വ്യ​വ​സാ​യി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ത്തു പ​ണം ത​ട്ടി​യ കേ​സ്! ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത് ആ​ലു​വ സ്വ​ദേ​ശി​

കൊ​ച്ചി: വ്യ​വ​സാ​യി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ത്തു പ​ണം ത​ട്ടി​യ കേ​സി​ല്‍ ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത് ഒ​രാ​ള്‍​കൂ​ടി. പ്ര​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്ത ആ​ലു​വ സ്വ​ദേ​ശി​യാ​യ ആളെയാണ് പി​ടി​കൂ​ടാ​നു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ല്‍ നി​ല​വി​ല്‍ നാ​ലു​പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് മാ​മം​ഗ​ലം ചെ​റി​യ​പ​ട്ടാ​ര​പ്പ​റ​മ്പി​ല്‍ ജൂ​ലി ജൂ​ലി​യ​ന്‍ (37), കാ​ക്ക​നാ​ട് അ​ത്താ​ണി കൃ​ഷ്ണ​വി​ലാ​സം കെ.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ (മ​ഞ്ജീ​ഷ്-33) എ​ന്നി​വ​രെ നേ​ര​ത്തെ​യും കാ​ക്ക​നാ​ട് കു​സു​മ​ഗി​രി കി​ളി​യ​റ ജോ​യി ജോ​സ​ഫ് (30 ), കാ​ക്ക​നാ​ട് അ​ത്താ​ണി പ​ട​ന്നാ​ക്ക​ല്‍ ഫി​ജു ഫ്രാ​ന്‍​സി​സ് (29 ) എ​ന്നി​വ​രെ ഇ​ന്ന​ലെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 27നു ​കാ​ക്ക​നാ​ട് സീ​പോ​ര്‍​ട്ട്-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ മോ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പം പ്ര​തി​ക​ള്‍ ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ തു​ട​ങ്ങാ​നെ​ന്ന പേ​രി​ല്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. കു​റേ​ക്കാ​ല​മാ​യി അ​ടു​പ്പ​മു​ള്ള വ്യ​വ​സാ​യി​യെ​യും ബ​ന്ധു​വി​നെ​യും വി​ളി​ച്ചു​വ​രു​ത്തി കെ​ണി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ ജോ​യി​യും ഫി​ജു​വി​നു​മെ​തി​രേ വ്യ​വ​സാ​യി​യു​ടെ സു​ഹൃ​ത്തി​ന്‍റെ എ​ടി​എം കാ​ര്‍​ഡ് കൈ​ക്ക​ലാ​ക്കി…

Read More

വീ​ട്ട​മ്മ​യെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ പൂ​ട്ടി​യി​ട്ട സം​ഭ​വം! സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം; പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍

നാ​ദാ​പു​രം:​മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് വീ​ട്ട​മ്മ​യെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞ് വെ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍. നാ​ദാ​പു​രം ബ​സ്സ് സ്റ്റാ​ൻഡിന് പി​ന്‍ വ​ശ​ത്തെ റൂ​ബി​യാ​ന്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് പാ​ത്ര​പ്പു​ര​യി​ലെ ജീ​വ​ന​ക്കാ​ര​യ പു​ളി​യാ​വ് സ്വ​ദേ​ശി പാ​റോ​ളി​ക്ക​ണ്ടി​യി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള (54),പു​റ​മേ​രി മു​തു​വ​ട​ത്തൂ​ര്‍ സ്വ​ദേ​ശി ആ​യ​നി​താ​ഴെ കു​നി സ​മ​ദ് (25) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ഇ.​ര​ഞ്ജി​ത്ത് ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത​ത്.​ തൂ​ണേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ആ​ണ് ബി​ല്ലി​ല്‍ ചേ​ര്‍​ക്കാ​ത്ത സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്തെ​ന്നാ​രോ​പി​ച്ച് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ ബു​ധ​നാ​ഴ്ച്ച രാ​വി​ലെ പ​ത്ത് മ​ണി​മു​ത​ല്‍ ഉ​ച്ച​യ്ക്ക് മൂ​ന്ന് വ​രെ​യാ​ണ് ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ന​ല്‍​കാ​തെ ത​ട​ഞ്ഞ് വ​ച്ച​ത്.​ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ നാ​ദാ​പു​ര​ത്തും ക​ല്ലാ​ച്ചി​യി​ലും സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ക​യും ക​ല്ലാ​ച്ചി​യി​ല്‍ പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യും ചെ​യ്തി​രു​ന്നു. നാ​ദാ​പു​രം എഎ​സ്പി ​സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നു.​ കു​റ്റ​ക്കാ​രാ​യ ജീ​വ​ന​ക്കാ​രെ ക​ട​യി​ലെ ജോ​ലി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍…

Read More

വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത്..! രാജ്യത്തെ സ്ഥിതി ആശങ്കാജനകം, ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തൂ..; ബിജെപിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷിയും

അ​മൃ​ത്സ​ർ: മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ക്ഷം ചേ​ര​രു​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ബി​ജെ​പി സ​ഖ്യ​ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ. രാ​ജ്യ​ത്ത് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ തു​ട​ര​വെ​യാ​ണ് അ​കാ​ലി​ദ​ളി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് പ്ര​കാ​ശ് സിം​ഗ് ബാ​ദ​ലി​ന്‍റെ മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ അ​ത്ര മെ​ച്ച​മ​ല്ല. ഇ​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. എ​ല്ലാ മ​ത​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കേ​ണ്ട​തു​ണ്ട്. ഒ​രു സ​ർ​ക്കാ​രി​നു വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ങ്കി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ഒ​പ്പം​കൂ​ട്ടി​യേ തീ​രൂ. ഹി​ന്ദു, മു​സ്ലിം, സി​ഖ്, ക്രൈസ്തവർ എ​ന്നി​വ​ർ​ക്കൊ​ക്കെ ഈ ​കു​ടും​ബ​ത്തി​ൻ​റെ ഭാ​ഗ​മാ​ണെ​ന്നു തോ​ന്ന​ലു​ണ്ടാ​ക​ണം. അ​വ​ർ​ക്കി​ട​യി​ൽ വി​ദ്വേ​ഷ​ത്തി​ന്‍റെ വി​ത്ത് വി​ത​യ്ക്ക​രു​തെ​ന്നും ബാ​ദ​ൽ അ​മൃ​ത്സ​റി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന് മ​തേ​ത​ര​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ ഭ​ര​ണ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​തെ​ന്നു ഭ​ര​ണ​ഘ​ട​ന​യി​ൽ എ​ഴു​തി​യി​ട്ടു​ണ്ട്. മ​തേ​ത​ര​ത്വ​ത്തി​ന്‍റെ പ​വി​ത്ര​മാ​യ ത​ത്ത്വ​ങ്ങ​ളി​ൽ​നി​ന്നു വ്യ​തി​ച​ലി​ക്കു​ന്ന​ത് ന​മ്മു​ടെ രാ​ജ്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തും. ഇ​ന്ത്യ​യെ ഒ​രു മ​തേ​ത​ര ജ​നാ​ധി​പ​ത്യ​രാജ്യമാ​യി സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഐ​ക്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ബാ​ദ​ൽ പ​റ​ഞ്ഞു. നി​ല​വി​ൽ ബി​ജെ​പി​യും അ​കാ​ലി​ദ​ളും ത​മ്മി​ൽ അ​ത്ര ചേ​ർ​ച്ച​യി​ല​ല്ല. ഡ​ൽ​ഹി നി​യ​മ​സ​ഭാ…

Read More

നീ ​ഏ​താ​യാ​ലും മ​രി​ക്കാ​ൻ പോ​കു​വ​ല്ലേ, ഞാ​ൻ ത​ന്നെ ക​ത്തി​ച്ചു​ത​രാം! യു​വ​തി​ക്ക് പൊ​ള്ള​ലേ​റ്റു, ഭ​ർ​ത്താ​വി​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്

ക​ണ്ണൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നെ പേ​ടി​പ്പി​ക്കാ​ൻ മ​ണ്ണെ​ണ്ണ ദേ​ഹ​ത്ത് ഒ​ഴി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വ് തീ ​കൊ​ളു​ത്തി​യ​താ​യി യു​വ​തി​യു​ടെ പ​രാ​തി. ചാ​ലാ​ട്ടെ യു​വ​തി​യാ​ണ് ഭ​ർ​ത്താ​വി​നെ​തി​രെ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ 26ന് ​വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് സ്ഥി​ര​മാ​യി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ൽ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യ യു​വ​തി ഭ​ർ​ത്താ​വി​നെ പേ​ടി​പ്പി​ക്കു​ന്ന​തി​നാ​യി ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് നീ ​ഏ​താ​യാ​ലും മ​രി​ക്കു​ന്ന​ത​ല്ലേ, ഞാ​ൻ ത​ന്നെ ക​ത്തി​ച്ചു​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​റ​യു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം ടൗ​ൺ പോ​ലീ​സ് ഭ​ർ​ത്താ​വി​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

Read More

ട്രെ​യി​നു​ക​ളി​ലെ മോ​ഷ​ണം! ഉ​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ല്‍ ഒ​രാ​ള്‍ 12 ന്‌ ഏ​ഴു​ന്നേ​റ്റു; ന​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ‘വൈ​റ​ലാ​ക്കി’ അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട്: ട്രെ​യി​നു​ക​ളി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ സ്വ​ര്‍​ണ​ഭ​ര​ണ മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ചെ​ന്നൈ​യി​ല്‍. ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട സ്ഥ​ല​ത്ത് നി​ന്ന് മോ​ഷ​ണം ന​ട​ന്ന ട്രെ​യി​നു​ക​ളി​ല്‍ അ​തേ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റിലെ അ​തേ സീ​റ്റി​ല്‍ യാ​ത്ര ചെ​യ്ത് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യാ​ണ് ഒ​രു സം​ഘം ചെ​ന്നൈ​യി​ല്‍ എ​ത്തി​യ​ത്. കൂ​ടാ​തെ ചെ​ന്നൈ കേ​ന്ദ്രീ​ക​രി​ച്ച് ട്രെ​യി​നു​ക​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​വ​രേ​യും നേ​ര​ത്തെ പ്ര​തി​ക​ളാ​യു​ള്ള​വ​രു​ടേ​യും വി​വ​ര​ങ്ങ​ളും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ര​ണ്ടു ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നാ​യാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തെ ചെ​ന്നൈ​യി​ലേ​ക്ക് അ​യ​ച്ച​തെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​വ​ര്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തു​മെ​ന്നും പാ​ല​ക്കാ​ട് റെ​യി​ല്‍​വേ പോ​ലീ​സ് ഡി​വൈ​എ​സ്പി എ.​ഷ​റ​ഫു​ദ്ദീ​ന്‍ “രാ​ഷ്ട്ര ദീ​പി​ക’ യോ​ട് പ​റ​ഞ്ഞു. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​തി​നു ശേ​ഷം ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ​വ​ര്‍ അ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കും മ​റ്റും ആ​ഭ​ര​ണ​ങ്ങ​ളു​ടെ ഫോ​ട്ടോ വാ​ട്‌​സ് ആ​പ്പ് ചെ​യ്തി​രു​ന്നു. ഈ ​ഫോ​ട്ടോ​യി​ല്‍ ന​ഷ്ട​പ്പെ​ട്ട മു​ഴു​വ​ന്‍ ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ളാ​ണു​ള്ള​ത്. ഈ ​ചി​ത്ര​ങ്ങ​ള്‍ കേ​ര​ള​ത്തി​ലേ​യും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ഗോ​ര്‍​ഡ് മ​ര്‍​ച്ചന്‍റ് അ​സോ​സി​യേ​ഷ​ന്‍ വ​ഴി എ​ല്ലാ സ്വ​ര്‍​ണ​ക്ക​ട​ക്കാ​ര്‍​ക്കും ല​ഭി​ക്കും…

Read More

ഇ​രു​പ​ത്ത​ഞ്ച് റൈ​ഫി​ളു​ക​ളും പ​ന്ത്ര​ണ്ടാ​യി​ര​ത്തി അ​റു​പ​ത്തൊ​ന്ന് വെ​ടി​യു​ണ്ട​ക​ളും! കാണാതായത് കണ്ടെത്താനുറച്ച് ക്രൈംബ്രാഞ്ച്

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ആ​യു​ധശേ​ഖ​ര​ത്തി​ൽനി​ന്ന് വെ​ടി​യു​ണ്ട​ക​ളും റൈ​ഫി​ളു​ക​ളും കാ​ണാ​താ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ക്രൈ​ംബ്രാ​ഞ്ച് മേ​ധാ​വി എ​ഡി​ജി​പി ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി നി​യ​മി​ച്ചു. എ​ത്ര​യും വേ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. ര​ണ്ടു​മാ​സം മു​ന്പാ​ണ് ഇ​ക്കാ​ര്യം സി​എ​ജി ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ക്കു​റി​ച്ച് പേ​രൂ​ർ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി. ഈ ​പ​രാ​തി അ​ന്വേ​ഷ​ണം ന​ട​ത്താ​തെ പൂ​ഴ്ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെയാ​ണ് തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും കാ​ണാ​താ​യെ​ന്ന സി​എ​ജി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്. ഇ​തേ​ തു​ട​ർ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. സം​ഘം ഉ​ട​ൻ ത​ന്നെ എ​സ്എ​പി ക്യാ​ന്പി​ല​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ആ​രോ​പ​ണ വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്യും. ഇ​തോ​ടൊ​പ്പം വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കെ​എ​പി മൂ​ന്ന് ക​മാ​ൻ​ഡ​ന്‍റ്…

Read More

വ​ലി​യ കു​ടും​ബ​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക നി​കു​തി ചു​മ​ത്തണം! കുട്ടികൾ രണ്ടിൽ കൂടുതൽ പാടില്ലെന്നു ശിവസേന പാ​ർ​ല​മെ​ന്‍റി​ൽ

ന്യൂ​ഡ​ൽ​ഹി: ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ രാ​ജ്യ​ത്ത് ഒ​രു കു​ടും​ബ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ശി​വ​സേ​ന പാ​ർ​ല​മെ​ന്‍റി​ൽ. ശി​വ​സേ​ന എം​പി അ​നി​ൽ ദേ​ശാ​യി ആ​ണ് രാ​ജ്യ​സ​ഭ​യി​ൽ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ​ത്തി​നു ര​ണ്ടു കു​ട്ടി​ക​ൾ എ​ന്ന നി​ബ​ന്ധ​ന​യു​ൾ​പ്പെടെ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ചെ​റി​യ കു​ടും​ബ​ങ്ങ​ളെ സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും വ​ലി​യ കു​ടും​ബ​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക നി​കു​തി ചു​മ​ത്ത​ണ​മെ​ന്നും ബി​ല്ലി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഒ​രു കു​ടും​ബ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ല. നി​കു​തി, ജോ​ലി, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കി സ​ർ​ക്കാ​ർ ചെ​റി​യ കു​ടും​ബ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ര​ണ്ടു കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ലു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കു സ​ബ്സി​ഡി​ക​ൾ ഉ​ൾ​പ്പെടെ എ​ല്ലാ ഇ​ള​വു​ക​ളും റ​ദ്ദാ​ക്ക​ണം. ഭ​ര​ണ​ഘ​ട​ന​യി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള ഡ​യ​റ​ക്റേ​റ്റീ​വ് പ്രി​ൻ​സി​പ്പി​ൾ​സ് ഓ​ഫ് സ്റ്റേ​റ്റ് പോ​ളി​സീ​സ് എ​ന്ന ഭാ​ഗ​ത്ത് ഭേ​ദ​ഗ​തി വ​രു​ത്തി പു​തി​യ വ്യ​വ​സ്ഥ ചേ​ർ​ക്ക​ണ​മെ​ന്നാ​ണ് അ​നി​ൽ ദേ​ശാ​യി​യു​ടെ സ്വ​കാ​ര്യ ബി​ല്ലി​ൽ പ​റ​യു​ന്ന​ത്. പോ​ഷ​കാ​ഹാ​ര​ത്തി​നും…

Read More

999 രൂ​പയ്ക്ക് പറക്കാം! വാ​ല​ന്‍റൈൻ​സ് ഡേ ​സെ​യി​ലി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വമ്പന്‍ ഓ​ഫ​റു​മാ​യി ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്; പത്ത് ലക്ഷം യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം

മും​ബൈ: പ്ര​ത്യേ​ക വാ​ല​ന്‍റൈൻ​സ് ഡേ ​സെ​യി​ലി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വ​ന്പ​ൻ ഓ​ഫ​റു​മാ​യി ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ആ​ഭ്യ​ന്ത​ര റൂ​ട്ടു​ക​ളി​ൽ വെ​റും 999 രൂ​പ മു​ത​ലു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ പ​ത്ത് ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്കാ​ണ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​രം. മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​യി​ട്ടു​ള്ള​താ​ണ് ഈ ​വ​ന്പ​ൻ ഓ​ഫ​ർ. എ​ച്ച്ഡി​എ​ഫ്സി പേ​സാ​പ്പ് വാ​ല​റ്റ് വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 1000 രൂ​പ വ​രെ അ​ല്ലെ​ങ്കി​ൽ 15 ശ​ത​മാ​നം അ​ധി​ക കാ​ഷ്ബാ​ക്ക് ല​ഭി​ക്കു​മെ​ന്നും എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചു.

Read More

ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എയുടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രേ ആക്രമണം! അക്രമിയുടെ ല​ക്ഷ്യം എം​എ​ൽ​എ​യാ​യി​രു​ന്നി​ല്ല; വെടിവയ്പ്പില്‍ മരിച്ചയാള്‍ തന്നെ

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ ന​രേ​ഷ് യാ​ദ​വി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ആക്രമണം. ക്ഷേ​ത്ര സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങും​വ​ഴി​യാ​ണ് ന​രേ​ഷ് യാ​ദ​വി​നും സം​ഘ​ത്തി​നും നേ​ർ​ക്കാണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എന്നാൽ അ​ക്ര​മി​യു​ടെ ല​ക്ഷ്യം എം​എ​ൽ​എ​യാ​യി​രു​ന്നി​ല്ലെ​ന്നാണ് ഡ​ൽ​ഹി പോ​ലീ​സ് പറയുന്നത്. വെ​ടി​വ​യ്പി​ൽ മ​രി​ച്ച​യാ​ൾ ത​ന്നെ​യാ​യി​രു​ന്നു അ​ക്ര​മി​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​ഡീ​ഷ​ണ​ൽ ഡി​സി​പി ഇം​ഗി​ത് പ്ര​താ​പ് സിം​ഗ് പ​റ​ഞ്ഞു. മൂന്നഗസംഘമാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു. ഇ​യാ​ളു​ടെ ല​ക്ഷ്യം എം​എ​ൽ​എ​യാ​യി​രു​ന്നി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളെ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​യാ​ൾ എ​ത്തി​യ​തെ​ന്നും അ​ഡീ​ഷ​ണ​ൽ ഡി​സി​പി അ​റി​യി​ച്ചു. ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി വ​ൻ​വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തു​ട​ർ​ച്ച ഉ​റ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ന​രേ​ഷ് യാ​ദ​വ് ന​ട​ത്തി​യ വി​ജ​യാ​ഘോ​ഷ റാ​ലി​ക്കി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പാ​ർ​ട്ടി എം​എ​ൽ​എ​യു​ടെ നേ​ർ​ക്ക് വ​ധ​ശ്ര​മ​മു​ണ്ടാ​യി​യെ​ന്നാ​യി​രു​ന്നു എ​എ​പി​യു​ടെ പ്ര​തി​ക​ര​ണം. ത​ങ്ങ​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം തി​ക​ച്ചും…

Read More

മാനഭംഗക്കേസ് പിൻവലിച്ചില്ലെങ്കിൽ അ​ഞ്ചു​ദി​വ​സ​ത്തി​നു​ള്ളി​ൽ കൊ​ല്ലും! കൊ​ല​പാ​ത​ക​ത്തി​നു മു​ന്പ് പ്ര​തി​യു​ടെ മു​ന്ന​റി​യി​പ്പ്; മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ വെ​ടി​വ​ച്ച് കൊ​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കു​ടും​ബ​ത്തി​ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച പ​റ്റി​യ​തി​നാ​ണ് ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. ആ​റു മാ​സം മു​ന്പാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യി​രു​ന്നി​ല്ല. ഒ​ളി​വി​ൽ പോ​യ പ്ര​തി​യു​ടെ സ്വ​ത്ത് കോ​ട​തി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി ബീ​ച്ച്മാ​ൻ ഉ​പാ​ധ്യാ​യ നി​ര​ന്ത​രം കു​ടും​ബ​ത്തി​ന് മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​രു​ന്നു. കേ​സ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ കൊല്ലു​മെ​ന്ന് പ്ര​തി ക​ഴി​ഞ്ഞ ഒ​ന്നി​ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് കു​ടും​ബം വീ​ണ്ടും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ ന്യൂ​തി​ല​ക് ന​ഗ​റി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ അ​ന്പ​ത് വ​യ​സു​ള്ള പി​താ​വി​നെ ബീ​ച്ച്മാ​ൻ ഉ​പാ​ധ്യാ​യ​യും മ​റ്റ് മൂ​ന്നു​പേ​രും ചേ​ർ​ന്ന് വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​കി​യെ ക​ണ്ടെ​ത്താ​ൻ അ​ഞ്ചം​ഗ സം​ഘ​ത്തെ രൂ​പി​ക​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More