ഐഎസില്‍ ചേരാനും ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു! ഐ​എ​സ് കേ​സി​ൽ‌ മ​ല​യാ​ളി​ക്ക് ഏ​ഴ് വ​ര്‍​ഷം ക​ഠി​ന ത​ട​വ്

ന്യൂ​ഡ​ല്‍​ഹി: ഐ​എ​സ് കേ​സി​ൽ‌ മ​ല​യാ​ളി​ക്ക് ഏ​ഴ് വ​ര്‍​ഷം ക​ഠി​ന ത​ട​വും 73,000 രൂ​പ പി​ഴ​യും. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഷാ​ജ​ഹാ​നെ​യാ​ണ് ഡ​ല്‍​ഹി എ​ന്‍​ഐ​എ കോ​ട​തി ശി​ക്ഷി​ച്ച​ത്. ഐ​എ​സി​ൽ ചേ​രാ​നും ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് കേ​സ്. 2017 ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2016 ഒ​ക്ടോ​ബ​റി​ല്‍ ഐ​എ​സി​ല്‍ ചേ​രാ​നാ​യി ഇ​യാ​ൾ തു​ര്‍​ക്കി​യി​ലേ​ക്ക് പോ​യി. ആ​ദ്യം മ​ലേ​ഷ്യ​വ​ഴി തു​ര്‍​ക്കി​യി​ലേ​ക്ക് പോ​കാ​ന്‍ ശ്ര​മം ന​ട​ത്തി. തു​ര്‍​ക്കി സി​റി​യ അ​തി​ര്‍​ത്തി​യി​ല്‍ വ​ച്ച് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് താ​യ്‌​ല​ൻ​ഡ് വ​ഴി തു​ര്‍​ക്കി​യി​ലേ​ക്ക് പോ​കൂ​ന്ന​തി​നി​ടെ വീ​ണ്ടും പി​ടി​യി​ലാ​കു​ക​ക​യാ​യി​രു​ന്നു.

Read More

കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​​ണം! കേ​ര​ളം ഉ​ൾ​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് കേ​ന്ദ്രം; കത്തില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം ഉ​ൾ​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് കേ​ന്ദ്രം. കേ​ര​ള​ത്തെ കൂ​ടാ​തെ മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഡ്, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ ക​ത്ത​യ​ച്ച​ത്. കൊ​റോ​ണ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി നാ​ല് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത് പ​രി​ഗ​ണി​ച്ച് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ നി​ല​വി​ലെ കോ​വി​ഡ് കേ​സു​ക​ളി​ൽ 59 ശ​ത​മാ​ന​വും ഈ ​നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു. വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​യ്ക്ക​രു​തെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ‌​ക്ക് രാ​ജേ​ഷ് ഭൂ​ഷ​ൺ ക​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ അ​വ​ലം​ബി​ച്ച പ​രി​ശോ​ധ​ന-​ക​ണ്ടെ​ത്ത​ൽ-​ചി​കി​ത്സ എ​ന്ന ത​ന്ത്രം ആ​ക്ര​മ​ണാ​ത്മ​ക​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി പ​റ​യു​ന്നു.

Read More

അ​നി​ൽ അം​ബാ​നി​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ ത​ട്ടി​പ്പ് വി​ഭാ​ഗ​ത്തി​ൽ! ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ എ​സ്ബി​ഐ

ന്യൂ​ഡ​ൽ​ഹി: അ​നി​ൽ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ മൂ​ന്ന് അ​ക്കൗ​ണ്ടു​ക​ൾ ത​ട്ടി​പ്പ് വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യ​താ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. റി​ല​യ​ൻ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, റി​ല​യ​ൻ​സ് ടെ​ലി​കോം, റി​ല​യ​ൻ​സ് ഇ​ൻ​ഫ്ര​ടെ​ൽ തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളാ​ണ് ഫ്രോ​ഡ് വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​തോ​ടെ അ​നി​ൽ അം​ബാ​നി​ക്കെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സാ​ധ്യ​ത​യേ​റി. റി​ല​യ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ അ​ക്കൗ​ണ്ടി​ലെ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഡി​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് സി​ബി​ഐ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഫ്രോ​ഡ് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കി​ന് ഒ​രു കോ​ടി​യി​ൽ കൂ​ടു​ത​ൽ രൂ​പ ല​ഭി​ക്കാ​നു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യ​ത്തി​ൽ സി​ബി​ഐ​ക്ക് പ​രാ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് ച​ട്ടം. അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി​ക​ൾ 75,000 കോ​ടി​യോ​ളം വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​തി​നാ​ൽ എ​സ്ബി​ഐ​യു​ടെ ന​ട​പ​ടി​യി​ലൂ​ടെ സി​ബി​ഐ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം, കേ​സി​ൽ ത​ത്കാ​ലം ന​ട​പ​ടി​ക​ളെ​ടു​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി എ​സ്ബി​ഐ​യോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​സ്ബി​ഐ​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ റി​ല​യ​ൻ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ മു​ൻ ഡ​യ​റ​ക്ട​ർ പു​നി​ത് ഗാ​ർ​ഗ്…

Read More

ബൈ​ഡ​നു ക​രു​ത്തു പ​ക​ർ​ന്നു ജോ​ർ​ജി​യ​യി​ലെ ഫ​ലം; ര​ണ്ടു യു​എ​സ് സെ​ന​റ്റ് സീ​റ്റു​ക​ളി​ലും ഡെ​മോ​ക്രാ​റ്റി​ക്പാ​ർ​ട്ടി​ക്ക് വി​ജ​യം

അ​റ്റ്ലാ​ന്‍റ: ജോ​ർ​ജി​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​നു ക​രു​ത്തു പ​ക​ർ​ന്നു ര​ണ്ടു യു ​എ​സ് സെ​ന​റ്റ് സീ​റ്റു​ക​ളി​ലും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് വി​ജ​യം. തൊ​ണ്ണൂ​റ്റി​യൊ​ൻ​പ​തു ശ​ത​മാ​നം വോ​ട്ട് എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ നി​ല​വി​ലു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ കെ​ല്ലി ലോ​ഫ്ല​റേ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​നാ​യ റ​വ. റാ​ഫേ​ൽ വാ​ർ​ണോ​ക്ക് വി​ജ​യി​ച്ചു. ജോ​ണ്‍ ഓ​സോ​ഫ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് നി​ല​വി​ലു​ള്ള സെ​ന​റ്റ​ർ ഡേ​വി​ഡ് പെ​ർ​ഡ്യൂ​വാ​ണ് . ഇ​രു​പ​ത് വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് ജോ​ർ​ജി​യ​യി​ൽ നി​ന്ന് ഒ​രു ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​നാ​യ ഡെ​മോ​ക്രാ​റ്റ് സെ​ന​റ്റ​ർ ഉ​ണ്ടാ​കു​ന്ന​ത്. സെ​ന​റ്റി​ലെ ക​ക്ഷി​നി​ല. നി​ല​വി​ൽ റി​പ്പ​ബ്ലി​ക്ക​ന് 50, ഡെ​മോ​ക്രാ​റ്റി​ന് 48 എ​ന്നി​ങ്ങ​നെ​യാ​ണ് . ര​ണ്ടു സീ​റ്റി​ലും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി വി​ജ​യി​ച്ച​തോ​ടെ ക​ക്ഷി നി​ല 50-50 എ​ന്ന നി​ല​യി​ലാ​യി​രി​ക്കു​ക​ന്നു നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സി​ന്‍റെ കാ​സ്റ്റി​ങ്ങ് വോ​ട്ടോ​ടു​കൂ​ടി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും ചെ​യ്യും.. ബൈ​ഡ​നു വ്യ​ക്ത​മാ​യ ജ​ന​പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ ഇ​ന്ന് ന​ട​ക്കു​ന്ന എ​ലെ​ക്ട്രോ​ൾ വോ​ട്ടെ​ണ്ണ​ലി​ൽ ബൈ​ഡ​നെ പ്ര​സി​ഡ​ന്‍റാ​യി…

Read More

സിറ്റിംഗ് സീറ്റ് കിട്ടിയില്ലെങ്കിൽ..! ഇടത് മാറാതെ എൻസിപി; മു​ഖ്യ​മ​ന്ത്രിക്ക് ശ​ര​ത്പ​വാ​റി​ന്‍റെ അ​ഭി​ന​ന്ദ​നം

കോ​ഴി​ക്കോ​ട് /കോട്ടയം : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ന്‍​സി​പി മു​ന്ന​ണി വി​ടി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി ദേ​ശീ​യ നേ​തൃ​ത്വം. മും​ബൈ​യി​ലെ​ത്തി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത്പ​വാ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​ന്ന​ലെ​യാ​ണ് മ​ന്ത്രി ശ​ര​ത്പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കൂടിക്കാഴ്ച അഞ്ച് മിനിറ്റ് ശു​ഭ സൂ​ച​ന ന​ല്‍​കി​കൊ​ണ്ടാ​ണ് മ​ന്ത്രി​യെ ശ​ര​ത്പ​വാ​ര്‍ വ​ര​വേ​റ്റ​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലും മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് അ​ഭി​ന​ന്ദ​നം അ​റി​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ശ​ര​ത്പ​വാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. അ​ഞ്ചു​മി​നി​റ്റ് മാ​ത്ര​മേ കൂ​ടി​ക്കാ​ഴ്ച ന​ട​ന്നി​ട്ടു​ള്ളൂ​വെ​ന്നും മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പേ​രി​ല്‍ പു​റ​ത്തു​വ​രു​ന്ന​തെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചർച്ച ദേശീയനേതൃത്വം അറിയാതെ എ​ന്‍​സി​പി നേ​താ​ക്ക​ള്‍ യു​ഡി​എ​ഫി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന് പ​റ​യു​ന്ന​ത് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ…

Read More

വീ​ട് അ​നു​മ​തി​യി​ല്ലാ​തെ ഹോ​ട്ട​ലാ​ക്കി​! സോ​നു സൂ​ദി​നെ പി​ടി​ക്കാ​ൻ ബി​എം​സി; ആരോപണം നിഷേധിച്ച് സോനു സൂദ്‌

മും​ബൈ: വീ​ട് ഹോ​ട്ട​ലാ​ക്കി മാ​റ്റി​യെ​ന്നാ​രോ​പി​ച്ച് ബോ​ളി​വു​ഡ് ന​ട​ൻ സോ​നു സൂ​ദി​നെ​തി​രെ പ​രാ​തി. ബ്രി​ഹ​ൺ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ (ബി​എം​സി) ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ജു​ഹു​വി​ലെ ശ​ക്തി​സാ​ഗ​ർ ആ​റു നി​ല പാ​ർ​പ്പി​ട സ​മു​ച്ച​യം അ​നു​മ​തി​യി​ല്ലാ​തെ ഹോ​ട്ട​ലാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ൽ ആ​രോ​പ​ണം സോ​നു സൂ​ദ് നി​ഷേ​ധി​ച്ചു. താ​ൻ ആ​വ​ശ്യ​മാ​യ അ​നു​മ​തി നേ​ടി​യി​ട്ടു​ണ്ടെ​ന്നും മ​ഹാ​രാ​ഷ്ട്ര കോ​സ്റ്റ​ൽ സോ​ൺ മാ​നേ​ജ്‌​മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും സൂ​ദ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ലോ​ക്ക്ഡൗ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി താ​രം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ട്ടി​ന്‍റെ അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ച​തി​നു പി​ന്നാ​ലെ സോ​നു സൂ​ദി​നെ​തി​രാ​യ നീ​ക്ക​വും ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നെ​തി​രെ താ​ര​ത്തി​ന് നേ​ര​ത്തെ ബി​എം​സി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ർ​മാ​ണം തു​ട​രു​ക​യാ​യി​രു​ന്നു. അ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. കെ​ട്ടി​ട​ത്തി​ല്‍ ഇ​പ്പോ​ഴും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍…

Read More

യു​എ​സ് പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണം: മ​ര​ണ​സം​ഖ്യ നാ​ലാ​യി; പോ​ലീ​സ് ര​ണ്ട് പൈ​പ്പ് ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു; ജ​നാ​ധി​പ​ത്യ ന​ട​പ​ടി​ക​ൾ ധ്വം​സി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും മോ​ദി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. മ​രി​ച്ച​വ​രി​ൽ ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ൽ നി​ന്നും പോ​ലീ​സ് ര​ണ്ട് പൈ​പ്പ് ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു. സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വാ​ഷിം​ഗ്ട​ണി​ൽ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ 15 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി. പാ​ർ​ല​മെ​ന്‍റ് പ​രി​സ​ര​ത്ത് സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ച്ചു. അ​തേ​സ​മ​യം, അ​തി​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡൊ​ണ​ള്‍​ഡ് ട്രം​പി​നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും ഉ​ട​ന്‍ പു​റ​ത്താ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റി​നെ ആ​ക്ര​മി​ക്കാ​ന്‍ അ​നു​യാ​യി​ക​ളെ പ്രേ​രി​പ്പി​ച്ച ട്രം​പ് അ​മേ​രി​ക്ക​ന്‍ ജ​നാ​ധി​പ​ത്യ​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്തി​യെ​ന്ന് അം​ഗ​ങ്ങ​ള്‍ കു​റ്റ​പ്പെ​ടു​ത്തി. ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗം ഏ​ള്‍ ബ്ല​മ​നോ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ര​ണ​ഘ​ട​ന​യു​ടെ 25-ാം ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് ട്രം​പി​നെ ഉ​ട​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സി​ല്‍ നി​ന്നും നീ​ക്കാ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സും യു​എ​സ് ക്യാ​ബി​ന​റ്റും ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​എ​സ് പാ​ർ​ല​മെ​ന്‍റി​ന് നേ​രെ ന​ട​ന്ന അ​തി​ക്ര​മ​ത്തി​ൽ…

Read More

 പ്ര​തി​ദി​ന ക​ണ​ക്കി​ൽ മു​ന്നി​ല്‍ കേ​ര​ളം ; രാ​ജ്യ​ത്ത് 20,346 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,03,95,278 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 20,346 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 2,28,083 പേ​രാ​ണ് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 1,00,16,859 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 19,587 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. 222 മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി. 1,50,336 ഇ​തു​വ​രെ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് കേ​ര​ള​ത്തി​ലാ​ണ്. ഇ​ന്ന​ലെ 6,394 പേ​ർ‌​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ‌ ഇ​തു​വ​രെ 1,954,553 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ൽ 924,137ഉം ​ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ 883,876ഉം ​ത​മി​ഴ്നാ​ട്ടി​ൽ 823,181 ഉം ​കേ​ര​ള​ത്തി​ൽ 790,882 പേ​ർ​ക്കും ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു. രാ​ജ്യ​ത്ത് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​തു​വ​രെ 17,84,00,995 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച മാ​ത്രം 9,37,590 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യും ഐ​സി​എം​ആ​ർ‌ അ​റി​യി​ച്ചു.

Read More

നെ​ടു​ങ്ക​ണ്ട​ത്തെ ക​സ്റ്റ​ഡി മ​ര​ണം; ഉ​ണ്ടാ​യ​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സംഭവം; പോ​ലീ​സി​നെ​തി​രെ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്

  ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ രാ​ജ്മ​കു​മാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​കാ​ര​ണം ക​സ്റ്റ​ഡി​യി​ലു​ള്ള മ​ർ​ദ​നം മൂ​ല​മാ​ണെ​ന്നും പോ​സ്റ്റ്​മോ​ർ​ട്ടം അ​ട്ടി​മ​റി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​യ​മ​ങ്ങ​ളും കോ​ട​തി​ക​ളും പോ​ലീ​സ് ന​ഗ്ന​മാ​യി ലം​ഘി​ച്ചു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​ത്. തെ​ളി​വു​ള്ള​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്തു​വെ​ന്നും നാ​രാ​യ​ണ​ക്കു​റു​പ്പ് വ്യ​ക്ത​മാ​ക്കി. ഹ​രി​താ ഫി​നാ​ൻ​സ് ചി​ട്ടി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2019 ജൂ​ണ് 12നാ​ണ് വാ​ഗ​മ​ണ്‍ സ്വ​ദേ​ശി രാ​ജ്കു​മാ​റി​നെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ നാ​ല് ദി​വ​സ​ത്തെ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​പ്പോ​ൾ രാ​ജ്കു​മാ​റി​നെ പീ​രു​മേ​ട് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. പി​ന്നീ​ട് ജൂ​ൺ 21ന് ​ജ​യി​ലി​ൽ വ​ച്ച് രാ​ജ്കു​മാ​ർ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

ചെ​ന്നി​ത്ത​ല​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്: ര​വി പൂ​ജാ​രി​യെ ചോ​ദ്യം ചെ​യ്തു

  ബം​ഗ​ളൂ​രു: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യെ കേ​ര​ള പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. 2016ൽ ​ചെ​ന്നി​ത്ത​ല​യെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് കേ​ര​ള പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി​പി​യാ​ണ് പൂ​ജാ​രി​യെ ചോ​ദ്യം ചെ​യ്ത​ത്.

Read More