ന്യൂഡൽഹി: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി കേന്ദ്രമന്ത്രിമാർക്ക് കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ഹർഷ വർദ്ധൻ, നിതിൻ ഗഡ്കരി എന്നിവർക്കാണ് കത്ത് നൽകിയത്. പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിൽ കേന്ദ്രസഹായം നൽകണമെന്നും കെടുതിനേരിട്ട കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ വേണമെന്നുമാണ് രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രളയബാധിത മേഖലകൾ സന്ദർശിക്കാനെത്തുന്ന രാഹുൽഗാന്ധി ഇന്ന് ഉച്ചയോടെ കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 12.15ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി കണ്ണൂരിൽ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് റോഡുമാർഗം വയനാട്ടിലേക്ക് തിരിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എംപി, എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെപിസിസി ഭാരവാഹികളായ വി.എ. നാരായണൻ, സുമ ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ, സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരുടെ നേതൃത്വത്തിൽ രാഹുൽഗാന്ധിക്ക് കണ്ണൂർ വിമാനത്താവളത്തിൽ…
Read MoreCategory: Loud Speaker
വലിയ വില കൊടുക്കുന്പോൾ നിങ്ങളെ അവർ പുഴുവിനെ തീറ്റിക്കുന്നു! മീര ചോപ്രയ്ക്ക് പുഴുവരിക്കുന്ന ഭക്ഷണം; അന്വേഷണം ആരംഭിച്ചു
അഹമ്മദാബാദ്: ബോളിവുഡ് നടി മീര ചോപ്രയ്ക്ക് പുഴുവരിക്കുന്ന ഭക്ഷണം ലഭിച്ച സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡബിൾ ട്രീ ബൈ ഹിൽട്ടണ്‍ ഹോട്ടലിൽ നിന്നാണ് മീരയ്ക്ക് മോശം ഭക്ഷണം ലഭിച്ചത്. സംഭവം ഉടൻ തന്നെ വീഡിയോ ആക്കി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. വലിയ വില കൊടുക്കുന്പോൾ നിങ്ങളെ അവർ പുഴുവിനെ തീറ്റിക്കുന്നു എന്ന തലക്കെട്ടോടെയാണ് മീര വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മീരയുടെ പോസ്റ്റ് കണ്ടതും ഇത് റെഗുലേറ്ററി കംപ്ലയിന്റ്സ് ഡിവിഷനിലേക്ക് അറിയിച്ചിട്ടുള്ളതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി അവർ സമയം ചോദിച്ചിട്ടുമുണ്ട്. പ്രിയങ്ക ചോപ്രയുടെ സഹോദരിയാണ് മീര. അടുത്തതായി ബോളിവുഡ് ചിത്രം സെക്ഷൻ 375ൽ ആണ് മീര ചോപ്ര വേഷമിടുക. അക്ഷയ് ഖന്ന, റിച്ച ഛദ്ദ എന്നിവരും ഇതിലെ കഥാപാത്രങ്ങളാണ്.
Read Moreതലചുറ്റലും ഛർദ്ദിയും! ഷവർമ കഴിച്ച അഞ്ചുപേർക്കു ഭക്ഷ്യവിഷബാധ; പയ്യന്നൂരിൽ ഷവർമ നിരോധിച്ചു
കണ്ണൂർ: ഷവർമ കഴിച്ച കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കു ഭക്ഷ്യവിഷബാധയേറ്റു. കണ്ണൂർ പയ്യന്നൂരിലാണു സംഭവം. മാടക്കാൽ സ്വദേശി സുകുമാരന്റെ കുടുംബാംഗങ്ങൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ഡ്രീം ഡെസേർട്ട് എന്ന കടയിൽനിന്നു സുകുമാരൻ ഷവർമയും കുബ്ബൂസും പാഴ്സലായി വാങ്ങിയിരുന്നു. വീട്ടിലെത്തി ഷവർമ കഴിച്ച ശേഷം കുടുംബാംഗങ്ങൾക്കു തലചുറ്റലും ഛർദ്ദിയും അനുഭവപ്പെട്ടു. ഇതോടെ അഞ്ചു പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ ഭക്ഷ്യ വിഷബാധയാണെന്നു വ്യക്തമായി. ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സുകുമാരൻ ഹെൽത്ത് ഇൻസ്പെക്ടർക്കു പരാതി നൽകിയത്. പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കടയിൽ പരിശോധന നടത്തി. ഹോട്ടൽ പൂട്ടിച്ചു. പതിനായിരം രൂപ പിഴയും ചുമത്തി. ഭക്ഷണശാലയുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. സംഭവത്തിനു ശേഷം ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽനിന്നു പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. പയ്യന്നൂർ…
Read Moreതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ ഗൂഢാലോചനയില്ല: രാഷ്ട്രീയക്കാർക്ക് എന്തും പറയാം;മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ടെന്നിരിക്കെ പാലായില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷന്റെ നടപടി ദുരുദ്ദേശപരമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ ദുരുദ്ദേശമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും മീണ വ്യക്തമാക്കി. കേരളത്തില്‍ ഒഴിവുള്ള ബാക്കി അഞ്ചു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നും മീണ വിശദമാക്കി. പെരുമാറ്റച്ചട്ടലംഘനം തെരഞ്ഞെടുപ്പ് കാലത്ത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreകോണ്‍ഗ്രസില്‍ നിന്നുകൊണ്ട് മോദിയെ സ്തുതിക്കാമെന്ന് ആരും കരുതേണ്ട ! അത്തരക്കാര്‍ക്ക് ബിജെപിയിലേക്ക് പോകാം; തരൂരിനെതിരേ തുറന്നടിച്ച് മുരളീധരന്…
മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്ന് കെ.മുരളീധരന് എംപി. ഇത്തരം നിലപാടുകള്‍ കാണുമ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തുപറ്റി എന്ന് അദ്ഭുതപ്പെടുകയാണ്. കര്‍ശന നടപടി ആവശ്യപ്പെടും. ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയെക്കുറിച്ച് കെപിസിസി പ്രസിഡന്റിന് ഒരുപക്ഷേ പഠിച്ചിട്ടേ പറയാന്‍ കഴിയൂ എന്നുണ്ടാവാം. പാര്‍ലമെന്റിലിരുന്ന് നേരിട്ടു കേട്ട തനിക്ക് അതിന്റെ ആവശ്യമില്ല. മോദി വിരുദ്ധ പ്രചാരണം നടത്തിയാണ് തിരുവനന്തപുരത്ത് ഉള്‍പ്പെടെ ജയിച്ചത്. യുപിഎ ഭരിച്ച പത്തുവര്‍ഷവും ബിജെപിക്കാര്‍ മന്‍മോഹന്‍സിംഗിനെപ്പോലും വ്യക്തിപരമായി ആക്രമിക്കുകയായിരുന്നെന്ന് ഓര്‍ക്കണം. ഒഴിവുള്ള എല്ലാ നിയമസഭാ സീറ്റിലും സെപ്റ്റംബര്‍ 23നുതന്നെ ഉപതിരഞ്ഞെടുപ്പ് നടത്തണം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വൈകുന്നതിനു കാരണം ബിജെപിയാണെന്നും മുരളീധരന് ആരോപിച്ചു. മോദിയെ മഹത്വവല്‍ക്കരിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് തിരുവനന്തപുരത്ത് പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാതൃകയെ അന്ധമായി എതിര്‍ക്കുന്നതു ഗുണം ചെയ്യില്ലെന്ന…
Read Moreകുട്ടിക്കാനം വളഞ്ഞാങ്ങാനത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് 3 മരണം; അപകടത്തിൽപ്പെട്ടത് തമിഴ്നാട്ടിൽ നിന്നും തേങ്ങ കയറ്റി വന്ന ലോറി; മരിച്ചവർ തമിഴ്നാട് സ്വദേശികൾ
കുട്ടിക്കാനം: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയ പാതയിൽ വളഞ്ഞാങ്ങാനത്ത് തമിഴ്നാട്ടിൽനിന്ന് തേങ്ങ കയറ്റിവന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു മൂന്നുപേർ മരിച്ചു. ഇന്നു പുലർച്ചെ 2.30നാണ് അപകടം. വളഞ്ഞാങ്ങാനത്തെ മുകളിലത്തെ റോഡിൽനിന്ന് അപകടത്തിൽപ്പെട്ട ലോറി മറിഞ്ഞ് താഴത്തെ റോഡിലെത്തി. ഇവിടെവച്ച് ലോറിയുടെ കാബിൻ പിളർന്നു. തേങ്ങ കയറ്റിയിരുന്ന ലോറിയുടെ പിൻഭാഗം സമീപത്തെ കൊക്കയിലേക്കു മറിഞ്ഞു. റോഡിലും കൊക്കയിലുമായി തേങ്ങ കൂടിക്കിടന്നു. പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് അപകടവിവരം അറിയുന്നത്. ഇവർ അറിയിച്ചതനുസരിച്ച് ഹൈവേ പോലീസ് സംഭവസ്ഥലത്തെത്തി. കോടമഞ്ഞും രാത്രിയും ആയതിനാൽ തെരച്ചിൽ ദുഃസഹമായിരുന്നു. ഇതിനെത്തുടർന്നു പീരുമേട്ടിൽനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. സംഭവസ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചിരുന്നു. തേനി സ്വദേശി ഭൂമി രാജും കൂടെയുണ്ടായിരുന്ന രണ്ടു പേരുമാണ് മരിച്ചത്. രണ്ടു പേരെ തിരിച്ചിഞ്ഞില്ല. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. തമിഴ്നാട് സ്വദേശികളാണെന്നു കരുതുന്നു. തേങ്ങ കയറ്റി തമിഴ്നാട്ടിൽനിന്ന് കോട്ടയത്തേക്കു പോകുക യായിരുന്നു ലോറി.…
Read Moreസ്ഥാനാർഥിയെ ജോസ് കെ. മാണി തീരുമാനിക്കും; ജോസഫിനെ തള്ളി റോഷി അഗസ്റ്റിൻ
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കേരള കോൺഗ്രസ്-എം സ്ഥാനാർഥിയെ ജോസ് കെ. മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. സ്ഥാനാർഥിയെ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കുമെന്ന പി.ജെ ജോസഫിന്റെ വാദത്തെ തള്ളിയാണ് റോഷിയുടെ പ്രതികരണം. സ്ഥാനാർഥിയെ നിർണയിക്കാൻ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ. മാണിയെയാണ്. കെ.എം. മാണിയുടെ സീറ്റിനെ ചൊല്ലി തർക്കങ്ങൾക്ക് പ്രസക്തിയില്ല. സീറ്റ് ആർക്കാണെന്ന് എല്ലാവർക്കും അറിയാമെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സ്ഥാനാർഥിയെ പാർട്ടിക്കകത്ത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. മാണി കുടുംബത്തിൽനിന്ന് തന്നെയാണോ സ്ഥാനാർഥി എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റിൽ യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത് കേരള കോൺഗ്രസ്-എമ്മായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. പാലാ സീറ്റില്‍ 54 വര്‍ഷമായി കേരളാ കോണ്‍ഗ്രസ്-എം ആണ് മത്സരിക്കുന്നത്. ഈ കീഴ്വഴക്കം മാറ്റേണ്ട…
Read Moreമോദിയിൽ തെന്നി ശശിയും രമേശും; ആരും പഠിപ്പിക്കേണ്ട, താൻ എന്താണു പറഞ്ഞതെന്ന് അറിയാതെ വിമർശിക്കരുത്; ചെന്നിത്തലയ്ക്ക് ശശിതരൂരിന്റെ മറുപടി
തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയിൽ തന്നെ വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു മറുപടിയുമായി ശശി തരൂർ എംപി. കോണ്‍ഗ്രസിൽ മറ്റാരേക്കാളും മോദിയെ എതിർത്തിട്ടുള്ളതു താനാണെണെന്നും തന്നെ പഠിപ്പിക്കാൻ ആരും വരേണ്ടെന്നും തരൂർ തിരിച്ചടിച്ചു. മോദിയുടെ നല്ല കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോണ്‍ഗ്രസിന്റെ വിശ്വാസ്യത കുറയും. പാർട്ടിയെ അതു ദോഷകരമായി ബാധിക്കും. ജയറാം രമേശും അഭിഷേക് സിംഗ്വിയും പറഞ്ഞതു തെറ്റല്ല. നല്ലതു ചെയ്താൽ അതു പറയണം. ആവശ്യം വരുന്പോൾ മോദിയെ കഠിനമായി വിമർശിക്കണം. മോദിയെ ശക്തമായി വിമർശിച്ചു പുസ്തകം എഴുതിയ ആളാണു താൻ. ബിജെപിയെ എതിർത്തതിനു രണ്ടു കേസുകളാണു തനിക്കെതിരെയുള്ളത്. വിമർശനങ്ങൾ ശക്തമായി തുടരുമെന്നും തരൂർ പറഞ്ഞു. താൻ എന്താണു പറഞ്ഞതെന്ന് അറിയാതെ വിമർശിക്കരുത്. കേസിനെ പേടിച്ചായിരുന്നെങ്കിൽ തനിക്കു നേരത്തെ ഈ നിലപാട് എടുക്കാമായിരുന്നെന്നും തരൂർ പറഞ്ഞു. മോദി അനുകൂല പരാമർശവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ്…
Read Moreയുവതിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ; ഗുരുതരമായ പെള്ളലേറ്റ് ഭർത്താവ്; അഞ്ചുവയസുള്ള മകൻ സുരക്ഷിതൻ;തെട്ടിക്കുന്ന സംഭവത്തിൽ വിറങ്ങലിച്ച് അമരവിള
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ യുവതിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അമരവിള സ്വദേശിയായ ദേവകിയാണ് മരിച്ചത്. ദേവകിയുടെ ഭര്‍ത്താവ് ശ്രീജിത്ത് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. ഇവരുടെ അഞ്ചുവയസുകാരനായ മകനെ വീടിനു സമീപത്തു പാര്‍ക്കുചെയ്തിരുന്ന കാറില്‍ സുരക്ഷിതനായി കണ്ടെത്തി. കുഞ്ഞിനെ കാറിലിരുത്തിയശേഷം ദന്പതികൾ ജീവനൊടുക്കാൻ ശ്രമിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreകാണാതായ കുട്ടിയെ തെരഞ്ഞ മാനസികനില തെറ്റിയ സ്ത്രീയെ ജനക്കൂട്ടം തല്ലിക്കൊന്നു
പാറ്റ്ന: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗമെന്നു സംശയിച്ച് ബിഹാറിൽ ജനക്കൂട്ടം സ്ത്രീയെ തല്ലിക്കൊന്നു. വൈശാലിയിലെ സെഹ്ദായ് ബുസുർഗ് ബ്ലോക്കിലാണു സംഭവം. മാനസിക നിലയിൽ പ്രശ്നമുള്ള സ്ത്രീയെയാണ് നാട്ടുകാർ അടിച്ചുകൊലപ്പെടുത്തിയതെന്നു പോലീസ് അറിയിച്ചു. വടികൾ ഉപയോഗിച്ചാണ് നാട്ടുകാർ സ്ത്രീയെ അടിച്ചത്. സ്ത്രീ മരിക്കുന്നതു വരെ മർദനം തുടർന്നു. മർദനം നടക്കുന്പോൾ നിരവധി പേർ കാഴ്ചക്കാരായി സമീപത്തുണ്ടായിരുന്നു. മരിച്ച സ്ത്രീയുടെ കുട്ടി മരിക്കുകയോ കാണാതാകുകയോ ചെയ്ത ശേഷമാണ് ഇവർക്കു മാനസിക നില നഷ്ടപ്പെട്ടതെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി കുട്ടിയെ തെരഞ്ഞ് പ്രദേശത്തെ ഒരു വീട്ടിൽ കയറിയപ്പോഴാണ് നാട്ടുകാർ പിടികൂടുന്നതും തല്ലിക്കൊല്ലുന്നതും. തന്റെ കുട്ടിയെ കാണാനില്ലെന്ന് ഇവർ നാട്ടുകാരോടു പറഞ്ഞെങ്കിലും അവർ ഗൗനിച്ചില്ല. ഇതിനുശേഷമായിരുന്നു മർദനം. മരിച്ച സ്ത്രീയുടെ ജഡം ഇവർ സംഭവസ്ഥലത്തുനിന്നു മാറ്റിയിട്ടു. പിന്നീട് പോലീസ് എത്തിയാണു മൃതദേഹം കണ്ടെത്തുന്നത്. കുറച്ചു ദിവസങ്ങളായി ഇവർ പരിസരത്തുണ്ടായിരുന്നെന്ന് നാട്ടുകാർ…
Read More