ലംബോർഗിനി… കാറുകളുടെ രാജ്ഞിയായ ലംബോർഗിനിയെക്കുറിച്ചു സാധാരണ മലയാളികൾ ആകാംക്ഷയോടെ അന്വേഷിക്കാൻ തുടങ്ങിയത് നടി മല്ലിക സുകുമാരന്റെ ഇന്റർവ്യൂ കണ്ട ശേഷമാണ്. മകൻ പൃഥ്വിരാജ് വാങ്ങിയ ലംബോർഗിനി കാറിനെക്കുറിച്ചു മല്ലിക സുകുമാരൻ നടത്തിയ വർണനകൾ വൈറലായെന്നു മാത്രമല്ല നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. അങ്ങനെ പടത്തിലും സിനിമയിലും കണ്ടിട്ടുള്ള അഞ്ചു കോടിയുടെ ലംബോർഗിനി അടക്കമുള്ള സൂപ്പർ കാറുകൾ കൺമുന്നിൽ ഘോഷയാത്ര നടത്തിയതു കണ്ടു വണ്ടറടിച്ചുപോയി കഴിഞ്ഞ ദിവസം കോട്ടയംകാർ. കേരളത്തിൽ ആദ്യം ലംബോർഗിനി ഹുറാകാൻ വാങ്ങിയത് പൃഥ്വിരാജ് ആണ്. പിന്നീട് ലംബോർഗിനി സ്വന്തമാക്കിയ നിരയിൽ ഒരു കോട്ടയംകാരനുമുണ്ടെങ്കിലും ഇത്രയധികം കാർ രാജാക്കന്മാരെ ഒന്നിച്ചു കാണാനുള്ള ഭാഗ്യം കോട്ടയംകാർക്കു അധികം കിട്ടിയിട്ടില്ല. ലംബോർഗിനി ഹുറാകാൻ മാത്രമല്ല… തെരുവുകളുടെ രാജാക്കന്മാരായ ലംബോർഗിനി അവെന്റഡോർ, ഫെരാരി, പോർഷെ 911, ഫോർഡ് മസ്റ്റാംഗ് ജിടി, നിസാൻ ജിടിആർ, ബെൻസ് തുടങ്ങിയ സൂപ്പർ കാറുകളാണ്…
Read MoreCategory: Loud Speaker
ചൈനയിൽനിന്ന് കോഴിക്കോട്ടെത്തിയ രണ്ടുപേർ അധികൃതരുടെ കണ്ണുവെട്ടിച്ച് സൗദിയിലേക്ക് മുങ്ങി; കോഴിക്കോട്ട് വിമാനമിറങ്ങിയ അറുപതുപേരിൽ ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല
കോഴിക്കോട്: ചൈനയിൽനിന്ന് കോഴിക്കോട്ടെത്തിയ രണ്ടുപേർ അധികൃതരുടെ കണ്ണുവെട്ടിച്ച് സൗദി അറേബ്യയിലേക്ക് കടന്നു. രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ 28 ദിവസം വീട്ടിൽനിന്നു പുറത്തിറങ്ങാതെ നിരീക്ഷണത്തിലിരിക്കാൻ അധികൃതർ ബോധവത്കരണം നടത്തുന്നതിനിടെയാണ് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ രണ്ട് വ്യാപാരികൾ സൗദിയിലേക്ക് കടന്നത്. ഏത് വിമാനത്താവളംവഴിയാണ് ഇവർ പോയതെന്ന് അറിവായിട്ടില്ല. ഇവരുടെ പൂർണവിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ പറഞ്ഞു. ചൈനയിൽനിന്നെത്തിയ ശേഷം കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട തൃശൂരിലെ മെഡിക്കൽ വിദ്യാർഥിനിക്കൊപ്പം വന്ന മൂന്നു കോഴിക്കോട് ജില്ലക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവർ വിദ്യാർഥിനിയുടെ സഹപാഠികളാണ്. കോഴിക്കോട്ട് ചൊവ്വാഴ്ച രാവിലെവരെ 310 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ മൂന്നുപേർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ ബീച്ച് ആശുപത്രിയിലും ചികിത്സയിലുണ്ട്. ബാക്കി 306 പേർ അവരവരുടെ വീടുകളിൽ 28 ദിവസം നിരീക്ഷണത്തിലാണ്. ഇവരോട് പുറത്തിറങ്ങാതെ വീടുകളിൽതന്നെ കഴിയണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും പലരും പുറത്തിറങ്ങുന്നതായാണ് വിവരം. ഇത്തരക്കാരെ…
Read Moreഒരു വയസായില്ല, കുഞ്ഞ് സല കോടിപതി; മലയാളിയുടെ ഭാഗ്യം തെളിഞ്ഞ വഴി
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിയായ ഒരു വയസുകാരന് പത്തു ലക്ഷം ഡോളർ (ഏകദേശം 7.13 കോടി രൂപ) സമ്മാനം. 11 മാസം മാത്രം പ്രായമുള്ള മുഹമ്മദ് സലയാണ് ഭാഗ്യജേതാവ്. അബുദാബിയിലെ സ്വകാര്യ കന്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന റമീസ് റഹ്മാന്റെ കുഞ്ഞാണ് സല. കഴിഞ്ഞ മാസമാണ് റമീസ് മകന്റെ പേരിൽ ഓണ്‍ലൈനിൽ ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ചത് മകന്റെ ഭാഗ്യമാണെന്നും പണം എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നും റമീസ് പ്രതികരിച്ചു. കുഞ്ഞിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
Read Moreഇന്റലിജന്‍സ് റിപ്പോര്‍ട്ടും വകുപ്പുതല റിപ്പോര്‍ട്ടും “തള്ളി’ ! മുഖ്യമന്ത്രിയുടെ പരിപാടിയുടെ പ്രചാരണവാഹനം കസ്റ്റഡിയിലെടുത്ത എസ്ഐയെ സ്ഥലം മാറ്റി; നടപടി, രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നെന്ന് ആരോപണം
കോഴിക്കോട് : മുഖ്യമന്ത്രിയുടെ പരിപാടിയുടെ പ്രചാരണവാഹനം കസ്റ്റഡിയിലെടുത്ത എസ്ഐയ്ക്ക് സ്ഥലം മാറ്റം. എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ജയപ്രസാദിനെയാണ് കോഴിക്കോട് സിറ്റിയിലെ തന്നെ ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റികൊണ്ട് ഉത്തരവിറക്കിയത്. പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്തെന്ന പരാതിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എസ്ഐയെ സ്ഥലം മാറ്റിയത്. അതേസമയം സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് സ്ഥലമാറ്റ ഉത്തരവിറക്കിയത്. പ്രചാരണവാഹനം കസ്റ്റഡിയിലെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐയ്ക്കും സിവില്‍ പോലീസ് ഓഫീസര്‍ക്കുമെതിരേ വകുപ്പ്തല അന്വേഷണം നടത്തിയിരുന്നു. പോലീസിന്റെ അനുമതിപത്രമില്ലാതെയാണ് പ്രചാരണവാഹനം ഓടിയതെന്നും വാഹനം കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഉച്ചഭാഷണി ഉപയോഗിക്കാനുള്ള അനുമതിപത്രം ചോദിക്കുക മാത്രമാണുണ്ടായതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതരത്തില്‍ സംസാരിച്ചെന്ന പരാതിയില്‍ സിവില്‍ പോലീസ് ഓഫീസറെ സംഭവത്തിനുശേഷം സസ്പെന്‍ഡ് ചെയ്തു. എസ്ഐക്കെതിരേ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടായെങ്കിലും വകുപ്പതല അന്വേഷണറിപ്പോര്‍ട്ട് എസ്ഐയ്ക്ക് അനുകൂലമായിരുന്നു. ഇതിനു പുറമേ സംസ്ഥാന രഹസ്യാന്വേഷണ…
Read Moreനാടന്‍ കോഴിമുട്ടയെന്ന പേരില്‍ വില്‍ക്കുന്നത് ചായം പൂശിയ ബ്രോയ്ലര്‍ കോഴിമുട്ട! പിടിച്ചെടുത്തത് 3900 ബ്രോയിലര്‍ കോഴിമുട്ടകള്‍
കോയന്പത്തൂർ: നാടൻമുട്ടയെന്ന പേരിൽ വില്പന ചെയ്യാൻ ശ്രമിച്ച 3900 ബ്രോയിലർ കോഴിമുട്ടകൾ ഭക്ഷ്യ സുരക്ഷാവകുപ്പ് ഓഫീസർ ഡോ. തമിഴ് സെൽവന്റെ നേതൃത്വത്തിൽ അധികൃതർ പിടികൂടി. ജില്ലയിൽ വിവിധയിടങ്ങളിൽ നാടൻ കോഴിമുട്ടയെന്ന പേരിൽ ചായം പൂശിയ ബ്രോയ്ലർ കോഴിമുട്ട വില്‍ക്കുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പധികൃതർക്ക് ലഭിച്ച പരാതികളെ തുടർന്നായിരുന്നു പരിശോധന. ഉക്കടം, ലോറിപേട്ട, മീൻ മാർക്കറ്റുകൾ, സിങ്കാനല്ലൂർ, ആർ.എസ്.പുരം, വടവള്ളി, എംജിആർ, അണ്ണാ മാർക്കറ്റ് എന്നിവിടങ്ങളിൽനടത്തിയ അന്വേഷണത്തിലാണ് പത്തോളം പേരിൽ നിന്നുമായി 3900 ചായം പൂശിയ മുട്ട പിടിച്ചെടുത്തത്. ഈ മുട്ടകൾ അധികൃതരുടെ മുന്നിൽ നശിപ്പിച്ചു.മായം കലർന്ന ഭക്ഷ്യവസ്തുക്കളെപ്പറ്റിയുള്ള പരാതികൾ 94 440423 22 എന്ന വാട്സ് ആപ്പ് നന്പരിൽ നല്‍കാമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് അധികൃതർ അറിയിച്ചു.
Read Moreകൊച്ചി സമ്മാനിച്ചത് അത്രയേറെ കയ്പേറിയ അനുഭവം! വേദന കടിച്ചമർത്തി ഇനി കൊച്ചിയിലേക്കില്ലെന്നു തുറന്നുപറഞ്ഞ് വിദേശ വനിത
പള്ളുരുത്തി: വേദന കടിച്ചമർത്തി ഇനി കൊച്ചിയിലേക്കില്ലെന്നു തുറന്നുപറയുകയാണ് എഴുപത്തിരണ്ടുകാരിയായ യുകെ സ്വദേശിനി ടർണർ റോഗർ. അത്രയേറെ കയ്പേറിയ അനുഭവമാണ് ടർണറിനു കൊച്ചി സമ്മാനിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ ഭർത്താവ് ഹേസലുമൊത്തു ഫോർട്ട്കൊച്ചിയിലൂടെ നടക്കുന്പോൾ കാനയിൽ വീണു കിടപ്പിലായിരിക്കുകയാണ് ടർണർ റോഗർ. ബസിലിക്ക പള്ളിക്കു സമീപമുള്ള മൂടിയില്ലാത്ത കാനയാണു ടർണറിനു ചതിക്കുഴിയൊരുക്കിയത്. കാനയിലേക്കു വീണു കാലിനും നടുവിനും പരിക്കു പറ്റിയ ഇവർക്കു നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. സംഭവം നടന്നയുടനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കടുത്ത വേദന കടിച്ചമർത്തുകയാണ് ടർണറിപ്പോൾ. ആശുപത്രിയിൽനിന്നു തിരികെയെത്തിയ ഇവർ ഇപ്പോൾ ഹോം സ്റ്റേയിൽ വിശ്രമത്തിലാണ്. ഇന്ന് ബ്രിട്ടനിലേക്കു മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായ അപകടം. മടക്കയാത്ര നേരത്തെതന്നെ തീരുമാനിച്ചിരുന്നതിനാൽ വേദനസംഹാരി കുത്തിവച്ചാണ് ടർണർ യാത്ര തിരിക്കുന്നത്. ഏഴു തവണ കൊച്ചിയിൽ എത്തിയിട്ടുള്ള ഇവർ കൊച്ചിലേക്ക് ഇനിയൊരു യാത്ര ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയുന്നു. സഞ്ചാരികൾക്ക് ഒട്ടും…
Read Moreസംഗീതിന്റെ കൊലപാതകം! പ്രതികളെ പുലർച്ചേ തെളിവെടുപ്പിന് എത്തിച്ചു; പ്രതിഷേധവുമായി സംഗീതിന്റെ അമ്മയും ഭാര്യയും; തെളിവെടുപ്പ് പുലർച്ചെയാക്കിയത് പ്രതികളെ രക്ഷിക്കാനെന്നാണ് ആക്ഷേപം
കാട്ടാക്കട : കാട്ടാക്കടയിൽ ഗൃഹനാഥനെ മണ്ണ്മാന്തി കൊ ണ്ട് അടിച്ചു കൊന്ന കേസിലെ പ്രതികളെ തെളിവെ ടുപ്പിന് എത്തിച്ചു. ഇന്ന് പുലർച്ചെയാണ് പ്രതികളെ കൊല്ല പ്പെട്ട സംഗീതിന്റെ വീട്ടിൽ എത്തിച്ചത്. പ്രതികളെ തെളിവെടുപ്പിനായി കൊലപാതകം നടന്ന സ്ഥലത്തെത്തിച്ചപ്പോൾ പ്രതിഷേധവുമായി വീട്ടുകാർ വന്നു. സംഗീതിന്റെ അമ്മയും ഭാര്യയുമാണ് പോലീസിനെതിരെ പ്രതിഷേധിച്ചത്. തെളിവെടുപ്പ് പുലർച്ചെയാക്കിയത് പ്രതികളെ രക്ഷിക്കാനെന്നാണ് ആക്ഷേപം. കുടുംബത്തെ സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് സംഗീതിന്റെ ഭാര്യ സംഗീത ആരോപിച്ചു. പ്രതിഷേധമുണ്ടായേക്കുമെന്ന വിലയിരുത്തലിൽ ആണ് പുലർച്ചെ എത്തിച്ചതെന്ന് പോലീസ് പറയുന്നു. കാട്ടാക്കട സിഐ യുടെ കർശന സുരക്ഷയിലായിരുന്നുതെളിവെടുപ്പ് നടത്തിയത്. കൊലനടത്തിയ സ്ഥലവും മണ്ണിടിച്ച സ്ഥലവും പോലീസിന് കാട്ടികൊടുത്തു. സംഗീതിനെ മതിലിൽ ഇടിച്ച ഭാഗത്ത് വന്നപ്പോൾ വീട്ടുകാർ അലമുറയിട്ട് കരയുകയായിരുന്നു. പുരയിടത്തിൽ അതിക്രമിച്ച് കയറിയുള്ള മണ്ണെടുപ്പ് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മണ്ണുമാഫിയ സംഘം സംഗീതിനെ മണ്ണുമാന്തിയും ടിപ്പറും ഉപയോഗിച്ച് ആക്രമിച്ച് കൊന്നത്.സംഗീത് ഇക്കഴിഞ്ഞ 24നാണ്…
Read Moreകൊറോണ വൈറസ് ബാധിച്ച യുവതി പ്രസവിച്ചു; കുഞ്ഞിനെക്കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ…
ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച യുവതി പെണ്‍കുഞ്ഞിന് ജ·ംനൽകി. 3.05 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് വൈറസ് ബാധയില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നെന്നും ഡോക്ടർമാർ അറിയിച്ചു. വടക്കുകിഴക്കൻ ചൈനയിലെ ഹെയ്ലോങ്ജാങ് പ്രവിശ്യയിലെ ഹർബിൻ ആശുപത്രിയിലാണ് യുവതി ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. രോഗബാധിതയായതിനാലാണ് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞ് പിറന്നതെങ്കിലും വാർത്ത പുറത്തുവരുന്നത് ഇപ്പോഴാണ്.
Read More27 വർഷത്തെ ഒളിവുജീവിതത്തിനു വിട! കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന്റെ അനുയായി സ്റ്റെല്ല മേരി പിടിയിൽ
ബംഗളുരു: കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന്റെ അനുയായി സ്റ്റെല്ല മേരി പിടിയിൽ. 27 വർഷത്തെ ഒളിവുജീവിതത്തിനുശേഷമാണു ചാമരാജനഗര ജില്ലയിലെ കൊല്ലേഗൽ സ്വദേശിനിയായ ഇവർ പിടിയിലാകുന്നത്. വീരപ്പൻ വധിക്കപ്പെട്ട് ഏകദേശം 15 വർഷത്തിനു ശേഷമാണ് ഇവരെ കണ്ടെത്താൻ കർണാടക പോലീസിനു സാധിച്ചത്. കരിന്പിൻ വയലിൽനിന്ന് ആനകളെ ഓടിക്കാൻ വെടിയുതിർത്തതിനെ തുടർന്ന് തീപിടുത്തം ഉണ്ടായതുമായി ബന്ധപ്പെട്ട കേസിലാണ് ആദ്യം ഇവർ അറസ്റ്റിലായത്. തോക്ക് പ്രവർത്തിപ്പിക്കാൻ എങ്ങനെ അറിയാമെന്ന് ചോദിച്ചപ്പോൾ വീരപ്പനുമായും സംഘവുമായും തനിക്കുളള ബന്ധത്തെ കുറിച്ച് ഇവർ വെളിപ്പെടുത്തിയതായി ചാമരാജനഗർ പോലീസ് സൂപ്രണ്ട് എച്ച്.ഡി. ആനന്ദ കുമാർ പറഞ്ഞു. ആദ്യഭർത്താവ് വെള്ളായൻ അസുഖം ബാധിച്ചു മരിച്ചതിനെ തുടർന്നു വേലുസ്വാമി എന്നയാളെ വിവാഹം കഴിച്ച് കൊല്ലേഗലിലെ ജാഗേരിയിൽ ആറേക്കർ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്തു വരികയായിരുന്നു സ്റ്റെല്ല മേരി. കോടതിയിൽ ഹാജരാക്കിയ സ്റ്റെല്ലയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 1993-ൽ പതിമൂന്നാമത്തെ വയസിലാണു…
Read Moreഅപായശബ്ദമിട്ട് യാത്ര ചെയ്ത ആംബുലൻസിനു സൈഡ് നൽകിയില്ല! ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കു ക്രൂരമർദനം; ടൂറിസ്റ്റ് ബസ് ജീവനക്കാർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട്ട് ആംബുലൻസ് ഡ്രൈവറെ മർദിച്ച ടൂറിസ്റ്റ് ബസ് ജീവനക്കാർ അറസ്റ്റിൽ. കൊടുവള്ളി കിഴക്കോത്ത് ആവിലോറ വെള്ളത്തിങ്കൽ റിതേഷ്, ഡ്രൈവർ പെരുവയൽ മുതലക്കുണ്ട്നിലം മുഹമ്മദ് റാഫി എന്നിവരെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ക്ലീനർക്കെതിരേ ഡ്രൈവറെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിനും ബസ് ഡ്രൈവർക്കെതിരേ മാർഗതടസം സൃഷ്ടിച്ച് വാഹനമോടിച്ചതിനുമാണ് കേസ്. വയനാട്ടിൽ ഒരു മൃതദേഹമിറക്കി കോഴിക്കോട്ടേക്കു പോകുകയായിരുന്നു ആംബുലൻസ്. ബംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്, അപായശബ്ദമിട്ട് യാത്ര ചെയ്ത ആംബുലൻസിനു സൈഡ് നൽകിയില്ല. ഇതു ചോദ്യം ചെയ്ത് ആംബുലൻസ് റോഡിൽ വിലങ്ങനെ നിർത്തി. തുടർന്നാണ് ആംബുലൻസ് ഡ്രൈവർ സിറാജിനു മർദനമേറ്റത്. ആംബുലൻസ് ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാരകമായി പരിക്കേറ്റ സിറാജിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂറിസ്റ്റ് ബസ് ഡ്രൈവറെയും ക്ലീനറെയും നാട്ടുകാർ തടഞ്ഞുവച്ച് താമരശേരി പോലീസിലേൽപ്പിക്കുകയായിരുന്നു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More