ലോ​ക​ത്തെ പിടിച്ചു കുലുക്കി കോ​വി​ഡ് 19 കുതിക്കുന്നു; രോഗബാ​ധി​ത​രു​ടെ എ​ണ്ണം 2.90 കോ​ടി​യി​ലേ​ക്ക്

 

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്നു. 2.90 കോ​ടി​യി​ലേ​ക്ക് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ക്കു​ന്നു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ജോ​ണ്‍​സ് ബോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല വേ​ൾ​ഡോ​മീ​റ്റ​ർ എ​ന്നി​വ പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ​പ്ര​കാ​ര​മാ​ണി​ത്.ഇ​തു​വ​രെ 28,656,122 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട. 919,703 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 20,581,756 രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്. അ​മേ​രി​ക്ക- 6,636,247, ഇ​ന്ത്യ- 4,657,379, ബ്ര​സീ​ൽ- 4,283,978, റ​ഷ്യ- 1,051,874, പെ​റു- 716,670, കൊ​ളം​ബി​യ- 702,088, മെ​ക്സി​ക്കോ- 658,299, ദ​ക്ഷി​ണാ​ഫ്രി​ക്ക- 646,398, സ്പെ​യി​ൻ- 576,697, അ​ർ​ജ​ന്‍റീ​ന- 535,705

Related posts

Leave a Comment