ഉയർന്ന തോതിൽ സ്നാർബുദസാധ്യതയുള്ള ഗ്രൂപ്പുകളുടെ സ്ക്രീനിംഗിനാണ് ഏറെ പ്രാധാന്യം നല്കേണ്ടത്. അത്തരം ചില ഗ്രൂപ്പുകൾ 1. പാരന്പര്യമായിത്തന്നെ ഒവേറിയൻ/ ഗർഭാശയ കാൻസർ പാരന്പര്യമുള്ള സ്ത്രീകൾ 2. മുന്പ് സ്തനാർബുദം ബാധിച്ചവർ 3. നിലവിൽ കുടുംബത്തിൽ സ്തനാർബുദമുള്ള സ്ത്രീകൾ 4. ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് കാൻസർ (ER/PR/HER2 -ve) ഉള്ള സ്ത്രീകളുടെ പെണ്മക്കളും സഹോദരങ്ങളും. ഇവർക്ക് വളരെ നേരത്തേ തന്നെ പരിശോധനകൾ ആവശ്യമാണ് 5. HER2 positive tumor സ്നാർബുദം ബാധിച്ചയാളിന്റെ ഏറ്റവും അടുത്ത( 1st degree relative) സ്ത്രീകളായ ബന്ധുക്കൾ 6. BRCA1, BRCA 2 സ്തനാർബുദം ബാധിച്ചയാളിന്റെ ഏറ്റവും അടുത്ത (1st degree relatives )സ്ത്രീകളായ ബന്ധുക്കൾക്കും 20 കളിൽത്തന്നെ പരിശോധനകൾ ആവശ്യം. പ്രത്യേക ശ്രദ്ധയ്ക്ക് * 20 നും 40നും ഇടയിൽ പ്രായമുളള സ്ത്രീകൾ മാസത്തിൽ ഒരു തവണയെങ്കിലും സ്വയം സ്തനപരിശോധന നടത്തണം. സ്തനത്തിൽ…
Read MoreCategory: Health
പാദങ്ങൾ വിണ്ടുകീറുമ്പോൾ… തണുപ്പുകാലത്ത് അലട്ടുന്ന പ്രശ്നത്തിന് വീട്ടിൽ ചെയ്യാവുന്ന ചില പൊടികൈകൾ
മഞ്ഞുകാലം വരുന്പോൾ കാലടികൾ വിണ്ടുകീറുന്നത് സാധാരണം. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീരവും വരണ്ടുപൊട്ടുന്നു. കാലടികളിലെ ചർമത്തിനു കട്ടി കൂടുതലായതിനാൽ അവ ആഴത്തിൽ വിണ്ടുപൊട്ടുന്നു. നമ്മുടെ നാട്ടിൽ മാത്രമല്ല ഈ രോഗമുള്ളത്. അമേരിക്കയിലെ 20% ആളുകൾക്കും ഈ പ്രശ്നമുണ്ടെന്നു 2012 ൽ നടത്തിയ ഒരു സർവ്വേ വ്യക്തമാക്കുന്നു. അവർ മിക്കവരും ഷൂ ഉപയോഗിക്കുന്നവരായിട്ടും ഇതാണു സ്ഥിതി. കാരണങ്ങൾ പലത് ഈർപ്പം കുറയുന്നതാണ് ഒന്നാമത്തെ കാരണം. മഞ്ഞുകാലത്ത് ഇതാണു സംഭവിക്കുന്നത്. സോറിയാസിസ് പോലെ ത്വക്കിനെ വരണ്ടതാക്കുന്ന ചില രോഗങ്ങൾ, പ്രമേഹം, എക്സിമ എന്നിവ കാലടികൾ വിണ്ടുകീറുന്നതിനും അതിലൂടെ രോഗാണുക്കൾ അകത്തു കയറി ഗുരുതരാവസ്ഥകളിലെത്തിക്കുന്നതിനും ഇടയാക്കുന്നു. ദീർഘനേരം നിന്നു ചെയ്യേണ്ട ജോലികളും, വൃക്ക തകരാർ, ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, വിറ്റമിൻ എ,ഡി, പൊട്ടാസ്യം ഇവയുടെ കുറവ്, അനുയോജ്യമല്ലാത്ത പാദരക്ഷകൾ, പാരന്പര്യം, വൃത്തിക്കുറവ് എന്നിവയും രോഗകാരണമാകാം. ഫംഗസ് രോഗബാധ, ഹൈപ്പോതൈറോയിഡിസം,…
Read Moreഉലുവ കഴിച്ചാൽ..! ഹൃദയത്തിനെ കാക്കും, വിളർച്ചമാറ്റും, ഷുഗറിനെ വരുതിയിലാക്കും; കയ്പ്പൻ ഉലുവയുടെ ഗുണങ്ങളറിയാം…
ഉലുവയ്ക്കു കവർപ്പാണെങ്കിലും വിഭവങ്ങൾക്ക് അത് ആസ്വാദ്യമായ രുചിയും ഗന്ധവും പകരുന്നു. പുളിശേരി(മോരുകറി) പതഞ്ഞുവരുന്പോൾ അടുപ്പത്തുനിന്ന് വാങ്ങിവയ്ക്കുന്നതിനുമുന്പ് അല്പം ഉലുവാപ്പൊടി കൂടി ചേർത്താൽ അതിന്റെ സ്വാദ് പറഞ്ഞറിയിക്കാനാകില്ല. കടുകു വറുക്കുന്പോൾ അല്പം ഉലുവ ചേർത്താലും മതിയാകും. ഇഡ്ഡലിക്കും ദോശയ്ക്കും മാവരയ്ക്കുന്പോൾ അല്പം ഉലുവ കൂടി ചേർത്താൽ രുചിയേറും. മീൻകറി, സാന്പാർ, തീയൽ എന്നിവയ്ക്കും ഉലുവ പകരുന്ന രുചിക്കു പകരംവയ്ക്കാൻ ഒന്നുമില്ല. നീരുകുറയ്ക്കാൻ ഉലുവ പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ , ഇരുന്പ്, പൊട്ടാസ്യം, ലൈസിൻ, എൽ-ട്രിപ്റ്റോഫാൻ, ആൽക്കലോയ്ഡുകൾ തുടങ്ങിയ പോഷകങ്ങൾ ഉലുവയിലുണ്ട്. ഉലുവയുടെ ആൻറിസെപ്റ്റിക്, ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമാരോഗ്യത്തിനു ഗുണപ്രദം. നീരും വേദനയും കുറയ്ക്കുന്നതിന് ഉലുവ സഹായകം. മുടിയഴകിന് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരേ പോരാടുന്നതിനും ഉലുവ സഹായകം. കുതിർത്ത ഉലുവ നന്നായി അരച്ചു വയ്ക്കുക. ആദ്യം അല്പം വെളിച്ചെണ്ണ തലയിൽ തേച്ചുപിടിപ്പിക്കുക. അതിനുശേഷം നേരത്തേ തയാറാക്കിയ ഉലുവ…
Read Moreവായ്പ്പുണ്ണിനെ അവഗണിക്കരുത്; ദീർഘകാലം നിലനിൽക്കുന്ന വായ്പുണ്ണ് കാൻസറിന് കാരണമായേക്കാം; പ്രായഭേദമില്ലാതെ എല്ലാവരേയും അലട്ടുന്ന പ്രശ്നത്തിന്റെ പരിഹാരം ഇങ്ങനെ….
സാധാരണയായി എല്ലാവരുടെ വായിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് വായ്പ്പുണ്ണ്. ഇതു പല കാരണങ്ങളാൽ ഉണ്ടാകുന്നു. ഈ അവസ്ഥ ശരീരത്തിലെ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായും കാണപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഡോക്ടർമാർക്ക് ഈ അസുഖത്തെ വേർതിരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. വായിലെ തൊലിക്കു കട്ടികുറവായതിനാൽ അവ പെട്ടെന്നു മുറിയുകയും പിന്നീട് നമ്മൾ ഭക്ഷണം കഴിക്കുന്പോഴും ചവയ്ക്കുന്പോഴും ഈ മുറിവ് വലുതാകുകയും അവയ്ക്ക് അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. ഇതു പിന്നീട് അതിശക്തമായ വേദനയ്ക്കും കാരണമാകുന്നു. വായിൽ പലതരത്തിലുള്ള വായ്പ്പുണ്ണുകൾ കാണപ്പെടാറുണ്ടെങ്കിലും തുടർച്ചയായി കാണപ്പെടുന്ന വായ്പ്പുണ്ണുകളും ദീർഘകാലം നിലനിൽക്കുന്നവയുമാണ് കാൻസറിനു കാരണമാകുന്നത്. കാരണങ്ങൾ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് മാനസികസംഘർഷം. അത്തരത്തിൽ രോഗപ്രതിരോധശേഷി കുറയുന്പോഴാണ് ആഫ്ത്തസ് അൾസർ ഉണ്ടാകുന്നത്. പരീക്ഷാകാലങ്ങളിൽ കുട്ടികളിൽ കണ്ടുവരുന്ന അമിതമായ മാനസികസംഘർഷം പലപ്പോഴും ആഫ്ത്തസ് അൾസറിന് കാരണമാകാറുണ്ട്. കൂടാതെ മാനസിക സംഘർഷമുള്ളവർ ചുണ്ടുകളും കവിളിന്റെ ഉൾഭാഗവും കടിച്ചുമുറിക്കുന്നത് സാധാരണയായി…
Read Moreഉപ്പ്അധികമായാൽ..! വെളുത്ത ഇത്തിരിക്കുഞ്ഞൻ ഉപ്പുപൊടിയും ബിപിയും സ്ട്രോക്കും തമ്മിൽ ബന്ധം; ഉപ്പ് അധികമായാൽ സംഭവിക്കുന്നതിനെ ക്കുറിച്ചറിയാം
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്. പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിലെത്തുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ് ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ് ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2- 3 വയസാകുന്പോൾ രണ്ടു ഗ്രാം…
Read Moreകിടന്നുമുള്ളൽ വലിയ പ്രശ്നമാകുമ്പോൾ..! അത്താഴത്തിന് ചപ്പാത്തിയും നനയ്ക്കാത്ത അവിലും കഴിക്കുക; കിടന്നുമുള്ളൽ ഒഴിവാക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ചില പൊടികൈകളെക്കുറിച്ചറിയാം…
ഒരു രോഗി വന്നിട്ട് പറയുന്നു. ഡോക്ടറേ എനിക്കെല്ലാ ദിവസവും… അഞ്ചുമണിയാകുന്പോൾ മൂത്രമൊഴിക്കണം.ഡോ: അതിനെന്താ രാവിലെ മൂത്രമൊഴിക്കുന്നത് നല്ലശീലമാണ്. അതു രോഗമല്ല, മരുന്നു വേണ്ട.രോഗി: അതല്ല ഡോക്ടർ, ഞനെഴുന്നേല്ക്കുന്നത് ഏഴു മണിക്കാണ്!! ചെറിയ കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണം. എന്നാൽ, കൗമാരത്തിലെത്തിയിട്ടും മൂത്രമൊഴിക്കുന്നവരുണ്ട്. 2% മുതിർന്ന കുട്ടികളിൽ ഇതുകാണാറുണ്ട്. രാത്രിമാത്രമല്ല പകലുറങ്ങുന്പോഴും ഇതു വരുന്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതിനെ പ്രാഥമികം, ദ്വിതീയം എന്നു രണ്ടായി തിരിക്കാം. മൂത്രനിയന്ത്രണത്തെക്കുറിച്ച് അവബോധം വരാത്ത കുട്ടിക്കാലത്തെ മൂത്രമൊഴിക്കലാണൂ പ്രാഥമികം. അങ്ങനെയല്ലാതെ പലവിധ കാരണങ്ങൾ കൊണ്ടു തുടരുന്നതിനെയാണു ദ്വിതീയം എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. നമ്മളിവിടെ പറയുന്നത് രണ്ടാമനെ കുറിച്ചാണ്. അനുഭവിക്കാത്തവർക്ക് ഇതു നിസാരമായി തോന്നാം. പക്ഷേ, ഇത്തരം പ്രശ്നമുള്ളവർ അനുഭവിക്കുന്ന മാനസിക വേദന വലുതാണ്. ആണ്കുട്ടികളിലാണെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആരുടെയും മുഖത്ത് നോക്കാൻ ധൈര്യമില്ലാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു. പെണ്കുട്ടികൾ ആരും അറിയാതെ ഇതു മൂടിവയ്ക്കുന്നു.…
Read Moreകൊളസ്ട്രോൾ കുറയ്ക്കുമോ..? പ്രായമായവർക്കും സുഹൃത്ത്; ഹൃദയത്തിനു കരുത്തായ് ഓറഞ്ച്
ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സങ്കേതമാണ് ഓറഞ്ച്. രുചികരം.വിറ്റാമിൻ എ, ബി, സി, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി നിരവധി പോഷകങ്ങൾ ഓറഞ്ചിലുണ്ട്. 170 ൽപരം ഫൈറ്റോകെമിക്കലുകളും 60 ൽപരം ഫ്ളേവനോയിഡുകളും അതിലുണ്ട്. ഇവയുടെ ആന്റി ഇൻഫ്ളമേറ്ററി(നീർവീക്കം തടയുന്നു), ആന്റി ഓക്സിഡന്റ് സ്വഭാവം രോഗങ്ങൾ തടയുന്നു. യുവത്വം നിലനിർത്തുന്നു. വിറ്റാമിൻ സിയാണ് ഓറഞ്ചിന്റെ ആരോഗ്യപരമായ സിദ്ധികൾക്ക് അടിസ്ഥാനം. വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കുന്നതിനേക്കാൾ ഫലപ്രദം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നതാണെന്ന് ഇറ്റലിയിൽ നടത്തിയ ഒരു പഠനം പറയുന്നു. അപ്പോൾ ഓറഞ്ച് ജ്യൂസ് എത്രവേണമെങ്കിലും കഴിക്കാം എന്നു ധരിക്കരുത്.. അമിതമായി ഓറഞ്ച് ജ്യൂസ് ശീലമാക്കിയാൽ പല്ലുകൾക്കു കേടുവരും.പല്ലിന്റെ ഇനാമലിനു കേടുവരുത്തും. ഓറഞ്ച് ജ്യൂസിലെ പഞ്ചസാരയുടെയും ആസിഡിന്റെയും സാന്നിധ്യമാണ് അതിന് ഇടയാക്കുന്നത്. കൊളസ്ട്രോൾ കുറയ്ക്കുമോ..? ഓറഞ്ചിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്ട്രോൾ രക്തത്തിൽ…
Read Moreമലവിസർജന സമയത്ത് അമിതമായി സമ്മർദം ചെലുത്താറുണ്ടോ, പൊണ്ണത്തടിയുണ്ടോ, കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരോണോ നിങ്ങൾ; പൈൽസ് വരാനുള്ള കാരണങ്ങളെക്കുറിച്ചും ഫലപ്രദമായ ഹോമിയോ ചികിത്സയെക്കുറിച്ചും അറിയാം…
മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തടിച്ചു വികസിച്ചു പുറത്തോട്ടു തള്ളിവരുന്ന അവസ്ഥയാണ് മൂലക്കുരു അഥവാ പൈൽസ് എന്നു പറയുന്നത്. അർശസ് എന്നും ഈ രോഗത്തെ പറയാറുണ്ട്.ഹെമറോയ്ഡ്സ് എന്നാണ് ഇവയെ മെഡിക്കൽ സയൻസിൽ പരാമർശിക്കുന്നത്. സ്ത്രീ-പുരുഷഭേദമെന്യേ ഏതാണ്ട് 75 ശതമാനം പേരിൽ പൈൽസ് കണ്ടുവരുന്നു. ഏതു പ്രായക്കാർക്കും അർശസ് രോഗം വരാമെങ്കിലും പ്രായമേറിയവരിലാണ് പൈൽസ് കൂടുതലായി കാണുന്നത്. സ്ത്രീകളിൽ കൂടുതലായി പൈൽസ് രോഗം കണ്ടുവരുന്നു. മനുഷ്യശരീരത്തിന്റെ ഏറ്റവും കൂടുതൽ സെൻസിറ്റീവായിട്ടുള്ള ഭാഗമാണ് മലദ്വാരം. അതുകൊണ്ടുതന്നെ മലദ്വാരത്തിനകത്ത് ഉണ്ടാകുന്ന അസുഖങ്ങൾക്കു വേദന കൂടുതലായിരിക്കും. അർശസ് അഥവാ പൈൽസിന് ഏറ്റവും ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ഉണ്ട്. ഹോമിയോപ്പതി മരുന്ന് കൃത്യമായി കഴിക്കുകയാണെങ്കിൽ ഓപ്പറേഷൻ കൂടാതെ പൈൽസ് മാറ്റാം. മലവിസർജന സമയത്ത് അമിത സമ്മർദം ചെലുത്തുന്നത് പൈൽസ് ഉണ്ടാകാൻ സാധ്യത കൂട്ടുന്നു. മലബന്ധം ഉള്ളവർ തുടക്കത്തിലേ ചികിത്സിച്ചാൽ പൈൽസ് സാധ്യത കുറയ്ക്കാം. പൈൽസ് അഥവാ…
Read Moreഎണ്ണിയാൽ തീരാത്തത്ര ഗുണങ്ങൾ; വെള്ളരിനീരും മഞ്ഞളും ചേർത്ത് മുഖത്ത് പുരട്ടിയിൽ മുഖം മിനുങ്ങും; കാൻസർ, വിഷാദരോഗം, ത്വക്ക് രോഗം എന്നിങ്ങനെ നിരവധി രോഗങ്ങളെ തടയാനുള്ള ഔഷധസിദ്ധി; മഞ്ഞളിന്റെ ഗുണങ്ങളറിയാം…
മഞ്ഞളിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. മഞ്ഞൾ മരുന്നാണ്. അലോപ്പതി മരുന്നുകൾ ഉൾപ്പെടെ മഞ്ഞളിൽ നിന്നു തയാറാക്കുന്നുണ്ട്. ഒരു മഞ്ഞൾച്ചെടിയെങ്കിലും വീട്ടുമുറ്റത്തുണ്ടാവണം. ഇല്ലെങ്കിൽ നട്ടുപിടിപ്പിക്കണം. പണ്ടൊക്കെ കോഴിയേയും മറ്റും നായ ആക്രമിക്കുന്പോൾ ഒരു കഷണം പച്ചമഞ്ഞൾ നന്നായരച്ചു മുറിവിൽ പുരട്ടും, കുറച്ച് അകത്തുനല്കും. അതായിരുന്നു പതിവ്. അതു നാട്ടറിവ്. അതിൽ ശാസ്ത്രമുണ്ട്. ബാക്ടീരിയയെ ചെറുത്തു തോല്പിക്കാനുളള കഴിവ് മഞ്ഞളിനുണ്ട്. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊളളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്. കാൻസർ പ്രതിരോധത്തിന് നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. വിവിധതരം കാൻസറുകൾ തടയാൻ മഞ്ഞൾ ഫലപ്രദമെന്നു വിവിധ പഠനങ്ങൾ പറയുന്നു. ത്വക്ക് കാൻസർ, സ്തനാർബുദം എന്നിവയ്ക്കെതിരേ ശരീരത്തിനു പ്രതിരോധശക്തി നേടാൻ മഞ്ഞൾ സഹായിക്കുന്നു. കാൻസർ വ്യാപനം തടയുന്നു. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദമെന്നു…
Read Moreആരോഗ്യമുള്ള മുടി സൗന്ദര്യത്തിന്റെ മാത്രമല്ല ശാരീരിക ആരോഗ്യത്തിന്റേയും കൂടി; ഉറക്കകുറവും മാനസിക സമ്മർദവും മുടികൊഴിച്ചിലിന് കാരണമാകുന്നു; ഒന്നു ശ്രദ്ധിച്ചാൽ നിങ്ങളുടെ മുടികൊഴിച്ചിലിനെ തടയാം
നീണ്ട മുടികളോടു കൂടിയ കസവുടുത്ത സുന്ദരികൾ കേരളത്തിന്റെ തനതു ഭംഗിയുടെ പ്രതീകമാണല്ലോ. നല്ല കറുത്ത നിറമുള്ള, തിങ്ങി നിറഞ്ഞ, മുട്ടൊപ്പമുള്ള മുടി- ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. ആരോഗ്യമുള്ള മുടി സൗന്ദര്യത്തിന്റെ ലക്ഷണം മാത്രമല്ല ശാരീരിക ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്. നമ്മളുടെ മുടി സത്യത്തിൽ ജീവനില്ലാത്ത കോശങ്ങളാണ്. പലരും കരുതുന്നതു പോലെ മുടിയഗ്രമല്ല വളരുന്നത് മുടിയുടെ ജീവനുള്ള ഭാഗം തലയിലെ ത്വക്കിനടിയിലാണ്. അവിടന്നാണു മുടിവളരുന്നത്. അതുകൊണുതന്നെ മുടിമുറിച്ചതു കൊണ്ടോ തലവടിച്ചതു കൊണ്ടോ കൂടുതൽ മുടി വളരുകയില്ല എന്ന യാഥാർഥ്യം തിരിച്ചറിയുക. മുടിയുടെ കറുപ്പു നിറത്തിനു കാരണം മെലാനിൻ എന്ന വർണവസ്തുവാണ്. തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ധിയുത്പാദിപ്പിക്കുന്ന എം.എസ്.എച്ച്.(മെലനോസൈറ്റ് സ്റ്റിമുലേറ്റിങ്ങ് ഹോർമോൺ) എന്ന ഹോർമോണിന്റെ ഉത്തേജനം കൊണ്ടാണിത് ശരീരത്തിലുണ്ടാകുന്നത്. ശിരസിൽ ശരാശരി ഒരു ലക്ഷം മുടികളാണുണ്ടാവുക. ഓരോ മുടിയിഴയും ആയിരം ദിവസത്തോളം വളരും, പിന്നെ നൂറു ദിവസത്തോളം വളരാതെ വിശ്രമിക്കും അതിനു…
Read More