തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊതുകുകള്‍ പെരുകുന്നതു കാരണം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും മലിന ജലം കുടിവെള്ള സ്രോതസുകളില്‍ കലരുന്നതുവഴി വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും വര്‍ധിക്കാന്‍ കാരണമാകും. മലിനജല സമ്പര്‍ക്കത്തിലൂടെ ഉണ്ടാകുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. എന്താണ് എലിപ്പനി? ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. രോഗാണുവാഹകരയായ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍…
Read MoreCategory: Health
കോവിഡ് കാലം; പ്രമേഹ ബാധിതരുടെ ശ്രദ്ധയ്ക്ക്
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്. പകരാന്‍ സാധ്യതയില്ലാത്ത രോഗങ്ങളില്‍ (നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ്) ഏറ്റവും പ്രധാനവും നിയന്ത്രിക്കാന്‍ വളരെ വിഷമമുള്ളതുമാണ് പ്രമേഹം. പ്രമേഹ നിയന്ത്രണത്തിന് മരുന്നുകള്‍ക്കു പുറമേ ആഹാരരീതിയിലും വ്യായാമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ അത്യാവശ്യമാണ്. അങ്ങനെയുള്ള ഒരു ജീവിതശൈലീരോഗമായ പ്രമേഹത്തിന്റെ ഗതിയെയും ചികിത്സയെയും കോവിഡ് രോഗം പലവിധത്തില്‍ ബാധിക്കും. വ്യായാമം കുറയുന്നതു പ്രശ്നംകോവിഡിന്റെ ആദ്യ നാളുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പുറത്തു സ്ഥിരമായി വ്യായാമം ചെയ്തിരുന്ന പ്രമേഹരോഗികളെ അത് കാര്യമായി ബാധിച്ചു. വ്യായാമം കുറയ്ക്കുമ്പോള്‍ പ്രമേഹരോഗ നിയന്ത്രണം തകരാറിലാവുന്നത് സാധാരണമാണ്. അതുപോലെ വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന പ്രമേഹരോഗികള്‍ ഇടയ്ക്കിടയ്ക്ക് ചെറു പലഹാരങ്ങള്‍ കഴിക്കുന്നതും പ്രമേഹസാധ്യത കൂട്ടി. ജോലി സ്ഥലത്തേക്കുള്ള യാത്രയില്‍ അല്പം വ്യായാമം കിട്ടിയിരുന്ന പ്രമേഹരോഗികള്‍ക്ക് അതും നഷ്ടമായി. പ്രമേഹരോഗം മൂര്‍ച്ഛിക്കുന്നതിന് ഇതും കാരണമാകും. സാധ്യത കൂടുതൽപ്രമേഹ രോഗികള്‍ മറ്റുള്ളവരേക്കാള്‍ പ്രതിരോധശേഷി കുറഞ്ഞവരായതുകൊണ്ട്…
Read Moreകൊതുകുജന്യ രോഗങ്ങൾ ; കൊതുകുകടിച്ചാൽ വാതരോഗം വരുമോ?
ചിക്കുൻഗുനിയ, സിക്ക, ഡെങ്കിപ്പനി – ഈ മൂന്നു രോഗങ്ങളും പരത്തുന്നത് ഈഡിസ് ഈജിപ്തി എന്ന കൊതുക് ഇനമാണ്. 1. ചിക്കുൻഗുനിയയുടെ ലക്ഷണങ്ങളും അടയാളങ്ങളും?രോഗവാഹിയായ കൊതുകിന്റെ കടിയേറ്റ ശേഷം ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. പനി, തലവേദന, പേശീവേദന, തടിപ്പ്, ശക്തമായ സന്ധിവേദന എന്നിവയാണു ലക്ഷണങ്ങൾ. പെട്ടെന്നു കാണപ്പെടുന്ന തീവ്രമായ ഈയവസ്ഥ ഏഴുമുതൽ പത്തുദിവസം വരെ നീണ്ടുനിൽക്കാം. അതിനുശേഷം ഭൂരിഭാഗം പേരിലും അവസ്ഥ മെച്ചപ്പെടും. രോഗത്തിന്റെ തീവ്രഘട്ടത്തിൽ എല്ലാ രോഗികൾക്കും സന്ധിവേദനയുണ്ടാകും. ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള അനുരൂപമായ ചെറുതും വലുതുമായ സന്ധികളെയാണ് ബാധിക്കുന്നത്. 80 ശതമാനത്തോളം രോഗികളിലും ശരീരത്തിലെ പേശികളെയും ശരീരഭാഗങ്ങളെയും അവയവങ്ങളെയും അസ്ഥികളെയും ബാധിക്കുകയും ഇത് മൂന്നുമാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യാവുന്നതാണ്. 2. ചിക്കുൻഗുനിയ വിട്ടുമാറാത്ത സന്ധിവാതത്തിന് കാരണമാകുന്നുണ്ടോ?ഗുരുതരമായ ചിക്കുൻഗുനിയ ആമവാതത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. സന്ധികളിലെ വേദന ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കും. വളരെ കുറച്ചുപേരിൽ (അഞ്ചുമുതൽ പത്തുശതമാനംവരെ)…
Read Moreമുട്ടുവേദനയ്ക്കു സ്വയംചികിത്സ പരിഹാരമോ?
ഏകദേശം പതിനഞ്ച് കോടി ജനങ്ങളാണ് ഇന്ത്യയിൽ കാൽമുട്ടുകളിൽ നീർക്കെട്ടും വേദനയും അതോടനുബന്ധിച്ചുള്ള ദുരിതങ്ങളും അനുഭവിക്കുന്നത്. ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ നാലാം സ്ഥാനത്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന പേരിൽ അറിയപ്പെടുന്ന സന്ധിവാതരോഗത്തിന്റെ ഭാഗംകൂടിയായ കാൽമുട്ടുവേദന. വില്ലൻ പ്രായമോ?കാൽമുട്ടുകളുടെ പ്രവർത്തനം ഒരുപാടു കൂടുതലാകുന്നത് ഈ രോഗം വരുന്നതിന് ഒരു പ്രധാന കാരണമാണ്. കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാൽമുട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇതിന്റെ കാരണങ്ങൾ. പ്രായം കൂടുന്നതിന്റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്നത് വേറൊരു പ്രധാന കാരണമാണ്. കാൽസ്യം കുറയുന്നതു പ്രശ്നമാണോ?ശരിയായ രീതിയിലുള്ള രോഗനിർണയവും…
Read Moreമൂത്രാശയക്കല്ലുകൾ ; വെള്ളം കുടിച്ചാൽ പോകുന്നതു മുതൽ അതിവേദനയാകുന്ന കല്ലുകൾ വരെ
മൂത്രാശയക്കല്ലുകൾ ഉണ്ടാകുന്നതിനു കാരണങ്ങൾ പലതാണ്. കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയുന്നതുകൊണ്ടും വിയർപ്പിലൂടെ വെള്ളം ധാരാളം പുറത്തുപോയി തീരുന്നതു കൊണ്ടും മൂത്രം കൊഴുത്ത് കട്ടികൂടി കല്ലുണ്ടാകാനുള്ള സാധ്യത കൂടുന്നു. വേനൽക്കാലത്തു കല്ലുണ്ടാ കാനുള്ള സാധ്യതയേറും. രോഗാണുബാധ കൊണ്ടുണ്ടാകുന്ന കല്ലുകളുമുണ്ട്. വൃക്കയുടെ നീർക്കെട്ടും പഴുപ്പും കൊണ്ട് വൃക്കയുടെ പ്രവർത്തനം താറുമാറായാൽ കല്ലുരൂപപ്പെടാം. വേനൽക്കാലത്തു കല്ലുണ്ടാകാനുള്ള സാധ്യതയേറും. രോഗാണുക്കളും പ്രശ്നക്കാർ!ചിലരിൽ മൂത്രദ്വാരത്തിലൂടെ രോഗാണുക്കൾ പ്രവേശിച്ചും തകരാറുണ്ടാവാം.ചില ആന്തരിക തകരാറുകൾ കൊണ്ട് കാൽസ്യം, ഓക്സലേറ്റ്, യൂറേറ്റ്, സിസ്റ്റൈൻ, ക്സാന്തേൻ, ഫോസ്ഫേറ്റ് എന്നിങ്ങനെയുള്ള രാസപദാർത്ഥങ്ങൾ മൂത്രത്തിൽ കൂടുന്പൊഴും കല്ലുവരാനുള്ള സാധ്യത കൂടുന്നു. അടിസ്ഥാന പ്രശ്നം നിങ്ങളുടെ ശരീരത്തിന്റേതാണ്. പാരന്പര്യ ഘടകങ്ങളും, ജീവിത സാഹചര്യങ്ങളും ശീലങ്ങളും ഇതിനു വേഗം കൂട്ടുന്നുവെന്നു മാത്രം. പാരാതൈറോയിഡ് ഗ്രന്ഥിയുടെ മുഴകൾ മൂലം അമിത പ്രവർത്തനം കൊണ്ട് ശരീരത്തിൽ കാൽസ്യം ഓക്സലേറ്റ് അധികമാവാം. അത്തരം അവസ്ഥകളിൽ ശസ്ത്രക്രിയയാണ് ഒരു പരിഹാരം.കല്ലുകൾ പല…
Read Moreമൂത്രാശയക്കല്ലുകൾ; കല്ലുള്ളവർക്കു കാൽസ്യം ഗുളിക പ്രശ്നമാകുമോ?
മൂത്രാശയക്കല്ലുകൾക്കുള്ള പരിഹാരത്തെക്കുറിച്ചു ചില കാര്യങ്ങൾ. ശരീരത്തിന്റെ തകരാറു മാറ്റണം അല്ലെങ്കിൽ വീണ്ടും വീണ്ടും കല്ലുകൾ വരും. ശീലങ്ങൾ മാറ്റണം. വെള്ളം ധാരാളം കുടിക്കണം, അവസരം കിട്ടുന്പോഴെല്ലാം മൂത്രമൊഴിക്കണം. ഭക്ഷണ പാനീയങ്ങളിൽ ശ്രദ്ധ വേണം. വെള്ളം ധാരാളം കുടിക്കണംപ്രകൃതിദത്തമല്ലാത്ത അമിത നിറത്തിലുള്ളതും രുചിയിലുള്ളതുമായ കോള പാനീയങ്ങൾ പോലുള്ളവ ശരീരത്തിനു ദഹിപ്പിക്കാനാവില്ല. പക്ഷേ, അതു വലിച്ചെടുക്കപ്പെടും. പിന്നെ ശരീരം അതു കഷ്ടപ്പെട്ട് അരിച്ചെടുത്ത് പുറത്തുകളയും. അതു കഴുകി പുറത്തുകളയാൻ തന്നെ ധാരാളം വെള്ളം കുടിച്ചിരിക്കണം. ഒരു മുറിയിലെ അഴുക്കു കഴുകി വൃത്തിയാക്കുവാൻ ഒരുകപ്പു വെള്ളം മാത്രം കിട്ടിയാൽ നമുക്കെന്തു ചെയ്യാനാകും? അതുതന്നെയാണു മൂത്രാശയ വ്യവസ്ഥയിലും സംഭവിക്കുക. കൊഴുത്ത മലിനജലം ഒഴുകുന്പോൾ കുഴലുകളും ഓവുചാലുകളും മാലിന്യമടിഞ്ഞ് അടയുന്ന പോലെ ഇതിനെ മനസിലാക്കിയാൽ, ധാരാളം വെള്ളം കുടിക്കണം എന്നു പറയുന്നതിന്റെ യുക്തി മനസ്സിലാവും. അധികമാകരുത് ഒന്നും…ചില ഭക്ഷണങ്ങളുടെ അമിതോപയോഗം രോഗം കൂട്ടാം. അധികമായാലെ…
Read Moreആഹാരശീലങ്ങളും ആസ്ത്മയും
ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരവുമായി യോജിക്കാത്തതും ആസ്ത്്മയ്ക്ക് കാരണമാകാം. അതിനാൽ ആസ്ത്്മ രോഗികൾ ആഹാരശീലങ്ങളിൽ നല്ല ചിട്ടകൾ പാലിക്കണം. അലർജിയുണ്ടാക്കുന്ന ഭക്ഷണംഒരാൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണം മറ്റൊരാളിൽ ഒരുപ്രശ്നവും സൃഷ്ടിക്കുന്നില്ല. അതിനാൽ ചില ഭക്ഷണങ്ങളെ പൊതുവായി ആസ്ത്്മ രോഗികൾ ഒഴിവാക്കണം എന്ന് പറയാനാവില്ല. ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരത്തിൽ പിടിക്കാത്തതും ആസ്ത്്മയിലേക്ക് നയിച്ചേക്കാം. പാൽ, മുട്ട, ഗോതന്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീൻസ് മുതലായ ഭക്ഷണങ്ങളാണ് സാധാരണ അലർജി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകൾപഴങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണരീതി കുട്ടികളുടെ ശ്വാസ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മീനിൽ അടങ്ങിയഒമേഗ – 3 ഫാറ്റി ആസിഡാണ് ആസ്ത്്മ സാധ്യത കുറയ്ക്കുന്നത്. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും ഓക്സിജനില്ലാത്ത റാഡിക്കിളുകൾ ഉണ്ടാക്കുന്നതു തടയുകയും ബാക്ടീരിയകളുടെയും വൈറസുകളുടെയും പ്രവർത്തനത്തെ തടഞ്ഞുനിർത്തി രോഗപ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു.…
Read Moreആസ്ത്മയും അലർജിയും തമ്മിൽ
നമ്മുടെ ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് ആസ്ത്്മ എന്നു വിളിക്കുന്നത്. ശ്വാസനാളത്തിലുണ്ടാകുന്ന ചുരുങ്ങൽ, ശ്വാസകോശങ്ങളിൽ തടസം സൃഷ്ടിക്കുന്നു. ശ്വാസനാളിയിലുണ്ടാകുന്ന നീർവീക്കവും അതോടൊപ്പം ശ്വാസനാളിയിലെ നേർത്ത കോശങ്ങൾ പെട്ടെന്ന് സങ്കോചിക്കുന്നതുമാണ് ശ്വാസതടസത്തിനു കാരണം. അലർജിയാണു വില്ലൻശ്വാസനാളത്തിലുണ്ടാകുന്ന അലർജിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. ജന്മനാ തന്നെ അലർജി വരാൻ സാധ്യതയുള്ള അറ്റോപിക്ക് വ്യക്തികളുടെ ശരീരത്തിൽ ഐജിഇ എന്ന ആന്റിബോഡി ക്രമാതീതമായി വർധിക്കും. ഈ ആന്റിബോഡി പിന്നീട് അലർജി ഉണ്ടാക്കുന്ന വസ്തുക്കളായ അലർജനുമായി ചേർന്ന് ഉണ്ടാകുന്ന രാസപ്രക്രിയയുടെ ഫലമായി അലർജിക്ക് പ്രേരകമായ രാസവസ്തുക്കൾ പുറത്തേക്ക് വരാൻ ഇടയാക്കുന്നു. നമ്മുടെ രാജ്യത്തെ 30-40 ശതമാനത്തിനിടയിലുള്ള ആളുകൾ അറ്റോപിക് വിഭാഗത്തിൽ പെടും. ഇവരിൽ അലർജി സംബന്ധമായി പല രീതിയിലുള്ള കാരണങ്ങൾ കണ്ടെത്താം. ചിലർക്ക് കണ്ണിലുള്ള അലർജിയാണ് പ്രശ്നം. ചിലർക്ക് സൈനസൈറ്റിസ് ആണെങ്കിൽ മറ്റു ചിലർക്ക് തൊലിപ്പുറത്തുള്ള…
Read Moreഎല്ലുകളുടെ ആരോഗ്യത്തിന്…
ചെറുപ്പത്തിൽ എല്ലുകൾക്കുളള കരുത്ത് മധ്യവയസിൽ കുറഞ്ഞുവരുന്നു. പ്രത്യേകിച്ചും ആർത്തവവിരാമം വന്ന സ്ത്രീകളിൽ എല്ലുകളുടെ കട്ടി കുറയുന്നു. ദുർബലമാകുന്നു. പൊട്ടലിനും ഒടിവിനുമുളള സാധ്യതയേറുന്നു. പ്രതിരോധമാകുന്നത് എല്ലുകളെ ബലപ്പെടുത്താൻ സഹായകമായ ഭക്ഷണക്രമം. കാൽസ്യമുണ്ട് അടുക്കളയിൽ! കൊഴുപ്പു നീക്കിയ പാൽ, തൈര് തുടങ്ങിയ പാലുത്പന്നങ്ങൾ, സോയാബീൻ ഉത്പന്നങ്ങൾ, വെണ്ടയ്ക്ക, ബീൻസ്, ബദാം പരിപ്പ്, മത്തി, ഇരുണ്ട പച്ച നിറമുളള ഇലക്കറികൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ കാൽസ്യം സന്പന്നം. * ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം.അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും. * 50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. കാൽസ്യമാണ് എല്ലുകൾക്കു ഗുണമുളള പാലിലെ മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെ തന്നെ. പക്ഷേ, കൊഴുപ്പു നീക്കിഉപയോഗിക്കണം. * മത്തി, നെത്തോലി തുടങ്ങിയ ചെറു മുളളുളള മീനുകൾ കാൽസ്യം സന്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം. *…
Read Moreഏതു ടൈപ്പ് ബ്രഷ് ഉപയോഗിക്കണം? പേസ്റ്റ് എടുക്കുന്നിനു മുൻപ് ബ്രഷ് നനയ്ക്കാമോ?
നിത്യോപയോഗ സാധനങ്ങളിൽ പ്രധാനപ്പെട്ടതാണ് ടൂത്ത് ബ്രഷ്. ഏതു തരത്തിലുള്ള ബ്രഷാണ് ഉപയോഗിക്കേണ്ടതെന്ന് പലർക്കും അറിയില്ല. നിറവും രൂപവും പരസ്യവുമാണ് ബ്രഷ് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി പലരും എടുക്കുന്നത്. അതിനപ്പുറം ചില കാര്യങ്ങൾക്കു പരിഗണന നൽകണം. * സോഫ്റ്റ് ബ്രിസിൽസുള്ളതാണ് മോണയ്ക്കുംപല്ലുകൾക്കും നല്ലത് * ബ്രഷിന്റെ തലഭാഗം വായ്ക്കുള്ളിലെ അവസാനത്തെ പല്ലിൽ വരെ എത്തുന്ന തരത്തിൽ ഉള്ളത് ആയിരിക്കണം. * പരമാവധി മൂന്നുമാസത്തിൽ കൂടുതൽ ഒരു ബ്രഷ്ഉപയോഗിക്കാതിരിക്കുക. കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ പാരിതോഷികമായി ബ്രഷ് നൽകുന്നത് ബ്രഷിംഗ് ശീലം വളർത്താൻ സഹായകം. * കൂടുതൽ ടൂത്ത് പേസ്റ്റ് ബ്രഷിൽ തേച്ച് പല്ലു തേക്കുന്പോൾ പെട്ടെന്ന് വായ്ക്കുള്ളിൽ പത നിറയുന്നതിനാൽ കൂടുതൽ പ്രാവശ്യം തുപ്പേണ്ടതായി വരുന്നു. ഇത് ബ്രഷിംഗ് സമയം കുറയ്ക്കുവാൻ കാരണമാകും. ആവശ്യത്തിന് വളരെ കുറച്ചുമാത്രം പേസ്റ്റ് ഉപയോഗിക്കുക. * ബ്രഷ് ചെയ്യുന്നതിനു മുൻപോ ബ്രഷിൽ പേസ്റ്റ് എടുക്കുന്നിനു മുൻപോ…
Read More