കൊച്ചി: സ്കൂളിന് സിബിഎസ്ഇയുടെ അംഗീകാരമില്ലെന്ന വസ്തുത മറച്ചുവച്ചതിനെത്തുടര്ന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സംഭവത്തില്‍ സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെ റിമാന്‍ഡിൽ. വഞ്ചനാകുറ്റം ചുമത്തി തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്ത സ്കൂള്‍ മാനേജര്‍ മാഗി അരൂജ(55) സ്കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് മെല്വിന് ഡിക്രൂസ്(59) എന്നിവരെയാണു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. അധികൃതരുടെ വീഴ്ചയെത്തുടര്‍ന്ന് മൂലങ്കുഴി അരൂജ ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ 29 വിദ്യാര്‍ഥികള്‍ക്കാണ് ഇന്നലെ ആരംഭിച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാത്തത്. പരീക്ഷ എഴുതാന്‍ കഴിയാതെ അങ്കലാപ്പിലായ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇന്നലെ രാവിലെ തന്നെ വലിയ പ്രതിഷേധവുമായി സ്കൂളിന്റെ ഗേറ്റിനു മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു. 22 ആണ്‍കുട്ടികളും ഏഴു പെണ്കുട്ടികളുമടക്കം 29 പേരാണ് സ്കൂളില്‍ നിന്ന് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്നത്. എന്നാല്‍ സ്കൂളിന് എട്ടാം ക്ലാസ് വരെ മാത്രമാണ് സിബിഎസ്ഇ അംഗീകാരമുണ്ടായിരുന്നത്. ഇക്കാര്യം മറച്ചുവച്ച്…
Read MoreCategory: Loud Speaker
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി! വയോധികന് മൂന്നു വര്‍ഷം തടവും 50000 രൂപ പിഴയും; അന്ന് നടന്ന സംഭവം ഇങ്ങനെ…
മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ വയോധികനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി മൂന്നു വർഷം തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോട്ടക്കൽ എടരിക്കോട് പുതുപ്പറന്പ് ചോലക്കത്തൊടി കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുവി (66)നെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്. 2014 ജൂണ്‍ 25ന് വൈകീട്ട് 5.30നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഉടമസ്ഥതയിലുള്ള ഡെക്കറേഷൻ സ്ഥാപനത്തിനകത്തേക്ക് പത്തു വയസുകാരിയായ പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. 2015 മാർച്ച് 13ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ പോലീസ് ജൂലൈ 20ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കാനും പിഴയടക്കുകയാണെങ്കിൽ തുക ഇരക്ക് നകാനും കോടതി വിധിച്ചു. അതോടൊപ്പം പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ…
Read Moreമത്തി 200, അയല 280 …! മീന്‍ പൊള്ളുന്നുമത്സ്യ ലഭ്യത കുറഞ്ഞതോടെ മീനിനും തീ വില; വിലകൂടിയതിന് പുറമെ നല്ലമീനും കിട്ടാതായി; കോഴി വില താഴോട്ട്….
കോഴിക്കോട്: മത്സ്യ ലഭ്യത കുറഞ്ഞതോടെ മീനിനും തീ വില. ഇന്നലെ നഗരത്തില്‍ മത്തിക്ക് 200ഉം അയലയ്ക്ക് 280 രൂപയുമാണ് വില. കടലിലെ മത്സ്യ സമ്പത്ത് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. അയല, മത്തി, ചൂര, ചെമ്മീന്‍ തുടങ്ങി മീനുകള്‍ക്കാണ് കടുത്ത ക്ഷാമം നേരിടുന്നത്. ഇത് കൂടാതെ ആവോലി, അയക്കൂറ, ചെമ്മീന്‍ എന്നിവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. 400 മുതല്‍ 500 വരെയാണ് വലിയ ചെമ്മീനിന് വില. ചെറുതിന് 300 രൂപയും. ആവോലി കിലോക്ക് 700 രൂപയും അയക്കൂറ കിലോക്ക് 800 ആണ്. ഉണക്കമീന്‍ വിപണിയിലും മീനുകള്‍ ലഭിക്കാനില്ല. ഉണക്കമീനിന് നേരത്തെ കിലോക്ക് 100 -150 രൂപ വിലയുള്ള പലതിനും ഇപ്പോള്‍ 250 -300 രൂപവരെയായിട്ടുണ്ട്. പുതിയാപ്പ ഹാര്‍ബറില്‍ നിന്ന് 100 ലധികം ലോഡ് ഉണക്കമീന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. അത് രണ്ട് ലോഡായി കുറഞ്ഞതായി തൊഴിലാളികള്‍ പറയുന്നു. വിലകൂടിയതിന്…
Read Moreയുവാക്കള്‍ ഓടിപ്പോകുന്നതു നാട്ടുകാര്‍ കണ്ടു! വണ്ടിപ്പെരിയാറില്‍ വീട്ടമ്മയെ തേയിലത്തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍; യുവാവ് കസ്റ്റഡിയില്‍
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ വീട്ടമ്മയെ തേയിലത്തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൈമുക്ക് സ്വദേശിനി വിജയമ്മ (50) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നു പോലീസ് അറിയിച്ചു. സമീപവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് വിജയമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കൾ ഓടിപ്പോകുന്നതു നാട്ടുകാർ കണ്ടിരുന്നു. ഇതേത്തുടർന്നു സ്ഥലത്തു പരിശോധന നടത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. തേയിലച്ചെടികളുടെ ഇടയിൽ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്ന് 50 മീറ്ററോളം അകലെ താമസിക്കുന്ന ഇവർ പശുവിനെ അന്വേഷിച്ചാണ് ഇവിടെ എത്തിയതെന്നു പറയുന്നു. രാവിലെ ഫോറൻസിക്, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തു പരിശോധന നടത്തി. സംഭവ സ്ഥലത്തുനിന്നു പോലീസിന് ഒരു മെബൈൽ ഫോണ്‍ ലഭിച്ചു. ഇതിന്റെ ഉടമയായ യുവാവിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
Read Moreചെത്തുകാരേക്കാൾ നല്ലത് ബ്ലേഡ്കാരാണെന്ന്! എൻസിപിയും കേരളാകോണ്‍ഗ്രസും അധികാരമോഹികൾ; കുട്ടനാട് സീറ്റിൽ സിപിഎം മത്സരിക്കണം; വെള്ളാപ്പള്ളി
ചേർത്തല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷനേഴ്സ് കൗണ്‍സിൽ എന്നിവയുടെ സംയുക്തയോഗം ചേർത്തല ട്രാവൻകൂർ പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക, ചെത്തു തൊഴിലാളികൾ തിങ്ങിപാർക്കുന്ന കുട്ടനാട്ടിൽ സിപിഎമ്മിന് ഏറെ സ്വാധീനമുണ്ട്. കുടുംബവകാശം പോലെയാണ് ചിലർ സീറ്റ് കൂത്തകയാക്കി വെച്ചിരിക്കുന്നത്. ചെത്തുകാരേക്കാൾ നല്ലത് ബ്ലേഡ്കാരാണെന്ന് അഭിപ്രായപ്പെട്ട എൻസിപിക്ക് കുട്ടനാട്ടിലെ ചെത്തുകാരുടെ വോട്ട് അഭ്യർഥിക്കാൻ അർഹതയില്ല. കേരള കോണ്‍ഗ്രസ് അധികാര ദുർമോഹികളുടെ ആൾകൂട്ടമായി അധപതിച്ചു. വളരുംതോറും പിളരുന്ന ഇവർ ഭരണത്തിലേറിയാൽ രാജ്യത്തെ നന്നാക്കാനല്ല സ്വയം നന്നാകാനാണ് ശ്രമിക്കുന്നത്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിലാണ് എല്ലാവരുടെയും കണ്ണ്. ഭരണ പങ്കാളിത്വത്തിൽ നിന്ന് പിന്നാക്കക്കാരനെ ആട്ടിപായിക്കാനാണ് മുന്നണികൾ മത്സരിക്കുന്നത്. അധികാരത്തിൽ നിന്ന് അകറ്റപ്പെടുന്നതിനാൽ പിന്നാക്കക്കാരന് അർഹമായ ആനൂകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോ-ഓർഡിനേറ്റർ…
Read Moreമികച്ച ബിസിനസ് ആശയങ്ങള്‍ കൈവശമുണ്ടോ? ദുബൈയിൽ സംരഭം തുടങ്ങാൻ മുതൽമുടക്ക് പദ്ധതിയുമായി മലയാളി വ്യവസായി
കോഴിക്കോട്: നവ മലയാളി സംരഭകർക്ക് ദുബൈയിൽ സംരഭം തുടങ്ങാൻ മുതൽമുടക്ക് പദ്ധതിയുമായി മലയാളി വ്യവസായി. ദുബൈയിലെ ഏറ്റവും വലിയ ഗവണ്മെന്റ് സർവീസ് ദാതാക്കളായ “എമിറേറ്റ്സ് കന്പനീസ് ഹൗസ് ‘( ECH) ചെയർമാനും മലയാളിയുമായ ഇഖ്ബാൽ മാർക്കോണിയാണ് ദുബൈ 2020 എക്സ്പോയോടനുബന്ധിച്ച് സാന്പത്തികമില്ലാത്ത മലയാളി സംരഭകരെ നിക്ഷേപം ഇറക്കി സഹായിക്കാൻ മുന്നോട്ടുവന്നിരിക്കുന്നത്. നൂതന ബിസിനസ് ആശയങ്ങൾ കൈവശമുണ്ടായിട്ടും പണമില്ലാതെ കഷ്ടപ്പെടുന്ന വീട്ടമ്മമാരുടെ കൂട്ടായ്മ, കോളജ് വിദ്യാർഥി സംഘം, യുവതി യുവാക്കൾ തുടങ്ങിയവർക്ക് സംരഭങ്ങളിൽ മുതൽമുടക്കാൻ തയാറാണെന്ന് ഇഖ്ബാൽ മാർക്കോണി അറിയിച്ചു. ദുബൈ ഇക്കണോമിക് വകുപ്പിന്റെ അംഗീകാരങ്ങൾക്ക് വിധേയമായാണ് പദ്ധതി നടപ്പിലാക്കുക. മികച്ച ബിസിനസ് ആശയങ്ങൾ കൈവശമുണ്ടായിട്ടും സംരഭങ്ങൾ തുടങ്ങാൻ നിവൃത്തിയില്ലാതെ നിരവധി ചെറുപ്പക്കാർ കഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവാണ് പദ്ധതിക്കുപിന്നിൽ. നൂതനസംരഭങ്ങൾ ലാഭകരമാകുമോ എന്നത് കന്പനിയുടെ ആറംഗ ഉപദേശകസമിതിയെ ബോധ്യപ്പെടുത്തണം. ഉപദേശകസമിതിയുടെ അംഗീകാരം ലഭിച്ചാൽ ഏതുതരം സംരഭങ്ങൾക്കും ഇസിഎച്ച് മുതൽമുടക്കും. തുടങ്ങാൻ…
Read Moreഹോളിവുഡിലേതുപോലെ സിനിമ ലക്ഷ്യം, എന്നാൽ സുരക്ഷ നോക്കുകയുമില്ല! ശങ്കറിനെതിരേ ഒളിയന്പെയ്ത് രാധാരവി
തമിഴ് സിനിമയുടെ സെറ്റിലുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചത് തമിഴ് സിനിമാലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് ക്രെയിൻ തകർന്നുവീണ് അപകടമുണ്ടായത്. കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇൻഡ്യൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്, നിര്‍മാണസഹായി മധു എന്നിവരാണ് മരിച്ചത്. ഇപ്പോൾ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ശങ്കറിനെ പരോക്ഷമായി വിമർശിച്ചിരിക്കുകയാണ് മുതിർന്ന നടനായ രാധാരവി. ഹോളിവുഡ് നിലവാരത്തിലുള്ള സിനിമ നിർമിക്കാനാണ് ഇവരൊക്കെ ശ്രമിക്കുന്നത് എന്നാല്‍ അതിന് യോജിച്ച രീതിയിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കില്ലെന്നും രാധാ രവി പറഞ്ഞു. ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തിലാണ് രാധാ രവി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതേസമയം കേവലമൊരു സിനിമാ സെറ്റിലല്ല അപകടം നടന്നതെന്നും തന്റെ കുടുംബത്തിലാണ്…
Read Moreതുരുത്തിലകപ്പെട്ട് ദുരിത ജീവിതം..! പകര്‍ച്ച വ്യാധികള്‍ എതുനിമിഷവും പടര്‍ന്നു പിടിക്കാം; നെഞ്ചിടിച്ച് പ്രദേശവാസികള്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഒരു തുരുത്ത് തന്നെ..ശരിക്കും പറഞ്ഞാല്‍ ഇതു നമ്മുടെ നാട്ടില്‍ തന്നെയാണോ എന്ന് തോന്നിപ്പോകും. ദുര്‍ഗന്ധംവമിക്കുന്ന തോടിനാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ് കാളൂര്‍ റോഡില്‍ കട്ടാങ്കണ്ടി അമ്പലത്തിനു സമീപത്തെ ഈ പ്രദേശം. നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയായില്ല. കൗണ്‍സിലറോടും കോര്പറേഷന് അധികൃതരോടും നിരവധി തവണ അപേക്ഷിച്ചു. പക്ഷെ ആരും തിരിഞ്ഞുനോക്കുന്നില്ല. ഓടയില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം കാരണം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ് ഈ പ്രദേശത്തെ നൂറിലധികം വരുന്ന കുടുംബങ്ങള്‍ . ഒരു തുരുത്തുപോലെയുള്ള സ്ഥലത്ത് മാത്രം നാല് വീടുകളുണ്ട്. പിറകില്‍ നിന്നും മുന്പില് നിന്നും രക്ഷയില്ല. ചളിക്കൂമ്പാരമാണ് തോട് നിറയെ. പിഞ്ചുകുട്ടികള്‍ വരെ എതു നിമിഷവും രോഗത്തിന്റെ പിടിയിലകപ്പെടാം. കുപ്പികളും കവറുകളും അടിഞ്ഞുകൂടി ആരാഗ്യപ്രവര്ത്തകര്ക്കുപോലും വൃത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗത്തെ വീടുകളിലേക്കുള്ള ശുദ്ധജലവിതരണപൈപ്പുകള് കടന്നുപോകുന്നതും ഈ വഴിതന്നെ. എന്തെങ്കിലും ലീക്കുണ്ടായാല്‍ മാരകരോഗങ്ങള്‍ക്ക് അടിമയാകും പ്രദേശവാസികള്‍ എന്ന…
Read Moreഅധോലോക നായകന്! 50 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് എന്തിന്? ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ വിശദമായി ചോദ്യം ചെയ്യുന്നതിന് അധോലോക നായകന് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. ദക്ഷിണാഫ്രിക്കയില്‍ നിന്നും പിടിയിലായ രവി പൂജാരിയെ ഇന്നലെയാണ് റോ, കര്‍ണാടക പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ബംഗളൂരുവിലെത്തിച്ചത്. കൊച്ചയില്‍ പനമ്പിള്ളി നഗറില്‍ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത കേസില്‍ മുഖ്യപ്രതിയാണ് രവി പൂജാരി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് രവി പൂജാരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുംബൈ അധോലോകത്തിലെ ഛോട്ടാരാജന് സംഘാംഗമായിരുന്ന ഇയാള്‍ക്കെതിരേ ഭീഷണിപ്പെടുത്തി പണം തട്ടല്‍ ഉള്‍പ്പെടെ 200 ഓളം കേസുകള്‍ നിലവിലുണ്ട്. അതുകൊണ്ടു തന്നെ ഈ കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷമാകും ബ്യൂട്ടി പാര്‍ലര്‍ കേസില്‍ രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കുക. 2018 ഡിസംബര്‍…
Read Moreട്രാഫിക് പിഴയടക്കാൻ ഇനി കോടതിയിൽ പോകേണ്ട! സംസ്ഥാനത്ത് വെർച്വൽ കോടതികൾ വരുന്നു; സമന്‍സ് അയക്കുന്നത് മൊബൈലിലേക്ക്
മുക്കം: ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ പിഴയടക്കാൻ ഇനി കോടതിയിൽ നേരിട്ട് പോകേണ്ട. ഡൽഹിയിൽ നടപ്പിലാക്കിയ വെർച്വൽ കോടതികൾ കേരളത്തിൽ തുടങ്ങാൻ പോലിസിന് അനുമതി . പ്രത്യേക ആപ്ലിക്കേഷൻ മുഖേനയാണ് കോടതിയുടെ പ്രവർത്തനങ്ങൾ നടക്കുക. ഈ ആപ്ലിക്കേഷൻ വഴിയായിരിക്കും ജഡ്ജി ആശയവിനിമയം നടത്തുക. ഏപ്രിൽ ഒന്നു മുതൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വെർച്വൽ കോടതികളുടെ പ്രവർത്തനം തുടങ്ങും. വെർച്വൽ കോടതികളിലേക്ക് ഹൈക്കോടതിയാണ് വെർച്വൽ ജഡ്ജിമാരെ നിയമിക്കുക. ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തിയാൽ പോസ്റ്റ് ഓഫിസുകൾ വഴി വാഹന ഉടമയുടെ അഡ്രസിലേക്ക് സമൻസ് വരികയും ഉടമ കോടതിയിൽ നേരിട്ട് ഹാജരായി പിഴ അടക്കുകയുമാണ് നിലവിൽ ചെയ്യുന്നത്. എന്നാൽ വെർച്വൽ കോടതികൾ വരുന്നതോടെ നിയമലംഘനം നടത്തിയ ആളുടെ മൊബൈലിലേക്ക് ഓൺലൈനായി സമൻസ് അയക്കുകയാണ് ചെയ്യുക. ഫോണിലേക്ക് അയക്കുന്ന മെസേജിൽ ട്രാഫിക് നിയമലംഘനത്തിന്റെയും പിഴ അടക്കേണ്ട തുകയുടേയും വിവരത്തോടൊപ്പം പണമടക്കാനുള്ള ലിങ്കും…
Read More