ഹാർട്ടറ്റാക്ക് ഉണ്ടാകുന്നവരിൽ ഏതാണ്ട് 90 ശതമാനം രോഗികളും തീവ്ര പരിചരണവിഭാഗത്തിൽ അകപ്പെടുന്പോഴാണു തങ്ങൾക്കുണ്ടായ രോഗാവസ്ഥയുടെ കാഠിന്യത്തെയും സങ്കീർണതകളെയുംപറ്റി ചിന്തിക്കുന്നത്. തീവ്രപരിചരണവിഭാഗത്തിൽവച്ചു നടത്തുന്ന പരിശോധനയിലൂടെയാണ് തങ്ങൾക്കു വർധിച്ച കൊളസ്ട്രോളും അമിത രക്തസമ്മർദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും ഒക്കെയുണ്ടെന്ന് മനസിലാകുന്നത്. ഈ രോഗാതുരതകൾ നേരത്തെ കണ്ടുപിടിച്ചു സമുചിതമായ ചികിത്സാ പദ്ധതികളും പ്രതിരോധമാർഗങ്ങളും സമയോചിതമായി ആരംഭിച്ചിരുന്നെങ്കിൽ ഇപ്പോൾ താനകപ്പെട്ട മാരകാവസ്ഥയിൽനിന്നു രക്ഷപ്പെട്ടു നിൽക്കാമായിരുന്നെന്ന് വ്യാകുലപ്പെട്ട് അവർ തളരുന്നു. എന്നാൽ, ജീവിതത്തിന്റെ ശീഘ്രഗതിയിലുള്ള പരക്കംപാച്ചിലിൽ ഇടംവലം നോക്കാതെ മുന്നോട്ടു കുതിക്കുന്പോൾ ജീവനെ താങ്ങിനിർത്തുന്ന പല സുപ്രധാന ഘടകങ്ങളെയുംപറ്റി ഓർക്കാൻ ആർക്കു സമയമിരിക്കുന്നു. രോഗഭയം കൂടുന്പോൾ…മുന്‍പ്, പെട്ടെന്നു മരിച്ചുവീഴുമെന്നു പറഞ്ഞാലും അങ്ങനെയൊന്നും കുലുക്കം തട്ടാത്ത അവസ്ഥാവിശേഷത്തിലായിരുന്നു എല്ലാവരും. ഇപ്പോൾ കോവിഡ്-19 വൈറസ് ബാധയുടെ വ്യാപനത്തോടെയാണ് സമൂഹത്തിൽ രോഗങ്ങളോടുള്ള ഭയം അമിതമായി വർധിക്കുന്നതായി കാണുന്നത്. എന്നാൽ, ചില യാഥാർഥ്യങ്ങൾ നാം മനസിലാക്കേണ്ടിയിരിക്കുന്നു. ഇപ്പോഴും കോവിഡ്-19 രോഗബാധമൂലമല്ല ലോകത്ത്…
Read MoreCategory: Health
പ്രമേഹരോഗികളിലെ ദുഷ്കരമാകുന്ന ഹൃദ്രോഗ ചികിത്സ;ഡോക്ടറുടെ അനുവാദമില്ലാതെ മരുന്നുകൾ നിർത്തരുത്
പ്രമേഹരോഗികളിൽ ഹാർട്ടറ്റാക്കിനോടനുബന്ധിച്ച് ചെയ്യുന്ന പ്രൈമറി ആൻജിയോപ്ലാസ്റ്റി അത്ര എളുപ്പമുള്ള കാര്യമല്ല. തണുത്ത്, ചെറുതും വികലവുമായ ഹൃദയധമനികളിലെ ബ്ലോക്ക് വികസിപ്പിച്ചെടുക്കുക ഏറെ ദുഷ്കരമാണ്. പലപ്പോഴും എല്ലാ കൊറോണറി ധമനികളിലും തന്നെ ബ്ലോക്കുണ്ടാകും. കൂടാതെ വൈകി ആശുപത്രിയിലെത്തുന്നതിനാൽ ഹൃദയ പരാജയമുണ്ടാകാനുള്ള സാധ്യതയും ഏറും. ബൈപാസ് സർജറിഅതുകൊണ്ടുതന്നെ സാധാരണഗതിയിൽ പ്രമേഹരോഗികളെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണു പതിവ്. കൂടുതൽ ഹൃദയധമനികളെ ബാധിച്ചിരിക്കുന്ന ബ്ലോക്ക്, സങ്കോചന ശേഷിയുടെ മാന്ദ്യം തുടങ്ങിയ കാരണങ്ങളാൽ പ്രമേഹരോഗിക്ക് ഏറ്റവും ഉചിതമായത് ബൈപാസ് സർജറിതന്നെ. പഞ്ചസാര അധികമുള്ളതു … ആൻജിയോപ്ലാസ്റ്റിക്കോ ബൈപാസ് സർജറിക്കോ ശേഷം ഒരു പ്രമേഹരോഗിയുടെ ജീവിതക്രമത്തിൽ കർശനമായ പല പരിവർത്തനങ്ങളുമുണ്ടാകണം. ഈ ക്രിയാത്മകമായ കരുതൽതന്നെയാണ് രോഗിയെ അകാലമൃത്യുവിൽനിന്നു രക്ഷപ്പെടുത്തുന്നതും. പഞ്ചസാര അധികമുള്ളതെന്തും വർജിച്ചതുകൊണ്ടുള്ള പഥ്യമായ ആഹാരശൈലി ഏറ്റവും പ്രധാനം. പട്ടിണി കിടക്കണമെന്നല്ലപ്രമേഹരോഗി പട്ടിണി കിടക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. യോജിച്ച ഭക്ഷണക്രമം തെരഞ്ഞെടുക്കാൻ പഠിക്കണം. കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതി…
Read Moreപ്രമേഹരോഗികളിലെ ദുഷ്കരമാകുന്ന ഹൃദ്രോഗ ചികിത്സ ; പ്രമേഹബാധിതരിൽ ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങൾ അനുഭവപ്പെടണമെന്നില്ല
പ്രമേഹരോഗികൾ മൃത്യുവിനിരയാകുന്ന പ്രധാന കാരണങ്ങൾ ഹൃദ്രോഗം, വൃക്കകളുടെ പരാജയം, അമിതരക്തസമ്മർദം, ധമനികളുടെ പൊതുവായ ജരിതാവസ്ഥ എന്നിവയാണ്. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുന്പോൾ ഇൻസുലിൻ ആശ്രിത പ്രമേഹരോഗികളിലെ ഹൃദ്രോഗാനന്തര മരണം പത്തിരട്ടിയും ഇൻസുലിൻ അനാശ്രിത പ്രമേഹരോഗികളിലെ മരണസംഖ്യ നാലിരട്ടിയുമാണ്. പ്രമേഹം വരുതിയിലായില്ലെങ്കിൽ…നിയന്ത്രണവിധേയമാകാത്ത പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തിൽ കുമിഞ്ഞുകൂടുന്ന കൊളസ്ട്രോളും മറ്റ് ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീഞരന്പുകൾ, ധമനികൾ എന്നീ അവയവങ്ങളിൽ വൈവിധ്യമാർന്ന ജരിതാവസ്ഥയുണ്ടാകുന്നു. കോശങ്ങളുടെ ക്രമരഹിതമായ വളർച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാ ധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളിൽ കൊഴുപ്പുകണികകൾ പറ്റിപ്പിടിച്ച് അവയുടെ ഉൾഭാഗം ചെറുതാകുന്നു. ഹൃദയധമനികളിലെ കൊഴുപ്പു നിക്ഷേപം വിണ്ടുകീറി അവിടെ രക്തക്കട്ട ഉണ്ടായി ധമനിയിലൂടെയുള്ള രക്തപര്യയനം ദുഷ്കരമായാൽ ഹാർട്ടറ്റാക്കാണ് അനന്തരഫലം. ശ്വാസതടസം മുതൽ വയറുവേദന വരെപ്രമേഹരോഗികളിലെ ഹൃദയാഘാതം മൂർധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങൾ രോഗികൾ എപ്പോഴും തിരിച്ചറിയണമെന്നില്ല. നെഞ്ചുവേദന പലപ്പോഴും പൂർണമായി അനുഭവപ്പെടാത്ത ഹാർട്ടറ്റാക്കും (സയലന്റ് അറ്റാക്ക്) പ്രമേഹരോഗബാധിതർക്ക്…
Read Moreപ്രമേഹരോഗികളിലെ ദുഷ്കരമാകുന്ന ഹൃദ്രോഗ ചികിത്സ; പ്രമേഹരോഗിക്കൊപ്പമുണ്ടാവണം കുടുംബം
ഭൂമുഖത്ത് പ്രമേഹബാധിതരുടെ എണ്ണം ഭീതിദമാംവിധം വർധിക്കുകയാണ്. 1980-ൽ 108 ദശലക്ഷമായിരുന്നത് 2014 ആയപ്പോൾ 422 ദശലക്ഷമായി ഉയർന്നു. 18 വയസ് കഴിഞ്ഞവരിൽ 1980-ൽ 4.7 ശതമാനമായിരുന്ന പ്രമേഹബാധ 2014 ആയപ്പോൾ 8.5 ശതമാനമായി വർധിച്ചു. പ്രമേഹം മൂലം 2015-ൽ 1.6 ദശലക്ഷം പേരാണ് മരണപ്പെട്ടത്. പണക്കാരേക്കാളുപരി സാന്പത്തികമായി താഴേക്കിടയിലുള്ളവരെ കൂടുതലായി ബാധിക്കുന്ന ഒരു രോഗാതുരതയായി ഈ മഹാമാരി മാറുകയാണ്. പ്രമേഹത്തിലും മത്സരം!2015-ലെ കണക്കുപ്രകാരം ഇന്ത്യയിൽ 69.1 ദശലക്ഷം പേർക്ക് പ്രമേഹബാധയുണ്ട്. ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 9 ശതമാനംപേരും പ്രമേഹത്തിന്റെ പിടിയിലാണ്. അതായത് ഈ മഹാരോഗത്തിന്റെ ലോകതല സ്ഥാനമെന്ന ഖ്യാതിയും ഇന്ത്യക്ക്. ഇന്ത്യയിൽ 2010-ൽ 51 ദശലക്ഷമുണ്ടായിരുന്ന പ്രമേഹബാധിതർ 2030 ആകുന്പോൾ 58 ശതമാനമായി വർധിച്ച് 87 ദശലക്ഷമായി ഉയരും. നമ്മുടെ കൊച്ചുകേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമാണെന്നു പറഞ്ഞാൽ ഞെട്ടരുത്. ഇവിടെയുള്ള 20 ശതമാനം പേർക്കും ഈ…
Read Moreപെയ്തിറങ്ങുന്ന രോഗങ്ങൾ ; മഞ്ഞപ്പിത്തം, അതിസാരം…വ്യക്തിശുചിത്വം പ്രധാനം
മഞ്ഞപ്പിത്തംഹെപ്പറ്റൈറ്റിസ് എ വൈറസാണു മഞ്ഞപ്പിത്തത്തിനു കാരണം. മഴക്കാലത്തു രോഗസാധ്യത കൂടുതലാണ്. രോഗിയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണ സാധനങ്ങളിലൂടെയും രോഗം പകരാം. വേണ്ടത്ര വ്യക്തിശുചിത്വം പാലിക്കാതെ രോഗിയെ ശുശ്രൂഷിക്കുന്നതും രോഗസാധ്യത കൂട്ടും. ഛര്‍ദി, അതിസാരംബാക്ടീരിയയും വൈറസുമാണ് രോഗാണുക്കള്‍. മലിനമായ ജലം, മലിനജലം കലര്‍ന്ന ആഹാരസാധനങ്ങള്‍ എന്നിവയിലൂടെയാണു രോഗം പകരുന്നത്. ശരീരത്തില്‍ നിന്നു ജലാംശവും ലവണാംശവും നഷ്ടപ്പെടുന്നു. കുഞ്ഞുങ്ങളിലും പ്രായമായവരിലും ഇതു ഗുരുതരമാകുന്നു. പ്രതിരോധമാര്ഗങ്ങള്വീട്ടില്ത്തന്നെ ചെയ്യാവുന്ന പാനീയ ചികിത്സ രോഗലക്ഷണം കണ്ടുതുടങ്ങുന്ന ഉടന്‍ നല്‍കണം. 200 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ഒരു നുള്ള് കറിയുപ്പും ഒരു സ്പൂണ്‍ പഞ്ചസാരയും കലര്‍ത്തി ഇടവിട്ട് കൊടുക്കണം. ഒആര്‍എസ് പാക്കറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച പാനീയം, കഞ്ഞിവെള്ളം, കരിക്കിന് വെളളം തുടങ്ങിയ എല്ലാ പാനീയങ്ങളും നല്‍കാം. വൈറല്‍ പനിറൈനോ വൈറസ്, അഡിനോ വൈറസ്, ഇന്‍ഫ്ളൂവെന്‍സ വൈറസ് എന്നിവയാണ് രോഗാണു. പെട്ടെന്നു പിടിപെടുന്ന…
Read Moreപെയ്തിറങ്ങുന്ന രോഗങ്ങൾ; എലിപ്പനി, ടൈഫോയിഡ്, ഫംഗസ് രോഗങ്ങൾ
കോവിഡ് ഭീതിയിലാണ് എല്ലാവരും. അതോടൊപ്പം മഴക്കാലം കൂടി എത്തുകയാണ്. ഇപ്പോള്‍ മഴക്കാലം എന്നത് രോഗങ്ങളുടെ കാലം കൂടിയാണ്. എലിപ്പനിലെപ്റ്റോസ്പൈറ എന്ന രോഗാണുവാണ് എലിപ്പനിക്കു കാരണം. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രത്തിലൂടെയാണു രോഗാണുക്കള്‍ പുറത്തുവരുന്നത്. മലിനജലത്തില്‍ രോഗാണുക്കള്‍ സജീവമായി നിലനില്ക്കും. രോഗബാധിതരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന വെള്ളവുമായി നേരിട്ടു ബന്ധമുണ്ടാകുമ്പോഴോ രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുമ്പോഴോ സൂക്ഷ്മജീവികള്‍ മനുഷ്യശരീരത്തിനുള്ളില്‍ പ്രവേശിക്കാം. ശരീരത്തിലുള്ള മുറിവുകളിലൂടെയും കണ്ണ്, മൂക്ക്, വായ ഇവയുടെ കട്ടികുറഞ്ഞ ശ്ലേഷ്മചര്‍മത്തിലൂടെയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. ലക്ഷണങ്ങള്കടുത്ത പനി, കാല്, കൈ, നടുവ് എന്നിവിടങ്ങളിലെ പേശികളില്‍ ശക്തമായ വേദന, കണ്ണുകള്‍ക്കു ചുവപ്പ്, കണ്ണില്‍ നിന്നുള്ള രക്തസ്രാവം എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. പ്രതിരോധ മാര്ഗങ്ങള്പരിസര ശുചീകരണത്തിലൂടെയും എലി നശീകരണത്തിലൂടെയും രോഗം നിയന്ത്രിക്കാം. ടൈഫോയിഡ് സാല്‍മൊണല്ല ടൈഫിയാണ് രോഗാണു. ടൈഫോയിഡു രോഗിയുടെയും രോഗാണുവാഹകരുടെയും മലമൂത്രവിസര്‍ജനങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണ സാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്.…
Read Moreപുകവലിയും കാൻസറും
പുകവലിയും കാൻസറുംകാൻസറുകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന ജീനുകളുടെ നാശത്തിനു പുകവലി കാരണമാകുന്നു. * അതിജീവന സാധ്യത ഏറ്റവും കുറവുള്ള കാൻസറുകളിലൊന്നാണ് ശ്വാസകോശ അർബുദം. കാൻസർ മരണങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്നും. * സ്വനപേടകം, ഈസോഫേഗസ്, വായ, തൊണ്ട. ശ്വാസകോശങ്ങൾ, മൂത്രാശയം, പാൻക്രിയാസ്, വൃക്കകൾ, കരൾ, ആമാശയം, കുടൽ, സെർവിക്സ്, അണ്ഡാശയം, മൂക്ക്, സൈനസ് എന്നീ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾ * ചിലതരം രക്താർബുദങ്ങൾ കാൻസർ സൂചനകൾപുകവലിക്കാർക്ക് നിരവധി അപകട മുന്നറിയിപ്പുകൾ കിട്ടാറുണ്ട്. അപ്പോഴെങ്കിലും പുകവലി നിർത്തുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്താൽ അതിജീവനസാധ്യതയേറും. ഈസോഫാഗസ്, ആമാശയം* വിശപ്പില്ലായ്മ * ഭക്ഷണം ഇറക്കുന്നതിനു വിഷമം ഹെഡ് ആൻഡ് നെക്ക് കാൻസർ* കഴുത്തിൽ തടിപ്പുകൾ, മുഴകൾ ശ്വാസകോശ അർബുദം* വിട്ടുമാറാത്ത ചുമ, * നെഞ്ചുവേദന, * ശ്വാസംമുട്ടൽ,*ചുമയ്ക്കുന്പോൾ രക്തംവരിക, * ശബ്ദവ്യത്യാസം ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാവും. രോഗം…
Read Moreപ്രമേഹകാര്യങ്ങൾ(1) ; പ്രമേഹം സങ്കീർണമായാൽ
പഴഞ്ചൊല്ലിൽ പറയുന്നതുപോലെ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുകയാണ് എന്ന കാര്യം പ്രമേഹത്തിന്റെ കാര്യത്തിൽ പൂർണമായും ശരിയാണ്. പ്രമേഹം ഉണ്ടാകാനുള്ള സാധ്യതപോലും നേരത്തേ തിരിച്ചറിയുകയും അപ്പോൾതന്നെ ശരിയായ രീതിയിലുള്ള പ്രതിവിധികൾ സ്വീകരിക്കുകയും ചെയ്യുകയാണെങ്കിൽ പ്രമേഹത്തെ പൂർണമായും അകറ്റിനിർത്താൻ കഴിയും. ഒരുപാടു പേരിൽ മരുന്നുകൾ ഒഴിവാക്കാനും കഴിയും. ചികിത്സാനന്തര ദൂഷ്യഫലങ്ങളിൽനിന്നും മറ്റു സങ്കീർണതകളിൽനിന്നും മോചനം നേടാനും കഴിയും. അത്ര നിസാരമല്ല ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പ്രമേഹരോഗികളാകാൻ സാധ്യതയുള്ളവരുടെ എണ്ണവും കൂടുതലാണ്. ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മയാണ് ഈ ദുരന്തത്തിനു കാരണം. ഹൃദയധമനീ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, കാൻസർ എന്നിവ കൂടിവരുന്നതിനും കാരണം ഈ അറിവില്ലായ്മതന്നെ. ഇപ്പോഴും ജനങ്ങൾക്കു പ്രമേഹത്തിന്റെ ഗൗരവത്തെക്കുറിച്ചു വേണ്ടത്ര അറിവില്ല. പ്രമേഹത്തിന്റെ നേരിട്ടുള്ള ഫലമായി ആരും മരിക്കുന്നില്ലെന്നാണ് പലരും ഇപ്പോഴും വിശ്വസിക്കുന്നത്. പ്രമേഹം ഒരുപാടു സങ്കീർണതകൾക്കും ഗുരുതരാവസ്ഥകൾക്കും…
Read Moreകോവിഡിനൊപ്പം കരുതിയിരിക്കാം, മഴക്കാല രോഗങ്ങളെയും..! ഈ ശീലങ്ങള്‍ പിന്തുടരാം…
കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുമ്പോഴും മഴക്കാലമെത്തിയതോടെ പകര്‍ച്ച വ്യാധികളെയും കരുതിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു. കോവിഡ് ഭീതിക്കിടയിലും മറ്റു രോഗങ്ങളില്‍ നിന്നു പരമാവധി രക്ഷ നേടാന്‍ വ്യക്തിശുചിത്വം ഉൾപ്പെയുള്ള കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. മഴക്കാലത്ത് രോഗങ്ങള്‍ പൊതുവെ രണ്ടു വിധത്തിലാണ് കണ്ടുവരുന്നത്. ഒന്ന്, വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍. മറ്റൊന്ന് കാറ്റിലൂടെ പകരുന്നവ. മഴക്കാലത്ത് മുഖ്യമായി പേടിക്കേണ്ട രോഗങ്ങളാണ് വൈറല്‍ പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എച്ച്1എന്‍1, ചിക്കുന്‍ ഗുനിയ തുടങ്ങിയവ. വെള്ളം, വായു, കൊതുക്, രോഗകാരികളായ വൈറസ്, ബാക്ടീരിയ വാഹികളായ പ്രാണികള്‍ എന്നിവയിലൂടെയെല്ലാം രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂടുതലാണ്. മഴ കൂടുന്തോറും കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, എലിപ്പനി, മലമ്പനി തുടങ്ങിയവ വര്‍ധിക്കാനുള്ള സാഹചര്യവുമുണ്ടാകും. അതിനാല്‍ വീടിനു ചുറ്റും കൊതുകു വളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ആഹാരവും കുടിവെള്ളവും മലിനമാവുന്നതു…
Read Moreപ്രോസ്റ്റേറ്റ് രോഗങ്ങൾ ; പ്രോസ്റ്റേറ്റ് വീക്കത്തിനു പിന്നിൽ
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍ തന്നെ. പ്രോസ്റ്റേറ്റ് രോഗങ്ങള്‍ മൂലം കൂടുതല്‍ പുരുഷന്മാര് ബുദ്ധിമുട്ട് അനുഭവിക്കുന്നു.പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കം 40 വയസ്സ് കഴിഞ്ഞവരില്‍ വളരെ കൂടുതലായി കണ്ടുവരുന്നു. പ്രായം ആകുന്നതനുസരിച്ച് ശരീരത്തില്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരാം. സാധാരണ യാതൊരു കുഴപ്പവും ഇല്ലാത്ത പ്രോസ്റ്റേറ്റ് വീക്കത്തെ ബിനൈന്‍ പ്രോസ്റ്റേറ്റ് ഹൈപ്പര്‍ പ്ലാസിയ (B.P.H.) എന്നാണ് പറയുന്നത്. എന്നാല്‍ അണുബാധ മൂലവും, ക്യാന്‍സര്‍ മൂലവും പ്രോസ്റ്റേറ്റിന് വീക്കം ഉണ്ടാകാറുണ്ട്. മൂത്രം കെട്ടിക്കിടന്നാൽപ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ പെരുകുമ്പോഴാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കൂടുന്നത്. സാധാരണ പ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ വളര്‍ന്നു പെരുകിയാലും അതിനെ പൊതിഞ്ഞിരിക്കുന്ന കാപ്സ്യൂളിനു നല്ല കട്ടിയുള്ളതിനാല്‍ കോശങ്ങള്‍ അതിനുള്ളില്‍ തന്നെ തിങ്ങി ഞെരുങ്ങി ഇരിക്കും. പക്ഷേ, ഈ ഞെരുക്കം മൂലം പ്രോസ്റ്റേറ്റിനുള്ളിലൂടെ കടന്നുപോകുന്ന മൂത്രനാളി വല്ലാതെ ഞെരുങ്ങും. പ്രോസ്റ്റേറ്റ് കോശങ്ങള്‍ മൂത്രനാളിയെ ഞെരുക്കുമ്പോള്‍…
Read More