ചൂ​ടു​കൂ​ടി​യ​തോ​ടെ പ​ഴ​വി​പ​ണി​ ഉ​ഷാ​റാ​കു​ന്നു; വി​ല ഇ​നി​യും കു​തി​ക്കാ​നാ​ണ് സാ​ധ്യത; ജ്യൂ​സു​ക​ള്‍​ക്കും വി​ല ഉ​യ​രും

കോ​ഴി​ക്കോ​ട്: ചൂ​ടു​കൂ​ടി​യ​തോ​ടെ പ​ഴ​വി​പ​ണി​ ഉ​ഷാ​റാ​കു​ന്നു. പ​ഴ​ങ്ങ​ള്‍​ക്ക് വി​ല​വ​ര്‍​ധ​ന​വു​ണ്ടെ​ങ്കി​ലും നി​ല​വി​ലെ കാ​ലാ​വ​സ്ഥ​മൂ​ലം വി​പ​ണ​ന​ത്തെ വ​ലി​യ രീ​തി​യി​ല്‍ ബാ​ധി​ച്ചി​ട്ടി​ല്ല.

വേ​ന​ല്‍ ക​ന​ത്ത​തോ​ടെ പ​ഴ വി​ല ഇ​നി​യും കു​തി​ക്കാ​നാ​ണ് സാ​ധ്യത. ഇ​തി​ന്‍റെ ചു​വ​ട് പി​ടി​ച്ച് ജ്യൂ​സു​ക​ള്‍​ക്കും വി​ല ഉ​യ​രും. കൂ​ട്ട​ത്തി​ല്‍ ത​ണ്ണി​മ​ത്ത​ന് മാ​ത്ര​മാ​ണ് അ​ല്‍​പം വി​ല​ക്കു​റ​വു​ള്ള​ത്.

20-30 രൂ​പ​യാ​ണ് വി​ല. മു​ന്തി​രി 60,മു​ന്തി​രി (പ​ച്ച)110, ആ​പ്പി​ള്‍150-180, നാ​ര​ങ്ങ.70 പേ​ര​ക്ക,70, പ​പ്പാ​യ 60,കൈ​ത​ച്ച​ക്ക 60, മാ​മ്പ​ഴം 100, എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ വി​ല​മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ഇ​പ്രാ​വ​ശ്യ​വും പ​ഴ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യും എ​ത്തി​യി​രി​ക്കു​ന്ന​ത് അ​യ​ല്‍​സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നാ​ണ്.

ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും പ​ഴ​ങ്ങ​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. വി​ല കൂ​ട്ടി​യി​ട്ടു​ണ്ടെ​ന്ന കാ​ര്യ​വും ഇ​വ​ര്‍ സ​മ്മ​തി​ക്കു​ന്നു​ണ്ട്.

ചൂ​ട് കൂ​ടി​യ​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ൽപ്പ​ന​യു​ള്ള​ത് ത​ണ്ണി​മ​ത്ത​ന്‍ , ഓ​റ​ഞ്ച്, മു​ന്തി​രി തു​ട​ങ്ങി​യ​വ​യ്ക്കാ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു.
നി​ല​വി​ല്‍ പ​ഴ​വി​പ​ണി​യു​മാ​യ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും സ​ജീ​വ​മാ​ണ്.

വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും റോ​ഡ​രി​ക​ലെ ഉ​ന്തു​വ​ണ്ടി​ക​ളി​ലും പ​ഴ​ക്ക​ച്ച​വ​ടം വ്യാ​പ​ക​മാ​ണ്. ഉ​ന്തു​വ​ണ്ടി​ക​ളി​ലാ​ണ് നാ​ര​ങ്ങ ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി വി​ല്‍​ക്കു​ന്ന​ത്.

ക​ന​ത്ത​ചൂ​ടി​ല്‍​ജ്യൂ​സ്ജ്യൂ​സ് ക​ട​ക​ളി​ലും കൂ​ള്‍​ബാ​റു​ക​ളി​ലും വ​ലി​യ തി​ര​ക്കാ​ണി​പ്പോ​ള്‍ .പ​ഴ​ങ്ങ​ള്‍​ക്ക് വി​ല കൂ​ടി​യെ​ങ്കി​ലും ജ്യൂ​സ് വി​ല കാ​ര്യ​മാ​യി വ​ര്‍​ദ്ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ന്‍ പ​റ​യു​ന്ന​ത്.

മോ​ര് സം​ഭാ​രം, ത​ണ്ണി​മ​ത്ത​ന്‍ ജ്യൂ​സ് എ​ന്നി​വ​യ്‌​ക്കെ​ല്ലാം ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.

Related posts

Leave a Comment