ദിവസവും നാം ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്. പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജന്റ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും.. ഐസ്ക്രീം, ജെല്ലുകൾ, ജാം, പുഡ്ഡിംഗ്, സോസ്, സൂപ്പ് മിക്സ്….എന്നിങ്ങനെയുള്ള റെഡിമെയ്ഡ് ഭക്ഷ്യോത്പന്നങ്ങളിൽ പ്രിസർവേറ്റീവ്സും കളറുകളും കൂടാതെ മറ്റുപലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. അളവിൽ കൂടിയാൽ… ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത് ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കു ന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ഉപയോഗിക്കുന്നത്. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഏകദേശം 2500 ഫുഡ് അഡിറ്റീവ്സ് നാം ഉപയോഗിക്കുന്നുണ്ട്. എന്നാൽ അവ അനുവദനീയമായ അളവിലും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. പ്രോസസ്ഡ് ധാന്യപ്പൊടികൾ പ്രോസസ് ചെയ്ത ഭക്ഷണം മികച്ചതാണെന്നു പലരും ധരിക്കുന്നുണ്ട്. പക്ഷേ, അതിൽ രാസവസ്തുക്കളുടെ സാന്നിധ്യം അത്രത്തോളമുണ്ടെന്നുകൂടി ഓർക്കണം. പായ്ക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ധാന്യപ്പൊടികൾ ശീലമാക്കരുത്. ഗോതന്പ് വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണു സുരക്ഷിതം. മുളകും ഉണങ്ങി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണു…
Read MoreCategory: Health
ആണിരോഗത്തിന്റെ വേദന നിങ്ങളെ അലട്ടുന്നുണ്ടോ; ഇതൊരു മാറാരോഗമാണോ? ഹോമിയോപ്പതി ചികിത്സയിലൂടെ പൂർണമായും രോഗം മാറ്റുന്നതിനെക്കുറിച്ച് ഡോക്ടർ പറയുന്നതിങ്ങനെ…
മീശമാധവൻ’ എന്ന സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർക്കുന്നുണ്ടാവും. ആണിരോഗം ധാരാളം ആൾക്കാരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്.സാധാരണയായി മർദ്ദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണു ആണിരോഗമെന്നു പറയാറുള്ളത്. ആണിരോഗം വിവിധതരം പൊതുവേ രണ്ടുതരം ആണിരോഗങ്ങളുണ്ട് – കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle) .കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ.കാൽ വിരലിന്റെ അഗ്രത്തിൽ വരുന്നത് (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത് (heloma…
Read More‘ഇമ്മിണി വല്യ വെളുത്തുള്ളി’..! കഴിച്ചാൽ എട്ടോളം ഗുണങ്ങൾ; വെളുത്തുള്ളിയുടെ ഈ ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ഇത് കഴിക്കാതിരിക്കില്ല
ആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങൾക്കു മരുന്നായും ഉപയോഗിക്കുന്നു. വെളുത്തുളളിയുടെ ഒൗഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആൻറി ഓക്സിഡൻറ് സ്വഭാവവും അലിസിനുണ്ട്. ഗ്യാസിനു പരിഹാരമുണ്ട്! ദഹനപ്രശ്നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. ആഹാരം നന്നായി ചവച്ചരയ്ക്കാതെ വിഴുങ്ങുക, ഗ്യാസിനിടയാക്കുന്ന ഭക്ഷണം അമിതമായി കഴിക്കുക, കുടലിലെ ബാക്ടീരിയ അണുബാധ, ദഹനക്രമക്കേടുകൾ എന്നിവയെല്ലാം ഗ്യാസിനിടയാക്കുന്നു. തീക്കനലിൽ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നതു ഗ്യാസ് ട്രബിളിന് ആശ്വാസദായകം. വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദം. ഗ്യാസ് അകറ്റുന്നതിനും ദഹനം ആരോഗ്യകരമായ രീതിയിൽ സാധ്യമാകുന്നതിനും വെളുത്തുളളി സൂപ്പ് സഹായകം. വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേർത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം. പച്ചയ്ക്കു കഴിക്കാം വിറ്റാമിൻ എ, ബി, ബി2, സി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീൻ, പൊട്ടാസ്യം,…
Read Moreസൂക്ഷിച്ചാൽ അലർജി ഒഴിവാക്കാം; കുട്ടികളിൽ ഡയപ്പർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഡോക്ടർ പറയുന്നതിങ്ങനെ…
കുഞ്ഞുങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഡയപ്പറുകൾ. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ അത് ഒഴിച്ചുകൂടാൻ വയ്യാത്തതും. ഡയപ്പറുകൾ ചിലരിലെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മണിക്കൂറുകളോളം ഒരേ ഡയപ്പർ തന്നെ ഉപയോഗിക്കുന്പോൾ ഇവയിൽ കെട്ടിക്കിടക്കുന്ന മലവും മൂത്രവും കുഞ്ഞിന്റെ ചർമത്തിന് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയലേശമില്ല. ദീർഘനേരം മൂത്രം കുഞ്ഞിന്റെ ചർമവുമായി സന്പർക്കത്തിലായിരിക്കുന്പോൾ അത് ചർമത്തിന്റെ സ്വാഭാവികത നശിപ്പിക്കുന്നു. കൂടാതെ മലത്തിലെ വിവിധങ്ങളായ ബാക്ടീരിയകൾ മൂത്രത്തിലെ യൂറിയയെ അമോണിയയാക്കി മാറ്റുന്നു. ഇത് ചർമത്തിന് ദോഷകരമാണ്. ചെറുകുടലിൽനിന്നും പാൻക്രിയാസിൽനിന്നും ഉത്പാദിപ്പിക്കുന്ന എൻസൈമുകൾ മലത്തിൽ കലരുന്നുണ്ട്. ഇതും ചർമത്തിന് ദോഷകരമാണ്. ഡയപ്പറുകൾ ഉപയോഗിക്കുകയാണെങ്കിൽത്തന്നെ ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം ഇവ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇതുകൂടാതെ കോട്ടണ്‍ നിർമിത ഡയപ്പറുകൾ വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ചുനോക്കാവുന്നതാണ്. വിവരങ്ങൾ: ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ ഫോണ്‍: 04972 727828
Read Moreപകർച്ചപ്പനി തടയാം; മുൻകരുതലുകൾ എടുക്കേണ്ടതിങ്ങനെ…
കൈകളിലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതി ആരോഗ്യകരമല്ല. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറയ്ക്കുക. ഇതിനുപോഗിക്കുന്ന ടിഷ്യു പേപ്പറും ടവ്വലും നശിപ്പിച്ചു കളയുക. പ്രതിരോധിക്കാം * ഇൻഫ്ളുവൻസ(പകർച്ചപ്പനി)ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. * ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക. * വായ, മൂക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക. * ആൾക്കൂട്ടങ്ങൾക്കിടയിൽ ഏറെനേരം ചെലവഴിക്കുന്നത് ഒഴിവാക്കുക. * മുറികളിൽ വേണ്ടത്ര വായുസഞ്ചാരത്തിനുളള സൗകര്യമേർപ്പെടുത്തുക. * ആരോഗ്യശീലങ്ങൾ പാലിക്കുക, ആരോഗ്യഭക്ഷണം ശീലമാക്കുക. * പകർച്ചപ്പനിക്കെതിരേയുളള പ്രതിരോധവാക്സിൻ എടുക്കുക. വാക്സിൻ ഇൻജക്ഷൻ രൂപത്തിലും മൂക്കിൽ സ്പ്രേ ചെയ്യാവുന്ന രൂപത്തിലും ഉപയോഗിക്കാം. എന്നാൽ ഗർഭിണികളും രോഗപ്രതിരോധശക്തി കുറഞ്ഞവരും നേസൽ സ്പ്രേ ഉപയോഗിക്കരുത് രോഗവ്യാപനം തടയാം *തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറയ്ക്കുക. ഇതിനുപയോഗിക്കുന്ന ടിഷ്യു…
Read Moreകുഞ്ഞുങ്ങളെ പഞ്ചസാര ശീലിപ്പിക്കരുത് ; കാരണം ഇതാണ്
ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണം. മൂന്നു നാലു വയസാകുന്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത്, മധുരപലഹാരങ്ങളാണല്ലോ ആ പ്രായത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്. എന്നാലും ദിവസം 20 – 25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തിൽ അവർക്കു കൊടുക്കാം. പഞ്ചസാര സൈഡ് ഡിഷ് അല്ല കൊച്ചുകുട്ടികൾ മധുരപ്രിയരാണ്. ചില കുട്ടികൾ പഞ്ചസാര വെറുതേ വാരിക്കഴിക്കും. എല്ലാ വിഭവങ്ങളിലും പഞ്ചസാര ചേർത്തു കഴിക്കാൻ കുഞ്ഞുപ്രായത്തിൽത്തന്നെ രക്ഷിതാക്കൾ ശീലിപ്പിക്കാറുണ്ട്. എന്നാൽ ചെറുപ്രായത്തിൽ മധുരം കൊടുത്തു ശീലിപ്പിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഉപ്പുമാവിനും പുട്ടിനുമൊപ്പം പഞ്ചസാര ചേർത്തു കൊടുക്കുന്നതിനു പകരം കടലക്കറിയോ പയർ പുഴുങ്ങിയതോ കൊടുക്കാം. പഞ്ചസാരയുടെ അളവു കുറയ്ക്കാം, പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാം. ദോശയ്ക്കൊപ്പം പഞ്ചസാരയ്ക്കു പകരം ചട്ണിയോ കടലക്കറിയോ നല്‍കാം. പഞ്ചസാര ഒരു സൈഡ് ഡിഷായി…
Read Moreമഞ്ഞപ്പിത്തം ! കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിച്ചെന്നുറപ്പു വരുത്തണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കോഴിക്കോട്: ജില്ലയില്‍ വിവിധപ്രദേശങ്ങളില്‍നിന്നും മഞ്ഞപ്പിത്തരോഗകേസുകള് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.വി.ജയശ്രീ അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്തരോഗ കേസുകളില്‍ ഭൂരിഭാഗവും വിവാഹച്ചടങ്ങുകളിലും ആഘോഷങ്ങളിലും സത്കാരങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്ത് പാനീയങ്ങള്‍ ഉള്‍പ്പെടെ ഭക്ഷണ സാധനങ്ങള്‍ കഴിച്ചവരാണ്. ഈ സാഹചര്യത്തില്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരം നല്‍കണം. അടിയന്തരമായി ചികിത്സ തേടുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സ്വയം ചികിത്സയ്ക്ക് വിധേയരാകരുത്. ഇത്തരം ആഘോഷങ്ങളും ചടങ്ങുകളും നടത്തുന്നതിന് ഒരാഴ്ചമുമ്പെ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം. ഭക്ഷണസാധനങ്ങളും പാനീയങ്ങളും തയാറാക്കാൻ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസുകള്‍ ഒരാഴ്ച മുമ്പെതന്നെ ശുദ്ധീകരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. പാകം ചെയ്യുന്നതിനും മറ്റും എടുക്കുന്ന വെള്ളം തികയാതെവരുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ സമീപ പ്രദേശങ്ങളിലെ ക്ലോറിനേഷന് നടത്താത്ത…
Read Moreവേനല്‍ക്കാല പാനീയങ്ങള്‍
വേനല്‍ച്ചൂടില്‍ തളരാതിരിക്കാനായി ഇതാ ഏഴുതരം പാനീയങ്ങള്‍… എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ പാനീയങ്ങളാണ് ഇത്തവണ രുചിക്കൂട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്… ഒന്നു പരീക്ഷിച്ചു നോക്കൂ… ഹോംമെയ്ഡ് കുലുക്കി സര്‍ബത്ത് ചേരുവകള്‍ നാരങ്ങ -ഒരെണ്ണം പഞ്ചസാര സിറപ്പ് -നാലു ടേബിള്‍സ്പൂണ്‍ മിന്റ് -രണ്ടു തണ്ട് കറുത്ത കസ്കസ് -ഒരു ടേബിള്‍സ്പൂണ്‍ പൈനാപ്പിള്‍ ജ്യൂസ് -രണ്ടു ടേബിള്‍സ്പൂണ്‍ ഐസ്ക്യൂബ് -അഞ്ചെണ്ണം തയാറാക്കുന്ന വിധം കറുത്ത കസ്കസ് അരക്കപ്പ് വെള്ളത്തില്‍ പതിനഞ്ച് മിനിട്ട് കുതിരാന്‍ വയ്ക്കുക. നാരങ്ങാനീരും ബാക്കി ചേരുവകളും അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഷേക്കറില്‍ അല്ലെങ്കില്‍ നല്ല അടപ്പുള്ള കുപ്പിയില്‍ എടുത്ത് നന്നായി കുലുക്കണം. അതിനുശേഷം ഗ്ലാസില്‍ ഒഴിച്ച് ഗാര്‍ണിഷ് ചെയ്ത് ഉപയോഗിക്കാം. എരിവ് വേണ്ടവര്‍ ഇഞ്ചിക്കഷണമോ ഒരു പച്ചമുളകോ ചേര്‍ത്താല്‍ മതി. ഹെല്‍ത്തി മാംഗോ ജ്യൂസ് ചേരുവകള്‍ പച്ച മാങ്ങ -ഒരെണ്ണം ഐസ്ക്യൂബ് -നാലെണ്ണം പച്ചമുളക് അല്ലെങ്കില്‍ കാന്താരിമുളക് -ഒന്നോ രണ്ടോ എണ്ണം…
Read Moreമീൻ – പോഷകങ്ങളുടെ കലവറ! മീൻ കഴിക്കുന്നത് കുട്ടികളിലെ ആസ്ത്മസാധ്യത കുറയ്ക്കുന്നതായി ഗവേഷകർ
ഗർഭിണിയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ചെറുമീനുകൾ ഉത്തമം. പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു ഗുണപ്രദമായ വിഭവം. ഹൃദയാരോഗ്യത്തിന് ഉത്തമം * കാർഡിയോ വാസ്കുലാർ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു. * നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു. ആഴ്്്ചയിൽ രണ്ട്്് തവണയെങ്കിലും മീൻ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു ഗവേഷകർ. രക്തസമ്മർദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. * വ്യായാമവും മീൻ കഴിക്കുന്നതു ശീലമാക്കുന്നതും അമിതഭാരം നിയന്ത്രിക്കുന്നതിനു സഹായകമെന്നു ഗവേഷകർ. കാൻസർ സാധ്യത കുറയ്ക്കുന്നു…
Read Moreറംസാൻ വ്രതവും പ്രമേഹരോഗികളും
റംസാൻ ഇസ്ലാമിൽ വ്രതാനുഷ്ഠാനത്തിന്റെ മാസമാണ്. റംസാൻ മാനസികമായും ശാരീരികമായും മനുഷ്യനെ പാകപ്പെടുത്തിയെടുക്കാനുള്ള മാർഗമാണ്. റംസാൻ വ്രതത്തിൽ വളരെ ക്രമീകരിച്ചിട്ടുള്ള ആഹാരരീതിയാണ് അനുഷ്ഠിക്കേണ്ടത്. നോന്പുമുറിച്ചശേഷം ധാരാളം പച്ചക്കറികൾ, ഇലവർഗങ്ങൾ, നാരുള്ള ആഹാരങ്ങൾ, ധാരാളം വെള്ളം എന്നിവ കഴിക്കണം. റംസാൻ വ്രതം അനുഷ്ഠിക്കാൻ എങ്ങനെ തയാറെടുക്കാം? റംസാൻ വ്രതം അനുഷ്ഠിക്കാൻ പോകുന്ന രോഗിക്ക് ഡോക്ടർ മറ്റ് അപകട പ്രശ്നങ്ങൾ ഇല്ലെങ്കിൽ പ്രോത്സാഹനം നൽകണം. പ്രമേഹമുള്ള രോഗികൾ വ്രതം എടുക്കാൻ സാധിക്കുന്നതിനെക്കുറിച്ച് വ്രതം തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പുതന്നെ ഡോക്ടറുമായി വിശദമായി സംസാരിക്കുകയും രക്തപരിശോധനകൾ നടത്തി അതിന്റെ റിപ്പോർട്ട് അനുസരിച്ച് മരുന്നുകളിലും ഇൻസുലിനിലും വരുത്തേണ്ട മാറ്റങ്ങൾ ഡോക്ടറുമായി വിശദമായി സംസാരിക്കണം. എന്നാൽ, വ്രതം ചെയ്യാൻ പാടില്ലാത്ത വ്യക്തിയെ അതിന്റെ ഭവിഷത്തുകൾ പറഞ്ഞു മനസിലാക്കിക്കണം. ആർക്ക് വ്രതം അനുഷ്ഠിക്കാൻ പാടില്ല ? ആരോഗ്യമില്ലാത്തവർ, മാസമുറ സമയത്ത് സ്ത്രീകൾ, പ്രസവസമയത്തും മുലപ്പാൽ കൊടുക്കുന്ന സമയത്തുള്ള സ്ത്രീകൾ,…
Read More