ശ്രീനഗർ: ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ നിശ്ചലമാണെങ്കിലും ബിൽ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് കാഷ്മീർ നിവാസികൾ. പ്രത്യേക അധികാരം ന ൽകുന്ന വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ കാഷ്മീരിലെ ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ സൈന്യം റദ്ദാക്കിയിരുന്നു. കഴിഞ്ഞ 47 ദിവസമായി ടെലിഫോൺ, ഇന്റർനെറ്റ് സർവീസുകൾ താഴ്വരയിൽ പ്രവർത്തിക്കുന്നില്ല. എന്നാൽ ഈ സമയത്തെ നിരക്കും ടെലികോം കമ്പനികൾ ഈടാക്കുന്നതായാണ് ആരോപണം. എയർടെൽ കഴിഞ്ഞ മാസത്തെ ബിൽ തുകയായി 779 അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി സഫാകദൽ സ്വദേശി ഒബയ്ദ് നബി പറയുന്നു. ഓഗസ്റ്റ് അഞ്ച് മുതൽ കാഷ്മീരിൽ മൊബൈൽ, ഇന്റർനെറ്റ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. എന്തിനാണ് അവർ ഈ നിരക്ക് ഈടാക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും നബി പറയുന്നു. ബിഎസ്എൻഎലും ഈ കാലയളിവിലെ നിരക്ക് ഈടാക്കുന്നതായി പറയുന്നു. മുഹമ്മദ് ഉമർ എന്ന ബിഎസ്എൻഎൽ വരിക്കാരന് മാസ വാടക 380 രൂപയാണ്. എന്നാൽ ഇത്തവണ തനിക്ക് ലഭിച്ചത്…
Read MoreCategory: Loud Speaker
മരട് ഫ്ളാറ്റ് ഉത്തരവ്! സമയ പരിധി ഇന്ന് അവസാനിക്കും; അനിശ്ചിതത്ത്വം ബാക്കി
മരട് :ഫ്ളാറ്റു പൊളിച്ചുനീക്കാൻ സുപ്രിം കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുമ്പോൾ അനിശ്ചിതത്ത്വം ബാക്കി.പൊളിക്കാനുള്ള ഉത്തരവു നടപ്പിലാക്കി ഇന്നു റിപ്പോർട്ടു സമർപ്പിക്കണമെന്നാണ് ഈ മാസം ആറിന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നത്. ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം സംസ്ഥാന ചീഫ് സെക്രട്ടറി 23 ന് നേരിട്ടു കോടതിയിൽ ഹാജരായി കാരണം ബോധിപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഉത്തരവു ലഭിച്ചതിനെ തുടർന്ന് അടിയന്തിര നടപടി ആവശ്യപ്പെട്ട് സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എൻ.സജുകുമാർ ഈ മാസം ഏഴിന് മരട് നഗരസഭക്ക് കത്തയച്ചു. സുപ്രീം കോടതി ഉത്തരവു നടപ്പാക്കി 18 നകം റിപ്പോർട്ടു നൽകാനായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. ഇതു പാലിക്കുന്നതിന്റെ ഭാഗമായി ഒൻപതിന് നഗരസഭാ സെക്രട്ടറി ഫ്ളാറ്റു സമുച്ചയങ്ങളുടെ പേരിൽ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് പ്രതിഷേധം ശക്തിപ്പെട്ടു.ഇതിനിടെ, കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ പത്രപരസ്യം വഴി നഗരസഭ ടെണ്ടർ ക്ഷണിച്ചു. ഒപ്പം…
Read Moreകസ്റ്റമര്‍ കെയറില്‍ ‘വില്ലന്മാര്’! കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് ഓണ്‍ലൈന്‍ പണം തട്ടിപ്പ് വ്യാപകം; വിളിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പോലീസ്
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിനായി കസ്റ്റമര്‍ കെയറിലും ‘വില്ലന്മാര്’ നുഴഞ്ഞുകയറി. വെബ്സൈറ്റുകളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഘം സംസ്ഥാനത്ത് സജീവമായുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍ . മണി പേയ്മെന്റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നവരുമാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. സാങ്കേതികപ്രശ്നങ്ങള്‍ കൊണ്ട് ഓണ്‍ലൈന്‍ പണമിടപാടില്‍ പണം നഷ്ടപ്പെടുമ്പോള്‍ ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഔദ്യോഗിക സൈറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഗൂഗിളില്‍ തിരയുന്നവരാണ് തട്ടിപ്പിനിരയാകുന്നത് . യഥാര്‍ഥ കസ്റ്റമര്‍ കെയര്‍കാരോട് കിടപിടിക്കുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. പരാതി പറയുന്നതോടെ പണം തിരികെ നല്‍കാമെന്നറിയിക്കും. ഇതിനിടെ ബാങ്കിംഗ് സംബന്ധമായ രഹസ്യവിവരങ്ങള്‍ ഇവര്‍ ചോദിച്ചു വാങ്ങും. പണം തിരികെ നല്കാന് ഇത് അത്യാവശ്യമെന്ന് പറയുന്നതോടെ ഇടപാടുകാരന് കുടുങ്ങും. കസ്റ്റമര്‍ കെയര്‍ ആണെന്നു കരുതി ഭൂരിഭാഗവും പേരും വിവരങ്ങളും കൈമാറും. ഇതോടെ ബാങ്ക് അക്കൗണ്ടിലുള്ള പണം…
Read Moreഅനാവശ്യമായി ട്രെയിനിലെ അപായച്ചങ്ങല വലിച്ചു; സണ്ണി ഡിയോളിനും കരിഷ്മയ്ക്കും എതിരേ കേസ്
ജയ്പുർ: ട്രെയിനിലെ അപായച്ചങ്ങല അനാവശ്യമായി വലിച്ചെന്ന കേസിൽ ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും എതിരേ റെയിൽവേ കോടതി കേസെടുത്തു. 1997ൽ അജ്മീറിൽ “ബജ്രംഗ്’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു കേസിനാസ്പദമായ സംഭവമുണ്ടായത്. അന്നു നരേനയിലെ സ്റ്റേഷൻ മാസ്റ്ററായിരുന്ന സീതാറാം മലാകറുടെ പരാതിയിലാണ് കേസെടുത്തത്. 2413-എ അപ്ലിങ്ക് എക്സ്പ്രസിലെ അപായച്ചങ്ങല വലിച്ചെന്നും ട്രെയിൻ ഇതുമൂലം 25 മിനിറ്റ് താമസിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. 2009ൽ ഇവർക്കെതിരെ ഇതുമായി ബന്ധപ്പെട്ട് റെയിൽവേ കോടതി കേസെടുത്തെന്നും 2010ൽ സെഷൻസ് കോടതി കേസ് തള്ളിയെന്നും ഇരുവരുടെയും അഭിഭാഷകൻ എ.കെ.ജെയിൻ പറഞ്ഞു. കേസ് സെപ്റ്റംബർ 24ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Read Moreരൂക്ഷഗന്ധം! ആറു മാസത്തെ പഴക്കപഴക്കം; തെലുങ്കു സൂപ്പർ താരം നാഗാർജുനയുടെ ഫാം ഹൗസിൽ അസ്ഥികൂടം;
ഹൈദരാബാദ്: തെലുങ്കു സൂപ്പർ താരം നാഗാർജുനയുടെ ഫാംഹൗസിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ആറു മാസത്തെ പഴക്കമുണ്ട്. ചക്ലി പാണ്ഡുവെന്ന ഫാമിലെ ജോലിക്കാരന്റേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. തെലുങ്കാനയിലെ രങ്കറെഡ്ഡിയിൽ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറു മാസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു.ബുധനാഴ്ച കൃഷിസ്ഥലത്തെത്തിയ ഫാം ഹൗസ് ജോലിക്കാരാണ് മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഇതേത്തുടർന്നു വില്ലേജ് റവന്യൂ ഉദ്ദ്യോഗസ്ഥനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. സഹോദരന്റെ മരണത്തെത്തുടർന്നുണ്ടായ മനോവിഷമത്തെത്തുടർന്നാണ് ചക്ലി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. ഇയാൾ വിവാഹിതനല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. പാപ്പിറെഡ്ഡിഗുഡയിൽ 50 ഏക്കർ വരുന്ന ഭൂമിയിലാണ് നാഗാർജുനയുടെ ഫാംഹൗസ്. ഒരു വർഷം മുന്‍പാണ് താരം ഈ സ്ഥലം വാങ്ങിയത്. ഈ മാസം…
Read Moreഓണം ബംപർ ആലപ്പുഴയ്ക്ക്; 12 കോടി രൂപയ്ക്ക് അർഹമായ ടിക്കറ്റ് TM 160869
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. മന്ത്രി ജി.സുധാകരനാണ് നറുക്കെടുപ്പ് നടത്തിയത്. TM 160869 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. ആലപ്പുഴ ജില്ലയിൽ വിറ്റ ലോട്ടറിയാണിത്. സംസ്ഥാന സർക്കാർ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയാണിത്. 46 ലക്ഷം ടിക്കറ്റുകളാണ് സർക്കാർ അച്ചടിച്ചത്. ഇതിൽ 43 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റുത്തീർന്നിരുന്നു. 29 കോടി രൂപയുടെ ടിക്കറ്റുകളാണ് സർക്കാർ വിറ്റഴിച്ചത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും.
Read Moreഇ- സിഗരറ്റുകൾ എന്ത്? നിയമം ലംഘിച്ചാൽ പിഴ, തടവു ശിക്ഷ; സ്റ്റോക്ക് ഉള്ളവർ പോലീസിനെ ഏൽപ്പിക്കണം
ന്യൂഡൽഹി: ഇ- സിഗററ്റുകൾ എന്ന് അറിയപ്പെടുന്ന ഇലക്ട്രോണിക്സ് സിഗരറ്റുകൾ ഇനി ഉപയോഗിച്ചാൽ കടുത്ത ശിക്ഷ. നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം വരെ പിഴയും അല്ലെങ്കിൽ രണ്ടും എന്നതാകും ആദ്യ ശിക്ഷ. കുറ്റം ആവർത്തിച്ചാൽ പിഴ അഞ്ചു ലക്ഷം രൂപയും തടവ് മൂന്നു വർഷവുമായി കൂടും. ഇ- സിഗരറ്റുകൾ ശേഖരിച്ചതായി കണ്ടെത്തിയാലും ആറു മാസം തടവും 50,000 രൂപ പിഴയും ലഭിക്കും. സ്റ്റോക്ക് ഉള്ളവർ പോലീസിനെ ഏൽപ്പിക്കണം നിലവിൽ ഇ- സിഗററ്റുകൾ കൈവശം ഉള്ളവർ ഓർഡിനൻസ് വിജ്ഞാപനം വരുന്ന ദിവസം സ്വമേധയാ ഡിക്ലറേഷൻ നടത്തിയ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപിക്കണം. ഓർഡിനൻസ് അനുസരിച്ച് നടപടിയെടുക്കാൻ പോലീസ് എസ്ഐമാർക്കാണ് ചുമതല. നിയമം നടപ്പിലാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് തുല്യരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താവുന്നതാണെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. വിലയിലും ചൂടൻ ഇ- സിഗരറ്റിന് ഇന്ത്യയിൽ 3,000…
Read Moreതെളിവായി 43 വീഡിയോകള്‍! ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തീകൊളുത്തി ജീവനൊടുക്കുമെന്ന് ലൈംഗികപീഡനാരോപണം ഉന്നയിച്ച പെണ്‍കുട്ടി
ഷാജഹാൻപുർ(യുപി): ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ തീകൊളുത്തി ജീവനൊടുക്കുമെന്ന് അദ്ദേഹത്തിനെതിരേ ലൈംഗികപീഡനാരോപണം ഉന്നയിച്ച പെൺകുട്ടി. താൻ മജിസ്ട്രേട്ടിനു നേരിട്ടു മൊഴികൊടുത്തിട്ടു രണ്ടു ദിവസമായി. ചിന്ദമായനന്ദിനെ അറസ്റ്റ് ചെയ്യുന്നില്ല. സർക്കാർ ഞാൻ മരിക്കാനായി കാത്തിരിക്കുകയാണോ? അങ്ങനെയാണെങ്കിൽ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തും; പെൺകുട്ടി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ചിന്ദമയാനന്ദിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി)തയാറാകുന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ഇതിനിടെ, ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വാമി ചിന്മയാനന്ദിനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി തിങ്കളാഴ്ച ജുഡീഷൽ മജീസ്ട്രേട്ടിനു മൊഴി നല്‍കിയതിനു പിന്നാലെയാണ് ചിന്മയാനന്ദിന്റെ ശാരീരികാസ്വസ്ഥകൾ സംബന്ധിച്ച വിവരം പുറത്തുവന്നത്. ചിന്മയാനന്ദ് നേതൃത്വം വഹിക്കുന്ന സംഘടനയുടെ കീഴിലുള്ള കോളജിൽ പഠിക്കവേ ഒരു വർഷം പീഡനത്തിന് ഇരയായെന്നാണ് പെൺകുട്ടിയുടെ ആരോപണം. പ്രിൻസിപ്പാൾ അടക്കമുള്ള കോളജ് ജീവനക്കാരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. പീഡനം സംബന്ധിച്ച തെളിവായി 43 വീഡിയോകൾ…
Read Moreസഹദേവൻ പോലീസാണ്; പ്രിയം മനഃശാസ്ത്രം! കേരള പോലീസിലെ അപൂർവ വ്യക്തി എൻ.പി. സഹദേവന്റെ വിശേഷങ്ങള്‍
പരിയാരം: അഞ്ഞൂറാമത് ക്ലാസ് പൂർത്തിയാക്കിയതിന്റെ ചാരിതാർഥ്യവുമായി പോലീസിലെ മനഃശാസ്ത്രജ്ഞൻ. ഒരുപക്ഷേ, റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത നേടിയ കേരള പോലീസിലെ അപൂർവ വ്യക്തിയും ഇദ്ദേഹമായിരിക്കാം – പരിയാരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ എൻ.പി. സഹദേവൻ. കാങ്കോൽ സ്വദേശിയായ സഹദേവൻ 14 വർഷം മുമ്പ് ബിരുദപഠനം പൂർത്തിയാക്കുന്നതിനിടയിലാണ് പോലീസിൽ ചേരുന്നത്. ജോലിക്കിടയിൽ കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയശേഷം ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ഇതിനുപുറമെ ബിഎഡും സെറ്റും നേടിയ സഹദേവൻ ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലയുടെ കീഴിൽ സ്വീകാർ അക്കാദമി ഓഫ് റിഹാബിലിറ്റേഷൻ സയൻസസിൽനിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ പ്രഫഷണൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. നാട്ടിലെ ക്ലബുകൾക്കുവേണ്ടിയും നെഹ്റു യുവക് കേന്ദ്ര, എൻഎസ്എസ്, സ്റ്റുഡന്റ് പോലീസ് ക്യാമ്പുകളിലും ബോധവത്കരണ ക്ലാസുകളെടുത്ത് ശ്രദ്ധേയനാണ്. സഹദേവന്റെ കഴിവ് തിരിച്ചറിഞ്ഞ മുൻ ജില്ലാ പോലീസ്…
Read Moreപാലാരിവട്ടത്തേതു പഞ്ചവടിപ്പാലമോ? ഹൈക്കോടതിയുടെ വിമർശനം; കൂടുതല്‍ പ്രതികള്‍ ഉണ്ടാവുമെന്ന് വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം മേൽപ്പാലം പഞ്ചവടിപ്പാലം പോലെയാണോയെന്നു ഹൈക്കോടതിയുടെ വാക്കാലുള്ള വിമര്‍ശനം. മേൽപ്പാലം അഴിമതിക്കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണു ജസ്റ്റീസ് പി. ഉബൈദ് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ വിശദീകരിച്ചു. ഹര്‍ജികള്‍ 24നു പരിഗണിക്കാനായി മാറ്റി. ഒന്നു മുതല്‍ നാലുവരെ പ്രതികളായ സുമീത് ഗോയല്‍, കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പറേഷന് അസി. ജനറല്‍ മാനേജര്‍ എം.ടി. തങ്കച്ചന്, കിറ്റ്കോയുടെ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് എന്നിവര്‍ നല്കിയ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. നിര്‍മാണത്തിനു മേല്നോട്ടമുണ്ടായിരുന്നോയെന്നു ചോദിച്ച സിംഗിള്‍ബെഞ്ച് മേല്‍നോട്ടമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നും വാക്കാല്‍ പറഞ്ഞു. അന്വേഷണം എന്തായെന്ന കോടതിയുടെ ചോദ്യത്തിനു പുരോഗമിക്കുകയാണെന്നായിരുന്നു വിജിലന്‍സിന്റെ മറുപടി. അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി, ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍, പ്രതികളുടെ പങ്കാളിത്തം എന്നിവ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്കാന്…
Read More