പയ്യന്നൂര്‍: രോഗദുരിതങ്ങളും ജീവിതപ്രയാസങ്ങളും ഒട്ടേറെയുണ്ട്. ഇതിനെല്ലാം പണം അത്യാവശ്യ ഘടകവുമാണ്. എന്നാല്‍ ഇതെല്ലാം പരിഹരിക്കുന്നതിന് ആരുടെയും സാമ്പത്തിക സഹായത്തിനായി കൈനീട്ടില്ലെന്ന് തറപ്പിച്ച് പറയുകയാണ് കാനായിലെ എഴുപതുകാരനായ ഭാസ്കരന്. ഇല്ലായ്മകളെയും വല്ലായ്മകളെയും വെല്ലുവിളിയോടെ നേരിടുകയാണ് അദ്ദേഹം. സഹായിക്കാന്‍ താത്പര്യമുള്ളവരുണ്ടെങ്കില്‍ താനും ഭാര്യ പത്മിനിയും കൂടി നടത്തുന്ന പെട്ടിപ്പീടികയില്‍ വന്നാല്‍ നല്ല കുത്തരിക്കഞ്ഞി തരാമെന്നാണ് ഇദ്ദേഹം പറയുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് മകന്റെ വൃക്കമാറ്റിവയ്ക്കേണ്ടിവന്നത്. അമ്മ പത്മിനിയാണ് മകന് വൃക്കദാനം ചെയ്യാനായി മുന്നോട്ടുവന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ 15 ലക്ഷം രൂപ മകന്റെ ശസ്ത്രക്രിയക്കായി ചെലവുവന്നു. ചുമട്ടു തൊഴിലാളിയായിരുന്ന ഭാസ്കരന് ജോലിയില്‍നിന്ന് പിരിഞ്ഞപ്പോള്‍ ലഭിച്ച തുകയും കുറികള്‍ വിളിച്ചതും കടംവാങ്ങിയതുമായ പണം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ചികിത്സയുടെ കടബാധ്യതകള്‍ തലവേദനയാകുന്നതിനിടയിലാണ് രണ്ട് വര്‍ഷം മുമ്പ് പ്രഷര്‍ അധികരിച്ചതിനെ തുടര്‍ന്നുള്ള ഭാസ്കരന്റെ വീഴ്ച. ശരീരത്തിന്റെ ഒരുഭാഗം ഇന്നും തളര്‍ച്ചയിലാണ്. എല്ലാവരുടേയും തുടര്‍ചികിത്സകളും…
Read MoreCategory: Loud Speaker
പ്രളയത്തേയും നിപയേയും പ്രതിരോധിക്കാൻ മുന്നിൽ നിന്നു; ജോലിസ്ഥിരതയും ശമ്പളവുമില്ലാതെ കെഎംസിഎൽ ജീവനക്കാർ അവഗണനയിൽ
എംജെ ശ്രീജിത്ത് തിരുവനന്തപുരം :ജോലിസ്ഥിരതയും ശന്പളവർധനയുമില്ലാതെ കേരള മെഡിക്കൽ സർവീസ് കോർപറേഷനിലെ ജീവനക്കാർ. 2007ലാണ് ആരോഗ്യ വകുപ്പിന് കീഴിൽ മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംസിഎൽ)രൂപീകരിച്ചത്. കോർപറേഷൻ രൂപീകരിച്ച് 13 വർഷം പൂർത്തിയായിട്ടും ഒരു ജീവനക്കാരനു പോലും സ്ഥിര നിയമനം നൽകാതെ സർക്കാർ കോർപറേഷനെ അവഗണിക്കുകയാണ്. എല്ലാ ജില്ലകളിലുമായി മെഡിക്കൽ സർവീസ് കോർപറേഷന്റ കീഴിൽ മൂന്നൂറിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും കോർപറേഷൻ രൂപീകരിച്ച കാലംമുതൽ ജോലി ചെയ്യുന്നവരാണ്. ചിലജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതല്ലാതെ മറ്റു ആനുകൂല്യങ്ങളോ ജോലി സ്ഥിരതയോ ഇതുവരെ ഉറപ്പു വരുത്തിയിട്ടില്ല. പല കോർപറേഷനുകളിലും അഞ്ചു വർഷം പൂർത്തിയാകാത്ത ജീവനക്കാരെപ്പോലും സ്ഥിരപ്പെടുത്തിയിട്ടും കെഎംസിഎല്ലിലെ ജീവനക്കാരോടുള്ള അവഗണന മാറി മാറി വന്ന എല്ലാ സർക്കാരുകളും തുടർന്നു. സംസ്ഥാനം നേരിട്ട മഹാ പ്രളയത്തിനേയും നിപയേയും കൊറോണയേയും പ്രതിരോധിക്കാൻ ആരോഗ്യവകുപ്പിന്റെ കീഴിൽ രാപ്പകൽ കഷ്ടപ്പെട്ട തങ്ങളോട് സർക്കാർ കരുണ…
Read Moreഫോണ്‍സംഭാഷണത്തിലെ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണം! ശരണ്യയെയും കാമുകനെയും പോലീസ് ഒന്നിച്ചിരുത്തി ചോദ്യംചെയ്തു
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യയെയും വലിയന്നൂർ സ്വദേശിയായ കാമുകനെയും പോലീസ് ചോദ്യംചെയ്തു. സിറ്റി സിഐ സതീഷ് നൽകിയ അപേക്ഷ പരിഗണിച്ച കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശരണ്യയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് സിറ്റി സ്റ്റേഷനിലെത്തിച്ച ശരണ്യയെ ചോദ്യംചെയ്ത പോലീസ് പിന്നീട് വ്യക്തത വരുത്താൻ കാമുകനെയും ശരണ്യയെയും ഒന്നിച്ചും ചോദ്യംചെയ്തു. ഫോൺസംഭാഷണത്തിലെ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇയാളെ ഒന്നിച്ചിരുത്തിയും പ്രത്യേകമായും ചോദ്യംചെയ്തത്. ഒന്നരവയസുകാരൻ വിയാന്റെ കൊലപാതകം നടക്കുന്നതിന്റെ തലേദിവസം പുലർച്ചെ ദുരൂഹസാഹചര്യത്തിൽ തയ്യിൽ കടപ്പുറത്ത് കാമുകനെ കണ്ടതായി നാട്ടുകാർ മൊഴിനൽകിയിരുന്നു. എന്നാൽ കാമുകനെ പ്രതിചേർക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ പോലീസിന് ലഭിച്ചില്ലെന്നാണ് സൂചന.
Read Moreലീഡറുടെ ആരാധകന്! വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തിനെത്തിയ പി.ശങ്കരന് മടങ്ങുന്നത് കര്മശ്രേഷ്ഠനായി
കോഴിക്കോട് : വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തിനെത്തിയ പി.ശങ്കരന് മടങ്ങുന്നത് കര്മശ്രേഷ്ഠനായി. കെ.സാദിരിക്കോയ കര്‍മശ്രേഷ്ഠ പുരസ്കാരം മുല്ലപ്പള്ളിയില്‍ നിന്ന് ഏറ്റുവാങ്ങാനാണ് ഡിസംബറില്‍ ഒടുവിലായി അദ്ദേഹം പൊതു വേദിയിലെത്തിയത്. പിന്നീട് അദ്ദേഹം പൂര്‍ണമായും വിശ്രമത്തിലായി. കെഎസ്യുവിലൂടെ പൊതുരംഗത്ത് എത്തുന്നതിനുംമുന്പ് ജ്യേഷ്ഠസഹോദരന് കെ. രാഘവന് നാട്ടിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു. സഹോദരനെ കണ്ടുകൊണ്ട് രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ ശങ്കരന്റെ രാഷ്ട്രീയത്തിലെ ആദ്യഗുരുവും പേരാമ്പ്ര നിയോജകമണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഘവനായിരുന്നു. പേരാമ്പ്രക്കാരനായ മുന്‍മന്ത്രിയും കെപിസിസി ആക്ടിംഗ് പ്രസിഡന്റുമായിരുന്ന ഡോ. കെ.ജി. അടിയോടിയുമായുള്ള ബന്ധവും ശങ്കരന്റെ രാഷ്ട്രീയവളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങിയ ശങ്കരന് തുടക്കംമുതല്‍ കെ.കരുണാകരനോടായിരുന്നു ആരാധന. കെഎസ്യുവിലെ പ്രധാനനേതാക്കളെല്ലാം എ.കെ. ആന്റണി പക്ഷത്തായതുകൊണ്ട് ശങ്കരന് ഐ ഗ്രൂപ്പിന്റെ മലബാറിലെ പ്രമുഖനേതാവായി. തൃശൂര്‍ കേരളവര്‍മ കോളജില്‍ എംഎയ്ക്ക് പഠിക്കുന്നതിനിടെയാണ് കോളജ് യൂണിയന് ചെയര്‍മാനായത്. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് നടന്ന ആദ്യ വിദ്യാര്‍ഥിപ്രതിനിധി തിരഞ്ഞെടുപ്പില്‍ ഐ…
Read Moreവിവാഹം ചെയ്യണമെങ്കിൽ..! അങ്ങനെ വിവാഹ വാഗ്ദാനം നല്കി ജീവനക്കാരിയെ പീഡിപ്പിച്ച ട്രാവൽ ഏജൻസി ഉടമയും കുടുങ്ങി
മൂവാറ്റുപുഴ : വിവാഹ വാഗ്ദാനം നൽകി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ സ്ഥാപന ഉടമ പോലീസ് പിടിയിൽ. പിഒ ജംഗ്ഷനിലെ അലീനാസ് ട്രാവൽ ഏജൻസി ഉടമ പേഴയ്ക്കാപ്പിള്ളി-പള്ളിപ്പടി കുളക്കാടൻകുഴിയിൽ അലി (49)ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. ഒന്നര വർഷത്തോളം അലി വാഗമണ്‍, ഗോവ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. വിവാഹം ചെയ്യണമെങ്കിൽ മതം മാറാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ഇയാൾ ജീവനക്കാരിക്ക് സാന്പത്തികസഹായം ഉറപ്പ് നൽകുകയും അവരുടെ സഹോദരിക്ക് വിദേശ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ജോലി ഉപേക്ഷിച്ചു പോയ യുവതിയെ ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ കാഞ്ഞാർ പോലീസിൽ പരാതി നൽകി. തുടർന്ന് കാഞ്ഞാർ പോലീസ് കേസ് മുവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു. കേസ് അന്വേഷിക്കുന്നതിനിടെ ഒളിവിൽ താമസിച്ചുവരികയായിരുന്ന പ്രതിയെ കീഴില്ലത്തു നിന്ന് ഇന്നലെ ഉച്ചയോടെ പോലീസ് പിടികൂടി.ഇയാളെ ഇന്നലെ…
Read Moreഡൽഹിയിൽ കലാപത്തിനിടെ മദ്യവിൽപ്പനശാല കൊള്ളയടിച്ച് അക്രമികൾ; അടിച്ചുമാറ്റിയത് 80 ലക്ഷത്തിന്റെ മദ്യം
ന്യൂഡൽഹി: ഡൽഹിയിൽ കലാപത്തിനിടെ മദ്യവിൽപ്പനശാല കൊള്ളയടിച്ച് അക്രമികൾ. വടക്കുകിഴക്കൻ ഡൽഹിയിലെ ചാന്ദ്ബാഗിലെ മദ്യശാലയാണ് കലാപകാരികൾ തിങ്കളാഴ്ച വൈകിട്ട് കൊള്ളയടിച്ചത്. ഇരച്ചെത്തിയ ജനക്കൂട്ടം മദ്യശാല ആക്രമിക്കുകയായിരുന്നെന്നും 75-80 ലക്ഷം രൂപ വിലമതിക്കുന്ന വൈനും ബിയറും നഷ്ടപ്പെട്ടെന്നും മദ്യശാല മാനേജർ രാജ് കുമാർ പറഞ്ഞു. കടയിലെ സ്കാനറുകൾ, എൽഇഡി ടിവി, ഫ്രിഡ്ജുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയും അക്രമികൾ തല്ലിത്തകർത്തു. കൊള്ളയടി തടയാൻ പോലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പടുത്തി. ഡൽഹിയിൽ രണ്ടു ദിവസമായി തുടരുന്ന വർഗീയ കലാപത്തിൽ ഇതുവരെ 14 പേർ കൊല്ലപ്പെട്ടതായാണു കണക്ക്. നിരവധി കടകളും വീടുകളും ഷോറൂമുകളും അക്രമികൾ തല്ലിത്തകർത്തു. പോലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമികളുടെ അഴിഞ്ഞാട്ടം.
Read Moreമോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്! പിന്‍വലിക്കുമെന്ന് ആഭ്യന്തരവകുപ്പ്; അറിയില്ലെന്ന് വനം മന്ത്രി
തിരുവനന്തപുരം: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തടസമില്ലെന്ന് ആഭ്യന്തരവകുപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് എന്‍ഒസി പുറത്തിറക്കി. മോഹന്‍ലാല്‍ നല്കിയ അപേക്ഷ പരിഗണിച്ചാണ് നപടി. എന്നാൽ ഇത് സംബന്ധിച്ച് അറിവൊന്നുമില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. ഇതേക്കുറിച്ച് തനിക്കറിയില്ലെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. കേസ് പിന്‍വ ലിക്കാന്‍ തീരുമാനമെടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പ് എടുത്ത തീരുമാനത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായം ആരായണം. അതിനുശേഷം മാത്രമായിരിക്കും അന്തിമതീരുമാനമെടുക്കു- മന്ത്രി പറഞ്ഞു. എന്നാല്‍ കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച ആഭ്യന്തര വകപ്പിന്റെ കത്ത് അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എന്‍ഒസിയുടെ പകര്‍പ്പ് വവിധ വകുപ്പുകള്‍ക്ക് അയച്ചതായി ആഭ്യന്തരവകുപ്പ് വ്യക്ത മാക്കി. എന്നാല്‍ വനംവകുപ്പിന് ഈ കത്ത് ലഭിച്ചട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ സര്‍ക്കാരിന് രണ്ടു തവണ അപേക്ഷ നല്‍കിയിരുന്നു.…
Read Moreസംഭവസ്ഥലത്ത് നിന്ന് പോലീസിന് ലഭിച്ച മെബൈൽ ഫോണ്‍ തെളിവായി! വണ്ടിപ്പെരിയാറിൽ വീട്ടമ്മ കൊല്ലപ്പെട്ടത് മാനഭംഗശ്രമത്തിനിടെ…
ഇടുക്കി: വണ്ടിപ്പെരിയാറിൽ വീട്ടമ്മയെ തേയിലത്തോട്ടത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഡൈമുക്ക് പുന്നവേലി സ്വദേശിനി വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (70)യെ കൊലപ്പെടുത്തിയ കേസിൽ ഡൈമുക്ക് കന്നിമാർച്ചോലപുതുവലിൽ രതീഷ് (24)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച്ച ആറരയോടെയാണ് ഡൈമുക്ക് മൈതാനത്തിനു സമീപം വിജയമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരിൽ ചിലർ സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കൾ ഓടി മറയുന്നതു കണ്ടാണ് പ്രദേശം പരിശോധിച്ചപ്പോഴാണ് തേയില ചെടികളുടെ ഇടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തലയിൽ ആഴത്തിൽ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നു. പീഡന ശ്രമം എതിർക്കുന്നതിനിടെ വിജയമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം. സംഭവസ്ഥലത്ത് നിന്ന് പോലീസിന് ലഭിച്ച മെബൈൽ ഫോണിന്റെ ഉടമയാണ് രതീഷ്. തേയിലത്തോട്ടത്തിൽ വലിയ മരങ്ങളിൽ നിന്നും പക്ഷികളെ പിടികൂടുന്ന സംഘത്തിൽപ്പെട്ടയാളാണ് രതീഷ്. നേരത്തെ ഒരു പീഡനശ്രമക്കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന്…
Read More29 വിദ്യാര്‍ഥികളുടെ ഭാവി എന്താകും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന സംഭവം; സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെ റിമാന്‍ഡില്‍; കാരണമായി പറയുന്നത്…
കൊച്ചി: സ്കൂളിന് സിബിഎസ്ഇയുടെ അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ചതിനെത്തുടര്ന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെ റിമാന്‍ഡിൽ. വഞ്ചനാകുറ്റം ചുമത്തി തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്ത സ്കൂള്‍ മാനേജര്‍ മാഗി അരൂജ(55) സ്കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് മെല്വിന് ഡിക്രൂസ്(59) എന്നിവരെയാണു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. അധികൃതരുടെ വീഴ്ചയെത്തുടര്‍ന്ന് മൂലങ്കുഴി അരൂജ ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ 29 വിദ്യാര്‍ഥികള്‍ക്കാണ് ഇന്നലെ ആരംഭിച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാത്തത്. പരീക്ഷ എഴുതാന്‍ കഴിയാതെ അങ്കലാപ്പിലായ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇന്നലെ രാവിലെ തന്നെ വലിയ പ്രതിഷേധവുമായി സ്കൂളിന്റെ ഗേറ്റിനു മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു. 22 ആണ്‍കുട്ടികളും ഏഴു പെണ്കുട്ടികളുമടക്കം 29 പേരാണ് സ്കൂളില്‍ നിന്ന് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്നത്. എന്നാല്‍ സ്കൂളിന് എട്ടാം ക്ലാസ് വരെ മാത്രമാണ് സിബിഎസ്ഇ അംഗീകാരമുണ്ടായിരുന്നത്. ഇക്കാര്യം മറച്ചുവച്ച്…
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി! വയോധികന് മൂന്നു വര്‍ഷം തടവും 50000 രൂപ പിഴയും; അന്ന് നടന്ന സംഭവം ഇങ്ങനെ…
മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ വയോധികനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി മൂന്നു വർഷം തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോട്ടക്കൽ എടരിക്കോട് പുതുപ്പറന്പ് ചോലക്കത്തൊടി കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുവി (66)നെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്. 2014 ജൂണ്‍ 25ന് വൈകീട്ട് 5.30നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഉടമസ്ഥതയിലുള്ള ഡെക്കറേഷൻ സ്ഥാപനത്തിനകത്തേക്ക് പത്തു വയസുകാരിയായ പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. 2015 മാർച്ച് 13ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ പോലീസ് ജൂലൈ 20ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കാനും പിഴയടക്കുകയാണെങ്കിൽ തുക ഇരക്ക് നകാനും കോടതി വിധിച്ചു. അതോടൊപ്പം പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ…
Read More