യുവതിക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തി! ഫിറോസ് കുന്നുപറമ്പിലിനെതിരേ കേസെടുത്തു

പാലക്കാട്: സന്നദ്ധ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരേ ആലത്തൂർ പോലീസ് കേസെടുത്തു. നവമാധ്യമത്തിലൂടെ യുവതിക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ടി.എസ്.ആശിഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അടുത്തിടെയാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ച സ്ത്രീയ്ക്ക് മറുപടി നൽകുന്നതിനിടെയാണ് ഫിറോസ് അപമാനകരമായ പ്രസ്താവന നടത്തിയത്. സംഭവം നവമാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു.

Related posts