദിനമായി ആചരിക്കുമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ദുർഭരണത്തിന്റെ ഒരു വർഷമാണ് കടന്നു പോയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സമസ്ത മേഖലകലിലും ഇടത് സർക്കാർ പരാജയമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർഷിക ദിനമായ മേയ് 25 ബിജെപി വഞ്ചനാദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഉദാത്തമായ പ്രവൃത്തി..! സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയുടേത് ധീരകൃത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയുടെ നടപടി ധീരകൃത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായി രുന്നു അദ്ദേഹം. യുവതി ചെയ്തത് ഉദാത്തമായ കാര്യമാണ്. വിഷയത്തിൽ ശക്തമായ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, ശക്തമായ നടപടിയുണ്ടായല്ലോ അതിന് പിന്തുണ കൊടുത്താൽ മതിയല്ലോ എന്ന് അദ്ദേഹം മറുപടി നൽകി.
Read Moreചായകുടിക്കാൻ എന്തെല്ലാം സഹിക്കണം..! ഇന്ത്യൻ കോഫി ഹൗസുകളിൽ ഇനി ദേശാഭിമാനി മാത്രം; സർക്കാരിനെതിരെ കുറ്റം പറയുന്ന പത്രങ്ങൾ വേണ്ടെന്ന്
തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന് ഉത്തരവ്. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിട്രേറ്ററാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോഫീ ബോര്‍ഡ് ഓഫീസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ. ഈ മാസം ഒന്നുമുതലാണ് ഉത്തരവ് നടപ്പാക്കിയതെന്നാണ് വിവരം. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമാണ് ഉത്തരവില്‍ പറയുന്ന കാരണം. ചില കോഫി ഹൗസുകളില്‍ പത്രങ്ങള്‍ വില്പന നടത്തിയിരുന്നു. ഇതു നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടു.
Read Moreഇടനില നികേഷ് ലാൽ..! ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; മൊത്തക്കച്ചവടക്കാരുടെ ഇടനിലക്കാരനാ യാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന പോലീസ്
കഴക്കൂട്ടം: ഒന്നരക്കിലോ കഞ്ചാവുമായി യൂവാവ് അറസ്റ്റിലായി.മൺവിള പുല്ലുകാട് സെറ്റിൽമെന്റ് കോളനിയിൽ നിമിഷ ഭവനിൽ നികേഷ് ലാൽ(23)ആണ് അറസ്റ്റിലായത്.വാഹനപരിശോധനയ്ക്കിടയിൽ ഇന്നലെ ഉച്ചയോടെയാണ് തുമ്പ പോലീസ് ഇയാളെ കുഴിവിളയ്ക്കു സമീപം തമ്പുരാൻമുക്കിൽ വച്ച് പിടികൂടിയത്.മൊത്തക്കച്ചവടക്കാരിൽ നിന്നും കഞ്ചാവ് വാങ്ങി ചെറുപൊതികളാക്കി വിൽക്കുന്നവരുടെ ഇടനിലക്കാരനാണ് ഇയാളെന്ന്പോലീസ് പറഞ്ഞു. കഴക്കൂട്ടം സിഐ അജയ് കുമാർ,തുമ്പ എസ്ഐ സനോജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreആരെയെങ്കിലും കാണാതായിട്ടുണ്ടോ..! സ്വകാര്യകെട്ടിടത്തിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനാപുരം: ജനതാ ജംഗ്ഷനു സമീപത്തെ സ്വകാര്യകെട്ടിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സമീപ പ്രദേശങ്ങളിൽ കാണാതായവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തും. വെയർഹൗസ് ഗോഡൗണ്‍ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകാത്ത ഭാഗത്ത് കത്തികരിഞ്ഞ നിലയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത് . ഗോഡൗണ്‍ ജോലിക്കാരാണ് കത്തികരിഞ്ഞ അവശിഷ്ടങ്ങൾ കാണുന്നത്.ഇവർ പത്തനാപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ മൃതദേഹം മനുഷ്യന്റേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.തലയോടൊഴികെ ബാക്കിയെല്ലാം ചെറിയ എല്ലിൻ കഷണങ്ങൾ മാത്രമാണ്.തുടർന്ന് വൈകുന്നേരത്തോടെ ബയോ വിദഗ്ധനും ശാസ്ത്രീയ പരിശോധന സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. തുടർന്നാണ് മനുഷ്യന്റെതാണെന്ന നിഗമനത്തിൽ എത്തിയത്.ഇന്ന് ഫോറൻസിക് മെഡിക്കൽ സംഘം പരിശോധനയ്ക്കായി എത്തുന്നുണ്ട്.ഇവരുടെ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.കൊല്ലപ്പെട്ടത് പുരുഷനോ,സ്ത്രീയോ,പ്രായം എത്ര എന്നതിനെപ്പറ്റിയുള്ള വ്യക്തത ഇതിന് ശേഷമേ ലഭിക്കൂ. മൃതദേഹം ഇവിടെ…
Read Moreകുടിവെള്ള പദ്ധതികൾ നിരവധി; പക്ഷേ തീരദേശ വാസികൾക്ക് കുടിക്കാൻ തുള്ളി വെള്ളമില്ല
വിഴിഞ്ഞം: ലക്ഷങ്ങളും കോടികളും മുടക്കിയ കുടിവെള്ളപദ്ധതികൾ നിരവധി. പക്ഷെ വിഴിഞ്ഞം ഉൾപ്പെടെ തീരദേശത്തുകാർക്ക് കുടിക്കാൻ വെള്ളമില്ല .തലസ്ഥാന നഗരിക്കാർക്ക് യുദ്ധകാലടി സ്ഥാനത്തിൽ കുടിവെള്ളമെത്തിച്ച് അഭിമാനം കൊണ്ട അധികൃതർ ആഴ്ചകളായി വെള്ളത്തിനു വേണ്ടി അലയുന്ന തീരദേശ വാസികളെ കണ്ടില്ലെന്ന് നടിക്കുന്നു. കിണറുകൾ ഇല്ലാതെ വാട്ടർ സപ്ലൈ വിഭാഗത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇവിടത്തെ ജനങ്ങളെ വട്ടം കറക്കുകയാണ് അധികൃതർ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനാവശ്യമായ വൈദ്യുതി എത്തിക്കാൻ കാട്ടാക്കടയിൽ നിന്നുള്ള 220 കെവി ലൈനിന്റെ പണി നടക്കുന്നതിനാൽ ഈ മാസം അഞ്ചു മുതൽ പകൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് മുതലെടുത്ത് തീരദേശ വാസികൾക്ക് ജലമെത്തിച്ചിരുന്ന അടിമലത്തുറയിൽ നിന്നുള്ള പമ്പിംഗ് വരെ നിർത്തിവച്ചാണ് ജല അഥോറിറ്റിഅധികൃതർ ജനത്തെ വെല്ലുവിളിച്ചത്. അടിമലത്തുറയിൽ നിന്ന് മുക്കോലയിലെ ടാങ്കിൽ നിറച്ച് വിതരണം ചെയ്യുന്ന വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇരുമ്പ് ഉൾപ്പെടെ…
Read More