ജ​ല​ശു​ദ്ധീ​ക​ര​ണം; തി​ള​പ്പി​ച്ച കു​ടി​വെ​ള്ള​ത്തി​ൽ പ​ച്ച​വെ​ള്ളം ചേ​ർ​ക്ക​രു​ത്

സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ എ​ങ്ങ​നെ? വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ (ആ​ദ്യ ത​വ​ണ​യെ​ങ്കി​ലും) സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ചെ​യ്യു​ക​യാ​യി​രി​ക്കും ഉ​ത്ത​മം. അ​തി​നാ​യി ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ന്‍റെ അ​ള​വ് ഏ​റെ​ക്കു​റെ ഇ​ര​ട്ടി​യാ​ക്കു​ക. മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന​തു​വ​രെ​യെ​ങ്കി​ലും ഇ​ട​യ്ക്കി​ട​യ്ക്ക് (ജ​ല​സ്രോ​ത‌​സി​ൽ നി​ന്നു ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ന്‍റെ ഗ​ന്ധം ഇ​ല്ലാ​താ​യാ​ൽ ഉ​ട​നെ ) ക്ലോ​റി​നേ​ഷ​ൻ ചെ​യ്യു​ന്ന​താ​ണ് ഉ​ത്ത​മം. അ​രു​ചി മാ​റാ​ൻ എ​ന്തൊ​ക്കെ ചെ​യ്യാം? ക്ലോ​റി​ൻ ചേ​ർ​ത്ത വെ​ള്ള​ത്തി​നു​ണ്ടാ​കു​ന്ന അ​രു​ചി ഒ​രു പാ​ത്ര​ത്തി​ലെ​ടു​ത്ത് അ​ൽ​പ​നേ​രം തു​റ​ന്നു വെ​ച്ചാ​ൽ കു​റ​യും. ക്ലോ​റി​നേ​ഷ​ൻ ചെ​യ്ത വെ​ള​ളം കു​ടി​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​വ​ർ (അ​ല്ലാ​ത്ത​വ​രും) കു​ടി​ക്കാ​നു​ള്ള വെ​ള്ളം പ​തി​ന​ഞ്ചു മു​ത​ൽ ഇ​രു​പ​ത് മി​നി​റ്റെ​ങ്കി​ലും തി​ള​പ്പി​ച്ച ശേ​ഷം (ഇ​രു​പ​തു മി​നി​റ്റു​വ​രെ തി​ള​ച്ച അ​വ​സ്ഥ​യി​ൽ വ​യ്ക്കു​ക) ചൂ​ടാ​റ്റി ഉ​പ​യോ​ഗി​ക്കു​ക. ഒ​രു കാ​ര​ണ​വ​ശാ​ലും ചൂ​ടാ​റ്റു​വാ​ൻ തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ലേ​ക്ക് പ​ച്ച​വെ​ള്ളം ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്ക​രു​ത് . ശു​ചി​ത്വം പാ​ലി​ക്കാം തു​റ‌​സാ​യ ഇ​ട​ങ്ങ​ളി​ൽ ജ​ല​സ്രോ​ത‌​സു​ക​ൾ​ക്കു സ​മീ​പം പ്ര​ത്യേ​കി​ച്ചും കി​ണ​റു​ക​ളു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്താ​നു​ള്ള…

Read More

ക്ലോറിനേഷൻ; എപ്പോൾ? എന്തിന് ‍? എങ്ങനെ?

വ​ള​രെ തെ​ളി​ഞ്ഞു കാ​ണു​ന്ന എ​ല്ലാ വെ​ള്ള​വും സു​ര​ക്ഷി​ത​മ​ല്ല . വെ​ള്ള​ത്തി​ൽ രോ​ഗ​കാ​രി​ക​ളാ​യേ​ക്കാ​വു​ന്ന ബാ​ക്ടീ​രി​യ, വൈ​റ​സ് തു​ട​ങ്ങി​യ സൂ​ക്ഷ്മ ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം, കൊ​തു​കു​ക​ൾ, വി​ര​ക​ൾ, അ​ട്ട​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ മു​ട്ട​ക​ളും കു​ഞ്ഞു​ങ്ങ​ളും തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കാം. അ​തി​നാ​ൽ കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്തു മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ല ആ​ളു​ക​ളും ക്ലോ​റി​നോ​ട് വി​മു​ഖ​ത കാ​ണി​ക്കു​ന്നു. വെ​ള്ള​പ്പൊ​ക്കം പോ​ലു​ള്ള ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ത​ന്നെ​യാ​ണ് ഉ​ത്ത​മം. ക്ലോ​റി​നേ​ഷ​ൻ എ​ന്ന​ത് തി​ക​ച്ചും പ്രാ​യോ​ഗി​ക​വും ഫ​ല​പ്ര​ദ​വും ശ​ക്തി​യേ​റി​യ​തു​മാ​യ ഒ​രു അ​ണു ന​ശീ​ക​ര​ണ മാ​ർ​ഗ​മാ​ണ്. ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ എ​ത്ര അ​ള​വി​ൽ? ബ്ലീ​ച്ചിം​ഗ് പൗ​ഡ​റാ​ണ് സാ​ധാ​ര​ണ​യാ​യി ക്ലോ​റി​നേ​ഷ​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് . സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ചേ​ർ​ക്കുമ്പോൾ a. 9 അ​ടി വ്യാ​സ​മു​ള്ള കി​ണ​റി​ന് ( 2.75 m) ഒ​രു​കോ​ൽ വെ​ള്ള​ത്തി​ലേ​ക്ക് ( ഒ​രു പ​ട​വ് ) ഏ​ക​ദേ​ശം അ​ര ടേ​ന്പി​ൾ സ്പൂ​ണ്‍/ അ​ര തീ​പ്പെ​ട്ടി കൂ​ട് (ഒ​രു…

Read More

പനിപ്രതിരോധം; മ​ലി​ന​ജ​ല സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​ എലിപ്പനി

അ​വ​ര​വ​ര്‍ ത​ന്നെ അ​ല്‍​പം ശ്ര​ദ്ധി​ച്ചാ​ല്‍ എ​ലി​പ്പ​നി​യി​ല്‍ നി​ന്നും ര​ക്ഷ നേ​ടാ​വു​ന്ന​താ​ണ്. മ​ലി​ന​ജ​ല സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി ഉ​ണ്ടാ​കു​ന്ന​ത്. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി മ​ലി​ന​ജ​ല​വു​മാ​യോ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​വു​മാ​യോ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ക​ഴി​ക്കേ​ണ്ട​താ​ണ്. ആ​രം​ഭ​ത്തി​ല്‍ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചാ​ല്‍ സ​ങ്കീ​ര്‍​ണ​ത​ക​ളി​ല്‍ നി​ന്നും മ​ര​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും. അ​തി​നാ​ല്‍ എ​ല്ലാ​വ​രും ശ്ര​ദ്ധിക്കണം. തൊ​ലി​യി​ലു​ള്ള മു​റി​വു​ക​ളി​ല്‍ എ​ലി, അ​ണ്ണാ​ന്‍, പ​ശു, ആ​ട്, നാ​യ എ​ന്നി​വ​യു​ടെ മൂ​ത്രം, വി​സ​ര്‍​ജ്യംമു​ത​ലാ​യ​വ ക​ല​ര്‍​ന്ന വെ​ള്ള​വു​മാ​യി സ​മ്പ​ര്‍​ക്കം വ​രു​ന്ന​തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി ഉ​ണ്ടാ​കു​ന്ന​ത്. തൊ​ലി​യി​ലു​ള്ള മു​റി​വു​ക​ളി​ല്‍ കൂ​ടി​യോ ക​ണ്ണ്, മൂ​ക്ക്, വാ​യ വ​ഴി​യോ രോ​ഗാ​ണു മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. കാ​ല്‍​വ​ണ്ണ​യ്ക്ക് വേ​ദ​നപെ​ട്ടെ​ന്നു​ണ്ടാ​വു​ന്ന ശ​ക്ത​മാ​യ പ​നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, പേ​ശീ​വേ​ദ​ന, പ​നി​യോ​ടൊ​പ്പം ചി​ല​പ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന വി​റ​യ​ല്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍. കാ​ല്‍​വ​ണ്ണ​യ്ക്ക് വേ​ദ​ന, ന​ടു​വേ​ദ​ന, ക​ണ്ണി​ന് ചു​വ​പ്പു​നി​റം, മ​ഞ്ഞ​പ്പി​ത്തം, ത്വ​ക്കി​നും…

Read More

ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് സംഭവിക്കുന്നത്…

‘മി​നി-​സ്ട്രോ​ക്ക്’ അ​ല്ലെ​ങ്കി​ൽ ടി​ഐ​എയുടെ (TIA) (ക്ഷ​ണി​ക​മാ​യ ഇ​സ്കെ​മി​ക് ആ​ക്ര​മ​ണം-Transient ischemic attack)കാ​ര​ണ​ങ്ങ​ളും അ​പ​ക​ട ഘ​ട​ക​ങ്ങ​ളും ഇ​സ്കെ​മി​ക് സ്ട്രോ​ക്കി​ലെ പോ​ലെ ത​ന്നെ​യാ​ണ്. ഒ​രു ടി​ഐ​എ ചി​ല​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് ഉ​ട​ൻ ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് ഉ​ണ്ടാ​കു​മെ​ന്ന​തി​ന്‍റെ മു​ന്ന​റി​യി​പ്പാവാം. സ്ട്രോ​ക്ക് പോ​ലെ തോ​ന്നു​ന്ന ഏ​തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ, സ​മ​യം ക​ള​യ​രു​ത്.തി​ടു​ക്ക​ത്തി​ൽ വൈ​ദ്യ​സ​ഹാ​യം നേ​ടു​ക. ഇ​സ്കെ​മി​ക് സ്ട്രോ​ക്ക്ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്തം ന​ൽ​കു​ന്ന ഒ​രു ര​ക്ത​ക്കു​ഴ​ലി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച് ത​ട​യ​പ്പെ​ടു​മ്പോ​ൾ ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് സം​ഭ​വി​ക്കു​ന്നു. മി​ക്ക സ്ട്രോ​ക്കു​ക​ളും ഇ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്. ല​ക്ഷ​ണ​ങ്ങ​ൾമ​സ്തി​ഷ്ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്തെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ല​ക്ഷ​ണ​ങ്ങ​ൾ. 1. പ​ല​പ്പോ​ഴും ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത്…മു​ഖം, കൈ, ​അ​ല്ലെ​ങ്കി​ൽ കാ​ലു​ക​ൾ എ​ന്നി​വ​യു​ടെ പെ​ട്ടെ​ന്നു​ള്ള മ​ര​വി​പ്പ് അ​ല്ലെ​ങ്കി​ൽ ബ​ല​ഹീ​ന​ത2. ആ​ശ​യ​ക്കു​ഴ​പ്പം3. മ​റ്റു​ള്ള​വ​രോ​ട് സം​സാ​രി​ക്കു​ന്ന​തി​നോ സം​സാ​രം മ​ന​സിലാ​ക്കു​ന്ന​തി​നോ ഉ​ള്ള പ്ര​ശ്ന​ങ്ങ​ൾ4. ത​ല​ക​റ​ക്കം, ബാ​ല​ൻ​സ് അ​ല്ലെ​ങ്കി​ൽ ഏ​കോ​പ​നം ന​ഷ്ട​പ്പെ​ട​ൽ, അ​ല്ലെ​ങ്കി​ൽ ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ട്5. കാ​ഴ്ചന​ഷ്ടം അ​ല്ലെ​ങ്കി​ൽ ഒ​രു വ​സ്തു​വി​നെ ര​ണ്ടാ​യി കാ​ണു​ക.കാ​ര​ണ​ങ്ങ​ൾപ്ലാ​ക്ക്…

Read More

സ്ട്രോക്ക്; എത്രയും പെട്ടെന്നു ചികിത്സ തുടങ്ങാം

ത​ല​ച്ചോ​റി​ലേ​ക്ക് ഓ​ക്സി​ജ​നും പോ​ഷ​ക​ങ്ങ​ളും എ​ത്തി​ക്കു​ന്ന ഒ​രു ര​ക്ത​ക്കു​ഴ​ൽ ക​ട്ട​പി​ടി​ക്കു​ക​യോ പൊ​ട്ടു​ക​യോ ചെ​യ്യു​ന്ന ​അ​വ​സ്ഥ​യെ സ്ട്രോ​ക്ക് എ​ന്ന് പറയുന്നു. ലോ​ക​മെ​മ്പാ​ടു​ം മ​ര​ണ​ത്തി​നും വൈ​ക​ല്യ​ത്തി​നും ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് സ്ട്രോ​ക്ക്. ന​മ്മ​ൾ ഇ​തി​ന​കം ക​ണ്ട​തു​പോ​ലെ, ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ട്രോ​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജീനുകൾസ്ട്രോ​ക്കി​നു​ള്ള പ്ര​ധാ​ന സാധ്യതാ ഘടകം ന​മ്മു​ടെ ജീ​നാ​ണ്. ഒ​രി​ക്ക​ൽ സ്ട്രോ​ക്ക് വ​ന്ന​ാൽ അ​ത് ആ​വ​ർ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത പ​ല​മ​ട​ങ്ങ് വ​ർ​ധിപ്പിക്കും. മ​റ്റ് അ​പ​ക​ട ഘ​ട​ക​ങ്ങ​ൾ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, തെ​റ്റാ​യ ഭ​ക്ഷ​ണ​രീ​തി, വ്യാ​യാ​മ​മി​ല്ലാ​യ്മ, അ​മി​ത​ഭാ​രം, പു​ക​വ​ലി, ആ​സ​ക്തി മ​രു​ന്നു​ക​ൾ പോ​ലെ​യു​ള്ള ദു​ഃശീ​ല​ങ്ങ​ള്‍, മാ​ന​സി​ക പി​രി​മു​റു​ക്കം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, ഒബ്സ്ട്രക്റ്റീവ് സ്ലീ​പ് അ​പ്നി​യ, ഹൃ​ദ്രോ​ഗ​ങ്ങ​ൾ, അ​മി​ത പ്ര​മേ​ഹം, ക​രോ​ട്ടി​ഡ് ആ​ർ​ട്ട​റി രോ​ഗം, പെ​രി​ഫ​റ​ൽ ആ​ർ​ട്ട​റി ഡി​സീ​സ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ…സ്ട്രോ​ക്ക് മാ​നേ​ജ്മെ​ന്‍റിന്‍റെ വി​ജ​യ​ത്തി​ലെ പ്ര​ധാ​ന ഘ​ട​കം ഉ​ട​ന​ടി​യു​ള്ള ചി​കി​ത്സ​യാ​ണ് (ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ). എ​ത്ര നേ​ര​ത്തെ ചി​കി​ത്സ ആ​രം​ഭി​ക്കു​ന്നു​വോ അ​ത്ര​യും മി​ക​ച്ച ഫ​ലം ല​ഭി​ക്കും.…

Read More

ഡെങ്കിപ്പനി; നേരത്തേ കണ്ടെത്താം, ചികിത്സിക്കാം

വൈ​റ​സ് മൂ​ലം ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. താ​ര​ത​മ്യേ​ന ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ വ​ഴി​യാ​ണ് ഈ ​രോ​ഗം പ​ക​രു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കു​ക​ൾ സാ​ധാ​ര​ണ​യാ​യി പ​ക​ൽ സ​മ​യ​ത്താ​ണ് മ​നു​ഷ്യ​രെ ക​ടി​ക്കു​ന്ന​ത്. വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് 3 മു​ത​ൽ 14 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​നു​ഷ്യ​രി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങു​ന്നു. രോ​ഗാ​ണു​വാ​ഹ​ക​യാ​യ ഈ​ഡി​സ് കൊ​തു​കി​ന് ജീ​വി​ത​കാ​ലം മു​ഴു​വ​നും മ​നു​ഷ്യ​രി​ലേ​ക്ക് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​വാ​നു​ള്ള ക​ഴി​വു​ണ്ടാ​യി​രി​ക്കും. ല​ക്ഷ​ണ​ങ്ങ​ൾ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ലും പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, നെ​ഞ്ചി​ലും മു​ഖ​ത്തും ചു​വ​ന്ന ത​ടി​പ്പു​ക​ൾ, ഓ​ക്കാ​ന​വും ഛർ​ദിയും എ​ന്നി​വ​യാ​ണ് ആ​രം​ഭ​ത്തി​ൽ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ. അ​പ​ക​ട സൂ​ച​ന​ക​ൾ തു​ട​ർ​ച്ച​യാ​യ ഛർ​ദി, വ​യ​റു​വേ​ദ​ന, ഏ​തെ​ങ്കി​ലും ശ​രീ​രഭാ​ഗ​ത്തു നി​ന്ന് ര​ക്ത​സ്രാ​വം, ക​റു​ത്ത മ​ലം, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ശ്വാ​സം​മു​ട്ടൽ, ശ​രീ​രം ചു​വ​ന്നു ത​ടി​ക്ക​ൽ, ശ​രീ​രം ത​ണു​ത്ത്മ​ര​വി​ക്കു​ന്ന അ​വ​സ്ഥ, വ​ലി​യ തോ​തി​ലു​ള്ള ത​ള​ർ​ച്ച, ശ്വ​സി​ക്കാ​ൻ പ്ര​യാ​സം, ര​ക്ത​സ​മ്മ​ർ​ദം വ​ല്ലാ​തെ താ​ഴു​ന്ന…

Read More

വീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം

ഈ​ഡി​സ് കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന​ത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല. ഈഡിസ് മുട്ടയിട്ടു വളരുന്ന ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക. ▪️ ഈ​ഡി​സ് കൊ​തു​കു​ക​ള്‍ സാ​ധാ​ര​ണ മു​ട്ട​യി​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​യ ചി​ര​ട്ട, ട​യ​ര്‍, കു​പ്പി, ആട്ടു​ക​ല്ല്, ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പാ​ത്ര​ങ്ങ​ള്‍, വെ​ള​ളം കെ​ട്ടി​നി​ല്‍​ക്കാ​വു​ന്ന സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ശ​രി​യാ​യ രീ​തി​യി​ല്‍ സം​സ്‌​ക​രി​ക്കു​ക​യോ വെ​ള​ളം വീ​ഴാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്കു​ക​യോ ചെ​യ്യു​ക.▪️ മ​ഴ​ക്കാ​ല​ത്ത് ടെ​റ​സി​നു മു​ക​ളി​ലും സ​ണ്‍​ഷേ​ഡി​ലും വെ​ള​ളം കെ​ട്ടി നി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ▪ ️റ​ഫ്രി​ജ​റേ​റ്റ​റി​നു പു​റ​കി​ലു​ള​ള ട്രേ, ​ചെ​ടി​ച്ച​ട്ടി​ക്കി​ട​യി​ല്‍ വെ​ക്കു​ന്ന പാ​ത്രം, പൂ​ക്ക​ളും ചെ​ടി​ക​ളും നി​ല്‍​ക്കു​ന്ന പാ​ത്രം, ടെ​റ​സ്, ടാ​ങ്ക് എ​ന്നി​വ​യി​ലെ വെ​ള​ളം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യ​ണം. ▪ ️ജ​ലം സം​ഭ​രി​ച്ചു വയ്ക്കു​ന്ന ടാ​ങ്കു​ക​ളും പാ​ത്ര​ങ്ങ​ളും സി​മ​ന്‍റ് തൊ​ട്ടി​ക​ളും മ​റ്റും കൊ​തു​ക് ക​ട​ക്കാ​ത്ത വി​ധം മൂ​ടിവയ്​ക്കു​ക. ഇ​വ​യി​ലെ വെ​ള​ളം ആ​ഴ്ച​യി​ലൊ​രിക്ക​ല്‍ ചോ​ര്‍​ത്തി​ക്ക​ള​ഞ്ഞ് ഉ​ള്‍​വ​ശം ഉ​ര​ച്ചു ക​ഴു​കി ഉ​ണ​ങ്ങി​യ ശേ​ഷം വീ​ണ്ടും നി​റ​യ്ക്കു​ക. ▪️…

Read More

ഹെപ്പറ്റൈറ്റിസ്; സ്വയം ചികിത്സ അപകടം

ഹെ​പ്പ​റ്റൈ​റ്റി​സ് ഉ​ള്ള 70 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ​ക്കും മ​ഞ്ഞ​പ്പി​ത്ത​വും കാ​ണാം. മ​ഞ്ഞ​പ്പി​ത്തം കു​ട്ടി​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കാ​ണു​ന്നത്‌. ​ഇ​ത് ബാ​ധി​ക്കു​ന്ന​വ​രി​ൽ ന​ഖ​ത്തി​നും ക​ണ്ണു​ക​ൾ​ക്കും മൂ​ത്ര​ത്തി​നും തു​ട​ർ​ന്ന് ശ​രീ​ര​മാ​സ​ക​ല​വും മ​ഞ്ഞ​നി​റം കാ​ണു​ന്നു. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തോ​ളം സ​മ​യം എ​ടു​ക്കാ​റു​ണ്ട് ദ​ഹ​ന സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ആ​രം​ഭി​ക്കാ​ൻ. വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റു​വേ​ദ​ന, ക്ഷീ​ണം, ഓ​ക്കാ​നം, ഛർ​ദ്ദി എ​ന്നി​വ​യു​ണ്ടാ​കും. ചി​ല​രി​ൽ കു​ളി​ര്, പേ​ശി​വേ​ദ​ന, സ​ന്ധി​വേ​ദ​ന ചു​മ, ജ​ല​ദോ​ഷം, മ​ല​ബ​ന്ധ​മോ വ​യ​റി​ള​ക്ക​മോ, ചൊ​റി​ച്ചി​ൽ, ചൊ​റി​ഞ്ഞു ത​ടി​ക്ക​ൽ എ​ന്നി​വ​യും കാ​ണാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​വ​യൊ​ന്നും ത​ന്നെ മ​ര​ണ​കാ​ര​ണം ആ​കാ​റി​ല്ല. മ​ഞ്ഞ​പ്പി​ത്തം കാ​ണു​ന്ന 60 ശ​ത​മാ​നം രോ​ഗി​ക​ളി​ലും ര​ണ്ടു​മാ​സം കൊ​ണ്ടും ബാ​ക്കി​യു​ള്ളവ​രി​ൽ ഏ​ക​ദേ​ശം എ​ല്ലാ​വ​രി​ലും ആ​റു​മാ​സം കൊ​ണ്ടും പൂ​ർ​ണ​മാ​യ രോ​ഗ​ശ​മ​നം സം​ഭ​വി​ക്കും. മ​റ്റ് ക​ര​ൾ​രോ​ഗ​ങ്ങ​ൾ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും 50 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും ഹെ​പ്പ​റ്റൈ​റ്റി​സ് എ ​മാ​ര​ക​മാ​കാം. ര​ക്തം, സ്ര​വ​ങ്ങ​ൾ…. ര​ക്തം, സ്ര​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെയാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​പ​ക​രു​ന്ന​ത്. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഇ​ഞ്ച​ക്ഷ​ൻ,…

Read More

പ​ക​ർ​ച്ച സ്വ​ഭാ​വ​ത്തിൽ ഹെ​പ്പ​റ്റൈ​റ്റി​സ് എ; രോഗം പകരുന്ന വഴികൾ

   ക​ര​ളി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ്  ഹെ​പ്പ​റ്റൈ​റ്റി​സ്. ക​ര​ൾ​വീ​ക്കം എ​ന്നും ഇ​ത് അ​റി​യ​പ്പെ​ടു​ന്നു. മ​ദ്യം, വൈ​റ​സ്, ചി​ല​ത​രം മ​രു​ന്നു​ക​ൾ, വി​ഷ പ​ദാ​ർ​ഥ​ങ്ങ​ൾ, മ​യ​ക്കുമ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം, ചി​ല രോ​ഗ​ങ്ങ​ൾ, ദ​ഹ​ന​പ​ച​ന അ​വ​യ​വ​ങ്ങ​ളി​ലെ കു​ഴ​പ്പ​ങ്ങ​ൾ എ​ന്നി​വ കാ​ര​ണ​മാ​ണ് ഇ​ത് ഉ​ണ്ടാ​കു​ന്ന​ത്. ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന​ത് വൈ​റ​സ് കാ​ര​ണം ഉ​ള്ള​വ​യാ​ണ്. ഇ​തി​ൽ ഒ​രു ല​ക്ഷ​ണ​മാ​യി മ​ഞ്ഞ​പ്പി​ത്ത​വും കാ​ണാം. അക്യൂട്ട് & ക്രോണിക് ഹെപ്പറ്റൈറ്റിസ്  ക​ര​ളി​നെ ബാ​ധി​ച്ച് ആ​റു​മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ശ​രീ​ര​ത്തി​ലെ സ്വാ​ഭാ​വി​ക രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം കാ​ര​ണം പൂ​ർ​ണ​മാ​യും ശ​മി​ക്കാ​വു​ന്ന രോ​ഗ​മാ​ണ് അ​ക്യൂ​ട്ട്‌  ഹെ​പ്പ​റ്റൈ​റ്റി​സ്.ആ​റു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​വും തു​ട​ർ​ന്നു നി​ൽ​ക്കു​ന്ന​തിനെ ​ക്രോ​ണി​ക് ഹെ​പ്പ​റ്റൈ​റ്റി​സ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. രോഗം പകരുന്ന വഴികൾ  ഹെ​പ്പ​റ്റൈ​റ്റി​സ്  എ,  ബി, സി, ​ഡി, ഇ ​എ​ന്നി​ങ്ങ​നെ പ​ല​തു​ണ്ടെ​ങ്കി​ലും  പ​ക​ർ​ച്ച  സ്വ​ഭാ​വ​ത്തോ​ടെ  സാ​ധാ​ര​ണ കാ​ണു​ന്ന​ത് ഹെ​പ്പ​റ്റൈ​റ്റി​സ് എ ​ആ​ണ്. മ​നു​ഷ്യ​രി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് മ​ലി​ന​മാ​യ ആ​ഹാ​രം, വെ​ള്ളം എ​ന്നി​വ​യി​ലൂ​ടെ പ​ക​രാം.​ മ​ഞ്ഞ​പ്പി​ത്തം ല​ക്ഷ​ണ​മാ​യി…

Read More

മഞ്ഞപ്പിത്തം; കാരണം കണ്ടെത്തി ചികിത്സിക്കാം

കു​ടിവെ​ള്ളം മ​ലി​ന​മാ​കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​ണു മ​ഞ്ഞ​പ്പി​ത്തം. പ​ല രോ​ഗാ​വ​സ്ഥ​ക​ൾ കൊ​ണ്ടും മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ക്കാം. ജ​ല​ത്തി​ലൂ​ടെ​ വ്യാ​പി​ക്കു​ന്ന മ​ഞ്ഞ​പ്പി​ത്തം വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് എ ​വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ്. വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് ബി,​സി എ​ന്നി​വ ശ​രീ​രസ്ര​വ​ങ്ങ​ളി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത്. കൂ​ടാ​തെ പി​ത്താ​ശ​യ ക​ല്ലു​ക​ൾ, ക​ര​ൾ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​റു​ക​ൾ, ര​ക്ത​കോ​ശ ത​ക​രാ​റു​ക​ൾ, പ​രാ​ദ​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ടും മ​ഞ്ഞ​പ്പി​ത്തം വ​രാം എ​ന്ന​തി​നാ​ൽ കാ​ര​ണ​മ​റി​ഞ്ഞു​ള്ള ചി​കി​ൽ​സ​യ്ക്ക് പ്രാ​ധാ​ന്യമു​ണ്ട്. ചിലർ ഡോ​ക്ട​റിന്‍റെ കു​റി​പ്പൊ​ന്നു​മി​ല്ലാ​തെ സ്വ​യം രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന കാലം! എ​ന്നാ​ൽ, ചി​കി​ത്സയും കൂ​ടി ഇ​ന്‍റർ​നെ​റ്റ് നോ​ക്കി ന​ട​ത്തു​ന്പോ​ഴാ​ണു പ്ര​ശ്ന​മാ​കു​ന്ന​ത്. എ​ന്താ​ണു മ​ഞ്ഞ​പ്പി​ത്തം?ക​ര​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പി​ത്ത​ര​സ​ത്തി​ന്‍റെ അ​ള​വ് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കൂ​ടു​ക​യോ അ​വ​യു​ടെ സ​ഞ്ചാ​ര​പാ​തയി​ൽ ത​ട​സമു​ണ്ടാ​വു​ക​യോ ചെ​യ്യു​ന്പോ​ൾ പി​ത്ത​ര​സ​ത്തി​ലെ ബി​ലി​റൂ​ബി​ൻ എ​ന്ന മ​ഞ്ഞ വ​ർ​ണവ​സ്തു ര​ക്ത​ത്തി​ൽ കൂ​ടു​ന്നു. ക​ണ്ണി​ന്‍റെ വെ​ള്ള​ഭാ​ഗ​ത്തി​നും മൂ​ത്ര​ത്തി​നു​മൊ​ക്കെ മ​ഞ്ഞ​നി​റം കാ​ണു​ന്നു. മേ​ൽപ്പറ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടാ​തെ പ​നി, ഓ​ക്കാ​നം, ചൊ​റി​ച്ചി​ൽ എ​ന്നി​വ​യും വ​രാം. പി​ത്ത​ര​സ​വാ​ഹി​നി​ക്കു ത​ട​സം…

Read More