കോട്ടയം: ജോസ് കെ. മാണിയുടെ വരവോടെ കോട്ടയത്ത് ഇടതുമുന്നണിക്കു നേട്ടം. പാലാ നഗരസഭ രണ്ടിലയുടെ കരുത്തിൽ എൽഡിഎഫ് തൂത്തുവാരി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള കൂട്ടുകെട്ടിൽ കോണ്‍ഗ്രസ് കോട്ടയം ജില്ലയിൽ രക്ഷപ്പെട്ടില്ല. കോട്ടയം ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണി വ്യക്തമായ മുന്നേറ്റം നേടിയിരിക്കുന്നു. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറെയിടങ്ങളിലും കോട്ടയത്ത് ഇടതുമുന്നണിക്കാണ് മേൽക്കൈ. മുൻപ് 22ൽ 14 സീറ്റുകളോടെ ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്ന യുഡിഎഫിന്റെ ഗതിമാറ്റം നിർണായകമാണ്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും കേരള കോണ്‍ഗ്രസ് ജോസഫിലെ മോൻസ് ജോസഫിന്റെയും രാഷ്ട്രീയ ഭാവിയെതന്നെ ചോദ്യം ചെയ്യുന്നതാണു കോട്ടയത്തെ ജനവിധി. പാലാ നഗരസഭയിൽ ജോസ് കെ. മാണി വിഭാഗത്തിൽനിന്ന് ജോസഫ് വിഭാഗത്തിലേക്ക് കൂറുമാറിയ ഏറെപ്പേർക്കും തോൽവിയാണ്. പാലായിൽ ജോസ് കെ. മാണി വിഭാഗത്തിലെ മുൻ നഗരസഭാ ചെയർമാൻ ജോസ് പടിഞ്ഞാറേക്കര വിജയിച്ചു. യുഡിഎഫ് ഉരുക്കുകോട്ടകളെന്ന് അറിയപ്പെട്ടിരുന്ന മേഖലകളിലാണ്…
Read MoreCategory: Loud Speaker
കോർപറേഷനിലും പഞ്ചായത്തിലും എൽഡിഎഫ്; മുനിസിപ്പാലിറ്റികളിൽ യുഡിഎഫ്
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തിരിച്ചുവരവ്. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ എൽഡിഎഫ് മുന്നിലായിരുന്നെങ്കിലും വോട്ടിംഗ് മെഷീനുകൾ എണ്ണിയപ്പോൾ യുഡിഎഫ് തിരിച്ചുവന്നു. എന്നിരുന്നാലും നേരിയ ലീഡ് നിലനിർത്താൻ എൽഡിഎഫിനു സാധിക്കുന്നുണ്ട്. 941 പഞ്ചായത്തുകളിൽ 359 എണ്ണത്തിലെ ലീഡ് നിലയാണ് പുറത്തുവന്നത്. 149 പഞ്ചായത്തുകളിൽ യുഡിഎഫും 161 പഞ്ചായത്തുകളിൽ എൽഡിഎഫും 16 പഞ്ചായത്തുകളിൽ ബിജെപിയും 33 ഇടത്ത് മറ്റുള്ളവരും മുന്നിട്ടുനിൽക്കുന്നു. ആറു കോർപറേഷനുകളിൽ മൂന്നെണ്ണത്തിൽ വീതം എൽഡിഎഫും യുഡിഎഫും മുന്നിട്ടുനിൽക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ കോർപറേഷനുകൾ ഇപ്പോൾ എൽഡിഎഫിനും കൊല്ലം, കൊച്ചി, തൃശുർ കോർപറേഷനുകൾ എന്നിവ യുഡിഎഫിനൊപ്പവും നിൽക്കുന്നു. 86 മുനിസിപ്പാലിറ്റികളിൽ ലീഡ് നില അറിഞ്ഞ 78 എണ്ണത്തിൽ 38 മുനിസിപ്പാലിറ്റികൾ യുഡിഎഫ്, 32 എണ്ണം എൽഡിഎഫ്, എൻഡിഎ- 4, മറ്റുള്ളവർ- 4 എന്നിങ്ങനെയാണ് നിലവിലെ നില. ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം പോരാടുന്നു. യുഡിഎഫ്-…
Read Moreമക്കൾ സേവൈ കക്ഷി! രജനീകാന്തിന്റെ പാർട്ടിയുടെ പേരും ചിഹ്നവും ഇതാ റെഡി; ചിഹ്നം…
ചെന്നൈ: നടൻ രജനീകാന്തിന്റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്നാണെന്ന് റിപ്പോർട്ട്. തമിഴ്നാട്ടിലെ മക്കൾ സേവൈ കക്ഷി എന്ന പാർട്ടിക്ക് ഒാട്ടോറിക്ഷ ചിഹ്നമായി അനുവദിച്ചെന്നാണ് ഇലക്ഷൻ കമ്മീഷൻ നൽകുന്ന വിവരം. പാർട്ടിയും ചിഹ്നനവും രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയ ആളുടെ പേര് രജനീകാന്ത് എന്നാണ്. ഹസ്ത മുദ്രയാണ് ചിഹ്നമായി ആദ്യത്തെ പരിഗണനയ്ക്ക് വച്ചത്. ബാബാ എന്ന ചിത്രത്തിൽ രജനികാന്ത് കാണിക്കുന്ന മുദ്രയായിരുന്നു ഇത്. എന്നാൽ കോൺഗ്രസിന്റെ കൈ ചിഹ്നവുമായി സാമ്യം തോന്നുമെന്നതിനാൽ അത് ഇലക്ഷൻ കമ്മീഷൻ ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് ഒാട്ടോറിക്ഷ ചിഹ്നം അനുവദിച്ചത്. സൂപ്പർ ഹിറ്റ് ചിത്രമായ ബാഷയിൽ രജനീകാന്ത് ഒാട്ടോറിക്ഷ ഡ്രൈവറുടെ വേഷവും ചെയ്തിരുന്നു. എന്നാൽ പാർട്ടിയുടെ പേരും ചിഹ്നവും ഡിസംബർ 31നെ ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളുവെന്ന് രജനിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 234 സീറ്റിലും മത്സരിക്കുമെന്നാണ് പുതിയ പാർട്ടി മത്സരിക്കുമെന്നാണ്…
Read Moreകൂട്ടിക്കിഴിച്ചു ചങ്കിടിപ്പോടെ മുന്നണികൾ! ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാം; മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
എം.ജെ.ശ്രീജിത്ത് തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് തുടങ്ങും. ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാൻ കഴിയും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തപാൽ വോട്ടുകൾ ആദ്യം എണ്ണും.സർവീസ് വോട്ടുകൾക്ക് പുറമേ കൊവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ തപാൽ വോട്ടുകളുമുണ്ട്. രണ്ടേമുക്കാൽ ലക്ഷം വോട്ടുകളാണ് ഇത്തരത്തിലുള്ളത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടുകൾ ബ്ലോക്കുകളിലാണ് എണ്ണുന്നത്. മുനിസിപ്പാലികളിലേയും കോർപ്പറേഷനുകളിലേയും വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്ത സ്ഥലത്തുമെണ്ണും. എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് വോട്ടെണ്ണുന്നത്. ഗ്രാമപഞ്ചായത്തുകൾ ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ അറിയാം. പുതിയ അംഗങ്ങൾ അടുത്ത തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അധ്യക്ഷൻമാരുടേയും ഉപാധ്യക്ഷൻമാരുടേയും സത്യപ്രതിജ്ഞ തീയതി പിന്നീട് തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നു മുന്നണികളേയും സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്. ആറു മാസം…
Read Moreകർഷകരില്ലെങ്കിൽ ഭക്ഷണമില്ല, നീതിയില്ലെങ്കിൽ വിശ്രമമില്ല! സമരത്തിൽ അണിചേർന്ന് ഒൻപത് വയസുകാരി
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്ന് ഒന്‍പത് വയസുകാരി. പരിസ്ഥിതി പ്രവർത്തകയായ ലിസിപ്രിയ കാങ്കുജം ആണ് കർഷകർക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ച് സമരമുഖത്ത് എത്തിയത്. സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും ലിസിപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കാലാവസ്ഥ പരിസ്ഥിതി പ്രവർത്തകർ കർഷകർക്കൊപ്പമുണ്ടെന്ന് ലിസിപ്രിയ പറയുന്നു. “എന്റെ ശബ്ദം ലോകമെങ്ങും കേൾക്കുമെന്ന് കരുതുന്നു. കർഷകരില്ലെങ്കിൽ ഭക്ഷണമില്ല. നീതിയില്ലെങ്കിൽ വിശ്രമമില്ല.’ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് ലിസി പ്രിയ പറഞ്ഞു. കർഷക സമരം നടക്കുന്ന അതിർത്തികളിൽ അതിശൈത്യത്തിലും മാതാപിതാക്കൾക്കും മുത്തച്ഛനും മുത്തശിക്കുമൊപ്പവും കഴിഞ്ഞ പതിനാല് ദിവസങ്ങൾ ചിലവഴിച്ച കുട്ടികളെ കണ്ടു. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വൈക്കോൽ ഉൾപ്പടെയുളള അവശിഷ്ടങ്ങൾ കത്തിക്കരുതെന്ന് ലിസിപ്രിയ കർഷകരോട് അഭ്യർഥിച്ചു. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം, വരൾച്ച, മറ്റുള്ള കാലാവസ്ഥാവ്യതിയാനങ്ങൾ, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, വെട്ടുകിളികളുടെ ആക്രമണം തുടങ്ങിയവ കർഷകരുടെ വിളകളെ നശിപ്പിക്കുന്നു. ആയിരക്കണക്കിന് കർഷകരാണ് വർഷം തോറും…
Read Moreരാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ കോട്ടയം ജില്ലാ പഞ്ചായത്തിലെ ഭരണത്തിലേക്ക് ആരെന്ന് ഉറ്റുനോക്കി രാഷ്ട്രീയ മുന്നണികൾ
കോട്ടയം: സമകാലിക കേരള രാഷ്ട്രീയത്തിൽ പുതിയ മുന്നണി സമവാക്യത്തിനു തന്നെ കാരണമായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെന്ന് ഉറ്റു നോക്കി മുന്നണികളും പാർട്ടികളും. രണ്ടു ദിവസത്തിനകം ഫലം അറിയാമെങ്കിലും ശുഭാപ്തി വിശ്വാസത്തിലാണ് എല്ലാ മുന്നണികളും. പോളിംഗ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ജോസ് കെ. മാണിയുടെ കടന്നു വരവിനൊപ്പം തങ്ങളുടെ വോട്ടുകളെല്ലാം പോൾ ചെയ്തിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. പല വാർഡുകളിലും അട്ടിമറി വിജയം നേടുമെന്നും ചിലയിടത്ത് രണ്ടാം സ്ഥാനത്ത് എത്തുമെന്നുമാണ് ബിജെപിയുടെ അവകാശവാദം.ഇത്തവണ വനിതാ സംവരണമാണ് പ്രസിഡന്റ് പദം. അതുകൊണ്ടു തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് ഓരോ പാർട്ടികളും തങ്ങളുടെ സാരഥികൾക്കായുള്ള പട്ടിക തയാറാക്കിക്കഴിഞ്ഞു. ഇതിനു പുറമേ ജില്ലയിലെ ബൂത്തുകളിൽനിന്നുള്ള കണക്കുകൾ ശേഖരിച്ച് വിലയിരുത്തലുകൾ നടത്തിവരികയാണ് പാർട്ടികൾ. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടത് യുഡിഎഫിനെ ഒരു തരത്തിലും ബാധിച്ചില്ലെന്നും 16 സീറ്റുകൾ…
Read Moreആരോപണങ്ങൾ അന്തിചർച്ചയിൽ മാത്രം;സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരുമോ ? ചികിത്സ കഴിഞ്ഞ് പറയാമെന്ന്കോടിയേരി
തലശേരി: തദ്ദേശ തെരത്തെടുപ്പിൽ എൽഡിഎഫ് അനുകൂല തരംഗമാണുള്ളതെന്നും സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിൽ ഇടതുമുന്നണിക്ക് മുൻതൂക്കം ലഭിക്കുമെന്നും മുൻ തൂക്കം ലഭിക്കാത്ത ജില്ല ഏതാണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷണൻ. കോടിയേരി ജൂണിയർ ബേസിക് സ്കൂളിൽ ഭാര്യ വിനോദിനിയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ചികിത്സയിലാണ്, ചികിത്സ കഴിയട്ടെ, എന്നിട്ടു പറയാം എന്നായിരുന്നു കോടിയേരിയുടെ മറുപടി. പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറിയതിനു ശേഷം ആദ്യമായാണ് കോടിയേരി മാധ്യമ പ്രവർത്തകരോട് സംസാക്കുന്നത്. ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ജനവിധി. കോവിഡ് കാലത്തു പട്ടിണിക്കിടാതെ രക്ഷിച്ച സർക്കാരിനല്ലാതെ ആർക്കാണ് ജനങ്ങൾ വോട്ട് ചെയ്യുക. സർക്കാരിനെതിരേയുളള ആരോപണങ്ങൾ അന്തിച്ചർച്ചയിലെ വിഷയം മാത്രമാണ്.…
Read Moreസൗജന്യ വാക്സിൻ കോവിഡ് ചികിത്സയുടെ തുടർച്ച; പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
കൂത്തുപറമ്പ്: താൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നടത്തിവരുന്ന സൗജന്യ കോവിഡ് ചികിത്സയുടെ തുടർച്ചയാണ് സൗജന്യ വാക്സിനും. പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തായ കാട്ടിൽ പീടികയിലെ ചേരിക്കൽ ജൂണിയർ ബേസിക്ക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് സൗജന്യ ചികിത്സ കേരളത്തിൽ മാത്രം നടന്നുവരുന്നതാണ്. അതിന്റെ തുടർച്ചയായാണ് സൗജന്യ വാക്സിനും നൽകുന്നത്. വാർത്താ സമ്മേളനത്തിൽ ചോദ്യത്തിനു മറുപടിയായാണ് താൻ ഇത് പറഞ്ഞത്. ഒരുതരത്തിലുള്ള പെരുമാറ്റച്ചട്ടലംഘനവും താൻ നടത്തിയിട്ടില്ല. വാക്സിൻ വിഷയം വിവാദമാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ നടത്തിയ വിവാദങ്ങൾക്കുള്ള മറുപടിയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം യുഡിഎഫിന് തിരിച്ചടിയാകും. മുസ്ലിംലീഗിന്റെഅടിത്തറ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാര്യ…
Read Moreശബ്ദസന്ദേശം തന്റേതു തന്നെയെന്ന് സ്വപ്ന; ഓപ്പറേഷനു പിന്നിൽ പോലീസ് ഉന്നതർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ സമ്മർദ്ദമുണ്ടെന്ന തരത്തിലുള്ള ശബ്ദസന്ദേശം തന്റേതു തന്നെയെന്നു സ്ഥിരീകരിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഈ നീക്കത്തിനു നേതൃത്വം നൽകിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ ഇഡി കസ്റ്റഡിയിലായിരിക്കെ, അഞ്ചു വനിതാ പോലീസുകാരാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാൾ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിക്കുകയും തുടർന്നു ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയും ചെയ്തെന്നാണു വിവരം. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയതായും കൃത്യമായി വായിച്ചുനോക്കാൻ സാവകാശം നൽകാതെ മൊഴിപ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയർത്തിയിരുന്നു. നേരത്തെ, ശബ്ദസന്ദേശം സ്വപ്ന സുരേഷിന്റേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് ദക്ഷിണ മേഖല ജയിൽ ഡിഐജി…
Read Moreകള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍ഡിഎഫിന് ജയിക്കാനാവുമോ…കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവര്‍ ഇന്ന് സ്ഥാനാര്‍ഥികളെന്ന് കെ സുധാകരന്…
കള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍ഡിഎഫിന് ജയിക്കാനാവുമോയെന്ന് ചോദിച്ച് കെ. സുധാകരന് എം.പി. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും ഭീതി പരത്തി ആളുകളെ വരുതിക്ക് നിര്‍ത്തിക്കൊണ്ടാണ് കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം തെരഞ്ഞെടുപ്പുകളേയും സി.പി.എം അഭിമുഖീകരിക്കുന്നതെന്നും സുധാകരന് ആരോപിച്ചു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെങ്കിലും അക്രമമില്ലാതെ,കള്ളവോട്ട് ചെയ്യാതെ, തെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന് അണികളോട് പറയണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവരെല്ലാം ഇന്ന് സ്ഥാനാര്‍ഥികളാണ്. ഒരു വോട്ടല്ല. മുന്ന് വോട്ടുകള്‍ വരെ ചെയത് ആളുകളാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. ജനിച്ചിട്ടിന്നു വരെ സ്വന്തമായി വോട്ട് ചെയ്യാന്‍ സാധിക്കാത്തവരുണ്ട്. അത് ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും പരിതാപകരമായ സാഹചര്യമാണ്. ഭയാനകമായ ഒരു രാഷ്ട്രീയ സംഭവമാണ്. അപമാനത്തിന്റെ നീര്‍ച്ചുഴിയിലാണ് കണ്ണൂരിന്റെ ജനാധിപത്യമെന്നും കെ. സുധാരന് പറഞ്ഞു.
Read More