പൗ​ര​ത്വ ബി​ല്ലി​ൽ ഇ​ട​ഞ്ഞ് ഇ​ട​തു​നേ​താ​ക്ക​ൾ! യെ​ച്ചൂ​രി​യും രാ​ജ​യും ക​സ്റ്റ​ഡി​യി​ൽ; നൂറുകണിക്കിന് വിദ്യാര്‍ഥികളും പോലീസ് കസ്റ്റഡിയില്‍

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഡ​ൽ​ഹി പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ മ​ണ്ഡി ഹൗ​സ് മു​ത​ൽ ജ​ന്ത​ർ മ​ന്ദി​ർ വ​രെ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ മാ​ർ​ച്ചി​ന് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ മണ്ഡി ഹൗസിൽ നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് യെ​ച്ചൂ​രി​യെ​യും രാ​ജ​യെ​യും അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യ​ത്. പ്ര​തി​ഷേ​ധ​വു​മാ​യി മണ്ഡി ഹൗസിലെത്തിയ മു​തി​ർ​ന്ന ഇ​ട​തു നേ​താ​ക്ക​ളാ​യ പ്ര​കാ​ശ് കാ​രാ​ട്ട്, വൃ​ന്ദ കാ​രാ​ട്ട്, ആ​നി രാ​ജ തു​ട​ങ്ങി​യ​വ​രെ​യും പോ​ലീ​സ് ത​ട​ഞ്ഞു. അ​തേ​സ​മ​യം ചെ​ങ്കോ​ട്ട​യി​ലേ​ക്ക് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നൂ​റു​ക​ണി​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നി​രോ​ധ​നാ​ജ്ഞ അ​വ​ഗ​ണി​ച്ച് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​ര​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ പ്ര​തി​ഷേ​ധ​ത്തി​നാ​യി…

Read More

വാ​ള​യാ​റി​ൽ വീ​ണ്ടും പീ​ഡ​നം! എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച അയൽവാസി അ​റ​സ്റ്റി​ൽ; ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ത​യ്യാ​റാ​ക്കി മുങ്ങാനും ശ്രമം

പാ​ല​ക്കാ​ട്: എ​ട്ടു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു. വാ​ള​യാ​റി​ലാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ അ​ന്പ​ത്ത​ഞ്ചു വ​യ​സു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യെ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​യാ​ൾ ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ത​യ്യാ​റാ​ക്കി സ്ഥ​ലം വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ദ​ളി​ത് സ​ഹോ​ദ​രി​മാ​രു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്നു​ള്ള ആ​ത്മ​ഹ​ത്യ​ക്കു ശേ​ഷം വാ​ള​യാ​റി​ൽ വീ​ണ്ടും പീ​ഡ​ന​സം​ഭ​വ​മു​ണ്ടാ​യ​ത് ഏ​വ​രേ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

വീ​ണ്ടും ന​ടു​ങ്ങി യു​പി! ഫ​ത്തേ​പു​രി​ൽ ബന്ധു മാ​ന​ഭം​ഗ​പ്പെ​ടു​ത്തി തീ ​കൊ​ളു​ത്തി​യ പെ​ണ്‍​കു​ട്ടി മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പു​രി​ൽ ബന്ധു മാ​ന​ഭം​ഗ​പ്പെ​ടു​ത്തി തീ ​കൊ​ളു​ത്തി​യ പെ​ണ്‍​കു​ട്ടി മ​രി​ച്ചു. ശ​രീ​ര​ത്തി​ൽ 90 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി കാ​ണ്‍​പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഫ​ത്തേ​പു​രി​ലെ ഹു​സൈ​ൻ​ഹ​ജി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗം ചെ​യ്തു ബ​ന്ധു​വാ​യ കാ​മു​ക​ൻ തീ​കൊ​ളു​ത്തി​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന് പി​താ​വ് പോ​ലീ​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഡി​സം​ബ​ർ ആ​ദ്യ​വാ​രം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ലും സ​മാ​ന​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യി​രു​ന്നു. ഉ​ന്നാ​വോ​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി കോ​ട​തി​യി​ലേ​ക്കു പോ​കും വ​ഴി പ്ര​തി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി തീ ​കൊ​ളു​ത്തി. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ലി​രി​ക്കെ പി​ന്നീ​ട് മ​രി​ച്ചു.

Read More

ക​സ്റ്റ​ഡി​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ന്നു; യുവതിയുടെ ഭര്‍ത്താവുമായി പ്രതി പരിചയത്തിലായത് ജയിലില്‍വച്ച്

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ അ​രു​ണ്‍ കു​മാ​റി​നെ (30) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് കൊ​ല​പാ​ത​ക കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ അ​ടു​ത്തി​ടെ മ​റ്റൊ​രു കേ​സി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ട്ട ശേ​ഷ​മാ​ണ് അ​രു​ണ്‍ കു​മാ​ര്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വു​മാ​യി ജ​യി​ലിൽവച്ച് പ​രി​ച​യ​ത്തി​ലാ​യ പ്ര​തി, പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ഭ​ര്‍​ത്താ​വി​ന്‍റെ ന​മ്പ​റി​ല്‍ ഫോ​ണ്‍ വി​ളി​ച്ച് യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഡി​സം​ബ​ര്‍ അ​ഞ്ചി​ന് പ്ര​തി​ക്കൊ​പ്പം യു​വ​തി രാ​മ​യാം​പേ​ട്ട് പ്ര​ദേ​ശ​ത്തേ​ക്ക് പേ​ായി. ഇ​വി​ടെ​വെ​ച്ച് അ​രു​ണ്‍ കു​മാ​ര്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം കൈ​വി​ട്ടു; ന​ട​ൻ ടി​നി ടോ​മി​നെ​തി​രെ പ​രാ​തി

ആ​ലു​വ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ സി​നി​മ താ​രം ടി​നി ടോം ​ആ​ഹ്വാ​നം ചെ​യ്ത​താ​യി ആ​രോ​പി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ബി​ജെ​പി നേ​താ​വ് പ​രാ​തി ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്ക​ണ​മെ​ന്ന് താ​രം ത​ന്‍റെ ഫേ​സ്ബു​ക്കി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ക​രി​യാ​ടാ​ണു പ​രാ​തി ന​ൽ​കി​യ​ത്. പൗ​ര​ത്വ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചും എ​തി​ർ​ത്തും നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ഏ​തൊ​രു പൗ​ര​നും സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​ൻ​റെ മ​റ​വി​ൽ രാ​ജ്യ​ത്ത് ക​ലാ​പ​വും അ​ക്ര​മ​വും ന​ട​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ടി​നി ടോ​മി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ​പൊ​രു നാ​ട്ടി​ൽ അ​ക്ര​മാ​സ​ക്ത​മാ​യ ജ​ന​ക്കൂ​ട്ടം അ​വി​ടു​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ന്നു​തി​ന്നു എ​ന്ന് എ​ഴു​തി​യി​ട്ടു​ള്ള ഒ​രു ചി​ത്ര​മാ​ണു ടി​നി ടോം ​ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ടി​നി​യു​ടെ പോ​സ്റ്റ് വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു.

Read More

മോ​ദി​യു​ടെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ; അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഇ​ന്‍റ​ർ​നെ​റ്റ് വി​ല​ക്കി​യ​ത് 357 ത​വ​ണ

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് വി​ല​ക്കി​യ​ത് 357 ത​വ​ണ. ഇ​ന്ത്യാ ടു​ഡേ​യു​ടെ ഡാ​റ്റാ അ​ന​ലൈ​സിം​ഗ് യൂ​ണി​റ്റി​ന്‍റെ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത് 93 ത​വ​ണ ഇ​ന്‍റ​ർ​നെ​റ്റ് വി​ല​ക്കി​യെ​ന്നും 2018-ൽ ​ലോ​ക​ത്തി​ലാ​കെ ഇ​ന്‍റ​ർ​നെ​റ്റ് വി​ച്ഛേ​ദി​ച്ച​തി​ന്‍റെ 67 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ലാ​യി​രു​ന്നു​വെ​ന്നും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഒ​ന്നാം എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ 2014-ൽ ​ആ​റു ത​വ​ണ​യാ​ണ് രാ​ജ്യ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം വി​ല​ക്കി​യ​ത്. 2015-ൽ 14, 2016-​ൽ 31, 2017-ൽ 79, 2018-​ൽ 134 ത​വ​ണ എ​ന്നി​ങ്ങ​നെ ഇ​ന്‍റ​ർ​നെ​റ്റ് വി​ല​ക്കി​ന്‍റെ ക​ണ​ക്കു​ക​ൾ വ​ർ​ധി​ച്ചു. 2019 ഡി​സം​ബ​ർ 15 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 93 ത​വ​ണ​യും ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം രാ​ജ്യ​ത്ത് പ​ല​യി​ട​ത്താ​യി വി​ച്ഛേ​ദി​ച്ചു. 2016 മു​ത​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് വി​ല​ക്കു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. ഇ​തി​ൽ പ​കു​തി​യും ജ​മ്മു കാ​ഷ്മീ​രി​ലാ​യി​രു​ന്നു. പു​ൽ​വാ​മ​യി​ൽ 15 ത​വ​ണ ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​മ്മു കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി…

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണം, പോലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കണം, സം​യു​ക്ത പ്ര​തി​പ​ക്ഷം രാ​ഷ്ട്ര​പ​തി​യെ ക​ണ്ടു

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത പ്ര​തി​പ​ക്ഷം രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ ക​ണ്ടു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് രാ​ഷ്ട്ര​പ​തി​യെ സ​ന്ദ​ർ​ശി​ച്ച​ത്. മു​തി​ർ‌​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ ആ​ന്‍റ​ണി, ഡി​എം​കെ നേ​താ​വ് ടി.​ആ​ർ ബാ​ലു, തൃ​ണ​മൂ​ൽ നേ​താ​വ് ഡെ​റ​ക് ഒ​ബ്രെ​യി​ൻ എ​ന്നി​വ​രും സോ​ണി​യ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്ത പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​യി​ൽ ക​ടു​ത്ത വേ​ദ​ന​യു​ണ്ടെ​ന്ന് സോ​ണി​യ പ​റ​ഞ്ഞു. ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ​വ​രെ പോ​ലീ​സ് ക​യ​റി വി​ദ്യാ​ർ​ഥി​ക​ളെ നി​ഷ്ക​രു​ണം മ​ർ​ദി​ച്ച​താ​യും സോ​ണി​യ ചൂ​ണ്ടി​ക്കാ​ട്ടി. ഡ​ൽ​ഹി കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബ്ബി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, ആ​ർ​ജെ​ഡി, സ​മാ​ജ് വാ​ദി പാ​ർ​ട്ടി, ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ പാ​ർ​ട്ടി നേ​താ​ക്ക​ൾ സം​യു​ക്ത പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച് ജാ​മി​യ​യി​ലെ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ ജു​ഡീ​ഷ​ൽ…

Read More

 അ​ക്ര​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല; പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​വ​രെ ക​ണ്ടാ​ൽ ഉ​ട​ൻ വെ​ടി​വ​യ്ക്ക​ണമെന്ന് റെ​യി​ൽ​വേ മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​വ​രെ ക​ണ്ടാ​ൽ ഉ​ട​ൻ വെ​ടി​വ​യ്ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി സു​രേ​ഷ് അം​ഗാ​ഡി. കേ​ന്ദ്ര​മ​ന്ത്രി എ​ന്ന നി​ല​യി​ലാ​ണ് താ​ൻ ഈ ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദ​ബാ​ദി​ൽ‌ പ്ര​തി​ഷേ​ധ​ക്കാ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ വെ​ടി​വ​യ്ക്ക​ണം. റെ​യി​ൽ​വെ​യ്ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും ഈ ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി എ​ന്ന നി​ല​യി​ലാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും റെ​യി​ൽ‌​വേ​യ്ക്ക് ഇ​തി​ന​കം വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ചു ക​ഴി​ഞ്ഞ​തി​നാ​ൽ‌ ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കാ​ൻ 13 ല​ക്ഷം പേ​രാ​ണ് രാ​ത്രി​യും പ​ക​ലും റെ​യി​ൽ​വെ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. പ്ര​തി​പ​ക്ഷ പി​ന്തു​ണ​യോ​ടെ ചി​ല സാ​മൂ​ഹി​ക​വി​രു​ദ്ധ​രാ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. വ​ല്ല​ഭാ​യ് പ​ട്ടേ​ൽ ചെ​യ്ത​തു​പോ​ലെ സ​ർ​ക്കാ​ർ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ ശ​ക്ത​മാ​യ…

Read More

നെ​ഹ്റു​വി​നെ അ​വ​ഹേ​ളി​ക്കു​ന്ന പ​രാ​മ​ർ​ശം നടത്തിയ ന​ടി പാ​യ​ൽ റോ​ത്ത​ഗി​ക്ക് ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് മോ​ട്ടി​ലാ​ല്‍ നെ​ഹ്‌​റു​വി​നെ​യും അ​വ​ഹേ​ളി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ ന​ടി പാ​യ​ല്‍ റോ​ത്ത​ഗി​ക്ക് ജാ​മ്യം. 25,000 രൂ​പ​യു​ടെ​യും ര​ണ്ട് ആ​ൾ ജാ​മ്യ​ത്തി​ലു​മാ​ണ് പാ​യ​ലി​നെ വി​ട്ട​യ​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ വീ​ട്ടി​ല്‍ വെ​ച്ച് രാ​ജ​സ്ഥാ​ന്‍ പോ​ലീ​സ് അ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ജ​സ്ഥാ​നി​ലെ ബു​ന്ദി കോ​ട​തി പാ​യ​ലി​നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ടു​ക​യും ചെ​യ്തി​രു​ന്നു. നെ​ഹ്‌​റു​വി​നെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള​ട​ങ്ങി​യ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​നാ​ണ് കേ​സ്. നേ​ര​ത്തേ പാ​യ​ലി​ന് പൊ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്.

Read More

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ വിധിച്ച് പാക് കോടതി ! വധശിക്ഷ വിധിച്ചത് രാജ്യദ്രോഹക്കേസില്‍; അപൂര്‍വ രോഗത്താല്‍ അവശനായ മുഷറഫ് ഇപ്പോള്‍ ദുബായില്‍ ചികിത്സയില്‍…

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും മുന്‍ സൈനിക മേധാവിയുമായ ജനറല്‍ പര്‍വേസ് മുഷറഫിന് വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍ കോടതി. രാജ്യദ്രോഹക്കുറ്റമാണ് മുഷറഫിനെതിരേ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് ഇപ്പോള്‍ ദുബായിലാണ്. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. 2013ലാണ് പര്‍വ്വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാല്‍ വിചാരണ തുടങ്ങാന്‍ താമസിച്ചു. അതിനിടെ മുഷറഫ് രാജ്യം വിടുകയും ചെയ്തു. രാജ്യദ്രോഹക്കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്ച സര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നു മുഷറഫ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. 2016-ല്‍…

Read More