നിയാസ് മുസ്തഫ ദേശീയ രാഷ്ട്രീയത്തിൽ ‘ചാണക്യൻ’ എന്ന വിശേഷണമാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുള്ളത്. സർക്കാരുകളെ വീഴ്ത്തിയും ഭരണം പിടിച്ചുമൊക്കെ കരുത്തുകാട്ടിയ അമിത് ഷായ്ക്ക് പക്ഷേ മഹാരാഷ്ട്രയിൽ തോൽക്കേണ്ടി വന്നു. എന്‍സിപി വിട്ട് വന്ന അജിത് പവാറിനെ പൂർണമായി വിശ്വസിച്ചതാണ് അമിത് ഷായുടെ കണക്കുകൂട്ടലുകൾ തെറ്റാൻ കാരണം. ആകെയുള്ള 54 എൻസിപി എംഎൽഎമാരിൽ പകുതി പേരെങ്കിലും അജിത് പവാറിനോടൊപ്പം പുതിയ സർക്കാരിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. അജിത് പവാറിനോടൊപ്പം വരുന്ന പകുതി എംഎൽഎമാരെയും സ്വതന്ത്ര പക്ഷത്തുനിൽക്കുന്ന എംഎൽഎമാരെയും കൂട്ടുപിടിച്ച് ഭരണം പിടിക്കാമെന്നായിരുന്നു അമിത് ഷായുടെ കണക്കുകൂട്ടൽ. പക്ഷേ അജിത് പവാറിന്റെ ‘പവർ’ ചോർന്നത് അമിത് ഷായ്ക്കും ബിജെപിക്കും ഇരുട്ടടിയാണ് സമ്മാനിച്ചത്. അതേസമയം, ഈ കളിയിൽ ശരത് പവാറിന്റെ ‘പവർ’ വർധിക്കുകയും ചെയ്തു. ശരിക്കും കിംഗ് മേക്കർ അദ്ദേഹമാണ്. ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ യാഥാർഥ്യമാകാൻ എല്ലാത്തിനും ചുക്കാൻ പിടിച്ച…
Read MoreCategory: Loud Speaker
ഇന്ത്യൻ വംശജയായ കോളജ് വിദ്യാർഥിനി യുഎസിൽ കൊല്ലപ്പെട്ട സംഭവം; കാമറ കാട്ടിത്തന്നു, പ്രതി പിടിയിൽ
ഷിക്കാഗോ: ഇന്ത്യൻ വംശജയായ കോളജ് വിദ്യാർഥിനി റൂത്ത് ജോർജിനെ ലൈംഗികമായി പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. ഷിക്കാഗോയിൽ ഇല്ലിനോയി യൂണിവേഴ്സിറ്റി കാന്പസിൽ പാർക്ക് ചെയ്തിരുന്ന റൂത്തിന്റെ കാറിലാണ് ശനിയാഴ്ച മൃതദേഹം കാണപ്പെട്ടത്. ഡൊണാൾഡ് തുർമാൻ എന്ന ഇരുപത്താറുകാരനാണ് പിടിയിലായത്. ശനിയാഴ്ച പുലർച്ച 1.35ന് ഗാരേജിലേക്ക് പോകുന്ന റൂത്തിനു പുറകെ പ്രതി നടന്നു പോ കുന്നതായി കാമറയിൽ പതിഞ്ഞിരുന്നു. തുടർ ന്ന് 2.10ന് അവിടെ നിന്നും പുറത്തു പോകുന്ന തായും കാമറയിൽ കണ്ടെത്തി. ഹൈദരാബാദിൽനിന്ന് യുഎസിൽ കുടിയേറിയ കുടുംബത്തിലെ അംഗമായ റൂത്ത് ജോർജ് എന്ന പത്തൊന്പതുകാരിയാണു കൊല്ലപ്പെട്ടത്. ശ്വാസംമുട്ടിച്ചാണു കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞു. വെള്ളിയാഴ്ചയ്ക്കു ശേഷം റൂത്തിനെ കാണാതായെന്ന് കുടുംബം യൂണിവേഴ്സിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. സെൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം ഗാരേജിലുണ്ടെന്നു കണ്ടെത്തിയത്. ഗാരേജിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിൻസീറ്റിലായിരുന്നു മൃതദേഹം.…
Read Moreമുഖ്യമന്ത്രിയ്ക്ക് ഭീഷണിക്കത്ത് അയച്ചത് മാവോയിസ്റ്റുകളല്ല; കത്ത് എത്തിയത് കണ്ണൂരില്‍ നിന്ന്; എഴുതിയ ആളെ തേടി പോലീസ്
കോഴിക്കോട്: മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി മാവോവാദികളുടെ പേരില്‍ കത്തയച്ചത് കണ്ണൂരില്‍ നിന്നാണെന്ന് പോലീസ്. കണ്ണൂരിലെ ഒരു പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്തയച്ചതെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഇതിനു പിന്നില്‍ മാവോയിസ്റ്റുകളല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. മാവോയിസ്റ്റുകളുടെ പേരില്‍ മറ്റാതോ സംഘടനകളിലുള്ളവരാണ് കത്തെഴുതിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന വാചകങ്ങളോ വാക്യങ്ങളോ അല്ല കത്തിലുള്ളത്. ഇക്കാരണത്തലാണ് മാവോയിസ്റ്റുകളല്ലെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. അതേസമയം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് അനുകൂലികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ല കത്തെഴുതിയതെന്നാണ് ഇന്റലിജന്‍സും കരുതുന്നത്. നേരത്തെ മാവോയിസ്റ്റ് വാക്താവ് ജോഗിയുടെ പേരില്‍ നിരവധി കത്തുകള്‍ പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ചിട്ടുണ്ട്. ഈ കത്തുകള്‍ താരതമ്യം ചെയ്യുമ്പോഴും കത്തെഴുതിയത് മാവോയിസ്റ്റ് ബന്ധമുള്ളവരെല്ലന്ന് വ്യക്തമാവുമെന്നും ഇന്റലിജന്‍സും അറിയിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയുള്ള കത്തായതിനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടക്കാവ് ഇന്‍സ്പക്ടര്‍ ടി.കെ.അഷ്റഫിന്റെ…
Read Moreസ്കൂൾ പരിസരത്ത് കളിക്കുന്നതിനിടെ നാലാം ക്ലാസ് വിദ്യാർഥിക്ക് പാന്പുകടിയേറ്റതായി സംശയം; വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
തൊടുപുഴ: സ്കൂൾ പരിസരത്ത് കളിക്കുന്നതിനിടെ പാന്പു കടിയേറ്റതായ സംശയത്തെത്തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ശാസ്താംപാറയിൽ പ്രവർത്തിക്കുന്ന ഇടവെട്ടി ഗവ. എൽപി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി പ്രണവിനെയാണ് കാലിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ പ്രവേശിപ്പിച്ച കുട്ടിക്കു പാന്പു കടിയേറ്റിട്ടില്ലെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായതിനെത്തുടർന്നു വാർഡിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തന്നെയാണ്. ഇന്നലെ രാവിലെ 11.30നു സ്കൂൾ ഇടവേളയിൽ ശൗചാലയത്തിൽ പോയതിനുശേഷം കളിക്കാനായി സ്കൂൾ വളപ്പിലുള്ള ആൽത്തറയിലേക്ക് ഓടിക്കയറവെയാണ് പ്രണവിന്റെ കാലിൽ എന്തോ കൊണ്ടത്. കാലിൽ ചെറിയ രണ്ടു പാടുകളും കണ്ടെത്തി. കുട്ടി ഭയപ്പാടോടെ പാന്പാണ് കടിച്ചതെന്നു സംശയം പറഞ്ഞതോടെ സ്കൂൾ അധ്യാപകരും അങ്കലാപ്പിലായി. ഉടൻതന്നെ അധ്യാപകന്റെ വാഹനത്തിൽ കുട്ടിയെ കയറ്റി സമീപത്തുള്ള ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇതിനിടെ വിവരം അറിയിച്ചതിനെത്തുടർന്നു കുട്ടിയുടെ രക്ഷിതാക്കളും ഇവിടെയെത്തി. തുടർന്നു തൊടുപുഴ ജില്ലാ…
Read Moreഇന്ന് സ്ത്രീധനവിരുദ്ധ ദിനാചരണം ! സംസ്ഥാനത്ത് പത്തു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 203 സ്ത്രീകള്‍; കഴിഞ്ഞ വര്‍ഷം മാത്രം 16 സ്ത്രീകള്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ്
കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത് 203 സ്ത്രീകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 16 നിരപരാധികളായ സ്ത്രീകള്‍ സ്ത്രീധന സമ്പ്രദായത്തിന്റെ ഇരകളായി ക്രൂരമായി വധിക്കപ്പെട്ടു. സ്ത്രീധനവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചാണ് ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ (എസ്സിആര്‍ബി)യുടെ കണക്കുകള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടത്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഇന്ന് സ്ത്രീധന വിരുദ്ധ ദിനം ആചരിക്കുന്നത്. “വിവാഹം കച്ചവടമല്ലെന്നും സ്ത്രീകള്‍ വിലപേശി വിനിമയം ചെയ്യപ്പെടേണ്ട കമോഡിറ്റി അല്ലെന്നുമുള്ള വസ്തുതയും ആശയവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ന് സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം ആചരിക്കുന്നു’വെന്ന് വ്യക്തമാക്കിയാണ് പോലീസ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. പ്രബുദ്ധം, പുരോഗമന ചിന്താഗതിയുള്ളത് എന്നൊക്കെ മലയാളികള്‍ വലിയൊരു വിഭാഗം അഹങ്കാരത്തോടെ വര്‍ണിക്കുന്ന ഈ നാട്ടില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയ ശരാശരി പ്രകാരം മണിക്കൂറില്‍ ഒരു സ്ത്രീ വീതം സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നുണ്ട്. എന്നാല്‍…
Read Moreകൊന്നപൂത്ത കവിളില്‍ എന്തേ കള്ളനാണം..! നാടക ഗാനവും പശ്ചാത്തല സംഗീതവും മോഷ്ടിച്ചെന്ന് ആരോപണം
കോഴിക്കോട്: നാടകഗാനവും പശ്ചാത്തല സംഗീതവും മോഷ്ടിച്ച് മറ്റൊരു നാടകത്തില്‍ ഉള്‍പ്പെടുത്തി. കുന്ദമംഗലത്ത് ജില്ലാ നൃത്തനാടക അസോസിയേഷന് സംഘടിപ്പിച്ച നൃത്തനാടകമേളയില് നവരസ കലാക്ഷേത്ര അവതരിപ്പിച്ച “പൊന്നാപുരം കോട്ട’ എന്ന നാടകത്തിലെ ‘കൊന്നപൂത്ത കവിളില്‍ എന്തേ കള്ളനാണം’ എന്ന ഗാനവും സംഗീതവുമാണ് വിവാദമായത്. ഇക്കഴിഞ്ഞ ദിവസമാണ് വിവാദം അരങ്ങേറിയത്. 2013 ല്‍ സുന്ദരന്‍ കല്ലായി രചനയും സംവിധാനവും നിര്‍വഹിച്ച ‘ഉണ്ണിയാര്‍ച്ചയും ടിപ്പു സുല്‍ത്താനും’ എന്ന നാടകത്തിനുവേണ്ടി പൂച്ചാക്കല്‍ ഷാഹുല്‍ എഴുതി ഉദയകുമാര്‍ അഞ്ചല്‍ ഈണമിട്ട ഗാനമാണിത്. ഒറിജിനല്‍ രചയിതാവിന്റെയും സംഗീത സംവിധായകന്റെയും പേര് കണ്ടെത്തിയ ജൂറി ഇവരുടെ അനുമതി വാങ്ങിയേ ഫലപ്രഖ്യാപനം നടത്താവൂ എന്നും നിര്‍ദേശിച്ചു. ചെമ്പഴന്തി ചന്ദ്രബാബു, പയറ്റുവിള ശശി, വികാസ് കോടിയേരി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. അതേസമയം “പൊന്നാപുരം കോട്ട’യിലെ ഒരു നടന് രംഗത്തെത്തുകയും മികച്ച നടന് , സംവിധായകന്, മികച്ച അവതരണം എന്നിവയുടെ സമ്മാനം വേണമെന്ന് ആവശ്യപ്പെടുകയും…
Read Moreകൊട്ടിയൂർ നീണ്ടുനോക്കിയിൽ വൻ തീപിടിത്തം; നാലു കടകൾ കത്തിനശിച്ചു; ഒരു കോടിയുടെ നാശനഷ്ടം
കൊട്ടിയൂർ(കണ്ണൂർ): കൊട്ടിയൂർ നീണ്ടുനോക്കിയിലുണ്ടായ തീപിടിത്തത്തിൽ നാലു കടകൾ കത്തിനശിച്ചു. ഇന്നു പുലർച്ചെ രണ്ടേമുക്കാലോടെയാണ് തീപിടിത്തമുണ്ടായത്. ടി.പി.ഷാജിയുടെ തോംസൺ ഹാർഡ്വേഴ്സ് സ്റ്റോഴ്സ്, വാക്കയിൽ ജസ്റ്റിന്റെ സെന്റ് തെരേസ ട്രേഡേഴ്സ്, മറ്റപ്പള്ളി ഷാജിയുടെ പച്ചക്കറിസ്റ്റാൾ, മറ്റപ്പള്ളി ലാലുവിന്റെ ഗ്രീൻവാലി മൊബൈൽ ഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്. ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്ന് പേരാവൂർ ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. ടി.പി.പെയിന്റ് ഷോപ്പിലാണ് ആദ്യം തീപിടിത്തമുണ്ടായത്. രണ്ട് ഷട്ടറുകളും പൂർണമായും കത്തിനശിച്ചു. തുടർന്ന് മറ്റ് കടകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.ബൈക്ക് യാത്രക്കാരായ യുവാക്കളാണ് തീപടരുന്നത് ആദ്യം കണ്ടത്. ഇവർ ബോർഡിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ച് കടയുടമകളെയും സമീപത്തെ വീടുകളിലും വിവരം അറിയിക്കുകയായിരുന്നു. പേരാവൂർ, മാനന്തവാടി എന്നിവിടങ്ങളിലെ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകളും നാട്ടുകാരും കേളകം, പേരാവൂർ സ്റ്റേഷനുകളിലെ പോലീസും ചേർന്ന് മണിക്കൂറുകൾ…
Read Moreഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ മാനഭംഗപ്പെടുത്തി കൊന്നു; മൃതദേഹം കണ്ടെത്തിയത് കാമ്പസിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റില്‍
വാഷിംഗ്ടണ്‍: ഇന്ത്യക്കാരിയായ വിദ്യാർഥിനിയെ അമേരിക്കയിൽ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. ഹെദരാബാദ് സ്വദേശിനിയായ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സ് വിദ്യാർഥിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച കാന്പസിനോട് ചേർന്ന് നിർത്തിയിട്ട കാറിന്റെ പിൻസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഡൊണൾഡ് തർമൻ എന്ന 26-കാരനെ ഷിക്കാഗോ മെട്രോ സ്റ്റേഷനിൽ വച്ച് പിടികൂടിയിട്ടുണ്ട്. ഇയാൾക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച വൈകീട്ട് മുതൽ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നതായി ഇല്ലിനോയ്സ് യൂണിവേഴ്സിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാന്പസിലെ കാമറകൾ പരിശോധിച്ചാണ് അക്രമിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
Read Moreബിജെപിയുടെ “പ്രത്യുപകാരം’; 70,000 കോടിയുടെ അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീന്‍ ചിറ്റ്
മുംബൈ: അജിത് പവാര്‍ കൂടി ഉള്‍പ്പെട്ട എഴുപതിനായിരം കോടിയുടെ ജലസേചന അഴിമതി കേസുകളില്‍ ഒമ്പതെണ്ണം അവസാനിപ്പിച്ച് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി). അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടു ദിവസത്തിനകമാണ് കേസുകൾ എഴുതിത്തളളിയത്. ബോംബെ ഹൈക്കോടതിയിൽ ആന്റി കറപ്ഷൻ ബ്യൂറോ റിപ്പോർട്ട് സമർപ്പിച്ചു. ഒമ്പതു കേസുകളിൽ അജിത് പവാറിനെതിരെ തെളിവുകൾ ഇല്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. 1999 മുതൽ 2014 വരെയുള്ള കാലത്തെ അഴിമതിയാണ് അവസാനിപ്പിച്ചത്. കേസുകൾ എഴുതി തള്ളിയതിന് രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധമില്ലെന്ന് എസിബി ഡയറക്ടർ ജനറൽ പരംവീർ സിംഗ് വ്യക്തമാക്കി. മൂവായിരത്തോളം ടെന്‍ഡറുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അവസാനിപ്പിച്ച കേസുകളില്‍ അജിത് പവാറുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അജിത് പവാറിന്റെ പിന്തുണയോടെ ബിജെപി മന്ത്രിസഭ അധികാരത്തില്‍ ഏറിയതിനു 48 മണിക്കൂർ പിന്നിടുമ്പോൾ അഴിമതി കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചത് വൻ വിവാദമാണ്…
Read Moreസഹപ്രവർത്തകയുമായി അവിഹിത ബന്ധം! പോലീസുകാരനെ കാമുകി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; യുവതി അറസ്റ്റില്‍
ചെന്നൈ: സഹപ്രവർത്തകയുമായി അവിഹിത ബന്ധം ആരോപിച്ച് പോലീസുകാരനെ കാമുകി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ചെന്നൈയിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരം സ്വദേശി വെങ്കടേഷിനെയാണ് കാമുകി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 31 കാരിയായ ആശയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ ഉപേക്ഷിച്ച് വെങ്കടേഷിനൊപ്പം താമസിക്കുകയായിരുന്നു യുവതി. 2012ല്‍ വില്ലുപുരം സ്വദേശിനിയായ ജയയെ വെങ്കടേഷ് വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വെങ്കിടേഷിന് ഒരു അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയതോടെ മൂന്നു വർഷത്തിന് ശേഷം വിവാഹബന്ധം വേര്‍പ്പെടുത്തി. ഇതോടെ കാമുകി ആശ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വെങ്കടേഷിനൊപ്പം പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങി. എന്നാൽ ഇരുവരും വിവാഹം കഴിച്ചിരുന്നില്ല. അതിനിടെയാണ് വെങ്കടേഷിന് മറ്റൊരു സഹപ്രവർത്തകയുമായി അവിഹിത ബന്ധമുള്ളതായി ആശയ്ക്ക് സംശയം തോന്നുന്നത്. ഞായറാഴ്ച മദ്യലഹരിയിലെത്തിയ വെങ്കടേഷുമായി ഇതേചൊല്ലി ആശ വഴക്കിട്ടു. തര്‍ക്കത്തിനിടെ വെങ്കടേഷിന്റെ ദേഹത്തേക്ക് ആശ മണ്ണെണ്ണ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. 80…
Read More