കിം കോമയിൽ? കിമ്മിന്റെ എല്ലാ ചിത്രങ്ങളും വ്യാജമെന്ന് റിപ്പോര്‍ട്ട്; കിം ​അ​വാ​സ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് മേ​യ് ര​ണ്ടി​ന്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ര​കൊ​റി​യ​ന്‍ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ് ഉ​ന്‍ കോ​മ​യി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ സ​ഹോ​ദ​രി കിം ​യോ ജോ​ങ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തെ​ന്നും ദേ​ശീ​യ അ​ന്താ​രാ​ഷ്ട്ര കാ​ര്യ​ങ്ങ​ള്‍ ഇ​വ​രാ​ണെ​ന്ന് നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്‌.

ദ​ക്ഷി​ണ കൊ​റി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് കിം ​ഡേ ജം​ഗി​ന്‍റെ സ​ഹാ​യി​യാ​യി​രു​ന്ന ചാ​ങ് സോം​ഗ്-​മി​ന്നി​നെ ഉ​ദ്ധ​രി​ച്ചാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഭ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത നി​ല​യി​ല്‍ രോ​ഗം മൂ​ലം അ​വ​ശ​നാ​കു​ക​യോ അ​ട്ടി​മ​റി​യി​ലൂ​ടെ നീ​ക്കം ചെ​യ്യ​പ്പെ​ടു​ക​യോ ചെ​യ്താ​ല​ല്ലാ​തെ ഒ​രു ഉ​ത്ത​ര​കൊ​റി​യ​ന്‍ നേ​താ​വും ത​ന്‍റെ അ​ധി​കാ​രം മ​റ്റൊ​രാ​ള്‍​ക്ക് കൈ​മാ​റി​ല്ലെ​ന്നും ചാ​ങ് സോം​ഗ് പ​റ​യു​ന്നു.

എ​ന്നാ​ല്‍ അ​ദ്ദേ​ഹം ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് ത​ന്നെ​യാ​ണ് ക​രു​തു​ന്ന​തെ​ന്നും ചാ​ങ് സോം​ഗ് പ​റ​യു​ന്നു. ഉ​ത്ത​ര കൊ​റി​യ​യു​ടെ ഭ​ര​ണം കിം ​ഏ​റ്റ​വും വി​ശ്വ​സ്ത​രാ​യ അ​ടു​ത്ത അ​നു​യാ​യി​ക​ളെ ഏ​ൽ​പ്പി​ച്ച​താ​യി സി​യോ​ളി​നെ ചാ​ര ഏ​ജ​ൻ​സി​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.

മേ​യ് ര​ണ്ടി​ന് ഒ​രു ഫാ​ക്ട​റി ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് കിം ​അ​വാ​സ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ അ​ടു​ത്ത​കാ​ല​ത്ത് ഉ​ത്ത​ര കൊ​റി​യ പു​റ​ത്തു​വി​ട്ട കി​മ്മി​ന്‍റെ എ​ല്ലാ ചി​ത്ര​ങ്ങ​ളും വ്യാ​ജ​മാ​ണെ​ന്ന് ചാ​ങ് പ​റ​യു​ന്നു.

Related posts

Leave a Comment