‘ബെ​വ്ക്യൂ’വി​ൽ 80 ശ​ത​മാ​നം ബാ​റു​ക​ളും! ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി; ആ​​​പ്പി​​​ന്‍റെ പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണം ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​യി​​​രി​​​ക്കും…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ൺ​​​ലൈ​​​ൻ മ​​​ദ്യ​​​ വി​​​ല്​​​പ​​​ന​​​യ്ക്കു​​​ള്ള മൊ​​​ബൈ​​​ൽ ആ​​​പ്പാ​​​യ ‘ബെ​​​വ്ക്യൂ​​​’വിൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ 80 ശ​​​ത​​​മാ​​​നം ബാ​​​റു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

മൊ​​​ബൈ​​​ൽ ആ​​​പ് വ​​​ഴി​​​ മ​​​ദ്യ വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള ബാ​​​റു​​​ക​​​ളു​​​ടെ​​​യും ബി​​​യ​​​ർ- ​വൈ​​​ൻ പാ൪​​​ല​​​റു​​​ക​​​ളു​​​ടെ​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​യി.

സം​​​സ്ഥാ​​​ന​​​ത്തെ 602 ബാ൪ ​​​ലൈ​​​സ​​​ൻ​​​സി​​​ക​​​ളി​​​ൽ 80 ശ​​​ത​​​മാ​​​നം പേ​​​രും ഓ​​​ൺ​​​ലൈ​​​ൻ മ​​​ദ്യ​​​ക്കുപ്പി വി​​​ല്​​​പ​​​ന​​​യ്ക്കാ​​​യു​​​ള്ള ക​​​രാ​​​ർ ബി​​​വ​​​റേ​​​ജ​​​സ് കോ൪​​​പ​​​റേ​​​ഷ​​​നു​​​മാ​​​യി ഒ​​​പ്പി​​​ട്ടു.

50 രൂ​​​പ പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പി​​​ട്ട ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ്ര​​​കാ​​​രം മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ന്‍റെ പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണം ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​യി​​​രി​​​ക്കും. 70 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ബി​​​യ​​​ർ- വൈ​​​ൻ പാ൪​​​ല​​​റു​​​ക​​​ളും ഓ​​​ൺ​​​ലൈ​​​ൻ മ​​​ദ്യ വി​​​ല്​​​പ​​​ന​​​യ്ക്കാ​​​യു​​​ള്ള ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ടു.

മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണഘ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് ഓ​​​ൺ​​​ലൈ​​​ൻ മ​​​ദ്യ​​​വി​​​ല്പ​​​ന സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​ങ്ങു​​​മെ​​​ന്ന് എ​​​ക്സൈ​​​സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ബി​​​വ​​​റേ​​​ജ​​​സ് കേ൪​​​പ​​​റേ​​​ഷ​​​ൻ, ക​​​ൺ​​​സ്യൂ​​​മ​​​ർ ഫെ​​​ഡ് ഔ​​​ട്ട്‌ലെറ്റു​​​ക​​​ൾ​​​ക്കൊ​​​പ്പം ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ട ബാ​​​റു​​​ക​​​ളും ബി​​​യ​​​ർ, വൈ​​​ൻ പാ൪​​​ല​​​റു​​​ക​​​ളും വ​​​ഴി മ​​​ദ്യം പാ​​​ഴ്സ​​​ലാ​​​യി ന​​​ൽ​​​കും.

Related posts

Leave a Comment