സഹായിച്ചവരെ യെദ്യൂരപ്പ മറക്കില്ല! രമേഷ് ജാർക്കിഹോളി ഉപമുഖ്യമന്ത്രി ? പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഡി.കെ ശിവകുമാർ ‍

നിയാസ് മുസ്തഫ

ക​ർ​ണാ​ട​ക​യി​ൽ ബി​.എ​സ് യെ​ദ്യൂ​ര​പ്പ​യ്ക്ക് താ​ങ്ങും ത​ണ​ലു​മാ​യിനി​ന്ന ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് എ​ത്തി​യേ​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 15ൽ 12​സീ​റ്റു​ക​ളും നേ​ടി ശ​ക്തി തെ​ളി​യി​ച്ച മു​ഖ്യ​മ​ന്ത്രി ബി​.എ​സ് യെ​ദ്യൂ​ര​പ്പ മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ആ​ദ്യ​പ​ടി​യാ​യി കേ​ന്ദ്ര​നേ​താ​ക്ക​ളെ കാ​ണാ​ൻ യെ​ദ്യൂ​ര​പ്പ ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കും. കേ​ന്ദ്ര​നേ​താ​ക്ക​ളു​ടെ കൂ​ടി അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ച​ശേ​ഷം മ​ന്ത്രി​സ​ഭാ വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് നീ​ക്കം.

കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ ബി​ജെ​പി​യോ​ടൊ​പ്പം ചേ​ർ​ന്ന് 17 കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് എം ​എ​ൽ​എ​മാ​രെ അ​ട​ർ​ത്തി​മാ​റ്റാ​ൻ ചു​ക്കാ​ൻ പി​ടി​ച്ച കോൺഗ്രസിന്‍റെ എംഎൽഎ ആയിരുന്നു ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി. ഇ​തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മാ​യി​ട്ടാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഇ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കു​ക. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​വ​രെ​യെ​ല്ലാം മ​ന്ത്രി​മാ​രാ​ക്കു​മെ​ന്ന് ബി​.എ​സ് യെ​ദ്യൂ​ര​പ്പ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കൂ​റു​മാ​റി​യെ​ത്തി​യ 13പേ​രെ​യാ​ണ് ബി​ജെ​പി വീ​ണ്ടും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​പ്പി​ച്ച​ത്. കൂ​റു​മാ​റി​യ 17എം​എ​ൽ​എ​മാ​രെ സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കി​യെ​ങ്കി​ലും സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി നേ​ടി​യാ​ണ് വി​മ​ത എം​എ​ൽ​എ​മാ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ച്ച​ത്. മ​ത്സ​രി​ച്ച 13ൽ 11​പേ​രും വി​ജ​യം ക​ണ്ടു​വെ​ന്ന​ത് കോ​ൺ​ഗ്ര​സി​നെ​യും ജെ​ഡി​എ​സി​നെ​യും ഒ​രു​പോ​ലെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ക​ർ​ണാ​ട​ക​യി​ൽ 105സീ​റ്റു​മാ​യി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി​ട്ടും സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ബി​.എ​സ് യെ​ദ്യൂ​ര​പ്പ ന​ട​ത്തി​യ അ​ട്ടി​മ​റി രാ​ഷ്‌​ട്രീ​യം ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു​വെ​ന്ന​തി​ന്‍റെ തെ​ളി​വു​കൂ​ടി​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

225 അം​ഗ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ 118 സീ​റ്റാ​യി ബി​ജെ​പി​യു​ടെ അം​ഗ​സം​ഖ്യ ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ്-68, ജെ​ഡി​എ​സ്-34, മ​റ്റു​ള്ള​വ​ർ-02 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റു നി​ല. കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു​വേ​ണ്ട 113 എ​ന്ന സം​ഖ്യ ബി​ജെ​പി ഒ​റ്റ​യ്ക്കു ക​ട​ന്നി​രി​ക്കു​ന്നു.

ബി​ജെ​പി​യി​ലേ​ക്ക് കൂ​റു​മാ​റി​യ ര​ണ്ട് എം​എ​ൽ​എ​മാ​രു​ടെ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ണ്ട്. മ​സ്കി, ആ​ർ ആ​ർ ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് മാ​റ്റി​വ​ച്ച​ത്. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​വി​ടെ മാ​റ്റിവ​ച്ച​ത്.

അ​തേ​സ​മ​യം, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത തോ​ൽ​വി നേ​രി​ട്ട​തോ​ടെ കോ​ൺ​ഗ്ര​സി​നു​ള്ളി​ലും ചി​ല അ​ഴി​ച്ചു​പ​ണി​ക​ൾ വ​രി​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം സി​ദ്ധ​രാ​മ​യ്യ​യും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പ​ദം ദി​നേ​ശ് ഗു​ണ്ടു​റാ​വു​വും ഇ​ന്ന​ലെ രാ​ജി​വ​ച്ചി​രു​ന്നു. നി​ല​വി​ലെ സൂ​ച​ന​യ​നു​സ​രി​ച്ച് ഡി​.കെ ശി​വ​കു​മാ​ർ പ്ര​തി​പ​ക്ഷ നേ​താ​വാ​യി വ​രും. സി​ദ്ധ​രാ​മ​യ്യ​യെ പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മാ​റ്റും.

Related posts