അജാക്സ് ആംസ്റ്റര്‍ഡാമിന്റെ ഡിഫൻഡറും മാൻചെസ്റ്റര്‍ യുണൈറ്റഡ് മുന്‍താരവുമായ ഡെലി ബ്ലൈന്റ് മൈതാനത്ത് തളര്‍ന്ന് വീണത് ഡെലി ആരാധകരേയും ഫുട്ബോള്‍ പ്രേമികളെയും ഒരു പോലെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ ദിവസം അജാക്സും ഹെര്‍ത്താ ബെര്‍ലിനും തമ്മിലുള്ള പ്രീ സീസണ് സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം. മുപ്പതുകാരനായ ഡച്ച് ഡിഫന്റര്‍ക്ക് ഡിസംബറില്‍ വലന്‍സിയയുമായുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ തലക്കറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയപേശികളില്‍ വീക്കം കണ്ടെത്തിയിരുന്നു. കരിയർ അവസാനിക്കുകയാണോ എന്നു തോന്നിയിടത്തുനിന്ന് ഏവരെയും അതിശയിപ്പിച്ച് ഫെബ്രുവരിയോടെ കളിക്കളത്തിലേക്കു തിരിച്ചെത്തിയ ഡെലിയെ ഇപ്പോള്‍ മറ്റൊരു ഭയം വേട്ടയാടുന്നു. അജാക്സ് ടീം 1 – 0 ത്തിന് മുന്നിട്ടു നില്ക്കുന്ന കളിയുടെ 78-ാം മുനിറ്റില് നെഞ്ചത്തു കൈ മുറുകെ അമർത്തി ഡെലി തളര്‍ന്നു വീഴുമ്പോള്‍ സമീപത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, ഡെലിയുടെ പ്രശ്നങ്ങൾ അറിയാവുന്ന ടീം അംഗങ്ങളും മെഡിക്കല്‍ സംഘവും നിമിഷങ്ങള്‍ക്കുള്ളില്‍…
Read MoreCategory: Loud Speaker
ആശങ്കയുടെ കണക്ക്..! ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്
വാഷിംഗ്ടൺ ഡിസി: ലോകത്താകമാനം ആശങ്ക വർധിപ്പിച്ച് കോവിഡ് കണക്കുകൾ രണ്ടരക്കോടിയിലേക്ക്. ഇതിനോടകം 24,323,081 പേർക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ടുലക്ഷം പിന്നിട്ട് കുതിക്കുകയാണ്. 8,28,887 പേരാണ് ഇതുവരെ മരിച്ചത്. ലോകത്താകമാനം രോഗമുക്തരായവരുടെ എണ്ണം 1.68 കോടിയാണ്. അമേരിക്കയിലും ബ്രസീലിലും വൈറസ് വ്യാപനം അതിരൂക്ഷമാവുന്നത് ആശങ്കയ്ക്കിടയാക്കുന്നു. അമേരിക്കയിൽ കോവിഡ് രോഗികൾ അറുപത് ലക്ഷത്തിലേക്ക് കടന്നു. 6,000,331 പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചത്. പുതിയ കണക്കുകള്‍പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 44,603 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,286 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 24 മണിക്കൂറിനിടെ രോഗബാധിതര്‍ 47,828 ഉം മരണം 1,090വുമാണ്. ഇന്ത്യയിലെയും കോവിഡ് കേസുകള്‍ ബ്രസീലിനോട് അടുക്കുകയാണ്.
Read More‘രണ്ട് മാസം കഴിഞ്ഞ് നീറ്റായി നടത്താമല്ലോ? നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ബോളിവുഡ് താരം സോനു സൂദ്
ന്യൂഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ബോളിവുഡ് താരം സോനു സൂദ്. മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ വിമർശം ഉയർന്നത്. ബിഹാറിൽ വെള്ളപ്പൊക്കം കാരണം കുട്ടികൾ ദുരിതത്തിലാണ്. യാത്ര സൗകര്യമില്ല. രണ്ടു മാസത്തിനു ശേഷം നവംബറിലോ ഡിസംബറിലോ പരീക്ഷ നടത്തുന്നതാണ് ഉചിതമെന്നും സോനു സുദാ പറഞ്ഞു. അതേസമയം നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. പരീക്ഷ നീളുന്നതിൽ വിദ്യാർഥികൾ പരിഭ്രാന്തരായിരുന്നു. ജെഇഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡ് ഇതിനോടകം ഡൗൺലോഡ് ചെയ്ത 80 ശതമാനം വിദ്യാർഥികളും പരീക്ഷ എഴുതുമെന്നും ഡി.ഡി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി. ‘വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് നിരന്തര സമ്മർദ്ദമുണ്ടായിരുന്നു. എന്തുകൊണ്ട് ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നില്ലെന്നാണ് അവരുടെ ചോദ്യം.…
Read Moreഎൻഐഎ റെയ്ഡ്! സ്വർണക്കടത്തിന്റെ ചുരുളഴിക്കാൻ നിർണായക നീക്കം; റെയ്ഡ് തുടങ്ങിയത് ഇന്നു പുലർച്ചെ
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിൽ നിർണായക നീക്കവുമായി എൻഐഎ വീണ്ടും റെയ്ഡ് തുടങ്ങി. ഇന്നു പുലർച്ചെയാണ് കോഴിക്കോട്ട് മേഖലയിൽ റെയ്ഡ് ആരംഭിച്ചത്. പ്രതിയുടെ ബന്ധുവിന്റെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധന നടത്തി. കസ്റ്റംസും എന്‍ഐഎയും പ്രതിചേര്‍ത്ത കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി ടി.എം. സംജുവിന്റെ ബന്ധു ഷംസുദ്ദീന്റെ എരഞ്ഞിക്കലിലെ വീട്ടിലാണ് എന്‍ഐഎ കൊച്ചി യൂണിറ്റ് പരിശോധന നടത്തിയത്. ഇന്നു പുലര്‍ച്ചെ ആറോടെ സംഘം എരഞ്ഞിക്കലിലെത്തി. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് എത്തുമെന്നു സിറ്റി പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് എന്‍ഐഎ സംഘത്തിന് അകമ്പടിയായി പോലീസും സ്ഥലത്തെത്തി. വനിതാ പോലീസിന്റെ അകമ്പടിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീട്ടിനുള്ളിലേക്കു കയറിയത്. ഷംസുദ്ദീന് ഈ ആഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതേതത്തുടര്ന്നു കോടതി കസ്റ്റംസിന്റെ വിശദീകരണവും ആവശ്യപ്പെട്ടു. അതിനിടെയാണു പരിശോധന നടക്കുന്നത്. സംജുവിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് വീട്ടില്‍…
Read Moreയുവതിയുടെ കബളിപ്പിച്ച് 2.25 കോടി തട്ടിയ സംഭവം! മൗലവി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
ആലുവ: യാത്രാവിലക്കുള്ളയാളെ വിദേശത്തുനിന്നും നാട്ടിലെത്തിക്കാമെന്നുപറഞ്ഞ് യുവതിയിൽ നിന്നും 2.25 കോടി രൂപ തട്ടിയ കേസിലെ രണ്ടു പ്രതികളെ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങി. പ്രതികളായ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി മുഹമ്മദ് അസ്ലം മൗലവി (50) കാഞ്ഞിരപ്പിള്ളി സ്വദേശി മുഹമ്മദ് ബിജ്ലി (54) എന്നിവരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവിന്റെ നേതൃത്വത്തിൽ ഇന്നലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പെരുമ്പാവൂർ പാറപ്പുറത്ത് താമസിക്കുന്ന അലിയെന്ന യുവാവ് ഖത്തറിൽ യാത്രാനിരോധനത്തിലാണ്. ഇയാളെ നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം നൽകി ഭാര്യയിൽനിന്നും പലപ്പോഴായി മൗലവിയും കൂട്ടാളിയും കോടികൾ വാങ്ങുകയായിരുന്നുവെന്നാണ് കേസ്. വർഷങ്ങൾ കഴിഞ്ഞിട്ടും ഭർത്താവിനെ നാട്ടിലെത്തിക്കുകയോ, പണം തിരികെ നൽകാനോ സംഘം കൂട്ടാക്കാതിരുന്നതിനെ തുടർന്നു യുവതി പെരുമ്പാവൂർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. വിദേശത്ത് ക്രഷർ യൂണിറ്റ് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് വാഴക്കാല സ്വദേശിയിൽനിന്നും മൗലവിയും ഭാര്യ സഹോദരനും ലക്ഷങ്ങൾ കബളിപ്പിച്ചുവെന്ന…
Read Moreപെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തത്ക്കാലം നിര്‍ത്തി; 65 മൃതദേഹം കണ്ടെത്തി
ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ താത്ക്കാലികമായി നിർത്തി വച്ച് ദൗത്യ സംഘം ഇന്നു മടങ്ങും. ദുരന്തം നടന്ന് പതിനെട്ടാം ദിവസമായ ഇന്നലെ നടന്ന തെരച്ചിലോടെയാണ് തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, സന്നദ്ധ സേനാംഗങ്ങൾ ഉൾപ്പെടെ അഞ്ഞൂറോളം പേരടങ്ങുന്ന സംഘമാണ് ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യത്തിൽ ആദ്യഘട്ടത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ 30 പേരടങ്ങുന്ന പ്രത്യേക ദൗത്യസംഘമാണ് വനമേഖലയോട് ചേർന്ന പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയത്. വഴുക്കലുള്ള വലിയ പാറകൾ ഉള്ള പ്രദേശമായതിനാൽ സുരക്ഷാ മാർഗങ്ങൾ ഉപയോഗിച്ചായിരുന്ന തിരച്ചിൽ. പ്രതികൂല കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും വന്യജീവി ഭീഷണിയും അതീജീവിച്ചാണ് രക്ഷാ പ്രവർത്തകർ ഇതു വരെ പെട്ടിമുടിയിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ പങ്കെടുത്തത്. 65 മൃതദേഹം കണ്ടെത്തി മണ്ണിനടിയിൽപ്പെട്ട് ജീവൻ നഷ്ടമായ 65 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇനി അഞ്ചു…
Read Moreഓണ റിഡക്ഷൻ..! ഓണം പ്രമാണിച്ചാണ് കോവിഡ് നിയന്ത്രണത്തിൽ ഇളവ്; വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി ഒൻപത് വരെ പ്രവർത്തിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. ബുധനാഴ്ച മുതൽ രാത്രി ഒൻപത് വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഓണം പ്രമാണിച്ചാണ് കോവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് വൈകിട്ട് ഏഴു വരെ മാത്രമേ പ്രവർത്തനാനുമതിയുള്ളൂ. അടുത്ത മാസം രണ്ടു വരെയാണ് ഇളവ് നൽകിയിരിക്കുന്നത്. നേരത്തെ ഓണവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കണമെന്ന് വ്യാപാരികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Read Moreകോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ… ജന്മദിനാഘോഷം അതിരുവിട്ടു, ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്
കിംഗ്സ്റ്റൺ: വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്. ട്വിറ്ററിലൂടെ താരം തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ബോള്‍ട്ട് തന്റെ ജന്മദിനം ആഘോഷിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരവധി പേര് പങ്കെടുത്ത ജന്മദിനാഘോഷമായിരുന്നു നടന്നിരുന്നത്. മാസ്ക് ധരിക്കാതെയായിരുന്നു ആഘോഷം. ഇവിടെ നിന്നാകാം താരത്തിന് കോവിഡ് ബാധിച്ചതെന്നാണ് നിഗമനം. ഇപ്പോള്‍ ജമൈക്കയിലെ വീട്ടില്‍ നിരീക്ഷണത്തിലാണ് ബോള്‍ട്ട്. വെള്ളിയാഴ്ച്ചയായിരുന്നു ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷം. ഇതിന് പിന്നാലെ ശനിയാഴ്ച്ചയാണ് ഇദ്ദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. ജമൈക്കയില്‍ നിലവില്‍ 1,612 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 16 പേര് മരിച്ചു.
Read Moreവർക്കിംഗ് കമ്മിറ്റിക്കു മുകളിൽ പാർലമെന്റ് ബോർഡ് വേണം; വിവാദ കത്തിന്റെ തുടക്കം തരൂരിന്റെ വീട്ടിൽ
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: കോണ്‍ഗ്രസിൽ വർക്കിംഗ് കമ്മിറ്റിക്കു മുകളിലായി ഉന്നത നേതാക്കളുടെ പാർലമെന്ററി ബോർഡ് രൂപീകരിക്കണമെന്ന് 23 നേതാക്കളുടെ കത്തിൽ ആവശ്യം. പുതിയ മുഴുസമയ പ്രസിഡന്റ് വേണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കളെഴുതിയ വിവാദ കത്തിലാണ് ബിജെപിയിലേതു പോലെ പാർലമെന്ററി ബോർഡ് രൂപീകരിക്കാൻ ആവശ്യം ഉന്നയിച്ചത്. പാർലമെന്ററി ബോർഡ്, സംഘടനാ തെരഞ്ഞെടുപ്പ് അടക്കം തങ്ങൾ ഉന്നയിച്ച കാര്യങ്ങളിൽ തുറന്ന ചർച്ച വേണമെന്നും തത്കാലം കാത്തിരുന്നു കാണാനുമാണു കത്തെഴുതിയ നേതാക്കളുടെ തീരുമാനം. തങ്ങളെഴുതിയ കത്തു പൊതുചർച്ചയ്ക്കായി പുറത്തുവിടണമെന്നും കത്തിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളെക്കുറിച്ചു ഫലപ്രദമായ ചർച്ചയും നടപടികളും വേണമെന്നുമാണ് ആവശ്യം. പ്രവർത്തക സമിതി യോഗത്തിൽ ഒറ്റപ്പെട്ടു പോയെങ്കിലും കത്തിൽ ഒപ്പുവച്ച നേതാക്കൾ പിൻവാങ്ങിയിട്ടില്ലെന്നതു പാർട്ടിയിൽ വലിയ ഭിന്നതയ്ക്കു കളമൊരുക്കിയിരിക്കുകയാണ്. വർക്കിംഗ് കമ്മിറ്റി യോഗത്തിനു തൊട്ടുപിന്നാലെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായ ഗുലാം നബി ആസാദിന്റെ വസതിയിൽ കത്തെഴുതിയ ഒൻപതു നേതാക്കൾ യോഗം…
Read Moreബാലഭാസ്ക്കറിന്റെ മരണം; കലാഭവൻ സോബി, പ്രകാശൻ തമ്പി എന്നിവർക്ക് നൂണ പരിശോധന
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐ നുണ പരിശോധന നടത്തുന്നു. കലാഭവന്‍ സോബി, പ്രകാശന് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇതിനുള്ള അനുമതിക്കായി സിബിഐ കോടതിയെ സമീപിക്കും. കലാഭവന്‍ സോബിയുടെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സിബിഐയുടെ നിഗമനം. ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടു മുന്‍പ് ആക്രമിക്കപ്പെട്ടുവെന്നായിരുന്നു സോബിയുടെ വാദം. അപകടത്തിന് സാക്ഷിയായിരുന്നുവെന്നും സോബി വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സിബിഐ സംഘം സോബിയുമായി സംഭവ സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. എന്നാല്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സിബിഐ സംഘം പ്രകാശന് തമ്പിയെയും ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയിലും പൊരുത്തകേടുകളുണ്ട്. ഇതേ തുടര്‍ന്നാണ് പ്രകാശന് തമ്പിയെയും നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Read More