നിത്യജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. സന്ധിവാതം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്താണ് ആര്‍ത്രൈറ്റിസ്? സന്ധിവാതം(ആര്‍ത്രൈറ്റിസ്) എന്നത് സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള പൊതുവായ പദമാണ്. കാരണങ്ങൾ പലത് നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതില്‍ ചിലതു ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ഇന്‍ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.\ രോഗലക്ഷണങ്ങള്‍ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ സന്ധിവേദനയും സന്ധികള്ക്കുചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കില്‍ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം. ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങൾ ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണെങ്കില്‍ സാധാരണയിലും അധികമായി നടക്കുക,…
Read MoreCategory: Health
പ്രാണികളുടെ കടിയേറ്റാൽ ….
സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍, ചിലരില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രതികരണമായി ഇത് മാറുന്നു. ഇങ്ങനെ കാണുന്ന അവസ്ഥയെയാണ് ഇൻസെക്റ്റ് ബൈറ്റ് റിയാക്ഷൻ (insect bite reaction)അല്ലെങ്കിൽ Papular urticaria എന്നു പറയുന്നത്. ചൊറിച്ചിലോടു കൂടിയചുവന്ന അടയാളം 2-10 വയസ് വരെയുള്ള കുട്ടികളിലാണ് ഇങ്ങനെ കാണാറുള്ളത്. ചൊറിച്ചിലോടുകൂടിയ ചുവന്ന അടയാളമോ തിണര്‍പ്പുകളോ ആയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ മാറിവരാറുണ്ട്. അതിനെ ഡി സെൻസറ്റൈസേഷൻ (De-sensatization) എന്ന് പറയുന്നു. എന്നാല്‍ അടോപ്പി (Atopy) അല്ലെങ്കില്‍ അലര്‍ജി ഹിസ്റ്ററി ഉള്ളവരിലോ കുടുംബക്കാര്‍ക്കോ ഈ പ്രശ്നം കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്നതായി കാണുന്നു. മഴക്കാലത്തും വേനല്കാലത്തുമാണ് കൂടുതല്‍ വരുന്നത്. കുടുംബത്തിലെ മറ്റു കുട്ടികള്‍ക്കോ ബന്ധുക്കള്‍ക്കോ ഈ പ്രശ്നം വന്നിട്ടി ല്ലെങ്കിലും ഒരു കുട്ടിക്ക് മാത്രമായും ഈ റിയാക്ഷന് കാണാറുണ്ട്. രോഗപ്രതികരണശേഷിയിലുള്ള വ്യത്യാസമാണ്…
Read Moreനല്ലത് സുഖപ്രസവം തന്നെ…
കാഴ്ചപ്പാട് മാറണം പ്രസവങ്ങളോടും ഡോക്ടര്‍മാരോടുമുള്ള കാഴ്ചപ്പാടും സമൂഹം മാറ്റണം, വിരളമാണെങ്കില്‍ പോലും വളരെ അപ്രതീക്ഷിതമായ പല അത്യാഹിതങ്ങളും ഗര്‍ഭത്തെ ചുറ്റിപ്പറ്റിയുണ്ടാകാം. എന്ത് സംഭവിച്ചാലും അത് ഡോക്ടറുടെ കുറ്റം കൊണ്ടാണ് എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. ചിലപ്പോൾ സങ്കീർണമാകാം… എല്ലാ പ്രസവങ്ങളും സുഖപര്യവസായിക്കൊള്ളണമെന്നില്ല. പ്രസവമെന്ന പ്രക്രിയ ചിലപ്പോഴൊക്കെ സങ്കീര്‍ണ്ണമായിപ്പോകുന്നു. അത് ചികിത്സകരുടെയോ ആശുപത്രിയുടെയോ അനാസ്ഥ കൊണ്ടായിരിക്കില്ല. ഈ യാഥാര്‍ഥ്യം മനസിലാക്കാനുള്ള പക്വത ബന്ധുക്കള്‍ക്കുണ്ടാകണം. ജീവിതരീതി മാറണം ഡോക്ടര്‍മാര്‍ മാത്രം മനസ്സുവെച്ചതു കൊണ്ട് വര്‍ധിച്ചുവരുന്ന സിസേറിയന്റെ തോത് കുറയ്ക്കാന്‍ സാധിക്കില്ല. അത് സാധ്യമാകാന്‍ ഗര്‍ഭിണികളും ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സമൂഹവും പ്രവര്‍ത്തിക്കണം. നമ്മുടെ ജീവിതരീതി തന്നെ പാടെ മാറ്റണം. ഫാസ്റ്റ് ഫുഡ് സംസ്കാരവും ദുര്‍മേദസും നമ്മുടെ ശത്രുക്കളാണ്. സുസജ്ജമാവണം ആശുപത്രികൾ പ്രസവം എന്ന പ്രക്രിയ വളരെ സങ്കീര്‍ണമാണ്. അപ്രതീക്ഷിതമായി എന്ത് സങ്കീര്‍ണ്ണതകളും സംഭവിക്കാം. അതിനെ…
Read Moreസിസേറിയനിലേക്കുള്ള വഴികൾ…
ആദ്യത്തെ പ്രസവം സിസേറിയന് വഴി ആയിരുന്നെങ്കില്‍ പിന്നീടുള്ള പ്രസവങ്ങളും സിസേറിയന് തന്നെ ആയിരിക്കും. സിസേറിയന് ചെയ്യുന്നത് ഗര്‍ഭപാത്രം കീറിയിട്ടാണല്ലോ. അവിടെ തുന്നലിട്ട് അതുണങ്ങുമ്പോള്‍ പൂര്‍വസ്ഥിതി പ്രാപിക്കുമെങ്കിലും അടുത്ത ഗര്‍ഭത്തില്‍ പ്രസവവേദന തുടങ്ങുമ്പോള്‍ അവിടം വിട്ടുപോകാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ രക്തസ്രാവം ഉണ്ടാവുകയും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാവുകയും ചെയ്യും. അതുകൊണ്ടാണ് വീണ്ടും ഒരു സിസേറിയന് തന്നെയാണു സുരക്ഷിതമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു പോകുന്നത്. മാസം തികയാതെ…. മാസം തികയാതെയുള്ള പ്രസവങ്ങളും സിസേറിയന് നിരക്ക് കൂടുന്നതിന് ഒരു കാരണമാണ്. ഗര്‍ഭം പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുമ്പ് വെള്ളം പൊട്ടി പോകുമ്പോള്‍ അണുബാധയില്‍ നിന്ന് കുഞ്ഞിനെയും അമ്മയെയും രക്ഷിക്കാനും നേരത്തേയുള്ള സിസേറിയനുകള്‍ ആവശ്യമായി വരുന്നു. പ്രസവം മുന്നോട്ടു പോകുന്നതിനിടയില്‍ കുഞ്ഞിന്റെ ഹൃദയത്തുടിപ്പിന് മാറ്റം വരിക (Fetal distress), ഇടുപ്പെല്ലിന് വ്യാപ്തം മതിയാകാതെ വരിക (Contracted pelvis), മറുപിള്ള ഗര്ഭപാത്രത്തിന് താഴെ വന്ന് ഗര്‍ഭപാത്രത്തിന്റെ മുഖം…
Read Moreസിസേറിയൻ നിരക്ക് കൂടുന്നതിനു പിന്നിൽ…
വന്ധ്യതാ ചികിത്സയിലൂടെയുള്ള ഗര്ഭങ്ങൾസിസേറിയന് കൂടുന്നതിനുള്ള മറ്റൊരു കാരണം അത്യാധുനിക വന്ധ്യതാ ചികിത്സയിലൂടെയുള്ള ഗര്‍ഭങ്ങളാണ്. ഐവിഎഫ്, ഇക്സി മുതലായ ചികിത്സാ സമ്പ്രദായങ്ങളിലൂടെയുണ്ടാകുന്ന ഗര്‍ഭത്തില്‍ പലപ്പോഴും ഇരട്ടക്കുട്ടികളോ അതിലും കൂടുതല്‍ കുഞ്ഞുങ്ങളോ കാണാനുള്ള സാദ്ധ്യതയുണ്ട്. മൾട്ടിപ്പിൽ പ്രഗ്നൻസി വിഭാഗത്തില്‍പ്പെടും ഇവ (Twins, Triplets, Quadruplets). അതുകൊണ്ട് തന്നെ ഗര്‍ഭത്തിലെ അപകടസാധ്യത വര്‍ധിക്കുന്നു. വന്ധ്യതാചികിത്സയിലൂടെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും ഡോക്ടര്‍ക്കും പൊതുവേ ആ ഗര്‍ഭാവസ്ഥയെ പറ്റിയുള്ള കരുതലും ആശങ്കയും കൂടുതലാണ്. രണ്ടു കുഞ്ഞുങ്ങളെ കിട്ടുന്നതിന്റെ സന്തോഷം ഇരട്ടിയാകുന്നതിനോടൊപ്പം തന്നെ ആശങ്കകളും ഇരട്ടിയാകുന്നു. അതുകൊണ്ടുതന്നെ സിസേറിയനിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള വ്യഗ്രത ഡോക്ടര്‍ക്കും രോഗിക്കും ഒരുപോലെഉണ്ടാവും. ഗര്‍ഭാവസ്ഥയിലെ പ്രമേഹം, വിളര്‍ച്ച, രക്തസ്രാവം എന്നിവ ഇക്കൂട്ടര്‍ക്ക് കൂടുതലാണ്. അതിനോടൊപ്പം തന്നെ കുഞ്ഞുങ്ങളുടെ ഭാരവും വളര്‍ച്ചയും കുറവായും കാണുന്നു. ചില പ്രത്യേക വിഭാഗം ഇരട്ടകളില്‍ ഒരു കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രണ്ടാമത്തെ…
Read Moreഗർഭകാലത്ത് പ്രമേഹമുണ്ടായാൽ…
അമ്മയ്ക്ക് ഗര്‍ഭകാലത്തു പ്രമേഹമുണ്ടെങ്കില്‍ അത് കുഞ്ഞിനെ ആയിരിക്കും കൂടുതല്‍ ബാധിക്കുക. കാരണങ്ങളൊന്നും കൂടാതെ തന്നെ കുഞ്ഞിന്റെ അനക്കം പെട്ടെന്ന് നിന്നു പോകാം. ഇങ്ങനെയുള്ള ഗര്‍ഭിണികളെ പ്രസവ തീയതിയ്ക്ക് രണ്ടോ മൂന്നോ ആഴ്ച മുമ്പു തന്നെ പ്രസവിപ്പിക്കേണ്ടതായിട്ടുണ്ട്. സാധാരണ ഒരു ഗര്‍ഭിണിക്ക് കൊടുക്കുന്ന അത്ര സമയം സുഖപ്രസവത്തിനായി കാത്തിരുന്നാല്‍ പലപ്പോഴും അത് കുഞ്ഞിന്റെ ജീവനുതന്നെ അപകടമായി ഭവിക്കും. മാത്രവുമല്ല ഈ കുഞ്ഞുങ്ങള്‍ക്ക് സാധാരണയിലും കൂടുതല്‍ ഭാരവും ഉണ്ടാകും. അതുകൊണ്ടുതന്നെ പലപ്പോഴും സാധാരണ പ്രസവം സാധ്യമാകാതെ വരാം. ജീവിതരീതിയില്‍ മാറ്റം ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നീ അവസ്ഥകള്‍ക്ക് ഒരു കാരണം സ്ത്രീകളുടെ ജീവിതരീതി തന്നെയാണ്. ജീവിതശൈലീരോഗങ്ങളുടെ ഭാഗമായി ഗര്‍ഭകാലത്ത് വരാവുന്ന അവസ്ഥാ വിശേഷങ്ങളാണ് ഇവ. ഇതുവഴിയുണ്ടാകുന്ന സിസേറിയന് കുറയ്ക്കണമെങ്കില്‍ സ്ത്രീകള്‍ അവരുടെ ജീവിതരീതിയില്‍ തന്നെ വ്യത്യാസം വരുത്തണം. ഫാസ്റ്റ് ഫുഡ് സ്റ്റൈലും ദുര്‍മേദസും ഗര്‍ഭിണികളുടെ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും ജീവിതശൈലി രോഗങ്ങളെക്കുറിച്ച്…
Read Moreസിസേറിയൻ പ്രസവം എപ്പോൾ?
പ്രസവ ശുശ്രൂഷാരംഗത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് വര്‍ധിച്ചുവരുന്ന സിസേറിയന് പ്രസവങ്ങള്‍. വര്‍ത്താമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇത് ഒരു ചര്‍ച്ചാ വിഷയമാകുന്നുണ്ട്. ഇതില്‍ ഡോക്ടര്‍മാരുടെ പങ്ക് എത്രമാത്രമുണ്ട്? സ്ത്രീരോഗ വിദഗ്ധര്‍ മനസിരുത്തിയാല്‍ ഇത് കുറയ്ക്കാന്‍ കഴിയുമോ? 15 ശതമാനം എന്തായിരിക്കണം ഒരു മാതൃകാ സിസേറിയന് നിരക്ക്? ഇതേക്കുറിച്ച് കൃത്യമായ ഒരു മാര്‍ഗനിര്‍ദേശം ഇല്ലെന്നുതന്നെ പറയാം. 1980കളിലാണ് ലോകാരോഗ്യ സംഘടന ഈ വിഷയത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടുള്ളത്. 100 സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ 15 പേര്‍ക്ക് സിസേറിയന് വേണ്ടി വരാം എന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിരുന്നു. 15% എന്നൊരു നിരക്ക് മുന്നോട്ടു വച്ച കാലഘട്ടത്തില്‍, അതായത് 40 വര്‍ഷം മുമ്പ് അന്നത്തെ നമ്മുടെ മാതൃമരണ നിരക്ക് 180 ആയിരുന്നു. 2024ല്‍ കേരളത്തിന്റെ മാതൃമരണ നിരക്ക് 26 ആണ്. ആരോഗ്യരംഗത്ത് നാം വരിച്ചിട്ടുള്ള നേട്ടത്തിന്റെ ഒരു പ്രധാന സൂചനയാണ് ഈ…
Read Moreനിഷ്ക്രിയ പുകവലിയും വൻ വിപത്ത്
ലോകമെമ്പാടും 13-15 വയസിനിടയിലുള്ള 37 ദശലക്ഷം യുവാക്കൾ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ മേഖലയിൽ 13-15 വയസ് പ്രായമുള്ള 11.5% ആൺകുട്ടികളും 10.1% പെൺകുട്ടികളും പുകയില ഉപയോഗിക്കുന്നവരാണ്. രണ്ടാം ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ആധിക്യം 12.7% ആണ്. ഒന്നാം സർവേയിൽ 21.4% ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതൽ 17 വയസുള്ള ചെറുപ്പക്കാരിൽ ഇതിന്റെ ഉപയോഗം നേരിയ തോതിൽ വർധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് വീക്ഷിക്കുന്നത്. മാത്രവുമല്ല, പൊതുസ്ഥലങ്ങളിലും വീടുകളിലും ഉള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്ക്രിയ പുകവലിക്ക് (secondary smoking) കാരണമാകുന്നുവെന്നു. പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു. പ്രതിരോധശേഷി കുറയ്ക്കുന്നു പുകവലി ശ്വാസകോശത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന വിപത്താണ്. കേരളത്തിൽ പുകയില മൂലമുള്ള മരണകാരണങ്ങളുടെ പട്ടികയില്‍ പുകയിലജന്യമായ ഹൃദ്രോഗവും വദനാര്‍ബുദവും ശ്വാസകോശാര്‍ബുദവുമാണ്…
Read Moreമഴക്കാലത്തെ ചർമസംരക്ഷണം; കാലാവസ്ഥാമാറ്റവും ചർമരോഗങ്ങളും
രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്. ഇത് മുതിർന്നവരിലും ഉണ്ടാകാം. ഫോളികുലിറ്റീസ് (Folliculities) എന്നാണ് ഇതിന്റെ പേര്. ബാക്ടീരിയ ആണ് ഇതിനും കാരണം. വളംകടി മഴക്കാലത്ത് പാദങ്ങൾ എപ്പോഴും നനയുന്നവരിൽ വളംകടി എന്ന് പഴമക്കാർ പറയുന്ന അണുബാധ ഉണ്ടാകാറുണ്ട്. നേരത്തെ കണ്ടുപിടിക്കുകയും കുമിളകളിലെ നീരോ പഴുപ്പോ എടുത്ത് കൾച്ചർ ചെയ്ത് രോഗാണുവിനെ മനസിലാക്കുകയും ചെയ്താൽ ഉദ്ദിഷ്ടഫലം നൽകുന്ന ആന്റിബയോട്ടിക്കുകൾ കൊണ്ട് നിയന്ത്രിക്കാനാവും. എക്സിമ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന ഒരു ചർമരോഗമാണ് എക്സിമ. ഇത് മഴക്കാലത്ത് രൂക്ഷമാകാൻ സാധ്യതയുണ്ട്. അടോപിക് ഡെർമറ്റൈറ്റിസ് കുഞ്ഞുങ്ങളിൽ കാണുന്ന അടോപിക് ഡെർമറ്റൈറ്റിസ്(AtopicDermatitis) മഴമാസങ്ങളിൽ ചൊറിച്ചിൽ അധികരിക്കാനും തണുപ്പ് കാലാവസ്ഥയിൽ ചർമം വീണ്ടു പൊട്ടാനും സാധ്യതയുണ്ട്. അതിനൊപ്പം പൊട്ടിയ തൊലിയിലൂടെ ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷനും ഉണ്ടാകും. അന്തരീക്ഷ താപവ്യതിയാനം ഒരളവുവരെ ഇതിന് സഹായകമാണ്. മുതിർന്നവരിൽ എക്സിമ ഉള്ള മുതിർന്നവരിലും, തണുപ്പ് മൂലം ചൊറിച്ചിൽ അധികമാവുകയും…
Read Moreമഴക്കാലത്തെ ചർമസംരക്ഷണം; മഴക്കാലത്തെ ചർമരോഗങ്ങൾ
മഴക്കാലം പകർച്ച വ്യാധികളുടെയും കാലമാണ്.അന്തരീക്ഷത്തിലെ തണുപ്പും ഈർപ്പവും ചർമത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങൾ മഴ മാസങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം. 1. പൂപ്പൽ രോഗങ്ങൾ (Fungal Infections)കാൻഡിഡ എന്ന ഫംഗസ് നമ്മുടെ ശരീരത്തിൽ കാണുന്ന ഒരു ജീവിയാണ്. പക്ഷ,േ കൂടുതലായി ഈർപ്പം ഉള്ള കാലാവസ്ഥയിൽ ഇവ നഖങ്ങളിലും വായിലും രോഗം ഉണ്ടാക്കുന്നു. 2. നഖച്ചുറ്റ് എപ്പോഴും നനയുന്ന കാൽപാദങ്ങളിൽ നഖത്തിനുചുറ്റും നീർക്കെട്ടും വേദനയും കാൻഡിഡാ ഫംഗസ് ബാധ മൂലമുണ്ടാകുന്നു. ചിലപ്പോൾ നഖത്തിനു നിറ വ്യത്യാസവും കാണാം. കൈനഖങ്ങളിലും ഈ അണുബാധ കാണാറുണ്ട്. പ്രമേഹ രോഗികളിലാണ് ഇത് പെട്ടെന്ന് പിടിപെടാൻ സാധ്യതയുള്ളത്. 3. ഗുഹ്യഭാഗങ്ങളിലെ ഫംഗസ് ബാധ അണുബാധയ്ക്ക് അന്തരീക്ഷത്തിലെ നനവും പ്രമേഹവും കാരണമാണ്. ചൊറിച്ചിലും, നിറവ്യത്യാസവും ഉണ്ടാക്കാം. അസുഖബാധിതമായ നഖവും ചർമവും ചുരണ്ടിയെടുത്ത് പൊട്ടാസ്യം ഹൈഡ്രോക്ലോറൈഡ് ലായനിയിൽ ഇട്ട് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചാൽ ഫംഗസിന്റെ…
Read More