മുക്കം: ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ പിഴയടക്കാൻ ഇനി കോടതിയിൽ നേരിട്ട് പോകേണ്ട. ഡൽഹിയിൽ നടപ്പിലാക്കിയ വെർച്വൽ കോടതികൾ കേരളത്തിൽ തുടങ്ങാൻ പോലിസിന് അനുമതി . പ്രത്യേക ആപ്ലിക്കേഷൻ മുഖേനയാണ് കോടതിയുടെ പ്രവർത്തനങ്ങൾ നടക്കുക. ഈ ആപ്ലിക്കേഷൻ വഴിയായിരിക്കും ജഡ്ജി ആശയവിനിമയം നടത്തുക. ഏപ്രിൽ ഒന്നു മുതൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വെർച്വൽ കോടതികളുടെ പ്രവർത്തനം തുടങ്ങും. വെർച്വൽ കോടതികളിലേക്ക് ഹൈക്കോടതിയാണ് വെർച്വൽ ജഡ്ജിമാരെ നിയമിക്കുക. ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തിയാൽ പോസ്റ്റ് ഓഫിസുകൾ വഴി വാഹന ഉടമയുടെ അഡ്രസിലേക്ക് സമൻസ് വരികയും ഉടമ കോടതിയിൽ നേരിട്ട് ഹാജരായി പിഴ അടക്കുകയുമാണ് നിലവിൽ ചെയ്യുന്നത്. എന്നാൽ വെർച്വൽ കോടതികൾ വരുന്നതോടെ നിയമലംഘനം നടത്തിയ ആളുടെ മൊബൈലിലേക്ക് ഓൺലൈനായി സമൻസ് അയക്കുകയാണ് ചെയ്യുക. ഫോണിലേക്ക് അയക്കുന്ന മെസേജിൽ ട്രാഫിക് നിയമലംഘനത്തിന്റെയും പിഴ അടക്കേണ്ട തുകയുടേയും വിവരത്തോടൊപ്പം പണമടക്കാനുള്ള ലിങ്കും…
Read MoreCategory: Loud Speaker
ശരീരമാസകലം മുറിവുകള്‍! മറയൂര്‍ മുന്‍ വനിത പഞ്ചായത്ത് പ്രസിഡന്റിന്റെ അച്ഛന്റെ മൃതദേഹം ചാക്കില്‍; കഴുത്തില്‍ കുത്തേറ്റ മാരക മുറിവും
മറയൂർ: കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മറയൂർ ഇറിഗഷൻ കോംപ്ലക്സിനു പിന്നിൽ കനാലിനോടു ചേർന്നാണ് ഇന്നു രാവിലെ ആറോടെ മൃതദേഹം കണ്ടെത്തിയത്. മറയൂർ സ്വദേശി മാരിയപ്പന്റെ മൃതദേഹമാണെന്ന് പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയാണ് അറുപതു വയസിനടുത്ത് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം ശരീരമാസകലം മുറിവുകളോടെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതായി സമീപവാസികൾ മറയൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. മറയൂർ സിഐ പി.ആർ.ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പരിശോധനയിലാണ് മാരിയപ്പന്റെ മൃതദേഹമാണെന്ന് വ്യക്തമായത്. മറയൂർ മുൻ വനിത പഞ്ചായത്ത് പ്രസിഡന്റിന്റെ പിതാവാണ് മാരിയപ്പൻ. പിടിയിലായവരും മാരിയപ്പനും ഇന്നലെ സംഘം ചേർന്ന് മദ്യപിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചു. തുടർന്നാണ് മാരിയപ്പനൊപ്പമുണ്ടായിരുന്ന മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ…
Read Moreചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്! കൊല്ലത്ത് പാകിസ്ഥാന് നിര്‍മിത വെടിയുണ്ടകള്‍; തമിഴ്നാട് ബന്ധവും അന്വേഷിക്കുന്നു
അഞ്ചല്‍: തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തുപ്പുഴയില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ക്രൈംബ്രാഞ്ച് എഡിജിപി ടോമിന് തച്ചങ്കരി. കേസ് അന്വേഷിക്കാന്‍ എടിഎസിന്റെ കീഴില്‍ പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്. ലോക്കല്‍ പോലീസ്, ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ടീമിലുണ്ടാകും. ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടന്നും എഡിജിപി വ്യക്തമാക്കി. ടോമിന് തച്ചങ്കരിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന എടിഎസ് തലവന്‍ അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം തന്നെ വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവത്തില്‍ തമിഴ്നാട് ബന്ധവും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ മാസം കളിയിക്കവിളയില്‍ തമിഴ്നാട് എഎസ്ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസുമായി ഇതിന് ബന്ധമുണ്ടോ എന്നതടക്കം അന്വേഷണത്തിന്റെ ഭാഗമാകും. കുളത്തുപ്പുഴക്ക് അടുത്ത് ആര്യങ്കാവില്‍ നിന്നുമാണ് കേസിലെ ഗൂഢാലോചനയിലടക്കം പങ്കുണ്ടെന്ന് കരുതപ്പെടുന്ന ചിലരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടുന്നത്. അടുത്ത ദിവസങ്ങളില്‍ ചിലരെ സംശയാസ്പദമായ രീതിയില്‍…
Read Moreഇവർ മാതൃകയാക്കേണ്ടവർതന്നെ ..! അപകടത്തിൽപ്പെട്ടവർക്ക് രക്ഷകരായ യുവാക്കൾ ആഭരണങ്ങളടങ്ങിയ ബാഗും തിരികെ നല്കി
ചേർത്തല: വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകരായെത്തിയ യുവാക്കൾ സ്വർണാഭരണങ്ങളും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് തിരികെ നല്കി മാതൃകയായി. മരുത്തോർവട്ടം തീയ്യാട്ടുവെളി നവീൻ(33), മരുത്തോർവട്ടം വേദനാട് ജോബി (38), ജോജി ഈരാറ്റുപുഴ(34) , ജോബി ഈരാറ്റുപുഴ (34) എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദേശീയപാതയിൽ ചേർത്തല കെവിഎം ആശുപത്രിക്കുസമീപം ഇന്നലെ ഉച്ചയ്ക്ക് 11 ഓടെയായിരുന്നു അപകടം. അന്പലപ്പുഴയിലെ കുടുംബം സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടം ഉണ്ടാകുന്നത്. സ്കൂട്ടറിൽ അച്ഛനും മകളും മകളുടെ പിഞ്ചുകുഞ്ഞുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പിഞ്ചുകുഞ്ഞ് തെറിച്ച് റോഡിനു സമീപമുള്ള പുല്ലിൽ വീഴുകയായിരുന്നു. സ്കൂട്ടറിൽനിന്നു താഴെ വീണു ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന കുടുംബത്തെ സമീപമുണ്ടായിരുന്ന മരുത്തോർവട്ടം പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് അലങ്കാരം നടത്തിക്കൊണ്ടിരുന്ന യുവാക്കളാണ് കാണുന്നത്. തുടർന്ന് ഇവർ എത്രയും വേഗം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. റോഡിൽ തെറിച്ചുവീണ പിഞ്ചുകുഞ്ഞിനെ അവരുടെ…
Read Moreപോലീസുകാരന്റെ നായയെ വീട്ടുമുറ്റത്തുനിന്ന് ഓടിച്ചു വിട്ടുവെന്ന് ആരോപണം; കുടുംബാംഗങ്ങൾ ഏറ്റുമുട്ടി, ഇരുകൂട്ടർക്കുമെതിരേ കേസെടുത്തു പോലീസ്
കുറുപ്പന്തറ: പോലീസുകാരന്റെ നായയെ വീട്ടുമുറ്റത്തുനിന്ന് ഓടിച്ചുവിട്ടുവെന്ന കാരണത്താൽ കുടുംബാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരേ കേസെടുത്തതായി പോലീസ്. മാഞ്ഞൂർ പഞ്ചായത്തംഗമായിരുന്ന മാഞ്ഞൂർ മണിതൊട്ടിൽ സണ്ണി (50), ഭാര്യ മിനി (45), മക്കളായ സുരജ് (16), ഡോണ (12), കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിജു (45), ഭാര്യ ദീപ്തി (40) എന്നിവരാണ് സംഭവത്തിൽ ഉൾപ്പെട്ടത്. സണ്ണിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്ത് ബിജുവിനും കുടുംബത്തിനുമെതിരേയും ബിജുവിന്റെയും കുടുംബത്തിന്റെയും മൊഴിയെടുത്ത് സണ്ണിയുടെയും കുടുംബത്തിനുമെതിരേയും കേസെടുത്തതായാണ് പോലീസ് അറിയിച്ചത്. സംഭവത്തെക്കുറിച്ച് വീട്ടുകാർ പറയുന്നത്. സണ്ണിയുടെ വീട്ടുമുറ്റത്തേക്കു കയറി വന്ന ബിജുവിന്റെ നായയെ സണ്ണിയുടെ മകൻ പുറത്തേക്കു ഓടിച്ചു വിട്ടു. ഇതു കണ്ടുകൊണ്ടു വന്ന ബിജു നായയെ തല്ലിയെന്ന് ആരോപിച്ചു സണ്ണിയുടെ മകനെ മർദിച്ചു. ഇതുകണ്ട് ഓടിയെത്തിയ സണ്ണിയെയും കുടുംബാംഗങ്ങളെയും ബിജുവും കുടുംബാംഗങ്ങളും ചേർന്ന് മർദിക്കുകയായിരുന്നു. എന്നാൽ സണ്ണിയുടെ മകൻ നായയെ…
Read Moreപെണ്‍കുട്ടി വെളിപ്പെടുത്തി, വര്‍ഷങ്ങള്‍ക്കു മുമ്പുനടന്ന സംഭവം! ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ ഉപദ്രവിച്ചയാൾ പിടിയിൽ
കോട്ടയം: ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ ഉപദ്രവിച്ചയാളെ പോലീസ് പിടികൂടി. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി സനിലനെയാണ് (സനൽ-38) ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. മരപ്പണിക്കാരനായ ഇയാൾ പണിക്കായി കുമരകത്ത് എത്തിയപ്പോഴാണ് പിടികൂടിയത്. 2010ൽ ചിങ്ങവനത്ത് വാടകയ്ക്കു താമസിക്കുന്ന കാലത്തായിരുന്നു ഇയാൾ ഏട്ടുവയസുള്ള കുട്ടിയോടു മോശമായി പെരുമാറിയത്. ഇക്കാര്യം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. ഇതിനിടെ 2014ൽ കുട്ടിയുടെ അച്ഛൻ കോടതിയിൽനിന്ന് അനുകൂല ഉത്തരവ് സ്വന്തമാക്കി മകളെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. അച്ഛനൊപ്പം താമസിക്കുന്നതിനിടെ ശാരീരിക-മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കി. ഇതിൽ വർഷങ്ങൾക്കു മുന്‍പു നടന്ന സംഭവം കുട്ടി വെളിപ്പെടുത്തി. തുടർന്നു കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ചിങ്ങവനം പോലീസിനു കൈമാറി. ചിങ്ങവനം എസ്എച്ച്ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഅമ്മയുടെ വിയോഗമറിയാതെ കുഞ്ഞ് എലിസബത്ത്! കൊടും വളവുകളും വാഹനങ്ങളുടെ അമിതവേഗവും; ഏറ്റുമാനൂർ – വൈക്കം റോഡിൽ അപകടങ്ങൾ തുടർക്കഥ
ഏറ്റുമാനൂർ: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി അതിദാരുണമായി മരണമടഞ്ഞ തന്റെ അമ്മയുടെ വിയോഗമറിയാതെ എലിസബത്ത്. കഴിഞ്ഞദിവസം കോതനലൂരിൽ കെഎസ്ആർടിസി ബസ് പിന്നിൽനിന്നും ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ച ബിജിമോളുടെ മകൾ രണ്ടര വയസുകാരി എലിസബത്താണ് അമ്മ തന്നെയും തന്റെ അച്ഛനെയും വീട്ടു പോയതറിയാതെ അപ്രതീക്ഷിതമായി വീട്ടിൽ എത്തിയ മറ്റു കുട്ടികളോട് ഒപ്പം നടക്കുന്നത്. ശനിയാഴ്ച വൈകിട്ട് 8.15 കോതനല്ലൂർ തൂവാനിസ വളവിലായിരുന്നു ദാരുണമായ സംഭവം. കുറുപ്പന്തറയിലുള്ള മറ്റോരു ബന്ധുവിന്റെ മരിച്ചതിനെ തുടർന്ന് അവിടെ സന്ദർശനം നടത്തി തിരിച്ചു വരികയായിരുന്നു. അതിനിടയിൽ പുറകിലൂടെ എത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബീജിമോൾ തെറിച്ച് വീണത് ബസിന്റ അടിയിലെക്കായിരുന്നു. എലിസബത്തും ഭർത്താവ് ജോമോനും റോഡ് സൈഡിലേക്കാണ് തെറിച്ചു വീണത്. ബസിന്റെ അടിയിൽ കുടുങ്ങിയ ബിജിമോളുടെ ഇടതുകാലിലും വയറിലൂടെയും കയറിയ ബസ് 10 മീറ്ററോളം വലിച്ച് ഇഴച്ചാണ് നിന്നത്.…
Read Moreപൈവളിഗെയിലും താരമായി ‘കമ്പള ബോള്‍ട്ട്’! മലയാളക്കരയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ നല്‍കിയത് വലിയ വരവേല്‍പ്പ്
പൈവളിഗെ: ഉസൈന്‍ ബോള്‍ട്ടിനേക്കാളും വേഗതയേറിയ ഓട്ടക്കാരനെന്ന നിലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം ചര്‍ച്ച ചെയ്യുന്ന കര്‍ണാടക മൂഡിബിദ്രി സ്വദേശി ശ്രീനിവാസ ഗൗഡ പൈവളിഗെയിലെത്തി. കേരള- കര്‍ണാടക അതിര്‍ത്തിയായ പൈവളിഗെ ബോളങ്കളയില് നടന്ന കമ്പള(പോത്തോട്ട) മത്സരത്തിനാണ് ശ്രീനിവാസ ഗൗഡയെത്തിയത്. ശ്രീനിവാസ ഗൗഡക്ക് വലിയ വരവേല്‍പ്പാണ് മലയാളക്കരയിൽ നാട്ടുകാരുടെ നേതൃത്വത്തില്‍ നല്‍കിയത്. അണ്ണ- തമ്മജോഡുക്കെരെ കമ്പള സമിതിയുടെ നേതൃത്വത്തിലാണ് പൈവളിഗയിൽ പോത്തോട്ട മത്സരം നടന്നുവരുന്നത്. കര്‍ണാടകയില്‍ ഈയടുത്തു നടന്ന കമ്പള മത്സരത്തില്‍ കാളകളുമായി 142.4 മീറ്റര്‍ ദൂരം 13.62 സെക്കന്റില്‍ ഓടിത്തീര്‍ത്ത ശ്രീനിവാസ ഗൗഡയുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ശ്രീനിവാസ ഗൗഡയെ ഏവരും ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിനോടകം തന്നെ 12 മത്സരങ്ങളില്‍ നിന്നായി 29 മെഡലുകള്‍ സ്വന്തമാക്കി കളഞ്ഞു. ഉസൈന്‍ ബോള്‍ട്ടിന്റെ വേഗത്തോടൊപ്പം തന്നേയും കൂടി ചര്‍ച്ചചെയ്യുന്നത് ഏറെ സന്തോഷം പകരുന്നുവെന്നു ശ്രീനിവാസ ഗൗഡ പറയുന്നു. വീഡിയോ വൈറലയതോടെ…
Read Moreപണിപാളി! പിഎസ്സി ‘പഠിപ്പിച്ച’ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലൻസ്
തിരുവനന്തപുരം: തിരുവനന്തപുരം തന്പാനൂരിൽ സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്സി പരിശീലന കേന്ദ്രങ്ങളിൽ റെയ്ഡിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. വീറ്റോ എന്ന സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനെയാണു വിജിലൻസ് സംഘം പിടികൂടിയത്. ഉദ്യോഗസ്ഥർക്ക് അവധിയെടുത്തു പഠിപ്പിക്കാൻ പോകാൻ അനുമതിയുണ്ട്. എന്നാൽ അവധിയെടുക്കാതെ ചട്ടം ലംഘിച്ചാണ് ഇദ്ദേഹം പിഎസ്സി കേന്ദ്രങ്ങളിൽ അധ്യാപനത്തിന് എത്തിയതെന്നാണു വിവരം. അങ്ങനെയെങ്കിൽ ഇയാൾക്കെതിരെ നടപടികളെടുക്കാൻ വിജിലൻസ് ശിപാർശ നൽകും. തലസ്ഥാനത്തെ പ്രധാന പരിശീലന കേന്ദ്രങ്ങളിലെല്ലാം വിജിലൻസ് പരിശോധന നടത്തുന്നുണ്ട്. ലക്ഷ്യ, വീറ്റോ എന്നീ കോച്ചിംഗ് സെന്ററുകൾ കേന്ദ്രീകരിച്ചാണു പരിശോധന. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ഷിബുവിന്റെ ഭാര്യയുടെ പേരിലുള്ളതാണു ലക്ഷ്യ എന്ന പരിശീലന കേന്ദ്രം. രഞ്ജൻ എന്ന ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലുള്ള വീറ്റോ എന്ന സ്ഥാപനം, മൂന്നു സുഹൃത്തുക്കളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. അതേസമയം പരിശോധനയ്ക്ക് എത്തുന്നതിനു മുന്‍പു തന്നെ സുപ്രധാന പല രേഖകളും…
Read Moreരണ്ടു തവണ അലസിപ്പിച്ചു, ഇപ്പോള്‍ വീണ്ടും! ഗർഭം അലസിപ്പിക്കാൻ പ്രേരിപ്പിച്ചു; യുവാവ് ഭാര്യാമാതാവിനെ വെടിവച്ചു കൊന്നു
ന്യൂഡൽഹി: ഡൽഹിയിൽ ഗർഭം അലസിപ്പിക്കാൻ ഭാര്യയെ പ്രേരിപ്പിച്ചെന്ന സംശയത്തിൽ യുവാവ് ഭാര്യാമാതാവിനെ വെടിവച്ചു കൊന്നു. ഡൽഹിയിലെ മുന്ദകയിലായിരുന്നു സംഭവം. പശ്ചിം വിഹാറിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സ്ത്രീ വീട്ടിലേക്ക് റിക്ഷയിൽ പോകുമ്പാഴാണ് ആക്രമണം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് പങ്കജ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പങ്കജും ഇയാളുടെ സുഹൃത്തുക്കളായ ഉജ്വൽ ദാബാസും അജിതും ചേർന്നാണ് കൃത്യം നടത്തിയത്. അഞ്ച് വെടിയുണ്ടകളാണ് സ്ത്രീയുടെ ശരീരത്തിൽ തുളച്ചുകയറിയത്. ഇവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ബുധനാഴ്ച ഹരിയാനയിലെ ലാദ്പുരിൽനിന്നാണ് പങ്കജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് കൈത്തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു. ഭാര്യയുടെ ഗർഭം രണ്ടു തവണ അലസിപ്പിച്ചതിനും കാരണക്കാരി ഭാര്യാമാതാവാണെന്നാണ് പങ്കജ് കരുതുന്നത്. പങ്കജിന്റെ ഭാര്യ അയാളെവിട്ട് സ്വന്തം അമ്മയ്ക്കൊപ്പമാണ് താമസിച്ചുവന്നിരുന്നതെന്നും പോലീസ് പറയുന്നു.
Read More