നോ​ട്ട് സോ​ർ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി ബി​ഐ​എ​സ്

പ​ര​വൂ​ർ: രാ​ജ്യ​ത്ത് വ്യാ​ജ ക​റ​ൻ​സി​ക​ളു​ടെ പ്ര​ചാ​രം ശ​ക്ത​മാ​യി ത​ട​യു​ന്ന​തി​നും, ക​റ​ൻ​സി ഇ​ട​പാ​ടു​ക​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ്.റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് നോ​ട്ട് സോ​ർ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ​ക്കാ​യി ഐ​എ​സ് 18663:2024 എ​ന്ന പു​തി​യ ഇ​ന്ത്യ​ൻ സു​ര​ക്ഷാ മാ​ന​ദ​ണ്ഡം അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള മെ​ഷീ​നു​ക​ൾ​ക്ക് മാ​ത്ര​മേ ഇ​നി മു​ത​ൽ വ്യാ​ജ നോ​ട്ടു​ക​ൾ തി​രി​ച്ച​റി​യാ​ൻ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ.

ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ൾ വി​ന്യ​സി​ക്കു​ന്ന ഏ​തൊ​രു നോ​ട്ട് സോ​ർ​ട്ടിം​ഗ് മെ​ഷീ​നും ബി​ഐ​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ വി​പ​ണി​യി​ലെ വ്യാ​ജ ക​റ​ൻ​സി വേ​ട്ട കൂ​ടു​ത​ൽ ശ​ക്ത​മാ​കും.

വ്യാ​ജ​ന്മാ​രി​ൽ മു​ന്നി​ൽ 500 രൂ​പ നോ​ട്ടു​ക​ൾ
രാ​ജ്യ​ത്ത് നി​ല​വി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള ക​റ​ൻ​സി​ക​ളി​ൽ 85.5 ശ​ത​മാ​ന​വും 500 രൂ​പ നോ​ട്ടു​ക​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വ്യാ​ജ​ന്മാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​റ​ങ്ങു​ന്ന​തും ഈ ​വി​ഭാ​ഗ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം രാ​ജ്യ​ത്തു​ട​നീ​ളം 2.29 ല​ക്ഷ​ത്തി​ല​ധി​കം വ്യാ​ജ ക​റ​ൻ​സി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ ഏ​ക​ദേ​ശം 95 ശ​ത​മാ​ന​വും ആ​ർ​ബി​ഐ ഇ​ത​ര ബാ​ങ്കു​ക​ളി​ൽ നി​ന്നോ ബാ​ങ്കിം​ഗ് ഇ​ത​ര ധ​ന​കാ​ര്യ ക​മ്പ​നി​ക​ളി​ൽ നി​ന്നോ ആ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന​ത് പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം കൂ​ട്ടു​ന്നു.

200, 500 രൂ​പ നോ​ട്ടു​ക​ളു​ടെ അ​മി​ത പ്ര​ചാ​രം മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം വ്യാ​ജ നോ​ട്ട് ക​ണ്ടെ​ത്ത​ൽ 5.7 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ആ​ർ​ബി​ഐ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.പ​ണം പ്രോ​സ​സ് ചെ​യ്യു​ന്ന​തി​നും, ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും, ത​രം​തി​രി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഷീ​നു​ക​ളു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന പ്ര​ക​ട​ന​വും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​ണ് പു​തി​യ ഭേ​ദ​ഗ​തി​യി​ലൂ​ടെ ബി​ഐ​എ​സ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ മെ​ഷീ​നി​ൽ നോ​ട്ടു​ക​ൾ നി​ക്ഷേ​പി​ക്കു​മ്പോ​ൾ യാ​തൊ​രു വി​ധ മാ​നു​വ​ൽ ഇ​ട​പെ​ട​ലു​മി​ല്ലാ​തെ മെ​ഷീ​ൻ സ്വ​യം നോ​ട്ടു​ക​ൾ ത​രം​തി​രി​ക്കു​ക​യും വ്യാ​ജ​ന്മാ​രെ ക​ണ്ടെ​ത്തു​ക​യും ചെ​യ്യും.ആ​ർ​ബി​ഐ അം​ഗീ​ക​രി​ച്ച സാ​ഹി​ബാ​ബാ​ദി​ലെ ബി​ഐ​എ​സ് സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി​യി​ലാ​ണ് മെ​ഷീ​നു​ക​ളു​ടെ സു​ര​ക്ഷ​യും പ്ര​ക​ട​ന​വും പ​രി​ശോ​ധി​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​ഞ്ച് ആ​ഭ്യ​ന്ത​ര നി​ർ​മാ​താ​ക്ക​ൾ​ക്കും നാ​ല് അ​ന്താ​രാ​ഷ്‌ട്ര നി​ർ​മാ​താ​ക്ക​ൾ​ക്കും മാ​ത്ര​മാ​ണ് ഈ ​മെ​ഷീ​നു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ക​ള്ള​നോ​ട്ടു​ക​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നും സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കാ​നും ഈ ​ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment