രോഗനിര്‍ണയം സ്പൈറോമെട്രി അല്ലെങ്കില്‍ ശ്വാസകോശ പ്രവര്‍ത്തന പരിശോധനയ്ക്കൊപ്പം ശ്വാസം മുട്ടലിന്റെ സാന്നിധ്യവും പരിഗണിക്കുന്നു. ബ്രോങ്കോഡൈലേറ്റര്‍ മരുന്ന് കഴിക്കുന്നതിന് മുമ്പും ശേഷവും നടത്തുന്ന ശ്രമങ്ങളെ ആശ്രയിച്ചുള്ള പരിശോധനയാണ് ശ്വാസകോശ പ്രവര്‍ത്തന പരിശോധന (PFT). ബ്രോങ്കോഡൈലേറ്ററുകള്‍ക്ക് ശേഷം നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയാണെങ്കില്‍, ആ വ്യക്തിക്ക് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആസ്ത്മ:മറ്റു പരിശോധനകള്‍1. പീക്ക് ഫ്ലോ മീറ്റര്‍ (Peak flow meter)2. ബ്രോങ്കിയല്‍ ചലഞ്ച് ടെസ്റ്റ് (Bronchial Challenge Test)3. അലര്‍ജി പരിശോധന (Allergy test)4. ബ്രീത്ത് നൈട്രിക് ഓക്സൈഡ് ടെസ്റ്റ് (Breath Nitric oxide test)5. കഫത്തിലെ ഇസിനോഫില്‍ അളവ് അളക്കുക (Measuring Sputum eosinophil counts)ചികിത്സശ്വസിക്കുന്ന മരുന്നുകളില്‍ ബ്രോങ്കോഡൈലേറ്ററുകളോ സ്റ്റിറോയിഡുകളോ ആകാം. ആസ്ത്മയ്ക്കുള്ള മരുന്നുകള്‍ രണ്ടായി തരം തിരിച്ചിരിക്കുന്നു. 1. റെസ്ക്യൂ/റിലീവര്‍ മരുന്നുകള്‍ –ബ്രോങ്കോഡൈലേറ്ററുകള്‍/സ്റ്റിറോയിഡുകള്‍ അല്ലെങ്കില്‍ കോമ്പിനേഷന്‍ എന്നിവ അടങ്ങിയിരിക്കുന്നു. 2. കണ്ട്രോളര് മരുന്നുകള്‍ –…
Read MoreCategory: Health
ആസ്ത്മയിൽ മിക്കതും പ്രതിരോധവിധേയമാണ്
ആസ്ത്മ ഭേദമാക്കാന്‍ കഴിയില്ല. പക്ഷേ, അത് നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും കൂടാതെ എക്സസര്‍ബേഷന്‍സ് (Exacerbations) എന്നറിയപ്പെടുന്ന ആസ്ത്മ ആക്രമണങ്ങളെ (Asthma attack) പ്രതിരോധിക്കാനും സാധിക്കും. ആസ്ത്മ പരിചരണത്തില്‍ നിരവധി ന്യൂനതകള്‍ ഉണ്ട്. അത് മറികടക്കാനും ആസ്ത്മ ചികിത്സയുടെ ചെലവ് വര്ധനയ്ക്കെ തിരെയും ഇടപെടലുകള്‍ ആവശ്യമാണ്. ലോകത്താകമാനം 760 ദശലക്ഷം ആളുകളെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ലോകമെമ്പാടും 4,50,000 ആളുകൾ ഈ രോഗം മൂലം മരണമടയുന്നു. ഇതില്‍ മിക്കതും പ്രതിരോധ വിധേയമാണെന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം. ആസ്ത്മ രോഗത്തപ്പറ്റിയുള്ള അറിവ് രോഗനിയന്ത്രണത്തിന് സഹായിക്കുന്നു. ഏതു ഘട്ടത്തിലാണ് വൈദ്യസഹായം തേടേണ്ടതെന്ന അവബോധം, ഇന്‍ഹേലറുകള്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം, കൃത്യമായി മരുന്നുകള്‍ കഴിക്കുന്നതിന്റെ ആവശ്യകത എന്നിവയും പ്രധാനമാണ്. എന്താണ് ആസ്ത്മ ?പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങള്‍ മൂലം പെട്ടെന്ന് അസ്വസ്ഥമാകുന്ന വ്യക്തികളില്‍ ശ്വാസനാളത്തിന്റെ സങ്കോചം മൂലം ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടുണ്ടാക്കുന്നു. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ…
Read Moreവെസ്റ്റ് നൈൽ പനി; കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുക
വെസ്റ്റ് നൈൽ പനി ബാധിതരിൽ പത്തിൽ എട്ട് പേർക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അഞ്ചിൽ ഒരാളിലേ പനി വരെ കാണുകയുള്ളു. പനിയുടെ കൂടെ തലവേദന, ശരീര വേദന, സന്ധി വേദന, ഛർദ്ദി, വയറിളക്കം, ദേഹത്ത് തടിപ്പ് എന്നിവ കാണാം. രോഗം സാധാരണ ഗതിയിൽ പ്രശ്നമൊന്നുമുണ്ടാക്കാതെ മാറാം. എന്നാൽ ക്ഷീണവും അവശതയും ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കാം. തലച്ചോറിനെ ബാധിച്ചാൽ എന്നാൽ നൂറ്റമ്പതിൽ ഒരാൾക്ക് നാഡീവ്യൂഹത്തെ ബാധിക്കാവുന്ന ഗുരുതരമായ തകരാറുകൾ വരാം. അങ്ങനെ സാധ്യതയുള്ളവരിൽ കഴുത്തിനു വേദനയും മയക്കവും ബോധക്കേടും അപസ്മാരവും കാഴ്ചമങ്ങലും പേശികൾക്ക് മരവിപ്പും ബലക്ഷയവും ഒക്കെ വരാം. രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളിലും വയോജനങ്ങളിലും ഈ രോഗം അപകടകരമായേക്കാം. തലച്ചോറിനെ ബാധിക്കുന്നവരിൽ 10% പേരിൽ മരണ സാധ്യതയുണ്ട്. വെസ്റ്റ് നൈൽ വൈറസ് ജാപ്പനീസ് എൻസഫലൈറ്റിസ് വൈറസിന്റെ കുടുംബക്കാരനായ വെസ്റ്റ് നൈൽ വൈറസ് ആണു രോഗകാരി. ക്യൂലക്സ് കൊതുകുകളാണു…
Read Moreസൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
1. പ്രായം6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് സണ്‍സ്ക്രീന്‍ നിര്‍ദേശിച്ചിട്ടില്ല. അവരെ സൂര്യതാപം ഏല്ക്കാതെ സംരക്ഷിക്കുകയാണ് വേണ്ടത്. അതിനു മുകളില്‍ ഉള്ളവര്‍ക്ക് ഫിസിക്കൽ സണ്‍സ്ക്രീന്‍ ഉപയോഗിക്കാം. മുതിര്‍ന്ന കുട്ടികള്‍ തൊട്ട് കെമിക്കൽ സണ്‍സ്ക്രീന്‍ ഉപയോഗിക്കാം. 2. ചര്‍മ തരം (Skin ടൈപ്പ്)a) മുഖക്കുരു ഉള്ളവര്‍ (Oily skin) – ജെൽ തരത്തിലുള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. b) വരണ്ട ചര്‍മ്മം ഉള്ളവര്‍ (Dry skin) -ക്രീം, ലോഷൻ തരത്തിലുള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. c) പെട്ടെന്ന് അസ്വസ്ഥമാകുന്ന ചര്‍മം ഉള്ളവര്‍ (Sensitive skin) – ഫിസിക്കൽ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. 3. സണ്‍സ്ക്രീന്‍ പുരട്ടുന്നതെങ്ങനെ?· വെയിലത്ത് പോകുന്നതിന് അരമണിക്കൂര്‍ മുമ്പ് സണ്‍സ്ക്രീന്‍ പുരട്ടുക. ഫിസിക്കൽ ഘടകം മാത്രമുള്ള സണ്‍സ്ക്രീന്‍ പുറത്ത് പോകുന്നതിന് തൊട്ടുമുമ്പ് ഇടാം. · 3 മില്ലി ലിറ്റർ അല്ലെങ്കില്‍ മുക്കാല്‍ ടീസ്പൂണ്‍ സണ്‍സ്ക്രീന്‍ ആണ് മുഖത്തും കഴുത്തിലുമായി ഇടേണ്ടത്. ·…
Read Moreവൃക്കകളിലെ അണുബാധ എങ്ങനെ തിരിച്ചറിയാം?
രോഗനിര്‍ണയ ടെസ്റ്റുകള്മൂത്രത്തിലെ പസ് സെല്ലുകളുടെ അളവ് അണുബാധയെ സൂചിപ്പിക്കുന്നു. ആണുങ്ങളില്‍ 5 hpf ന് മുകളിലും സ്ത്രീകളില്‍ 10 hpf ന് മുകളിലും ആണെങ്കില്‍ അണുബാധയെ സൂചിപ്പിക്കുന്നു. യൂറിന്‍ കള്ച്ചര്അണുബാധ ഉണ്ടോ എന്നും അതിന് കാരണമായ ബാക്ടീരിയ ഏതാണെന്നും ഏത് ആന്റിബയോട്ടിക് ആണ് അതിനു യോജിച്ചതെന്നും നിര്‍ണയിക്കാന്‍ സാധിക്കുന്നു. പരിശോധിക്കാനായി മൂത്രം നല്കുമ്പോള് ആദ്യത്തെ ഭാഗം എടുക്കാതെ പിന്നീടുള്ള മൂത്രമാണ് (Midstream urine) എടുക്കേണ്ടത്. അള്‍ട്രാസൗണ്ട് സ്കാന്അണുബാധയുടെ കാരണം (മൂത്രത്തില്‍ കല്ല്, തടസം, മൂത്രം മുഴുവനായി പോകാത്ത അവസ്ഥ, കിഡ്നി സിസ്റ്റ്, കിഡ്നിയുടെ വികാസം, ഘടനയിലെ വ്യത്യാസം എന്നിവ) അറിയാന്‍ സഹായിക്കുന്നു. ചില സാഹചര്യങ്ങളില്‍ രോഗ കാരണം കണ്ടെത്തുന്നതിനായി സിടി സ്കാനും മറ്റു പ്രത്യേക ടെസ്റ്റുകളും വേണ്ടിവന്നേക്കാം. ചികിത്സാരീതിമൂത്രസഞ്ചിയില് ഉണ്ടാകുന്ന അണുബാധ 3-5 ദിവസം കൊണ്ട് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍, വൃക്കകളിലെ അണുബാധ പനിയോടും വിറയലോടും…
Read Moreമൂത്രാശയ അണുബാധ വിവിധ പ്രായക്കാരിൽ…
കൗമാരക്കാരില്‍…ഈ പ്രായത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കാണ് അനുബാധ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍. അഥവാ ആണ്‍കുട്ടികളില്‍ അണുബാധ ഉണ്ടായാലും അത് ജന്മനായുള്ള മൂത്രാശയ ഘടനയുടെ തകരാര്‍, മൂത്രശയ തടസം, മൂത്രാശയ കല്ലുകള്‍ എന്നീ കാരണങ്ങളാലാകാം. ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ കൃത്യമായ ടെസ്റ്റുകള്‍ക്ക് വിധേയരായി ചികിത്സ തേടേണ്ടതാണ്. യൗവനത്തിലെ മൂത്രാശയ അണുബാധ20-50 വയസ് വരെ പ്രായമുള്ള ആണുങ്ങളില്‍ അണുബാധയുടെ സാധ്യത കുറവാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടുന്ന സ്ത്രീകളില്‍ മൂത്രാശയ അണുബാധ ഇടയ്ക്കിടെ വരാനുള്ള സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് മൂത്രാശയ അണുബാധ കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭപാത്രം വലുതാകുന്നതിനനുസരിച്ച് തടസം വരുന്നതിനാല്‍ മൂത്രം ഒഴിക്കുമ്പോള്‍ പൂര്‍ണമായും പോകാതെ അല്പം മൂത്രം കെട്ടിനില്‍ക്കുന്നതാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന് മുതലായ ഹോര്‍മോണുകളുടെ കുറവുമൂലം അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 50 വയസിന് മുകളിലുള്ളവര്‍ക്ക്50 – 60 വയസിനുശേഷം ആണുങ്ങളിലാണ് കൂടുതലായി മൂത്രാശയ അണുബാധ കണ്ടുവരുന്നത്. പ്രോസ്റ്റേറ്റ്…
Read Moreമൂത്രാശയ അണുബാധ കണ്ടെത്താൻ വൈകിയാൽ…
അണുബാധ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കും. ശ്വാസകോശത്തിലെയും ആമാശയത്തിലെയും അണുബാധയാണ് പൊതുവേ ഉണ്ടാകുന്നതെങ്കിലും മുത്രാശയ അണുബാധയും സാധാരണയായി കണ്ടുവരുന്നു.പ്രധാന ലക്ഷണങ്ങള്‍· മൂത്രം ഒഴിക്കുമ്പോള്‍ നീറ്റല്‍.· ഇടയ്ക്കിടെ മൂത്രം ഒഴിക്കുക.· മൂത്രം അറിയാതെ പോവുക.· കലങ്ങിയ രീതിയില്‍ മൂത്രം പോവുക.· ചുവന്ന നിറത്തില്‍ മൂത്രം പോവുക. മൂത്രസഞ്ചിയിലോ മൂത്രനാളിയിലോഉള്ള അണുബാധയാണെങ്കില്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടമാകുന്നത്.വൃക്കകളെ ബാധിക്കുന്ന അണുബാധയാണെങ്കില്‍ പനി, വിറയല്‍, നടുവേദന, വയറുവേദന എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. മൂത്രാശയ അണുബാധ ഓരോ പ്രായത്തിലും ഓരോ രീതിയിലാണ് കണ്ടുവരുന്നത്. ചെറുപ്രായത്തില്ജന്മനായുള്ള മൂത്രശയ തകരാറ് അണുബാധയ്ക്ക് കാരണമാകുന്നു. പ്രധാനമായും ആണ്‍കുട്ടികളില്‍ പോസ്റ്റീരിയര്‍ യൂറിത്രല്‍ വാല്‍വ് എന്ന അവസ്ഥയില്‍ മൂത്രം പോകുമ്പോള്‍ ശക്തി കുറവും കരച്ചിലുമാണ് പ്രധാന ലക്ഷണങ്ങള്‍. പെണ്‍കുട്ടികളില്‍ മൂത്രാശയ ഘടനയുടെ പ്രശ്നങ്ങള്‍ കാരണം അണുബാധ ഉണ്ടാകാം. ചിലരില്‍ മൂത്രം മുഴുവന്‍ താഴോട്ട് പോകുന്നതിനു പകരം അല്പം അളവില്‍ വൃക്കകളിലേക്ക് പോവുകയും…
Read Moreജീവിതശൈലീരോഗങ്ങൾ; ബോഡി മാസ് ഇൻഡക്സും അമിതവണ്ണവും തമ്മിൽ…
ജീവിതശൈലീരോഗങ്ങളിലേക്ക് എത്തിക്കുന്ന ഘടകങ്ങൾ * വ്യായാമക്കുറവ് * അമിതവണ്ണം* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം* പുകയിലയുടെ ഉപയോഗം* മദ്യപാനം* കടുത്ത മാനസിക സംഘർഷം* അമിതഭക്ഷണവും കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗവും ജീവിതശൈലീരോഗങ്ങൾ (നോണ്‍ കമ്യൂണിക്കബിൾ ഡീസിസസ്) 1.പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)2. ഹൃദ്രോഗങ്ങൾ3. ഉയർന്ന രക്തസമ്മർദം, രക്താതിമർദം (ഹൈപ്പർ ടെൻഷൻ)4. സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)5. പക്ഷാഘാതം(സ്ട്രോക്ക്)6. വൃക്കരോഗങ്ങൾ(ക്രോണിക് കിഡ്നി ഡിസീസസ്)7. അർബുദ രോഗങ്ങൾ8. ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്) അമിതവണ്ണം തിരിച്ചറിയാൻ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ തൂക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4 ബോഡി മാസ് ഇൻഡക്സ് സൂചന 18 ൽ താഴെ- ഭാരക്കുറവ്. 18 മുതൽ 24 വരെ- ശരിയായ ഭാരം. 24 മുതൽ 30…
Read Moreആര്‍ത്രോസ്കോപ്പി ഉപയോഗിച്ചുള്ള ശസ്ത്രക്രിയകള്‍
ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധികളുടെ ഉള്‍ഭാഗം (joint cavity) സ്ക്രീനില്‍ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആര്‍ത്രോസ്കോപ്പി. ഏതൊക്കെ സര്‍ജറികള്‍ ആര്‍ത്രോസ്കോപ്പിയിലൂടെ സാധ്യമാകുന്നു? സന്ധികള്‍ക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകള്‍ക്ക് അനുയോജ്യമായ രീതിയാണ് ആര്‍ത്രോസ്കോപ്പി. പൊട്ടിയ ലിഗമെന്റുകള്‍ പുനര്‍നിര്‍മിക്കാനും പരിക്കുപറ്റിയ മറ്റു ഘടനകള്‍ യോജിപ്പിക്കുവാനുമുള്ള മികച്ച മാര്‍ഗമാണ് ആര്‍ത്രോസ്കോപ്പി. ഇതു കൂടാതെ സന്ധികള്‍ക്കുള്ളില്‍ നിന്നു ബയോപ്സി എടുക്കാനും ചെറിയ ട്യൂമറുകള്‍ നീക്കംചെയ്യാനും ആര്‍ത്രോസ്കോപ്പി പ്രയോജനകരമാണ്. സന്ധിയുടെ അനക്കത്തെ തടസപ്പെടുത്തുന്ന ലൂസ് ബോഡി, സൈനോവിയത്തിന്റെ അമിത വളര്‍ച്ച എന്നിവ നീക്കം ചെയ്യാനും ഈ രീതി ഉപയോഗിക്കാം. തരുണാസ്ഥിയില്‍ (cartilage) രൂപപ്പെടുന്ന ചെറിയ തേയ്മാനങ്ങള്‍ക്കും പരുക്കുകള്‍ക്കും അര്‍ത്രോസ്കോപ്പി ഉപയോഗിച്ചുള്ള പരിഹാരമാര്‍ഗങ്ങളുണ്ട്. കൂടാതെ സന്ധികളോടു ചേര്‍ന്ന സിസ്റ്റുകള്‍ നീക്കം ചെയ്യുവാനും പഴുപ്പ് കഴുകി കളയാനും ഈ ശസ്ത്രക്രിയാരീതി ഉപയോഗിച്ചുവരുന്നു. ഏതൊക്കെ സന്ധികളില്‍ ആര്‍ത്രോസ്കോപ്പി പ്രയോജനപ്പെടുത്താം? കാല്‍മുട്ടിലും തോളിലുമാണ് ആര്‍ത്രോസ്കോപ്പി വിപുലമായി ഉപയോഗിക്കാറുള്ളത്. ഈ…
Read Moreആർത്രോസ്കോപ്പി; സന്ധികളിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയ
എന്താണ് ആര്‍ത്രോസ്കോപ്പി?ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധികളുടെ ഉള്‍ഭാഗം (joint cavity) സ്ക്രീനില്‍ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആര്‍ത്രോസ്കോപ്പി.ആര്‍ത്രോ‘ആര്‍ത്രോ’ എന്നത് സന്ധികളെയും, ‘സ്കോപ്പി’ എന്നത് ശരീരത്തിനുള്ളില്‍ കയറ്റാവുന്ന നേര്‍ത്ത കാമറ ഉപയോഗിച്ചുള്ള സര്‍ജറികളെയും സൂചിപ്പിക്കുന്നു. താക്കോല്‍ ദ്വാര ശസ്ത്രക്രിയആര്ത്രോസ്കോപ്പി മൂലമുണ്ടാകുന്ന മുറിവുകള്‍ വളരെ ചെറുതായതിനാല്‍ ഇവ താക്കോല്‍ ദ്വാര ശസ്ത്രക്രിയ അഥവാ കീഹോള്‍ സര്‍ജറി എന്നും പൊതുവെ അറിയപ്പെടുന്നു.ആര്‍ത്രോസ്കോപ്പിയുടെ ഗുണങ്ങള്‍ ഒരു ബട്ടണ്‍ ഹോളിന്റെ വലുപ്പത്തിലുള്ള ചെറിയ സുഷിരങ്ങളിലൂടെയാണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള കാമറയും ഉപകരണങ്ങളും കയറ്റിവിടുന്നത്.വലുപ്പം കുറഞ്ഞ മുറിവ്* മുറിവുകളുടെ വലിപ്പം ചെറുതായതിനാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും ബുദ്ധിമുട്ടുകളും താരതമ്യേന കുറവാണ്. * ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് ഈ ശസ്ത്രക്രിയാ രീതിയെ മികച്ചതാക്കുന്ന കാര്യം എന്തെന്നാല്‍, എത്തിപ്പെടാന്‍ പ്രയാസകരമായ പല ദിശകളിലേക്കും കാഴ്ച എത്തിക്കാനും ഉപകരണങ്ങള്‍ കടത്താനും അനായാസം സാധിക്കും എന്നതാണ്. സ്കാനിംഗിൽ വ്യക്തമാകാത്തതും* സ്കാനിംഗിലും…
Read More