കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും സമയമാണ് ഗര്‍ഭകാലം. എന്നാല്‍ കോവിഡ് മഹാമാരി പലരുടെയും ഗര്‍ഭകാലത്തെ ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കാലമായി മാറ്റിയിരിക്കുന്നു. കോവിഡിന്റെ ഒന്നാം തരംഗത്തെക്കാളേറെ രണ്ടാം തരംഗം ഗര്‍ഭിണികളെ കൂടുതല്‍ ഭയപ്പെടുത്തുന്നതായി കാണാം. തങ്ങളുടെയോ പങ്കാളിയുടെയോ ജോലിയും വരുമാനവും നഷ്ടപ്പെടുന്നതും കുറയുന്നതുമെല്ലാം ആശങ്കയ്ക്ക് ആക്കം കൂട്ടു ന്ന ഘടകങ്ങളാണ്. എന്നാല്‍, അമിതമായ ഭയവും ഉത്കണ്ഠയും ഗര്‍ഭകാലത്ത് നല്ലതല്ല. അനാവശ്യമായ ഭീതി മാറ്റിവച്ച് ശ്രദ്ധയും കരുതലുമായി മുന്നോട്ടു പോവുകയാണ് ഈ മഹാമാരിക്കാലത്ത് ഗര്‍ഭിണികള്‍ ചെയ്യേണ്ടത്. ഒന്നാമത്തെ തരംഗത്തിലും രണ്ടാമത്തെ തരംഗത്തിലും ഗര്‍ഭിണികള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും ഗര്‍ഭിണിയോ ഗര്‍ഭസ്ഥ ശിശുവോ കോവിഡ്മൂലം മരിച്ച സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കോവിഡിന്റെ മറ്റെല്ലാ മേഖലകളെയും പോലെ ഇക്കാര്യത്തിലും ശാസ്ത്രീയമായ തുടര്‍പഠനങ്ങളുടെ അടിസ്ഥാനത്തിലെ ആധികാരികമായ വിവരങ്ങള്‍ ലഭ്യമാകൂ. ഗര്‍ഭം ഒരു രോഗമല്ലകോവിഡ് കാലത്ത് അടിവരയിട്ടു പറയേണ്ട കാര്യമാണ് ഗര്‍ഭാവസ്ഥ രോഗമല്ല എന്നത്. ഗര്‍ഭിണി രോഗിയുമല്ല. ഗര്‍ഭം അനുബന്ധരോഗങ്ങളില്‍ (കോ…
Read MoreCategory: Health
പല്ലുകൾ സ്ഥാനംമാറുന്നതിനു പരിഹാരമുണ്ടോ?
കിളിർത്തുവരുന്ന മുൻനിരപ്പല്ലുകൾ, പാൽപ്പല്ലിലെ കോന്പല്ലുകളുടെ വേരിന്റെ തേയ്മാനത്തിനു കാരണമാകാറുണ്ട് (ഭാഗികമായോ മൊത്തമായോ). ഇതു പല്ലുകൾ താത്കാലികമായി തിങ്ങിവരാൻ ഇടയാക്കാറുണ്ട്. ഇതുകാരണം പാൽപ്പല്ലിലെ കോന്പല്ലുകൾ നേരത്തെ കൊഴിഞ്ഞുപോവുകയും ഏതെങ്കിലും ഒരു ഭാഗത്തേക്കു പല്ലുകൾ നീങ്ങുകയുംചെയ്യുന്നു. രണ്ടു കോന്പല്ലുകളും നഷ്ടമാകുന്ന കേസുകളിൽ മുൻനിരപ്പല്ലുകൾ പുറകിലേക്കു തള്ളിനിൽക്കുകയും ആർച്ചിന്റെ വിസ്തൃതി കുറയുകയും പല്ലുകൾ തിങ്ങിനിൽക്കുകയും ചെയ്യുന്നു. പത്തു ശതമാനം ആളുകളിൽ മുൻനിരപ്പല്ലുകളിൽ നിരതെറ്റി പുറകിലേക്കു കിളിർക്കാറുണ്ട്. അസാധാരണ മാതൃകയിൽ കാണപ്പെടുന്ന വേരിന്റെ തേയ്മാനമാണ് ഇതിനു പലപ്പോഴും കാരണം. താഴത്തെ മുൻനിരപ്പല്ലിന്റെ ടൂത്ത് ബഡുകൾ നിരയിൽനിന്നു പുറകിലായി രൂപപ്പെടുകയും അവയ്ക്കു മുന്പിലോട്ടു കിളിർത്തുവരാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നതിന് ഇതു കാരണമാകാം. ചികിത്സ 1. ശരിയായ സ്ഥാനത്തേക്ക് പല്ലുകൾ കിളിർപ്പിക്കുക. 2. ഈ പല്ലുകൾ നിരചേർന്നു വന്നില്ലെങ്കിൽ പല്ലിൽ കന്പിയിടുന്ന ചികിത്സാരീതിയും ഉൾപ്പെടുത്തേണ്ടതാണ്. അണപ്പല്ലുകൾ സ്ഥാനം മാറുന്പോൾചെറിയ രീതിയിൽ വേരിന്റെ തേയ്മാനം (<1 mm…
Read Moreകോവിഡ് വന്നുപോട്ടെ, ഒരു ജലദോഷവും പനിയുമല്ലെ എന്നൊക്കെ പറയുന്നവരുണ്ട്… പക്ഷേ..! പിടിവിടാതെ കോവിഡാനന്തര രോഗങ്ങള്‍…
കോവിഡ് വന്നുപോട്ടെ, ഒരു ജലദോഷവും പനിയുമല്ലെ എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ, വന്നു പോകുന്നതിനൊപ്പം ചിലതൊക്കെ ശരീരത്തിലും ജീവിതത്തിലും അവശേഷിപ്പിച്ചിട്ടേ അതു പോകു. ഇപ്പോള്‍ നടക്കുന്ന പല പഠനങ്ങളും വെളിപ്പെടുത്തുന്നത് ഇതാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സിംഗപ്പൂരില്‍ ആരോഗ്യമേഖലയില്‍ നടന്ന പഠനം. അടുത്തിടെ അമ്പതു വയസിനു താഴെയുള്ള പുരുഷന്മാരില് നടത്തിയ പഠനത്തില്‍ 18 പേര്‍ക്കാണ് സ്ട്രോക്ക് കണ്ടെത്തിയത്. ഈ പ്രായത്തിലുള്ളവരില്‍ സ്ട്രോക്ക് വര്‍ധിക്കുന്നതിലെ അസ്വഭാവികത മനസിലാക്കി ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ഇതിന്റെ കാരണം കണ്ടെത്തി. കോവിഡ് ഭേദമായി വൈറസ് അപ്രത്യക്ഷമായവരിലാണ് സ്ട്രോക്ക് വന്നത്. പെട്ടെന്നുള്ള മരണം, ഹാര്‍ട്ട് അറ്റാക്ക്, രക്തം കട്ടപിടിക്കല്‍, വിട്ടുമാറാത്ത ചുമയും ശ്വാസം മുട്ടലും എന്നിങ്ങനെ കൊറോണ വൈറസ് അപ്രത്യക്ഷമായിട്ടും വിട്ടുമാറാതെ രോഗങ്ങളാണ് പലര്‍ക്കും. ഇത് ഗുരുതരമായ ലക്ഷണങ്ങളോടെ വൈറസ് ബാധിച്ചവരെയാണെന്നു കരുതേണ്ട. ചെറിയ ലക്ഷണങ്ങള്‍ വന്ന് ആശുപത്രിയില്‍ പോകാതെ രോഗം ഭേദമായവര്‍ക്കും സ്ഥിതി ഇതുതന്നെയായിരുന്നു. വൈറസ്ബാധ…
Read Moreഅണപ്പല്ലുകളും കോന്പല്ലുകളും സ്ഥാനം മാറിവരുമ്പോൾ
ഒരു പല്ല് വായിൽ കിളിർത്തുവരുന്പോൾ അത് ഒരു പ്രത്യേക പാത അല്ലെങ്കിൽ രീതി പിന്തുടരുന്നു. പല്ലുകൾ അതിന്റെ യഥാസ്ഥാനത്ത നിന്നു വ്യതിചലിച്ച് മറ്റു സ്ഥാനങ്ങളിൽ വരുന്പോൾ ചെറുതും വലുതുമായ നിരതെറ്റലുകളുണ്ടാകുന്നു. അതു മുഖത്തിന്റെ വളർച്ചയെയും രൂപത്തെയും സ്വാധീനിക്കുകയും ചെയ്യുന്നു. ഈ വ്യതിചലനം ഏതു പല്ലുകൾക്കും വരാമെങ്കിലും മിക്കപ്പോഴും കൂടുതലായി കണ്ടുവരുന്നത് മുകളിലെ ആദ്യ അണപ്പല്ലുകളിലും കോന്പല്ലുകളിലും താഴെയുള്ള മുൻനിര പല്ലുകളിലുമാണ്. മുച്ചുണ്ട് ഉള്ളവരിലും ഇവ പൊതുവായി കാണാറുണ്ട്. മുൻനിര പല്ലുകൾ സ്ഥാനം മാറിവരുന്നത് മിക്കപ്പോഴും സൂപ്പർന്യൂമററി പല്ലുകളുടെ സാന്നിധ്യം മൂലമാണ്. താഴത്തെ താടിയെല്ലിൽ പൊതുവേ മുൻനിര പല്ലുകളാണ് സ്ഥാനം മാറി വരാറുള്ളത്. കാരണങ്ങൾ പലത്പല്ലുകൾ സ്ഥാനം തെറ്റിവരുന്നത് പലവിധ കാരണങ്ങൾ കൊണ്ടാണ്. ഈ കാരണങ്ങൾ കണ്ടുപിടിച്ച് അവയെ ഉന്മൂലനം ചെയ്യുകയാണ് ഇതിനുള്ള ശരിയായ ചികിത്സ. അപകടം, അണുബാധ, സിസ്റ്റ്, സൂപ്പർ ന്യൂമററി പല്ലുകൾ, തിങ്ങിനിൽക്കുന്ന പല്ലുകൾ, പല്ലിന്റെ…
Read Moreസന്ധിവാതത്തിനു ഹോമിയോചികിത്സ
സന്ധികളില്‍ ഉണ്ടാകുന്ന നീര്‍വീക്കമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവീക്കം. സങ്കീര്‍ണമായതും അല്ലാത്തതുമായ നൂറിലധികം രോഗങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. പലതരം സന്ധിവാതരോഗങ്ങള്‍ കണ്ടുവരുന്നു. ഇതില്‍ പ്രധാനപ്പെട്ടത്: സന്ധി തേയ്മാനം, രക്തവാതം, ആമവാതം, ഗൗട്ട്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, വാസ്കുലൈറ്റിസ്, റിയാക്ടീവ് ആര്‍ത്രൈറ്റിസ്,ആങ്കിലോസിങ് സ്പോണ്ടിലോസിസ്. റുമാറ്റിക് ഫീവര്‍ എന്ന വാതപ്പനികുട്ടികളെ ബാധിക്കുന്ന റുമാറ്റിക് ഫീവര്‍ എന്ന വാതപ്പനി വളരെ ഗുരുതരമായ അസുഖമാണ്. ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ അത് ഹൃദയ വാല്‍വുകളെ തകരാറിലാക്കാം. സ്ട്രെപ്റ്റോ കോക്കസ് എന്ന ബാക്ടീരിയയാണ് റുമാറ്റിക് ഫീവറിന് കാരണമാകുന്നത്. ശരീരത്തിലെ പ്രധാന സന്ധികളില്‍ വീക്കവും പനിയും ഉണ്ടാക്കുന്നു. റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന ആമവാതം ഹൃദയം, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളെ ബാധിക്കും. സ്പോണ്ടിലോസിസ് രോഗം കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ നട്ടെല്ലിലെ കശേരുക്കള് ഉറച്ചുപോകുന്നതിനാല് ചലിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും. രോഗിക്ക് നില്ക്കാന്പോലും പറ്റില്ല. പ്രതിരോധം തകരാറിലാകുന്പോൾപല രോഗങ്ങളും നമ്മുടെ ശരീര പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകൊണ്ടാണ്.…
Read Moreആണിരോഗത്തിനു പരിഹാരമെന്ത്?
ആണിരോഗത്തിനു പരിഹാരമെന്ത്?‘മീശമാധവൻ’ എന്ന സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർക്കുന്നുണ്ടാവും. ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണ് ആണിരോഗമെന്നു പറയാറുള്ളത്. അരിന്പാറയും ആണിയും തിരിച്ചറിയാമോ? ആണിരോഗം പൊതുവേ രണ്ടുതരം – കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle). കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ. കാൽവിരലിന്റെ അഗ്രത്തിൽ വരുന്നത് (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma…
Read Moreപ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. ഇതൊക്കെ പ്രമേഹകാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ…
Read Moreഹൃദ്രോഗസാധ്യത നേരത്തേ കണ്ടെത്താം; അമിത രക്തസമ്മർദംവില്ലനാകുമ്പോൾ…
ഓരോ വ്യക്തിയിലെയും ഹൃദ്രോഗ അപകടസാധ്യത അടിസ്ഥാനപരമായി വിലയിരുത്താൻ നിർദേശിക്കപ്പെട്ടിട്ടുള്ള മാർഗരേഖകളിൽ എല്ലാംതന്നെ പ്രായം, ലിംഗം, പ്രഷർ, പുകവലി, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ പല നൂതന ആപത്ഘടകങ്ങളും പുതുതായി കണ്ടെത്തിയിട്ടുണ്ട്. സി. റിയാക്റ്റീവ് പ്രോട്ടീൻ, പാരന്പര്യ പ്രവണത, മനോസംഘർഷം, ഹീമോഗ്ലോബിൻ എ 1 സി ഇവയെല്ലാം ഓരോ തരത്തിൽ ഹൃദ്യോഗസാധതയെ ഉദ്ദീപിപ്പിക്കുന്നു. പാരന്പര്യപ്രവണത നിയന്ത്രണാതീതം അപകട ഘടകങ്ങളുടെ പ്രസക്തി വിലയിരുത്താൻ ആദ്യമായി സംവിധാനം ചെയ്യപ്പെട്ട പഠനം ‘ഫ്രാമിങ്ങാം ഹാർട്ട് സ്റ്റഡി’യാണ്. 1948-ലാണ് ഈ പഠനമാരംഭിച്ചത്. 52 രാജ്യങ്ങളിൽനിന്നായി 27,000 ആൾക്കാരെ ഉൾപ്പെടുത്തി നടത്തിയ അതിബൃഹത്തായ മറ്റൊരു പഠനത്തിൽ (ഇന്റർഹാർട്ട്) ഒൻപത് ആപത്ഘടകങ്ങളുടെ (പുകവലി, രക്താതിമർദം, പ്രമേഹം, ദുർമേദസ്, വ്യായമക്കുറവ്, ഭക്ഷണശൈലി, കൊളസ്ട്രോൾ, മദ്യം, സ്ട്രെസ്) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗമുണ്ടാക്കാൻ ഹേതുവാകുന്നുവെന്നു തെളിഞ്ഞു. ആപത്ഘടകങ്ങളിൽ ഏറ്റവും ശക്തമായ പാരന്പര്യപ്രവണത നിയന്ത്രണാതീതമായി നിലകൊള്ളുന്നു. മറ്റ് ആപത്ഘടകങ്ങളെ…
Read Moreഹൃദയാരോഗ്യം: കോവിഡ് കാലത്ത് ഹാർട്ട് അറ്റാക്ക് കുറഞ്ഞോ?
ഹൃദ്രോഗമുണ്ടെന്ന് രോഗനിർണയം ചെയ്യപ്പെട്ടവരിലും ഹൃദ്രോഗസാധ്യതയുള്ളവരിലും കോവിഡ്-19ന്റെ ആക്രമണം പുതുതായി ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതിനു കാരണമായി. അതിനുപിന്നിൽ രണ്ടു കാരണങ്ങളാണു പ്രേരകമായത്. ഒന്ന് – കൊറോണ ബാധിതരിൽ ഹൃദയധമനിയിലുണ്ടായിരുന്ന കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) അസ്ഥിരമായി അഥവാ ഉറപ്പില്ലാതായി. തത്ഫലമായി പ്ലാക്ക് പൊട്ടി അവിടെ രക്തക്കട്ടയുണ്ടായി ഹൃദയാഘാതത്തിനു കാരണമായി. രണ്ട് – വൈറസ് ബാധയോടനുബന്ധിച്ച് ഉണ്ടായ പനിയും ശ്വാസതടസവുംമൂലം രക്തത്തിലുണ്ടായ പ്രാണവായുവിന്റെ അപര്യാപ്ത പരിഹരിക്കാനായി ഹൃദയപ്രവർത്തനം ത്വരിതഗതിയിലായി. ഈ അമിതഭാരം ഹൃദയത്തിനു കടുത്ത ആഘാതമുണ്ടാക്കി. ഈ അവസരത്തിൽ ഹൃദയകോശങ്ങൾ ചത്തൊടുങ്ങി ട്രോപോണ്ടിൻ എന്ന സൂചകം രക്തത്തിൽ വർധിച്ചു. ഹാർട്ടറ്റാക്ക് ഉണ്ടായ ഈ രണ്ടവസ്ഥകളിലും വൈറസ് ബാധയുടെ ഭാരവുംകൂടി ആയപ്പോൾ രോഗികൾ കൂടുതലായി മരണപ്പെട്ടു. പുതുതായി ഹൃദയാഘാതം ഉണ്ടായ എട്ടു ശതമാനം ആളുകളിൽ മാരകമായ ഹൃദയസ്പന്ദന വൈകല്യങ്ങൾ പ്രകടമായി. പൊതുവേ പറഞ്ഞാൽ ഹാർട്ടറ്റാക്കുണ്ടായ കോവിഡ്-19 രോഗികളുടെ മരണനിരക്ക് 10 -12 ശതമാനമായി വർധിച്ചു. കോവിഡ്…
Read Moreഹൃദയാരോഗ്യം – ഹൃദ്രോഗസാധ്യത, നേരത്തേ കണ്ടെത്താം; പ്രതിരോധിക്കാം
ഫിൻലൻഡിൽ നടന്ന ബൃഹത്തായ ഒരു പഠനത്തിൽ ഹൃദ്രോഗാനന്തര മരണസംഖ്യ 76 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചത് അപകടഘടകങ്ങളുടെ സമയോചിതമായ നിയന്ത്രണംകൊണ്ടു മാത്രമാണെന്നു കണ്ടെത്തി. ഇതിൽനിന്ന് ഒരു വസ്തുത സുവിദിതമാണ്. എത്രയൊക്കെ അത്യാധുനിക സാങ്കേതികമികവുള്ള ചികിത്സാപദ്ധതികൾ ഇപ്പോൾ സുലഭമാണെങ്കിലും ഹൃദ്രോഗസാധ്യതയും അതേത്തുടർന്നുള്ള മരണവും കടിഞ്ഞാണിടാൻ പ്രതിരോധമാർഗങ്ങൾതന്നെ ഏറ്റവും നല്ലത്. എന്നാൽ, എന്താണു നാം കണ്മുന്പിൽ കാണുന്നത്? രോഗങ്ങളെ ചെറുത്തുനിർത്തുന്ന മാർഗങ്ങൾ ആരായുന്നതിൽ ആരും താൽപര്യം പ്രകടിപ്പിക്കുന്നില്ല എന്നതുതന്നെ. ശരീരത്തിന്റെ ഉൗർജസ്രോതസുകളിൽ ലീനമായി സ്ഥിതിചെയ്യുന്ന ആന്തരിക ശക്തികളാണ് രോഗങ്ങളെ തടയുന്നതും ശമിപ്പിക്കുന്നതുമെന്ന് ആയുർവേദം പഠിപ്പിക്കുന്നു. ഇവ പതറുന്പോഴാണു രോഗങ്ങളുണ്ടാകുന്നത്. ഈ ശക്തികൾക്കുള്ള ഉത്തേജനം മാത്രമാണു വിവിധ ചികിത്സാവിധികൾ. രോഗലക്ഷണങ്ങൾ ഇല്ലാതെയുംഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും 40-50 ശതമാനത്തോളം സംഭവിക്കുന്നതു നേരത്തെ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരിലാണെന്നു പഠനങ്ങൾ സ്ഥിരീകരിക്കുന്നു. അതുകൊണ്ടു രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലാത്തവരെയും ഹൃദ്രോഗസാധ്യതയുള്ളവരെയും നേരത്തെതന്നെ കണ്ടുപിടിച്ചു പ്രാഥമിക പ്രതിരോധ നടപടികൾ നടത്തുക ആവശ്യമാണ്. അതിനു പ്രധാനമായി…
Read More