ഭോപ്പാല്‍: ഇന്ത്യ-ചൈന പ്രശ്നങ്ങളുടെ ഉത്തരവാദി മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സോണിയ ഗാന്ധി നേതൃത്വം നല്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന് സ്വീകരിച്ച സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ ഒരാള്‍ പോലും ഒരിക്കലും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ റോഡ് നിര്‍മിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. എന്തുകൊണ്ടാണ് ചൈനയ്ക്ക് ഇപ്പോള്‍ മോഹഭംഗം ഉണ്ടായത്? മോദി സര്‍ക്കാര്‍ അതിര്‍ത്തികളില്‍ റോഡുകള്‍ നിര്‍മിച്ചുവെന്നതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വളരുന്നത് തുടര്‍ന്നാല്‍ ചൈനയെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന ലോകത്തിലെ ഏകരാജ്യമായി അത് മാറുമെന്ന ചിന്തയാണ് ചൈനയ്ക്ക് നിരാശയുണ്ടാക്കുന്നതെന്നും ചൗഹാന് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-ചൈന പ്രശ്നത്തിനു കാരണം കോണ്‍ഗ്രസാണ്. ഇതിന് മോദി സ്ഥായിയായ പരിഹാരം കാണുമെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.
Read MoreCategory: Loud Speaker
ഹിന്ദിക്ക് എട്ടുനിലയിൽ പൊട്ടിയത് എട്ടുലക്ഷം വിദ്യാർഥികൾ; കാരണക്കാര്‍ അധ്യാപകരും വിദ്യാര്‍ഥികളും മാതാപിതാക്കളുമാണെന്ന് വിദഗ്ധര്‍
ലക്നോ: പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലങ്ങൾ പുറത്തുവന്നപ്പോൾ മാതൃഭാഷയായ ഹിന്ദി പരീക്ഷയിൽ തോറ്റത് എട്ടുലക്ഷം വിദ്യാർഥികൾ. ഉത്തർപ്രദേശിലാണ് സംഭവം. പത്താംക്ലാസിൽ 5.28 ലക്ഷം വിദ്യാർഥികളും പന്ത്രണ്ടാം ക്ലാസിൽ 2.70 വിദ്യാർഥികളുമാണ് സംസ്ഥാനത്ത് പരാജയപ്പെട്ടത്. 2.39 ലക്ഷം വിദ്യാര്‍ഥികള്‍ ഹിന്ദി പരീക്ഷ എഴുതിയതുമില്ല. 55 ലക്ഷം വിദ്യാർഥികളായിരുന്നു യുപിയിൽ ഇത്തവണ പരീക്ഷയെഴുതിയത്. ഇത്രയും മോശം സാഹചര്യത്തിന് കാരണക്കാർ അധ്യാപകരും വിദ്യാർഥികളും മാതാപിതാക്കളുമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആരും ഹിന്ദി ഭാഷയെ ഗൗരവത്തിലെടുക്കുന്നില്ലെന്നും അതാണ് ഇത്തരമൊരു പരീക്ഷാ ഫലത്തിന് കാരണമായതെന്നും അവർ ആരോപിച്ചു. കഴിഞ്ഞ വർഷം യുപിയിൽ ഹിന്ദി പരീക്ഷയിൽ പരാജയപ്പെട്ടത് പത്ത് ലക്ഷം വിദ്യാർഥികൾ ആയിരുന്നു.
Read Moreബ്ലാക്ക്മെയിലിംഗ് കേസ്! മുഖ്യപ്രതി പിടിയില്‍; അന്വേഷണം സിനിമാമേഖലയിലേക്കും
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശിയായ ഹാരിസ് ആണ് പിടിയിലായത്. ഇയാളെ തൃശൂരില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. കേസ് അന്വേഷണം സിനിമാമേഖലയിലേക്കും വ്യാപിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേ പറഞ്ഞു. ഇതിന്റെ ഭാഗമായി നാല് താരങ്ങളില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. സെക്സ് റാക്കറ്റുമായി പ്രതികള്‍ക്ക് ബന്ധം കണ്ടെത്താനായിട്ടില്ല. പ്രതികളെല്ലാം ബന്ധുക്കളും സുഹൃത്തുക്കളുമാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഷംനക്ക് സമാനമായി വേറെ നാലു പേരെ കൂടി പ്രതികള്‍ കബളിപ്പിച്ചിട്ടുണ്ടെന്നും സ്വര്‍ണവും പണവും തട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടു പ്രതികള്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. ഇനി മൂന്നു പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു. അതേസമയം ബ്ലാക്ക് മെയിലിംഗ് സംഘത്തിനെതിരെ പരാതിപ്പെടാന്‍ യുവതികള്‍ തയ്യാറാവുന്നില്ല. നിലവില്‍ 18 പെണ്‍കുട്ടികളെ പ്രതികള്‍…
Read Moreബ്ലാക്ക്മെയ്ലിംഗ് കേസ്! നടൻ ധർമജനോട് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം; കാരണം…
കൊച്ചി: ബ്ലാക്ക്മെയ്ലിംഗ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ധർമജൻ ബോൾഗാട്ടിയുടെ മൊഴി രേഖപ്പെടുത്തും. ധർമജനോട് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. കേസിലെ പ്രതികൾ സ്വർണക്കടത്തിന് താരങ്ങളെ സമീപിച്ചെന്നാണ് സൂചന. അതേസമയം കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഹാരിസ് ഇന്ന് പിടിയിലായിരുന്നു. ഇയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്ക് മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ടെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്. കേസുമായി ബന്ധപ്പെട്ട് എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഈ സംഭവത്തിൽ ഇതുവരെ ലൈംഗികാതിക്രമമോ, മാനഭംഗമോ നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി. ഷംനയുടെ മാതാവ് നല്കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു, തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നു പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി. കാസര്‍ഗോഡ് സ്വദേശിയായ ടിക് ടോക് താരത്തിനുവേണ്ടി വിവാഹ ആലോചനയുമായി വന്നവര്‍ ഒരാഴ്ചകൊണ്ട്…
Read Moreഒരു ദിവസത്തെ ഇടവേള! ഇന്ധനവില ഇന്ന് വീണ്ടും വർധിച്ചു; കോൺഗ്രസ് പ്രക്ഷോഭത്തിന് തുടക്കം
കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് അഞ്ചു പൈസയും ഡീസലിന് 12 പൈസയുടെയും വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 80.76 രൂപയും ഡീസലിന് 76.39 രൂപയുമായി. ഇതോടെ പെട്രോളിന് 9.63 രൂപയും ഡീസലിന് 10.52 രൂപയുമാണ് ഈമാസം വര്‍ധിച്ചത്. കഴിഞ്ഞ 23 ദിവസങ്ങളില്‍ ഇന്നലെ മാത്രമാണ് ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നത്. ശനിയാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 19 പൈസയും വര്‍ധിച്ച് യഥാക്രമം 80.71 രൂപയും 76.27 രൂപയുമായിരുന്നു. ഈമാസം ഏഴ് മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ് ഇന്ധനവില ഇപ്പോള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും എണ്ണക്കമ്പനികള്‍ നഷ്ടം നികത്താനെന്ന പേരില്‍ ഉയര്‍ത്തുന്ന വില്പന വിലയുമാണ് ഇന്ധനവില ഉയരാന്‍ കാരണം. ഇന്ധനവില വർധന; കോൺഗ്രസ്…
Read Moreഒരേസമയം നേരിടുന്നത് നിരവധി വെല്ലുവിളികള്‍! ഇന്ത്യൻ മണ്ണിൽ കണ്ണുവച്ചവർക്കു തിരിച്ചടി നൽകി; പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ മണ്ണിൽ കണ്ണുവച്ചവർക്ക് ഉചിതമായ തിരിച്ചടി നൽകിയിട്ടുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരേസമയം, നിരവധി വെല്ലുവിളികൾ നേരിടുകയാണ്. എല്ലാ വെല്ലുവിളികളെയും രാജ്യം സധൈര്യം നേരിടുമെന്ന് പ്രതിമാസ റേഡിയ പരിപാടിയായ മൻ കി ബാത്തിൽ മോദി പറഞ്ഞു. അതിർത്തി കാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. പ്രകോപനങ്ങൾക്ക് എങ്ങനെ മറുപടി നൽകണമെന്നറിയാം. ലഡാക്കിൽ ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. വീരമൃത്യു വരിച്ച ഇരുപതു ജവാന്മാർ ജീവൻ നൽകിയത് നമുക്കുവേണ്ടിയാണ്. രാജ്യത്തെ ശക്തിപ്പെടുത്താൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങുക എന്നത് രാജ്യസേവനം കൂടിയാണെന്നും മോദി ഓർമപ്പെടുത്തി. രാജ്യത്ത് കോവിഡ് ജാഗ്രത തുടരണം. ഒരാൾ ജാഗ്രത കൈവിട്ടാൽ അതു നിരവധി പേരെ അപകടത്തിലാക്കും. ലോക്ക്ഡൗണിൽനിന്ന് രാജ്യം പുറത്തുകടക്കുകയാണ്. മാർഗനിർദേശങ്ങൾ ആരും ലംഘിക്കരുത്. മാസ്കും ആളകലവും എല്ലാവരും പാലിക്കണം. കോവിഡ് കാലം ഇത്ര നീളുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിസന്ധികളിൽ തളരരുതെന്നും മോദി…
Read Moreവിവാഹം ആലോചിച്ച് എത്തിയവർ എടിഎം കാർഡ് കൈക്കലാക്കി; യുവതിയില്‍നിന്ന് തട്ടിയെടുത്തത് 16 ലക്ഷം രൂപ
വാടാനപ്പിള്ളി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിനു സമാനമായി വാടാനപ്പിള്ളിയിൽ യുവാവിനെതിരേ കേസ്. വിവാഹം ആലോചിച്ച് എത്തിയവർ എടിഎം കാർഡ് കൈക്കലാക്കി യുവതിയിൽനിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്തു. തളിക്കുളം സ്വദേശിയെന്നു പരിചയപ്പെടുത്തിയ റഫീക് എന്ന യുവാവിനെതിരേയാണ് വാടാനപ്പിള്ളി പോലീസ് കെസെടുത്തത്. പ്രതിയടക്കമുള്ള സംഘം വിവാഹം ആലോചിച്ചാണു ഭർത്താവുമായി അകൽച്ചയിൽ കഴിയുന്ന യുവതിയുടെ വീട്ടുകാരെ സമീപിച്ചത്. തളിക്കുളത്ത് പ്രമുഖ കുടുംബത്തിലെ അംഗമാണെന്നും ബിസിനസ് നടത്തുകയാണെന്നുമാണ് റഫീക് പറഞ്ഞത്. യുവാവ് പിന്നീട് തന്ത്രപൂർവം യുവതിയുടെ എടിഎം കാർഡ് തട്ടിയെടുത്ത് പലപ്പോഴായി 16 ലക്ഷം രൂപ കൈക്കലാക്കി മുങ്ങി. പണം നഷ്ടപ്പെട്ടതോടെ യുവതി ഒന്നര വർഷം മുൻപ് വാടാനപ്പിള്ളി പോലീസിൽ പരാതി നൽകിയിരുന്നു.
Read Moreതമിഴ്നാട്ടില്‍ പോലീസിന്റെ ക്രൂരത ആവര്‍ത്തിക്കുന്നു ! കസ്റ്റഡിയിലിരുന്ന യുവാവിന് ദാരുണാന്ത്യം; സംഭവം പുറത്ത് പറഞ്ഞാല്‍ അച്ഛനെ കൊന്നുകളയുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായി മരണമൊഴി…
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സമാനസംഭവം സംസ്ഥാനത്ത് വീണ്ടും ആവര്‍ത്തിക്കുന്നു. പോലീസ് കസ്റ്റഡിയില്‍ ഗുരുതര മര്‍ദ്ദനത്തിന് ഇരയായി 15 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഓട്ടോ ഡ്രൈവര്‍ കുമരേശനാണ് മരിച്ചത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് കുമരേശനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. ഒരു ദിവസത്തിനു ശേഷം വീട്ടിലെത്തിയ കുമരേശന്‍ അധികം സംസാരിച്ചില്ല. പിന്നീട് രക്തം ഛര്‍ദ്ദിച്ച കുമരേശനെ സുരണ്ടായയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുനല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കുമരേശന്റെ വൃക്കകള്‍ക്കും ആന്തരീകാവയവങ്ങള്‍ക്കും ക്ഷതമേറ്റുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ വച്ച് തനിക്കു നേരിട്ട ക്രൂരപീഡനങ്ങളെക്കുറിച്ച് കുമരേശന്‍ വെളിപ്പെടുത്തിയത്. പോലീസ് സ്റ്റേഷനില്‍ വച്ചു നടന്ന സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്നും അച്ഛനെ അപായപ്പെടുത്തുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായി കുമരേശന്‍ പറഞ്ഞു. കുമരേശന്റെ മരണത്തില്‍ ബന്ധുക്കള്‍…
Read Moreഎക്സൈസ് ഡ്രൈവറുടെ മരണം! മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ; ദുരൂഹത പുറത്തുവരണമെന്ന് ബിജെപി
ശ്രീകണ്ഠപുരം: കോവിഡ്-19 സ്ഥിരീകരിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഡ്രൈവർ പടിയൂർ ബ്ലാത്തൂരിലെ സുനിലിന്റെ മൃതദേഹത്തിൽ നിന്നെടുത്ത സുനിലിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവായതോടെ സുനിലിന് കോവിഡ് ബാധിച്ചിട്ടില്ലെന്നും മരണകാരണം വ്യക്തമാകാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും തഹസിൽദാർക്കും പരാതി നൽകുമെന്ന് സഹോദരൻ കെ.പി.സുമേഷ് പറഞ്ഞു. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും കാണിച്ച് സുമേഷ് നേരത്തെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നു. എന്നാൽ, സുനിലിന്റെ ആദ്യത്തെ രണ്ടുപരിശോധനാഫലവും പോസിറ്റീവ് ആയിരുന്നുവെന്നും മൃതദേഹത്തിൽ നിന്നെടുത്ത പരിശോധനാഫലം മാത്രമാണ് നെഗറ്റീവായതെന്നും ഇത് സാധാരണമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കെ.പി.സുനിലിന്റെ മൃതദേഹത്തിൽ നിന്നെടുത്ത സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലമാണ് നെഗറ്റീവായത്. സുനിലിന്റെ…
Read Moreകാലവർഷപ്പെയ്ത്തിന്റെ രീതി മാറുന്നു! ഇക്കുറിയും ജൂണ്‍ മഴയിൽ കുറവ്; ഒന്‍പതു വര്‍ഷത്തിനിടയില്‍ കാലവര്‍ഷപ്പെയ്ത്തിന്റെ രീതി തകിടം മറിഞ്ഞതായി വിദഗ്ധര്‍
സ്വന്തം ലേഖകൻ തിരുവനന്തപുരം: കാലവർഷപ്പെയ്ത്തിന്റെ രീതിമാറ്റം പ്രകടമാക്കി ഇക്കുറിയും സംസ്ഥാനത്ത് ജൂണ്‍ മഴയിൽ ഗണ്യമായ കുറവ്. ജൂണിൽ ശരാശരി 649.8 മില്ലിമീറ്റർ മഴയാണു കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ, കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ (2012 മുതൽ 2019 വരെ) ആറു വർഷവും ജൂണ്‍ മഴയിൽ കാര്യമായ കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. ഇക്കാലയളവിൽ രണ്ടു തവണ മാത്രമാണ് ജൂണ്‍ മഴ കണക്കു തികച്ചത്. അതാകട്ടെ റിക്കാർഡ് മഴ പെയ്ത 2013ലും പ്രളയപ്പെയ്ത്തുണ്ടായ 2018ലുമാണ്. 2013 ജൂണിൽ 1042.7 മില്ലിമീറ്ററും 2018 ജൂണിൽ 750 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ ജൂണിൽ ഏറ്റവും കുറച്ച് മഴ പെയ്ത വർഷം 2019 ആണ്. 358.3 മില്ലിമീറ്റർ മഴയാണ് അന്നു സംസ്ഥാനത്തു രേഖപ്പെടുത്തിയത്. ഈ വർഷം ഇന്നലെ വരെ പെയ്തത് 476 മില്ലിമീറ്റർ മാത്രമാണ്. ജൂണ്‍ തീരാൻ രണ്ടു ദിവസം…
Read More