തിരുവാർപ്പ്: തിരുവാർപ്പ് ചെങ്ങളത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ പിതാവ് മരിച്ചത് ഹൃദയാഘാതത്തെത്തുടർന്ന്. തിരുവാർപ്പ് ചെങ്ങളം അറുപതിൽ എ.പി. ശശീന്ദ്രനാ(64)ണു മരിച്ചത്. ഇറ്റലിയിൽനിന്നുവന്ന കുടുംബത്തെ കാറിൽ സ്വീകരിക്കാൻ പോയ കുമരകത്തിനുസമീപമുള്ള തിരുവാർപ്പ് ചെങ്ങളം സ്വദേശികളായ ദന്പതികൾക്കു കോവിഡ് 19 ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഈ കുടുംബവുമായി സഹകരിച്ചവരെ ആരോഗ്യവകുപ്പു നിരീക്ഷിച്ചുവരികയായിരുന്നു. ഇറ്റലിയിൽനിന്നുവന്ന ദന്പതികളുടെ മകളും മകളുടെ ഭർത്താവും ഇവരുടെ കുട്ടിയുമാണു ചെങ്ങളം സ്വദേശികൾ. കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ദന്പതികൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദേശത്തിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുമാണ്. ഇവരുടെ വീടിന്റെ സമീപമാണ് ശശീന്ദ്രന്റെ വീട്. ശശീന്ദ്രന്റെ മകൻ കോവിഡ് 19 സ്ഥിരീകരിച്ച ദന്പതികളുമായി സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ മകനെ വീട്ടിൽ നിരീക്ഷണത്തിൽ ആക്കുകയായി രുന്നു. ശശീന്ദ്രനൻ കോവിഡ് 19 സ്ഥിരീകരിച്ച ദന്പതികളുമായി ഇടപെട്ടിട്ടേയില്ല. വ്യാഴാഴ്ച രാത്രി ശശീന്ദ്രൻ ഭക്ഷണം കഴിഞ്ഞു കിടന്നപ്പോൾ അസ്വസ്ഥത ഉണ്ടാകുകയും തുടർന്നു മെഡിക്കൽ…
Read MoreCategory: Loud Speaker
കൊറോണ! 145 രാജ്യങ്ങൾ 5436 മരണം; ഇറ്റലിയിൽ കൊറോണ ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 250 പേർ
ബെയ്ജിംഗ്: ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം കഴിഞ്ഞദിവസം 5,436 ആയി. ലോകത്താകമാനം രോഗബാധിതരുടെ എണ്ണം 1,45,634 ആയി ഉയർന്നു. 72,528 പേർ രോഗത്തിൽ നിന്നും മുക്തിനേടി. 67,670 പേർ നിലവിൽ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുണ്ട്. ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 250 പേർ. ഇതോടെ ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 1266 ആയി. മരണനിരക്കിൽ 25 ശതമാനം വർധനയാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയത്. ഇറ്റലിയിൽ ഇതുവരെ 17,660 പേർക്കാണ് രോഗം ബാധിച്ചത്. 2,547 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1439 പേർ രോഗത്തിൽ നിന്നും മുക്തരായി. പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാൻ സാധിക്കാത്തത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്. ചൈനക്ക് പുറമെ ഏറ്റവുമധികം പേർ മരിച്ചത് ഇറ്റലിയിലാണ്. കോവിഡ് 19 ബാധിച്ച് രാജ്യത്ത് ആറാമത്തെ മരണം…
Read Moreമാസ്കുകളും സാനിറ്റൈസറുകളും അവശ്യസാധന പട്ടികയിൽ; പൂഴ്ത്തിവച്ചാൽ ഏഴു വർഷം തടവ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ മാസ്കുകളും സാനിറ്റൈസറുകളും കേന്ദ്രസർക്കാർ അവശ്യസാധനങ്ങളുടെ പട്ടികയിൽപ്പെടുത്തി. എന്‍95 മാസ്കുകൾ ഉൾപ്പെടെയാണ് അവശ്യസാധന പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ജൂൺ 30 വരെ ഇവ അവശ്യസാധന പട്ടികയിൽ തുടരുമെന്നും കേന്ദ്രം അറിയിച്ചു. മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വര്‍ധിച്ച തോതിലുളള ആവശ്യകത മനസിലാക്കി കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായുളള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടൽ. രണ്ട്, മൂന്ന് പാളികളുള്ള സർജിക്കൽ മാസ്ക്കുകൾ, എന്‍95 മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവയാണ് അവശ്യസാധന നിയമത്തിന്റെ പരിധിയിലാക്കിയത്. നിയമത്തിന്റെ പരിധിയിലാക്കിയതോടെ വില, ഉത്പാദനം, വിതരണം എന്നിവയിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം. പൂഴ്ത്തിവയ്പും അമിതവിലയും കണ്ടെത്തിയാൽ ഏഴു വർഷം തടവും പിഴയും ലഭിക്കാം.
Read Moreഅസൂയപ്പെട്ടിട്ടു കാര്യമില്ല; പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യൽ ചെയ്തല്ല ആരോഗ്യമന്ത്രി ടീച്ചറമ്മയായതെന്ന് ജനീഷ് കുമാർ
തിരുവനന്തപുരം: പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യൽ ചെയ്ത്, ഡൈ ചെയ്ത് പത്രസമ്മേളനം നടത്തിയല്ല കേരളത്തിന്റെ ആരോഗ്യമന്ത്രി ടീച്ചറമ്മയായതെന്ന് ജനീഷ് കുമാർ എംഎൽഎ. കൊറോണ വിഷയത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. ജനുവരി 30-നാണ് കേരളത്തിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. അപ്പോൾതന്നെ അരോഗ്യമന്ത്രി അവിടെയെത്തി ബന്ധപ്പെട്ടവരുമായി യോഗം ചേർന്നു പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വൈറസിനെതിരെ പ്രതിരോധം തീർത്തു, നമ്മൾ വിജയിച്ചു. പിന്നീട് പത്തനംതിട്ടയിൽ എത്തി- ജനീഷ് കുമാർ പറഞ്ഞു. പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യൽ ചെയ്ത്, ഡൈ ചെയ്തു പത്രസമ്മേളനം നടത്തിയല്ല കേരളത്തിന്റെ ആരോഗ്യമന്ത്രി ജനഹൃദയങ്ങളിൽ ഇടം നേടിയത്. അസൂയപ്പെട്ടിട്ടു കാര്യമില്ല. ലോകം മുഴുവൻ ഒരുമിച്ചുനിന്നു മഹാമാരിയെ പ്രതിരോധിക്കേണ്ട സാഹചര്യത്തിൽ കേരള നിയമസഭയിലെ പ്രതിപക്ഷം ഇങ്ങനെ അധപതിക്കരുതെന്നും ജനീഷ് കുമാർ പറഞ്ഞു.
Read Moreതൃശൂരിൽ കോവിഡ് സ്ഥിരീകരിച്ച രോഗി ഇടപഴകിയത് രണ്ടായിരത്തോളം പേരുമായി; ഇടപഴകിയവരിൽ പ്രായമായവരും
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് 19 സ്ഥിരീകരിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി ഖത്തറിൽ നിന്നും നാട്ടിലെത്തി ഇടപഴകിയത് രണ്ടായിരത്തോളം പേരോട്. ഇന്നലെ രോഗം സ്ഥിരീകരിച്ച ശേഷം രോഗിയുമായി വിശദമായ കൂടിക്കാഴ്ച ആരോഗ്യവകുപ്പ് അധികൃതർ നടത്തിയപ്പോഴാണ് വിവിധയിടങ്ങളിൽ സന്ദർശനം നടത്തി രണ്ടായിരത്തോളം പേരുമായി സന്പർക്കം പുലർത്തിയിരുന്നുവെന്ന് വ്യക്തമായത്. ഉടൻ തന്നെ കിട്ടാവുന്ന നന്പറുകളെല്ലാം ശേഖരിച്ച് ഇന്നലെ പാതിരാത്രിവരെയിരുന്ന് ആരോഗ്യവകുപ്പ് അധികൃതർ ഇവരെയെല്ലാം ബന്ധപ്പെട്ടു. ഇന്നു രാവിലെ മുതൽ വീണ്ടും സന്പർക്കവിധേയരായവരെ തേടി അന്വേഷണം ആരംഭിച്ചു. രോഗിയുമായി സന്പർക്കത്തിലേർപ്പെട്ടവർ ആരും തന്നെ ആശുപത്രികളിലേക്കോ ആരോഗ്യവകുപ്പ് ഓഫീസിലേക്കോ വരേണ്ടതില്ലെന്നും ഫോണ്‍ വഴി മാത്രം ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ടാൽ മതിയെന്നും എല്ലാ സേവനങ്ങളും വീട്ടിലെത്തുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. രോഗി നാട്ടിലെത്തി സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ തയാറാകും. ഇന്നലെ മുതൽ റൂട്ട് മാപ്പ് തയാറാക്കുന്ന ജോലികൾ…
Read Moreരാജസ്ഥാനിൽ നിന്ന് കെ.സി.വേണുഗോപാൽ രാജ്യസഭയിലേക്ക്; സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ഒമ്പതു സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. നിലവിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിൽ നിന്നാണ് വേണുഗോപാലിനെ പരിഗണിക്കുന്നത്. വേണുഗോപാലിന് പകരം സച്ചിൻ പൈലറ്റ് എഐസിസി ജനറൽ സെക്രട്ടറിയാകും എന്നാണ് റിപ്പോർട്ട്. മറ്റു സ്ഥാനാർഥികൾ ഛത്തീസ്ഗഡ് കെ.ടി.എസ്. തുൾസി ഫൂലോ ദേവി നേതാം ജാർഖണ്ഡ് ഷാസദാ അൻവർ മധ്യപ്രദേശ് ദിഗ് വിജയ് സിംഗ് ഫൂൽ സിംഗ് ബാര്യ മഹാരാഷ്ട്ര രാജീവ് സതാവ് മേഘാലയ കെന്നഡി കോര്‍ണേലിയസ് രാജസ്ഥാൻ കെ.സി.വേണുഗോപാൽ നീരജ് ദാംഗി
Read Moreഎൻപിആറിനായി ഒരു രേഖയും സമർപ്പിക്കേണ്ട ആരെയും ഡിയിൽ പെടുത്തില്ലെന്ന് അമിത് ഷാ
ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിനായി (എൻപിആർ) ഒരു രേഖയും സമർപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ആരെയും സംശയകരമായ പൗരത്വം എന്ന നിലയിൽ (ഡി-ഡൗട്ട്ഫുൾ) പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ നല്കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്നും നിങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ നല്‍കുകയും മറ്റ് ചോദ്യങ്ങള്‍ ഒഴിച്ചിടുകയും ചെയ്യാമെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു. എന്നാൽ, എൻപിആർ ചോദ്യാവലയിൽ പുതുതായി ഉൾപ്പെടുത്തിയ ചോദ്യങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തെക്കുറിച്ച് മന്ത്രി നിലപാട് വ്യക്തമാക്കിയില്ല. ഡൗട്ട്ഫുൾ എന്ന വ്യവസ്ഥ ഒഴിവാക്കുമോയെന്ന കോൺഗ്രസിന്റെ ചോദ്യത്തിന് എൻപിആർ സംബന്ധിച്ച് ആരും ഭയപ്പെടേണ്ടതില്ല. ആരെയും ഡിയിൽ പെടുത്തില്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി. പൗരത്വ നിയമവും എൻപിആറും ദേശീയ പൗര റജിസ്റ്ററും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചെന്നും അതു പരിഹരിക്കാൻ നടപടി വേണമെന്നും ഭരണപക്ഷത്തെ ശിരോമണി അകാലി ദൾ,…
Read Moreഹസ്തദാനം ഒഴിവാക്കി ഇന്ത്യയുടെ നമസ്തേ ഏറ്റെടുത്ത് വിദേശ രാഷ്ട്രത്തലവൻമാർ
വാഷിംഗ്ടൺ: കൊറോണ വൈറസ് കാലത്ത് ഇന്ത്യയുടെ “നമസ്തേ’ ഏറ്റെടുത്ത് വിദേശ രാഷ്ട്രത്തലവൻമാർ. വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഹസ്തദാനം ഒഴിവാക്കി നേതാക്കൾ നമസ്തേ പറഞ്ഞത്. പരസ്പരം എങ്ങനെ അഭിവാദ്യം ചെയ്യുമെന്ന് മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇത്. ഇന്ത്യയിൽനിന്ന് താൻ അടുത്തിടെയാണ് മടങ്ങിവന്നത്. അവിടെ ആരുമായും താൻ ഹസ്തദാനം നടത്തിയില്ല. അവിടെ ഇതുപോലെയാണ് അഭിവാദ്യം ചെയ്തതെന്നും ട്രംപ് പറഞ്ഞു. ഇത് ചിലപ്പോൾ നിങ്ങൾക്ക് മര്യാദയില്ലാത്തതെന്ന് തോന്നാം. എന്നാൽ ചില ആഴ്ചകളിലെങ്കിലും ഇങ്ങനെ തുടർന്നേപറ്റു-വർദാക്കർ പറഞ്ഞു.
Read Moreജീവനേക്കാള്‍ വിലപ്പെട്ടതാണോ മദ്യം! ബീവറേജസിനെ തൊടാതെ കൊറോണ; സര്‍ക്കാര്‍ ലാഭക്കൊതിക്കെതിരേ പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അങ്കണവാടികള്‍ ഉള്പ്പെടെഅടച്ചിടാന് നിര്‍ദേശം നല്കിയപ്പോഴും സര്‍ക്കാര്‍ വക ബീവറേജുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ പ്രതിഷേധം ശക്തം. ഇതരസംസ്ഥാന തൊഴിലാളികള്ഉള്പ്പെടെയാതൊരുവിധ സുരക്ഷയും പാലിക്കാതെയാണ്ബീവറേജ് ഔട്ട്ലെറ്റുകളില് ക്യൂനില്ക്കുന്നത്. സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്ദേശംനല്കുമ്പോഴും ദിനം പ്രതി നൂറുകണക്കിന്ആളുകള്എത്തുന്ന ബീവറേജുകള്‍ അടയ്ക്കാതിരിക്കുന്നത് വരുമാനനഷ്ടമുണ്ടാക്കുമെന്ന ഭയവും ലാഭക്കൊതിയുമാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ജീവനേക്കാള്‍ വിലപ്പെട്ടതാണോ മദ്യം എന്ന ചോദ്യവുമായി ഇതിനകം മദ്യവിരുദ്ധസംഘടനകളും സാംസ്കാരിക പ്രവര്ത്തകരുംരംഗത്തെത്തികഴിഞ്ഞു. നിലവില്‍ ബീവറേജസ് ജീവനക്കാര്‍ക്ക് മാസ്ക്ധരിക്കാനുള്ളനിര്ദേശം മാത്രമാണ് സര്ക്കാര്നല്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ എത്തുന്നവരുടെസുരക്ഷയുമായിബന്ധപ്പെട്ട് യാതൊരു നിര്ദേശവുംനല്കിയിട്ടില്ല. ഇതോടൊപ്പംതന്നെ ബാറുകളുടെ പ്രവര്ത്തനസമയവുമായി ബന്ധപ്പെട്ടുംയാതൊരു നിര്ദേശവുംനല്കാന്സര്ക്കാര് തയ്യാറായിട്ടില്ല. നിലവിലെസാഹചര്യത്തില്‍ മതപരിപാടികള്‍ക്ക് ഉള്‍പ്പെടെ വിലക്കുള്പ്പെടെയുള്ളപ്പോഴാണ്ഇതെന്നുംചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ ദിവസംമാര്ച്ച് 31 വരെ ബീവറേജുകള്അടച്ചിടുമെന്ന രീതിയില്വ്യാജവാര്ത്തകള്പ്രചരിച്ചതിനെതുടര്ന്ന് എംഡി നിഷേധകുറിപ്പുമായി രംഗത്തെത്തിയിരുന്നു. മാത്രമല്ല വാര്‍ത്ത പ്രചരിച്ചതോടെനിരവധി ആളുകള്‍ കഴിഞ്ഞദിവസം മദ്യംവാങ്ങാനുംഎത്തി. ഇത്തരമൊരുസാഹചര്യത്തില്‍ മദ്യവില്പനയുമായി ബന്ധപ്പെട്ട് സമയക്രമീകരിക്കുകയോപൂര്ണമായുംവില്പന നിരോധിക്കുകയോചെയ്യണമെന്ന ആവശ്യമാണ്ഉയരുന്നത്. അതേസമയംവിനോദസഞ്ചാര കേന്ദ്രങ്ങള്ഉള്പ്പെടെഅടിച്ചിടാനുള്ള തീരുമാനംസര്ക്കാരിന്…
Read Moreചക്കയ്ക്കു പ്രിയമേറുന്നു! കിലോയ്ക്കു 100 മുതല്‍ 120 രൂപവരെ വില; ഇറച്ചിക്കോഴിക്ക് കിലോയ്ക്കു 40-45 രൂപ വരെയെത്തി
സിജോ പൈനാടത്ത് കൊച്ചി: കോവിഡ് 19ന്റെയും പക്ഷിപ്പനിയുടെയും കാലത്തു കോഴിയുടെ വില അസാധാരണമായ വിധം കൂപ്പുകുത്തിയപ്പോള്‍, സാധാരണക്കാരുടെ ഇഷ്ടവിഭവമായ ചക്കയ്ക്ക് ആവശ്യക്കാരും വിലയും കൂടി. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയില്‍ മാംസാഹാരം കുറച്ചതാണ് അവിടെ ചക്കയ്ക്കു പ്രിയം കൂട്ടിയത്. കേരളത്തില്‍നിന്നു പ്രതിദിനം ടണ്‍ കണക്കിനു ചക്ക എത്തിക്കുന്ന യുപി, ഡല്‍ഹി, കോല്‍ക്കത്ത എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഇതിനു വലിയ ഡിമാന്‍ഡാണ്. ഉത്തരേന്ത്യയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിക്കനും മട്ടനും ഉപയോഗിക്കാന്‍ ആളുകള്‍ മടിക്കുമ്പോള്‍, ചക്കകൊണ്ടുള്ള ബിരിയാണിക്കു വലിയ പ്രിയമാണെന്നു കച്ചവടക്കാര്‍ പറയുന്നു. കിലോയ്ക്കു 100 മുതല്‍ 120 രൂപവരെ വിലയ്ക്കാണു ഡല്‍ഹിയിലും യുപിയിലും ഇപ്പോള്‍ ചക്ക വിൽക്കുന്നത്. കേരളത്തില്‍ കര്‍ഷകരില്‍നിന്നു കിലോയ്ക്കു പത്തു മുതല്‍ 15 രൂപ വരെ നല്കി ശേഖരിക്കുന്ന ചക്കയ്ക്കാണ് ഉത്തരേന്ത്യയിലെത്തുമ്പോള്‍ വില മൂന്നക്കത്തിലെത്തുന്നത്. തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ചാണു കേരളത്തില്‍ ഏറ്റവുമധികം ചക്ക വ്യാപാരം നടക്കുന്നത്.…
Read More