തെരഞ്ഞെടുപ്പ് മുന്നൊരുക്കം! യുഡിഎഫിൽ ഇന്നു മാരത്തൺ സീറ്റ് ചർച്ച; പാല ഏറ്റെടുക്കാൻ കോ​ൺ​ഗ്ര​സ് നീക്കം; ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 15 സീ​റ്റു​ക​ളും വേണമെന്ന് കേരള കോൺ. ജോസഫ്

എം.​ജെ. ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ കോ​ൺ​ഗ്ര​സ്(​ജോ​സ​ഫ്), കേ​ര‍​ള കോ​ൺ​ഗ്ര​സ്(​ജേ​ക്ക​ബ്), ആർഎസ്പി, സി​എം​പി, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് എ​ന്നീ ക​ക്ഷി​ക​ളു​മാ​യി കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ ച​ർ​ച്ച ഇ​ന്ന്. ഇ​ന്ന് രാ​വി​ലെ ക​ന്‍റോ​ണ്മെ​ന്‍റ് ഹൗ​സി​ൽ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി ച​ർ​ച്ച.

ച​ർ​ച്ച​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം ഹ​സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

സീറ്റുകൾ ഏറ്റെടുക്കുമെന്ന്…

ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 15 സീ​റ്റു​ക​ളും ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. പാ​ലാ ഉ​ൾ​പ്പെ​ടെ ത​ങ്ങ​ൾ മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റു​ക​ളും വേ​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് ജോ​ണി നെ​ല്ലൂ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

കേ​ര​ളാ കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗം യു​ഡി​എ​ഫ് വി​ട്ട​തി​നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ളാ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച പാ​ലാ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല സീ​റ്റു​ക​ളും ഏ​റ്റെ​ടു​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം.

കോ​ട്ട​യം ജി​ല്ല​യ്ക്ക് പു​റ​ത്തു മ​ത്സ​രി​ക്കു​ന്ന കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ കോ​ട്ട​യം ജി​ല്ല​യി​ൽ​ത്ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ആ​ലോ​ചി​ക്കു​ന്നു​ന്നു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മാ​ണി വി​ഭാ​ഗം മ​ത്സ​രി​ച്ച പ​ല സീ​റ്റു​ക​ളും ഏ​റ്റെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗം കേ​ര​ള കോ​ൺ​ഗ്ര​സി​ൽ നി​ന്ന് വി​ട്ടു പോ​യ​തോ​ടെ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് പ​ഴ​യ ശ​ക്തി​യി​ല്ല.

അ​തി​നാ​ൽ സീ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ ക​ടു​ത്ത നി​ല​പാ​ട് ത​ന്നെ കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ക്കും. പ​ര​മാ​വ​ധി ഏ​ഴു സീ​റ്റി​ല​ധി​കം ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ട് കോ​ൺ​ഗ്ര​സ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തെ അ​റി​യി​ക്കും. അ​ഞ്ചു സീ​റ്റു​ക​ൾ ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ അ​ഭി​പ്രാ​യം.

ത​ർ​ക്ക​ങ്ങ​ളി​ല്ലാ​തെ എ​ത്ര​യും വേ​ഗം സീ​റ്റു വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് മു​സ്ലിം ലീ​ഗ് അ​ട​ക്ക​മു​ള്ള ഘ​ട​ക ക​ക്ഷി​ക​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പാ​ണ​ക്കാ​ട് എ​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ട് മു​സ്ലീം ലീ​ഗ് അ​ധ്യ​ക്ഷ​ൻ‌ പാ​ണ​ക്കാ​ട് ഹൈ​ദ​രാ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ത​ന്നെ ഇ​ക്കാ​ര്യം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സീ​റ്റു വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്. അ​തേ സ​മ​യം കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ​യും ഫോ​ർ​വേ​ഡ് ബ്ലോ​ക്കി​ന്‍റെ​യും തീ​രു​മാ​നം.

Related posts

Leave a Comment