കാസർഗോഡ്: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യമായതിനാലും പരീക്ഷ കാലമായതിനാലും ചിക്കന്‍ പോക്സിനെതിരെ ജാഗ്രതാ പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ്. ചൂടുകാലത്ത് സര്‍വ സാധാരണമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ചിക്കന്‍പോക്സ്. അതിവേഗം പടരുന്ന രോഗമാണിത്. ‘വേരിസെല്ലസോസ്റ്റര്‍’ എന്ന വൈറസാണ് ചിക്കന്‍പോക്സ് പടര്‍ത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാല്‍ ഗര്‍ഭിണികള്‍, എയ്ഡ്സ് രോഗികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍ ഹോസ്റ്റലുകളിലും മറ്റും കൂട്ടത്തോടെ ഒരുമിച്ചു താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ഇതിനെ ഏറെ ജാഗ്രതയോടെ കാണണം. ചിക്കന്‍പോക്സ് സങ്കീര്‍ണതകള്‍ ഗര്‍ഭത്തിന്റെ ഒമ്പതു മുതല്‍ 16 വരെയുള്ള ആഴ്ചകളില്‍ അമ്മയ്ക്ക് ചിക്കന്‍പോക്സ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് കണ്ണിനും തലച്ചോറിനും തകരാര്‍, അംഗവൈകല്യം, നാഡി തളര്‍ച്ച ഇവ സംഭവിക്കുമെന്നതിനാല്‍ ഗര്‍ഭിണികള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിരോധ ശേഷി തീരെ കുറഞ്ഞവരെ ഗുരുതരമായി ചിക്കന്‍പോക്സ് ബാധിക്കാറുണ്ട്. പ്രത്യേകിച്ച് തലച്ചോര്‍, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ ബാധിച്ച് പ്രശ്നങ്ങള്‍…
Read MoreCategory: Health
പോഷകസമൃദ്ധം കശുവണ്ടിപ്പരിപ്പ്; മിതമായി ഉപയോഗിക്കാം
പോഷകസമൃദ്ധമാണ് കശുവണ്ടിപ്പരിപ്പ്. പ്രോട്ടീനുകൾ, ശരീരത്തിന് അവശ്യം വേണ്ട ധാതുക്കളായ കോപ്പർ, കാൽസ്യം, മഗ്നീഷ്യം, ഇരുന്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയുടെ ഉറവിടം. വിറ്റാമിൻ സി, വിറ്റാമിൻ ബി1 അഥവാ തയമിൻ, വിറ്റാമിൻ ബി2 അഥവാ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി3 അഥവാ നിയാസിൻ, വിറ്റാമിൻ ബി6, ഫോളേറ്റ്, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയും അടങ്ങിയിരിക്കുന്നു. ഡയറ്ററി നാരുകൾ ശരീരം ഡയറ്ററി നാരുകൾ ഉത്പാദിപ്പിക്കാറില്ല. അതു നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനു കിട്ടുന്നത്. കശുവണ്ടിപ്പരിപ്പിൽ ഡയറ്ററി നാരുകൾ ധാരാളം.ഭക്ഷണം നല്ല രീതിയിൽ ദഹിക്കുന്നതിനും ദഹന സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും അതിലെ ഡയറ്ററി നാരുകൾ സഹായകം. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവയുടെ ആഗീരണത്തിനും ഡയറ്ററി നാരുകൾ അവശ്യം. ഹൃദയത്തിനു കാവൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കശുവണ്ടിപ്പരിപ്പു സഹായകം. ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നു.…
Read Moreപുരുഷൻമാരിലും സ്തനാർബുദം: ഡോ. ശ്രീകുമാർ പിള്ള പറയുന്നു…
തൃശൂർ: പുരുഷൻമാരിൽ സ്തനാർബുദം നാമമാത്രമായിട്ടേ കാണപ്പെടുന്നുള്ളൂവെങ്കിലും വ്യാപനം വളരെ പെട്ടെന്നുള്ളതും പ്രത്യാഘാതങ്ങൾ ഗൗരവമായതുമാണെന്നു പ്രശസ്ത അർബുദരോഗവിദഗ്ധൻ ഡോ. ശ്രീകുമാർപിള്ള അഭിപ്രായപ്പെട്ടു. ഏങ്ങണ്ടിയൂർ എം.ഐ. മിഷൻ ആശുപത്രി സംഘടിപ്പിക്കുന്ന ഗ്രാമാരോഗ്യവാരത്തിൽ “അർബുദം -പ്രതിരോധവും പരിഹാരവും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. പിള്ള. ഗർഭാശയമുഖ കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്നു പാപ്പിലോമ വൈറസ് ആണ്. ജനിതകകാരണങ്ങൾമൂലം പത്തുശതമാനത്തിനു താഴെ മാത്രമേ മനുഷ്യന് അർബുദബാധയുണ്ടാകുന്നുള്ളൂ. തൊണ്ണൂറു ശതമാനത്തിന്റെയും കാരണം പാരിസ്ഥിതികമാലിന്യങ്ങളാണ്. “കാൻസർബാധ എന്നാൽ ജീവിതമവസാനിച്ചു’ എന്ന് അഭ്യസ്തവിദ്യരായ മലയാളികൾ കരുതരുതെന്നും ഡോ. പിള്ള ഉപദേശിച്ചു. ഡയറക്ടർ ഫാ.ഡോ. ഫ്രാൻസീസ് ആലപ്പാട്ട് അധ്യക്ഷനായിരുന്നു. സംശയനിവാരണവും പരിശോധനയും ഉണ്ടായിരുന്നു.
Read Moreമാരക മരുന്നുകൾ; കോംബിനേഷൻ മരുന്നുകളിൽ 80 ഇനങ്ങൾ നിരോധിച്ചു
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ ശുപാർശ പ്രകാരം 80 ഇനം കോംബിനേഷൻ മരുന്നുകളുടെ ഉൽപ്പാദനം, വിൽപ്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ച് ഉത്തരവായി. സംസ്ഥാനത്തെ ചില്ലറ-മൊത്ത മരുന്നു വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രി ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകളും ഇവയുടെ വിൽപ്പനയും വിതരണവും അടിയന്തരമായി നിർത്തിവച്ച്, കൈവശമുള്ള സ്റ്റോക്ക് തിരികെ വിതരണക്കാർക്ക് നൽകണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
Read Moreമാംസം കുറച്ച് പച്ചക്കറി കൂട്ടണം; കാരണം…
ലണ്ടൻ: ബീഫ്, പോർക്ക് തുടങ്ങി റെഡ്മീറ്റ് വിഭാഗത്തിൽ വരുന്നവ ഒഴിവാക്കുന്നത് മനുഷ്യന്റെ മാത്രമല്ല, ഭൂമിയുടെ ആരോഗ്യത്തിനും പ്രധാനപ്പെട്ടത്. മാട്ടിറച്ചി ഉപേക്ഷിച്ച് പയറുവർഗങ്ങൾ കഴിക്കുന്ന ശീലം തുടങ്ങിയാൽ മനുഷ്യന്റെ ആയുസ് കൂടും, ഹരിതവാതകങ്ങളുടെ ഉത്പാദനം കുറയുന്നതിനാൽ ഭൂമിയും രക്ഷപ്പെടും. ആരോഗ്യകരമായ ഭക്ഷണക്രമം സംബന്ധിച്ച് ദ ലാൻസെറ്റ് ശാസ്ത്ര മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു ദിവസം വെറും 14 ഗ്രാം മാത്രം മാട്ടിറച്ചി(ഏകദേശം 30 കലോറി) മാത്രമേ മനുഷ്യന് ആവശ്യമുള്ളൂ. കോഴിയിറച്ചി 29ഉം മുട്ട 13ഉം ഗ്രാം മതിയാകും. പച്ചക്കറിയും പഴങ്ങളും കൂടുതൽ കഴിക്കാം. മാട്ടിറച്ചി ഉത്പാദനം വലിയ പരിസ്ഥിതി നാശം സൃഷ്ടിക്കും. അമിതവണ്ണം, പ്രമേഹം, ചിലയിനം കാൻസർ എന്നിവയ്ക്ക് ഭക്ഷണക്രമവുമായി ബന്ധമുണ്ട്. ഇറച്ചി ഉത്പാദനം കുറയ്ക്കുകയും കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്താൽ വർഷം 11 കോടി അകാലമരണങ്ങൾ ഒഴിവാക്കാനാകുമെന്ന് ലേഖനത്തിൽ പറയുന്നു.
Read Moreപ്രഷർ കുറയുന്നത് അത്ര നിസാരമല്ല..! രോഗലക്ഷണങ്ങളും പരിഹാരങ്ങളും
രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്ത സമ്മർദ്ദം കുറഞ്ഞ രോഗികൾക്കു കിട്ടാറില്ല! അതുസാരമില്ല രണ്ടു ഗ്ലാസ്സ് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിച്ചാൽ മതിയെന്നാണു ഡോക്ടർമാർ വരെ പറയാറുള്ളത്. രക്തസമ്മർദ്ദം കൂടുന്നതും കുറയുന്നതും ഒരേനാണയത്തിന്റെ ഇരുപുറങ്ങളാവാം. ഒന്നു ശ്രദ്ധിക്കാം. ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിലൂടെ രക്തം പന്പ് ചെയ്യുന്പോൾ രക്തക്കുഴലിന്റെ ഭിത്തിയിൽ അനുഭവപ്പെടുന്ന മർദമാണു രക്തസമ്മർദം. ഹൃദയം ചുരുങ്ങുന്പോൾ രക്തസമ്മർദ്ദം 120 മില്ലീമീറ്റർ ഓഫ് മെർക്കുറിയും ഹൃദയം വികസിക്കുന്പോൾ 80 മില്ലീമീറ്റർ ഓഫ് മെർക്കുറിയും കാണുന്നു. സ്ഫിഗ്മോ മാനോമീറ്റർ എന്നാണു രക്ത സമ്മർദം അളക്കുന്ന ഉപകരണത്തിനു പറയുന്ന പേര്. രക്തസമ്മർദം 90/60 ലും താഴെ വരുന്പോഴാണു ഹൈപ്പോടെൻഷൻ എന്ന അവസ്ഥയായി കണക്കാക്കുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് ഹൈപ്പോടെൻഷൻ കൊണ്ട് നിങ്ങൾക്ക് രോഗലക്ഷണമൊന്നും തോന്നുന്നില്ലങ്കിൽ അതിനെ കാര്യമാക്കണ്ട എന്നാണ്. രോഗലക്ഷണങ്ങൾ തലകറക്കം, വീഴാൻ പോകുന്നപോലെ തോന്നൽ എന്നിവയാകാം ലക്ഷണങ്ങൾ.…
Read Moreഅവഗണിക്കരുത്; വിട്ടുമാറാത്ത ചുമ
രണ്ട് ആഴ്ചയിലധികമായുള്ള വിട്ടുമാറാത്ത ചുമയാണ് പ്രധാന ക്ഷയരോഗലക്ഷണമെങ്കിലും ചിലപ്പോൾ പനി മാത്രമാകാം. വിശപ്പില്ലായ്മയും അകാരണമായി ഭാരം കുറയുകയും ചെയ്യാം. എങ്കിലും പ്രമേഹവും മറ്റ് അനുബന്ധ അസുഖങ്ങളും ഉള്ളവർക്ക് കാര്യമായ ബാഹ്യക്ഷയരോഗ ലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെന്നുവരില്ല. അതിനാൽ പ്രമേഹരോഗികളും ക്ഷയരോഗികളുമായി സന്പർക്കമുള്ളവരും എച്ച്ഐവി ബാധിതരും, പുകവലിക്കാരും ഇടയ്ക്കിടെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. പരിശോധനകൾ കഫ പരിശോധന മൈക്രോസ്കോപ്പ് വഴി നടത്തുകയാണ് എളുപ്പവും ഫലപ്രദവുമായ ശ്വാസകോശ ക്ഷയരോഗനിർണയവഴി. രണ്ട് ആഴ്ചയിലധികം ചുമയുള്ളവരും പനിയുള്ളവരും മറ്റും കഫത്തിന്റെ രണ്ടു സാന്പിളുകൾ ഒരു അംഗീകൃതലാബിൽ (DMC) ചെയ്യുകയാണ് വേണ്ടത്. ഇതിന് പ്രാഥമിക പരിഗണന നൽകേണ്ടത് ഒരു ഡോക്ടറാണ്.ലക്ഷണങ്ങൾ വഴി ക്ഷയം സംശയിക്കപ്പെട്ടില്ലെങ്കിൽ അയാളുടെ ക്ഷയരോഗം കണ്ടുപിടിക്കപ്പെടാതെ പോകുന്നു. ഇത് കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ വളരെ കുറഞ്ഞുപോകുന്നതാണ് ക്ഷയരോഗികൾ ചികിത്സിക്കപ്പെടാതെ പോകുന്നതിനും പകർത്തുന്നതിനും കാരണം. പദ്ധതിയുടെ ഇപ്പോഴുള്ള ലക്ഷ്യം രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഒരാൾ…
Read Moreഗർഭനിരോധന ഗുളിക അമിതവണ്ണത്തിന് ഇടയാക്കുമോ? കാരണം ഇങ്ങനെ…
? എന്റെ മകൾക്ക് 30 വയസുണ്ട്. 24–ാം വയസിലായിരുന്നു ആദ്യപ്രസവം. അതിനുശേഷം ഒരു വർഷത്തോളം ഗർഭനിരോധന ഗുളികകൾ കഴിച്ചിരുന്നു. വണ്ണം കൂടുന്നതായി കണ്ടതിനാൽ ഗുളിക നിർത്തുകയാണുണ്ടായത്. ഇപ്പോൾ അമിതവണ്ണമാണ്. ആഹാരം നിയന്ത്രിച്ചിട്ടും ഇതുപോലെ വണ്ണം വച്ചത്, മുൻപ് ഗർഭനിരോധന ഗുളികകൾ കഴിച്ചതുകൊണ്ടാണോ ? = ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന എല്ലാവർക്കും വണ്ണം കൂടുന്നില്ല. ചിലർക്ക് മാത്രമെ ഈ പ്രശ്നമുണ്ടാകാറുള്ളു. പലർക്കും ശരീരപ്രകൃതിയായിരിക്കും കാരണം. പ്രസവശേഷം മാസങ്ങളോളം വിശ്രമം എടുക്കുന്നതും വണ്ണം കൂടുന്നതിന് കാരണമാകാം. അതിനാൽ ആഹാരനിയന്ത്രണവും വ്യായാമവും കൂടി ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ നല്ല വ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നു.
Read Moreഹൃദയാരോഗ്യത്തിന് ഏത്തപ്പഴം
ഹൃദയാരോഗ്യത്തിന് ഏത്തപ്പഴം ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹായകമെന്നു പഠനം. മാത്രമല്ല സോഡിയം കുറവും. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉള്ളതിനാൽ ഏത്തപ്പഴം ബിപി നിയന്ത്രിതമാക്കുമെന്ന് ഗവേഷകർ. അങ്ങനെ ഹൃദയാഘാതം, സ്ട്രോക്ക്, മറ്റു ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. പൊട്ടാസ്യം കോശങ്ങളിലൂടെ ശരീരമെന്പാടും സഞ്ചരിക്കുന്നു. ഇത് തലച്ചോറിലേക്ക് ഓക്സിജനെത്തിക്കുന്നതിനു രക്തചംക്രമണ വ്യവസ്ഥയ്ക്കു സഹായകമാകുന്നു. ഹൃദയമിടിപ്പ് ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ശരീരത്തിൽ ജലത്തിന്റെ സംതുലനം നിലനിർത്തുന്നതിനും പൊട്ടാസ്യത്തിന്റെ സാന്നിധ്യം സഹായകം. വിളർച്ച തടയാം ദിവസവും ഏത്തപ്പഴം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. ഏത്തപ്പഴത്തിൽ ബി വിറ്റാമിനുകൾ ധാരാളം. ഇവ നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകൾ ഉൗർജ്വസ്വലമാക്കി നിലനിർത്തുന്നതിനു സഹായകം. പഠനപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നു. വിദ്യാർഥികൾ ഏത്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. വിറ്റാമിനുകളായ ബി6, സി, എ, ഡയറ്ററി നാരുകൾ, ബയോട്ടിൻ, കാർബോഹൈഡ്രേറ്റ്,…
Read Moreഎട്ടു മണിക്കൂറിൽ കൂടുതൽ ഉറങ്ങരുത്; മരണകാരണം വരെ ആയേക്കാം
മൂടിപ്പുതച്ച് എത്ര നേരം വേണമെങ്കിലും കിടന്നുറങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ അമിതമായി ഉറങ്ങുന്നതുകൊണ്ട് ഗുണമൊന്നുമില്ല, മറിച്ച് അത് മരണകാരണംവരെ ആയേക്കാമെന്നാണ് പുതിയ പഠനം പറയുന്നത്. പതിവായി എട്ടു മണിക്കൂറിൽ കൂടുതൽ കിടന്നുറങ്ങുന്നവരിൽ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങൾ കൂടുതൽ കണ്ടുവരുന്നതായി പഠനം തെളിയിക്കുന്നു. 21 രാജ്യങ്ങളിലെ 35നും 70നും ഇടയിൽ പ്രായമുള്ള 1,16,000 ആളുകൾക്കിടയിൽ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. കാനഡയിലെ ഓന്റാറിയോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
Read More