പ്ര​മേ​ഹ​ബാ​ധി​ത​ർ പാ​യ​സം ക​ഴി​ച്ചാ​ൽ…‍?

വ​ല്ല​പ്പോ​ഴും ഒ​രാ​ഗ്ര​ഹ​ത്തി​ന് പ്ര​മേ​ഹ​ബാ​ധി​ത​ർ പാ​യ​സം ക​ഴി​ച്ചാ​ൽ അ​ന്നു രാ​ത്രി ക​ഴി​ക്കു​ന്ന അ​ന്ന​ജ​ത്തി​ന്‍റെ അ​ള​വു കു​റ​ച്ച് ഒ​രു ദി​വ​സം ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ന്ന​ജം എ​ത്തു​ന്ന​തു ത​ട​യാം. രാ​ത്രി​ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നു ല​ഭി​ക്കേ​ണ്ട അ​ന്ന​ജം കൂ​ടി പാ​യ​സ​ത്തി​ലൂ​ടെ ഉ​ച്ച​യ്ക്കു ത​ന്നെ കി​ട്ടു​ന്നു​ണ്ട്. അ​തി​നാ​ൽ രാ​ത്രി​ഭ​ക്ഷ​ണം സൂ​പ്പി​ൽ ഒ​തു​ക്ക​ണം. ഉ​ള​ളി, ബീ​ൻ​സ്, കാ​ര​റ്റ്, കാ​ബേ​ജ്, കു​രു​മു​ള​കു പൊ​ടി, ഉ​പ്പ് എ​ന്നി​വ​വ ചേ​ർ​ത്തു ത​യാ​റാ​ക്കു​ന്ന സൂ​പ്പ് ആ​വാം. സൂ​പ്പു കു​ടി​ക്കു​ന്ന​തോ​ടെ വ​യ​റു നി​റ​യും. അ​ല്ലെ​ങ്കി​ൽ ഓ​ട്സി​ൽ പ​ച്ച​ക്ക​റി​ക​ൾ ചേ​ർ​ത്തു ത​യാ​റാ​ക്കു​ന്ന കു​റു​ക്കും ക​ഴി​ക്കാം. വ​ണ്ണം കൂ​ടി​യാ​ലും കു​റ​ഞ്ഞാ​ലും… പ്ര​മേ​ഹ​ബാ​ധി​ത​രാ​യ വ​ണ്ണ​മു​ള​ള​വ​ർ വ​ണ്ണം കു​റ​യ്ക്ക​ണം. വ​ണ്ണം കു​റ​യ്ക്കു​ന്പോ​ൾ​ത്ത​ന്നെ ഇ​ൻ​സു​ലി​ന്‍റെ അ​ള​വും മ​രു​ന്നി​ന്‍റെ ഡോ​സേ​ജും കു​റ​യ്ക്കാ​നാ​കും. വ​ണ്ണം കു​റ​വു​ള​ള​വ​ർ അ​തു കൂ​ട്ടേ​ണ്ട​തു​ണ്ട്. നോ​ർ​മ​ൽ വ​ണ്ണം ഉ​ള​ള​വ​ർ അ​തു നി​ല​നി​ർ​ത്ത​ണം. ചി​ല​ത​രം പ്ര​മേ​ഹ​മു​ള​ള​വ​ർ തീ​രെ മെ​ലി​ഞ്ഞു​പോ​കും. അ​വ​ർ വ​ണ്ണം​കൂ​ട്ടി നോ​ർ​മ​ൽ ശ​രീ​ര​ഭാ​ര​ത്തി​ലേ​ക്ക് എ​ത്തേ​ണ്ട​തു​ണ്ട്. ഇ​ൻ​സു​ലി​നു ശേ​ഷം ആ​ഹാ​രം ക​ഴി​ക്ക​ണം ച​പ്പാ​ത്തി…

Read More

പ​പ്പാ​യ ക​ഴി​ച്ചാ​ൽ പ​ല​താ​ണു മെ​ച്ചം!

ന​മ്മു​ടെ പ​റ​ന്പി​ൽ ല​ഭ്യ​മാ​യ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റി​ക​ളി​ലൊ​ന്നാ​ണു പ​പ്പാ​യ. പ​ഴു​ത്താ​ലോ ഒ​ന്നാ​ന്ത​രം ഫ​ലം. മാ​യ​മി​ല്ല. കീ​ട​നാ​ശി​നി​യി​ല്ല. വി​ല കൊ​ടു​ക്കേ​ണ്ട. ഗു​ണ​മോ മെ​ച്ചം. വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ, നാ​രു​ക​ൾ… അ​വ​യൊ​ക്കെ പ​പ്പാ​യ​യി​ൽ ധാ​രാ​ളം. വി​റ്റാ​മി​ൻ എ​യും സി​യും സ​മൃ​ദ്ധം. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് പ​ഴ​ത്തി​നു ഗു​ണം കൂ​ടു​ത​ലാ​ണെ​ന്നു പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ലു​ള​ള ഇ​ന​ങ്ങ​ളു​മു​ണ്ട്. ഊ​ർ​ജം ധാ​രാ​ളം. ധാ​രാ​ളം ജ​ലാം​ശം അ​ട​ങ്ങി​യ ഫ​ലം. രു​ചി​ക​ര​മാ​യ ഫ​ലം. മ​രു​ന്നാ​യും ഉ​പ​യോ​ഗി​ക്കാം. പ​പ്പാ​യ​യി​ൽ നി​ന്നു നി​ര​വ​ധി മ​രു​ന്നു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ർ​പെ​യ്ൻ എ​ന്ന എ​ൻ​സൈം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം. യു​വ​ത്വം നി​ല​നി​ർ​ത്താം! ച​ർ​മ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു പ​പ്പാ​യ ഗു​ണ​പ്ര​ദം. മു​ഖ​ത്തി​ന്‍റെ തി​ള​ക്കം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ചി​ല ഫേ​സ്പാ​യ്ക്കു​ക​ളി​ൽ പ​പ്പാ​യ​യി​ലെ രാ​സ​ഘ​ട​ക​ങ്ങ​ളു​ണ്ട്. മു​ഖം മി​നു​ങ്ങാ​ൻ ഫേ​സ്പാ​ക്ക് ത​ന്നെ വേ​ണ​മെ​ന്നി​ല്ല. പ​പ്പാ​യ വി​ഭ​വ​ങ്ങ​ളോ പ​ഴ​മോ ക​ഴി​ച്ചാ​ലും ന​ല്ല​തു​ത​ന്നെ. അ​തി​ലെ ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ൾ യു​വ​ത്വം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​കം.…

Read More

ഫാസ്റ്റ് ഫുഡിലെ ഉള്ളിയെക്കുറിച്ച് ഇതുകൂടി അറിയണം…

ത​യാ​റാ​ക്കി പെ​ട്ടെ​ന്നു ക​ഴി​ക്കേ​ണ്ട ഭ​ക്ഷ​ണ​മാ​ണ് ഫാ​സ്റ്റ് ഫു​ഡ്. ബ​ർ​ഗ​റും മ​റ്റും ത​യാ​റാ​ക്കി ഒ​ന്നു​ര​ണ്ടു മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​നു പു​റ​ത്തി​രു​ന്നാ​ൽ ചീ​ത്ത​യാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ​ഴ​കി​യ ബ​ർ​ഗ​ർ ക​ഴി​ക്ക​രു​ത്. അ​തി​നു​ള​ളി​ൽ വ​യ്ക്കു​ന്ന ഉ​ള​ളി പെ​ട്ടെന്നു കേ​ടാ​കാ​നി​ട​യു​ണ്ട്.അ​തി​ന​ക​ത്തു വ​ച്ചി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും മ​സാ​ല​ക്കൂ​ട്ടും ചേ​ർ​ന്ന സ്റ്റ​ഫിം​ഗ് കേ​ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​നി പ​ഫ്സി​ന്‍റെ കാ​ര്യ​മെ​ടു​ക്കാം. അ​തി​ന​ക​ത്തു നി​റ​ച്ചി​രി​ക്കു​ന്ന മ​സാ​ല​ക്കൂ​ട്ട് പെ​ട്ടെ​ന്നു ചീ​ത്ത​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​ന​ക​ത്തു വ​യ്ക്കു​ന്ന ഉ​ള​ളി, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യും വേ​ഗം കേ​ടാ​കു​ന്നു. ഉള്ളി അരിഞ്ഞുവച്ചാൽ സംഭവിക്കുന്നത്…. ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ലെ പ്ര​ധാ​ന​ഘ​ട​ക​മാ​യ ഉ​ള്ളി​യെ​ക്കു​റി​ച്ചു ചി​ല​ത്. ഏ​തു​ത​രം ഉ​ള്ളി​യാ​ണെ​ങ്കി​ലും അ​രി​ഞ്ഞു​വ​ച്ചാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​തി​ൽ ബാ​ക്ടീ​രി​യ​സാ​ന്നി​ധ്യ​മു​ണ്ടാ​കും. ഉ​ള്ളി വ​യ​ട്ടി​യ​താ​ണെ​ങ്കി​ലും ക​ഥ മാ​റി​ല്ല. ചു​റ്റു​പാ​ടു​മു​ള​ള രോ​ഗാ​ണു​ക്ക​ളെ വ​ലി​ച്ചെ​ടു​ക്കാ​നു​ള​ള അ​ന​ന്യ​മാ​യ ശേ​ഷി ഉ​ള്ളി​ക്കു​ണ്ട്. ചെ​ങ്ക​ണ്ണു​ണ്ടാ​കു​ന്പോ​ൾ അ​ടു​ക്ക​ള​യി​ലും മ​റ്റും ഉ​ള്ളി മു​റി​ച്ചു​വ​ച്ചാ​ൽ രോ​ഗാ​ണു​വ്യാ​പ​നം ചെ​റു​ക്കാ​മെ​ന്നു കേ​ട്ടി​ട്ടി​ല്ലേ. രോ​ഗാ​ണു​ക്ക​ളെ(​വൈ​റ​സി​നെ​യും ബാ​ക്ടീ​രി​യ​യെ​യും) ആ​ക​ർ​ഷി​ച്ചു ത​ന്നി​ലേ​ക്ക് അ​ടു​പ്പി​ക്കാ​നു​ള​ള ഉ​ള്ളി​യു​ടെ ശേ​ഷി അ​പാ​ര​മാ​ണ്. ഉ​ള്ളി അ​രി​യേ​ണ്ട​ത്…

Read More

വീ​ട്ടി​ലു​ണ്ടാ​ക്കാം ഫാ​സ്റ്റ് ഫു​ഡ്

ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ അ​ധി​ക​വും മൈ​ദ​യി​ലാ​ണു ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ എ​ന്നും ക​ഴി​ക്കേ​ണ്ട​വ​യ​ല്ലെ​ന്ന് ഓ​ർ​ക്കു​ക. വ​ല്ല​പ്പോ​ഴും മാ​ത്രം ക​ഴി​ക്കാ​നു​ള​ള​താ​ണെ​ന്ന് മ​ന​സി​ൽ വ​യ്ക്കു​ക. ഒ​രു ഭ​ക്ഷ​ണ​വും ദോ​ഷ​മാ​ണ്, തൊ​ടാ​നേ പാ​ടി​ല്ല എ​ന്നി​ങ്ങ​നെ പ​റ​യാ​നാ​വി​ല്ല. ഒ​ന്നും ശീ​ല​മാ​ക്ക​രു​ത്. അ​ധി​ക അ​ള​വി​ൽ ക​ഴി​ക്ക​രു​ത്. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, മീ​ൻ, മു​ട്ട തു​ട​ങ്ങി​യ​വ​യാ​ണു ശീ​ല​മാ​ക്കേ​ണ്ട​ത്; എ​ന്നും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്. വ​യ​റു നി​റ​യ്ക്കാ​നു​ള്ള​ത​ല്ല വ്യ​ത്യ​സ്ത​രു​ചി അ​നു​ഭ​വി​ച്ച​റി​യാ​ൻ ഒ​രു ചെ​യ്ഞ്ചി​നു വേ​ണ്ടി മാ​സ​ത്തി​ലൊ​രി​ക്ക​ലോ മ​റ്റോ അ​ല്പം ക​ഴി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ഓ​ർ​ക്കു​ക, ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ വ​യ​റു നി​റ​യ്ക്കാ​ൻ വേ​ണ്ടി​യു​ള​ള​ത​ല്ല. വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാം ഫാ​സ്റ്റ് ഫു​ഡ് തീ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. അ​പ്പോ​ൾ അ​തി​നെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ മാ​റ്റി​യെ​ടു​ക്ക​ണം. പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്ന മി​ക്ക ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളും വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം. ചീ​സ് ഒ​ഴി​വാ​ക്കി പി​സ പി​സ ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​നാ​കും. പി​സ​ബേ​സ്…

Read More

നല്ലതു സുഖപ്രസവം തന്നെ, പക്ഷേ..‍?

മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വ​ങ്ങ​ളും സി​സേ​റി​യ​ന്‍ നി​ര​ക്ക് കൂ​ടു​ന്ന​തി​ന് ഒ​രു കാ​ര​ണ​മാ​ണ്. ഗ​ര്‍​ഭം പൂ​ര്‍​ണ​വ​ള​ര്‍​ച്ച​യെ​ത്തു​ന്ന​തി​നു മു​മ്പ് വെ​ള്ളം പൊ​ട്ടി പോ​കു​മ്പോ​ള്‍ അ​ണു​ബാ​ധ​യി​ല്‍ നി​ന്ന് കു​ഞ്ഞി​നെ​യും അ​മ്മ​യെ​യും ര​ക്ഷി​ക്കാ​നും നേ​ര​ത്തേ​യു​ള്ള സി​സേ​റി​യ​നു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​രു​ന്നു. പ്ര​സ​വം മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ട​യി​ല്‍ കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​ത്തു​ടി​പ്പി​ന് മാ​റ്റം വ​രി​ക (Fetal distress), ഇ​ടു​പ്പെ​ല്ലി​ന് വ്യാ​പ്തം മ​തി​യാ​കാ​തെ വ​രി​ക (Contracted pelvis), മ​റു​പി​ള്ള ഗ​ര്‍​ഭ​പാ​ത്ര​ത്തി​ന് താ​ഴെ വ​ന്ന് ഗ​ര്‍​ഭ​പാ​ത്ര​ത്തി​ന്‍റെ മു​ഖം അ​ട​ഞ്ഞു​പോ​വു​ക (Placenta Praevia) തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളും സി​സേ​റി​യ​നി​ല്‍ അ​വ​സാ​നി​ക്കു​ന്നു. ആ ​ഭ​യ​ത്തി​ൽ… ലാ​ഭേ​ച്ഛ​യോ​ടു കൂ​ടി ചെ​യ്യു​ന്ന സി​സേ​റി​യ​നു​ക​ള്‍ അ​പ​ല​നീ​യ​മാ​ണ്. ഒ​രു കാ​ര്യം ത​റ​പ്പി​ച്ചു പ​റ​യാം, സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നു​വേ​ണ്ടി സി​സേ​റി​യ​ന്‍ ചെ​യ്യു​ന്ന ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ള്‍ വി​ര​ള​മാ​ണ്. സ​മ​യം താ​മ​സി​ക്കു​ന്തോ​റും അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​കു​മോ എ​ന്ന ഭ​യ​മാ​ണ് പ​ല​പ്പോ​ഴും സി​സേ​റി​യ​ന്‍ എ​ന്ന ചി​ന്ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ… പ​ല ആ​ശു​പ​ത്രി​ക​ളി​ലും മാ​തൃ​കാ​പ​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള​ല്ല നി​ല​വി​ലു​ള്ള​ത്. 24 മ​ണി​ക്കൂ​റും…

Read More

സി​സേ​റി​യ​ൻ നി​ര​ക്ക് കൂ​ടു​ന്ന​തി​നു പി​ന്നി​ൽ..‍?

ആ​ദ്യ​ത്തെ പ്ര​സ​വം സി​സേ​റി​യ​ന്‍ വ​ഴി ആ​യി​രു​ന്നെ​ങ്കി​ല്‍ ആ​ദ്യ​ത്തെ പ്ര​സ​വം സി​സേ​റി​യ​ന്‍ വ​ഴി ആ​യി​രു​ന്നെ​ങ്കി​ല്‍ പി​ന്നീ​ടു​ള്ള പ്ര​സ​വ​ങ്ങ​ളും സി​സേ​റി​യ​ന്‍ ത​ന്നെ ആ​യി​രി​ക്കും. സി​സേ​റി​യ​ന്‍ ചെ​യ്യു​ന്ന​ത് ഗ​ര്‍​ഭ​പാ​ത്രം കീ​റി​യി​ട്ടാ​ണ​ല്ലോ. അ​വി​ടെ തു​ന്ന​ലി​ട്ട് അ​തു​ണ​ങ്ങു​മ്പോ​ള്‍ പൂ​ര്‍​വ​സ്ഥി​തി പ്രാ​പി​ക്കു​മെ​ങ്കി​ലും അ​ടു​ത്ത ഗ​ര്‍​ഭ​ത്തി​ല്‍ പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങു​മ്പോ​ള്‍ അ​വി​ടം വി​ട്ടു​പോ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ല്‍ ര​ക്ത​സ്രാ​വം ഉ​ണ്ടാ​വു​ക​യും അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​വു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ടാ​ണ് വീ​ണ്ടും ഒ​രു സി​സേ​റി​യ​ന്‍ ത​ന്നെ​യാ​ണു സു​ര​ക്ഷി​ത​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ തീ​രു​മാ​നി​ച്ചു പോ​കു​ന്ന​ത്. വ​ന്ധ്യ​താ ചി​കി​ത്സ​യി​ലൂ​ടെ​യു​ള്ള ഗ​ര്‍​ഭ​ങ്ങ​ൾ സി​സേ​റി​യ​ന്‍ കൂ​ടു​ന്ന​തി​നു​ള്ള മ​റ്റൊ​രു കാ​ര​ണം അ​ത്യാ​ധു​നി​ക വ​ന്ധ്യ​താ ചി​കി​ത്സ​യി​ലൂ​ടെ​യു​ള്ള ഗ​ര്‍​ഭ​ങ്ങ​ളാ​ണ്. ഐ​വി​എ​ഫ്, ഇ​ക്‌​സി മു​ത​ലാ​യ ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ങ്ങ​ളി​ലൂ​ടെ​യു​ണ്ടാ​കു​ന്ന ഗ​ര്‍​ഭ​ത്തി​ല്‍ പ​ല​പ്പോ​ഴും ഇ​ര​ട്ട​ക്കു​ട്ടി​ക​ളോ അ​തി​ലും കൂ​ടു​ത​ല്‍ കു​ഞ്ഞു​ങ്ങ​ളോ കാ​ണാ​നു​ള്ള സാ​ദ്ധ്യ​ത​യു​ണ്ട്. മ​ൾ​ട്ടി​പ്പി​ൽ പ്ര​ഗ്ന​ൻ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടും ഇ​വ (Twins, Triplets, Quadruplets). അ​തു​കൊ​ണ്ട് ത​ന്നെ ഗ​ര്‍​ഭ​ത്തി​ലെ അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​ക്കു​ന്നു.വ​ന്ധ്യ​താ​ചി​കി​ത്സ​യി​ലൂ​ടെ ഗ​ര്‍​ഭം ധ​രി​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്കും അ​വ​രു​ടെ വീ​ട്ടു​കാ​ര്‍​ക്കും…

Read More

സ്ട്രോക്ക് വന്നാൽ എന്തു ചെയ്യരുത്?

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയോ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുന്നതാണ് സ്ട്രോക്ക്. സ്ട്രോക്ക് വന്നാൽ എന്തു ചെയ്യരുത്? ഓർക്കുക, വീട്ടുവൈദ്യവും കാത്തിരിപ്പും നഷ്ടപ്പെടുത്തുന്നത് തലച്ചോറിനെ രക്ഷിക്കാനുള്ള വിലപ്പെട്ട സമയമാണ്! ചികിത്സയിൽ പ്രതീക്ഷയുണ്ടോ? തീർച്ചയായും! ചില രോഗികളിൽ ആദ്യത്തെ നാലര മണിക്കൂറിനുള്ളിൽ രക്തക്കട്ട അലിയിക്കുന്ന മരുന്നുകൾ ( Thrombolysis) നൽകാം. തിരഞ്ഞെടുക്കപ്പെട്ട രോഗികളിൽ രക്തക്കട്ട നീക്കംചെയ്യുന്ന ചികിത്സ( Thrombectomy) ഇരുപത്തിനാല് മണിക്കൂർ വരെയും പ്രയോജനപ്പെട്ടേക്കാം. എന്നാൽ എല്ലാവർക്കും ഈ ചികിത്സകൾ അനുയോജ്യമല്ല. പരിശോധനയും തലച്ചോറിന്‍റെ സ്കാനിംഗും അനിവാര്യമാണ്. അതുകൊണ്ട് ചികിത്സയ്ക്കുള്ള സമയപരിധി അവസാനിക്കുന്നതുവരെ കാത്തിരിക്കരുത്! ഓർക്കുക… സ്ട്രോക്കിൽ സമയം വെറും സമയമല്ല. അത് തലച്ചോറാണ്. അത് ജീവിതമാണ്! സ്ട്രോക്ക് വന്ന ഒരാൾക്ക് വീണ്ടും നടക്കാനാകുമോ? സംസാരിക്കാനാകുമോ? സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനാകുമോ? അതിന്‍റെ ഉത്തരം ചിലപ്പോൾ നമ്മൾ എത്ര വേഗത്തിൽ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും! നിങ്ങളുടെ മുന്നിൽ ഒരാൾ പെട്ടെന്ന്…

Read More

സ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും വിലപ്പെട്ടതാകുന്നത് എന്തുകൊണ്ട്?

“ഡോക്ടർ, രാവിലെ മുതൽ സംസാരത്തിന് ചെറിയൊരു വ്യത്യാസമുണ്ടായിരുന്നു. ക്ഷീണമാണെന്ന് കരുതി കിടന്നുറങ്ങാൻ പറഞ്ഞു. വൈകുന്നേരമായപ്പോൾ ഒരു വശം മുഴുവൻ തളർന്നുപോയി!” ഒരു ന്യൂറോസർജനെന്ന നിലയിൽ ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും കാണേണ്ടിവരാറുണ്ട്. ഇവിടെ ഏറ്റവും വേദനാജനകമായ കാര്യം എന്താണെന്നറിയാമോ? ചിലപ്പോൾ രോഗത്തെക്കാൾ അപകടകാരിയാകുന്നത് ചികിത്സ തേടാനുള്ള നമ്മുടെ കാലതാമസമാണ്! സ്ട്രോക്ക് പലപ്പോഴും മുന്നറിയിപ്പ് നൽകും. പക്ഷേ ആ മുന്നറിയിപ്പ് തിരിച്ചറിയാതെ പോകുമ്പോൾ നഷ്ടപ്പെടുന്നത് ചിലപ്പോൾ ഒരു ജീവിതത്തിന്‍റെ സ്വാതന്ത്ര്യമാണ്! എന്തുകൊണ്ടാണ് ഓരോ മിനിറ്റും നിർണായകമാകുന്നത്? തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയോ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുന്നതാണ് സ്ട്രോക്ക്. രക്തക്കുഴൽ അടഞ്ഞുണ്ടാകുന്ന സ്ട്രോക്കിൽ ഓക്സിജൻ ലഭിക്കാതെ നാഡീകോശങ്ങൾ അതിവേഗം നശിച്ചുതുടങ്ങുന്നു. ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും ദശലക്ഷക്കണക്കിന് നാഡീകോശങ്ങൾ നഷ്ടപ്പെടാം. ഓർക്കുക… നഷ്ടപ്പെടുന്നത് സമയം മാത്രമല്ല. സംസാരിക്കാനുള്ള കഴിവും നടക്കാനുള്ള സ്വാതന്ത്ര്യവും സ്വയം ജീവിക്കാനുള്ള ശേഷിയുമാകാം! സ്ട്രോക്ക് തിരിച്ചറിയാൻ ആറ് മുന്നറിയിപ്പുകൾ!…

Read More

കാരറ്റ് കഴിക്കുമ്പോൾ ഇതുകൂടി അറിയണം…

ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് അ​വ​ശ്യ​മാ​യ വി​റ്റാ​മി​നു​ക​ൾ, എ​ൻ​സൈ​മു​ക​ൾ, ധാ​തു​ക്ക​ൾ എ​ന്നി​വ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പ​ച്ച​ക്ക​റി​യാ​ണു കാ​ര​റ്റ്. 100 ഗ്രാം ​കാ​ര​റ്റി​ൽ 7.6 ഗ്രാം ​കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, 0.6 ഗ്രാം ​പ്രോ​ട്ടീ​ൻ, 0.3 ഗ്രാം ​ഫാ​റ്റ്, 30 മി​ല്ലി​ഗ്രാം കാ​ൽ​സ്യം, 0.6 മി​ല്ലി​ഗ്രാം ഇ​രു​ന്പ്, 3.62 മി​ല്ലി​ഗ്രാം ബീ​റ്റാ​ക​രോ​ട്ടി​ൻ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. കൂ​ടാ​തെ നാ​രു​ക​ൾ, വി​റ്റാ​മി​ൻ ബി1, ​വി​റ്റാ​മി​ൻ ബി2, ​വി​റ്റാ​മി​ൻ സി, ​വി​റ്റാ​മി​ൻ കെ, ​ബ​യോ​ട്ടി​ൻ, പൊ​ട്ടാ​സ്യം, ത​യ​മി​ൻ, ഫോ​ളേ​റ്റ് എ​ന്നി​വ​യു​മു​ണ്ട്. നാ​രു​ക​ൾ പ്ര​ധാ​ന​മാ​യും അ​തി​ലെ നാ​രു​ക​ളും ബീ​റ്റാ​ക​രോ​ട്ടി​നു​മാ​ണ് കാ​ര​റ്റി​ന്‍റെ ആ​രോ​ഗ്യ​സി​ദ്ധി​ക​ൾ​ക്ക് അ​ടി​സ്ഥാ​നം. പ​ച്ച​യ്ക്കും വേ​വി​ച്ചും ക​ഴി​ക്കാം. സാ​ല​ഡി​ൽ ചേ​ർ​ക്കാം. സൂ​പ്പാ​ക്കി​യും ക​ഴി​ക്കാം. നാ​രു​ക​ൾ സു​ഗ​മ​മാ​യ ദ​ഹ​ന​ത്തി​നു സ​ഹാ​യ​കം. വി​വി​ധ​ത​രം ദ​ഹ​ന​ര​സ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം, പെ​രി​സ്റ്റാ​ൾ​റ്റി​ക് മോ​ഷ​ൻ എ​ന്നി​വ​യ്ക്ക് ഉ​ത്തേ​ജ​നം ന​ല്കു​ന്ന​തി​നു നാ​രു​ക​ൾ സ​ഹാ​യ​കം. ആ​മാ​ശ​യം, കു​ട​ലു​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്നു. ബീ​റ്റാ​ക​രോ​ട്ടി​ൻ ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റാ​ണ്. ക​ര​ൾ ഇ​തി​നെ വി​റ്റാ​മി​ൻ എ…

Read More

ആർത്തവ വിരാമ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ഫിസിയോതെറാപ്പിസ്റ്റിനെ കൺസൾട്ട് ചെയ്യണോ?

സ്ത്രീ​ക​ളി​ല്‍ ആ​ര്‍​ത്ത​വം/മാ​സ​മു​റ എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​ക്കു​ക​യും അ​വ​രു​ടെ പ്ര​ജ​ന​ന​ശേ​ഷി​ക്കു വി​രാ​മ​മി​ടു​ക​യും ചെ​യ്യു​ന്ന ഒ​രു സ്വാ​ഭാ​വി​ക ഘ​ട്ട​മാ​ണ് ആ​ര്‍​ത്ത​വ​വി​രാ​മം (Menopause). തു​ട​ര്‍​ച്ച​യാ​യി 12 മാ​സം വ​രെ ആ​ര്‍​ത്ത​വം ഇ​ല്ലാ​തി​രി​ക്കു​മ്പോ​ഴാ​ണ് ആ​ര്‍​ത്ത​വ​വി​രാ​മം സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​സാ​ന​മാ​യി മാ​സ​മു​റ വ​ന്ന തീ​യ​തി അ​വ​സാ​ന മാ​സ​മു​റ (LMP – Last Menstural Period) ആ​യി ക​ണ​ക്കാ​ക്കു​ന്നു. ആ​ര്‍​ത്ത​വ​വി​രാ​മം മൂ​ലം ഉ​ണ്ടാ​യേ​ക്കാ​വു​ന്നദീ​ര്‍​ഘ​കാ​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ശ​രീ​ര​ത്തി​ലെ ഈ​സ്ട്ര​ജ​ന്‍ ഹോ​ര്‍​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. അ​സ്ഥി​ബ​ല​ക്ഷ​യം, ഹൃ​ദ്രോ​ഗം കൂ​ടാ​തെ മെറ്റബോളിസം , മാ​ന​സി​കാ​രോ​ഗ്യം, മാം​സ​പേ​ശി​ക​ള്‍ എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട പ്ര​ധാ​ന മാ​ര്‍​ഗ്ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് വ്യാ​യാ​മം. ചി​ട്ട​യാ​യ ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​നം മു​മ്പ് പ്ര​തി​പാ​ദി​ച്ച ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ പ്ര​തി​രോ​ധി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു. ഓ​സ്റ്റി​യോ​പൊ​റോ​സി​സ്(അ​സ്ഥി ബ​ല​ക്ഷ​യം) ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ഈ​സ്ട്ര​ജ​ന്‍റെ…

Read More