തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ 24 സെന്റീമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കുമാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലും പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ചയുമാണ് ഓറഞ്ച് അലർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച മുതലും വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത…
Read MoreCategory: Loud Speaker
സ്വാതന്ത്ര്യത്തിനു ശേഷം ഇരുട്ടിലേക്ക്..! മതിയായ മഴ ലഭിച്ചില്ലെങ്കിൽ ഓഗസ്റ്റ് 16 കഴിഞ്ഞ് കരണ്ടുകട്ടെന്ന് കെഎസ്ഇബി
തിരുവനന്തപുരം: മതിയായ മഴ ലഭിച്ചില്ലെങ്കിൽ ഈ മാസം 16 ന് ശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വണ്ടിവരുമെന്ന് കെഎസ്ഇബി. കാലവര്ഷം കാര്യമായി കനിഞ്ഞില്ലെങ്കില് വൈദ്യുതി നിയന്ത്രണം വണ്ടിവരുമെന്ന് കെഎസ്ഇബി ചെയര്മാന് എൻ.എസ് പിള്ള അറിയിച്ചു. നിലവില് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. 86 ദിവസം കൂടി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. വരുന്ന 16 ന് സ്ഥിതിവിലയിരുത്താൻ വീണ്ടും ഉന്നതല തയോഗം ചേരും. ഇതിനു ശേഷം ആവശ്യമായി വന്നാൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. നിലവിലെ സ്ഥിതിയിൽ മഴ ശക്തമായില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം ആവിശ്യമായിവരുമെന്നും എൻ.എസ് പിള്ള പറഞ്ഞു.
Read Moreനിറംകണ്ട് കൊതിക്കേണ്ട! പലഹാരങ്ങളിൽ അമിതമായി മായം; കാൻസർ, വൃക്കരോഗം തുടങ്ങിയ മാരകമായ രോഗങ്ങൾക്കു കാരണമാകും
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അനധികൃതപെട്ടിക്കടകളിൽനിന്നും വിൽപന നടത്തിയിരുന്ന മുളക് ബജിയുൾപ്പെടെയുള്ള പലഹാരങ്ങളിൽ അമിതമായി മായം ചേർത്തിരുന്നതായി കണ്ടെത്തി. ഇന്നലെ രാവിലെ പൊതുമരാമത്ത്എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പരിസരത്തെ റോഡ് പുറംന്പോക്കിലെ അനധികൃത തട്ടുകടകളും പെട്ടിക്കടകളും ഡിവൈഎസ്പിശ്രീകുമാറിന്റെയും സിഐ അനൂപ് ജോസിന്റെയും സാന്നിധ്യത്തിൽ പൊളിച്ചു നീക്കിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി കുരിശ് കവലയിൽ പ്രവർത്തിച്ചിരിന്ന ഒരു പെട്ടിക്കടയിൽനിന്നാണ് ഭക്ഷണത്തിൽ മാരകമായ വിഷാംശം ഉണ്ടാകുന്ന ബുഷ് എന്ന പൗഡർ കണ്ടെത്തിയത്. പെട്ടിക്കട ജെസിബി ഉപയോഗിച്ച് നശിപ്പിച്ചപ്പോഴാണു കടയുടെ ഉള്ളിൽനിന്ന് നിരവധി പലഹാരത്തിൽ കളറിനും രുചിക്കും ചേർക്കുന്ന വിഷാംശമുള്ള ഈ പൗഡർ കണ്ടെത്തിയത്. മെഡിക്കൽ കോളജ് പരിസരത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്ന കടയാണിത്. മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർഥി ബ വിദ്യാർഥിനികളിൽ പലരും ഇവിടെനിന്നും പലഹാരങ്ങൾ വാങ്ങി കഴിക്കാറുണ്ട്. ജൂണിയർ ഡോക്ടർമാരും ബജിയടക്കമുള്ള ചെറുതരം പലഹാരങ്ങൾ വാങ്ങിക്കഴിച്ചിരിന്നത്…
Read Moreഎത്രയും വേഗം ജയിൽ മോചിതനാകട്ടെ! കുൽദീപ് സിംഗ് സെൻഗറിനു മോശം സമയം; പിന്തുണയുമായി ബിജെപി എംഎൽഎ
ലക്നൗ: ബിജെപി പാർട്ടിയിൽനിന്നു പുറത്താക്കിയ എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനു പിന്തുണയുമായി ബിജെപി എംഎൽഎ. സെൻഗർ ഇപ്പോൾ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നു പോകുകയാണെന്നായിരുന്നു ഹർദോയിയിൽനിന്നുള്ള എംഎൽഎ ആശിഷ് സിംഗ് അശുവിന്റെ പരാമർശം. സെൻഗാർ എത്രയും വേഗം ജയിൽ മോചിതനാകട്ടെ എന്നും അശു ആശംസിച്ചു. നമ്മുടെ സഹോദരൻ കുൽദീപ് സിംഗ് ഇന്ന് നമുക്കൊപ്പമില്ല. അദ്ദേഹം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണു കടന്നുപോകുന്നത്. അദ്ദേഹത്തിന് നല്ലത് ആശംസിക്കുന്നു. അദ്ദേഹം പോരാടും, ഈ ബുദ്ധിമുട്ടേറിയ സമയത്തെ അതിജീവിക്കും. നമ്മൾ എവിടെയാണെങ്കിലും നമ്മുടെ ആശംസകൾ അദ്ദേഹത്തിനൊപ്പമുണ്ടായിരിക്കും- ഉന്നാവോയ്ക്കു സമീപം പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ അശു പറഞ്ഞു. ഉന്നാവോ മാനഭംഗ കേസിലെ മുഖ്യപ്രതി കുൽദീപ് സിംഗ് സെൻഗറിനെ ബിജെപിയിൽനിന്നു പുറത്താക്കിയിരുന്നു. സംഭവത്തിൽ കുറ്റാരോപിതനായി പതിനഞ്ച് മാസത്തിനുശേഷമാണു ബിജെപി ഇത്തരത്തിൽ നടപടിയെടുക്കുന്നത്. കഴിഞ്ഞ ദിവസം കുൽദീപിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. എംഎൽഎയെ സംരക്ഷിക്കുന്നതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്…
Read More“ഇന്ത്യ കുടിയേറ്റക്കാർക്കുള്ള സത്രമല്ല’; എൻആർസിയിൽ കളംമാറ്റത്തിനു ബിജെപി
ഗോഹട്ടി: ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) രാജ്യം മുഴുവൻ ബാധകമാക്കണമെന്ന ആവശ്യവുമായി ബിജെപി. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ആസാമിൽ ദേശീയ പൗരത്വ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനു പിന്നാലെയാണു മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ആവശ്യം. ഇന്ത്യ അനധികൃത കുടിയേറ്റക്കാരുടെ അഭയകേന്ദ്രമല്ല. ദേശീയ പൗരത്വ രജിസ്റ്റർ ആസാമിൽ മാത്രമല്ല, രാജ്യം മുഴുവൻ ബാധകമാക്കണം. ഇത് ബിജെപി മാറ്റിയെടുക്കും- ചൗഹാൻ പറഞ്ഞു. ആസാമിന്റെ കാര്യത്തിൽ പിഴവില്ലാത്ത ദേശീയ പൗരത്വ രജിസ്റ്ററാണോ എന്ന കാര്യത്തിൽ സുപ്രീംകോടതിയെ എല്ലാവരും വീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നുദിന സന്ദർശനത്തിനായി ആസാമിൽ എത്തിയപ്പോഴാണ് ചൗഹാൻ ദേശീയ പൗരത്വ രജിസ്റ്റർ രാജ്യം മുഴുവൻ ബാധകമാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദേശീയ പൗരത്വ രജിസ്റ്റർ പുറത്തുവിടാനുള്ള ആസാം സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു.
Read Moreഭാര്യയെ പണയം വച്ച് ഭർത്താവിന്റെ ചൂതാട്ടം; തോറ്റപ്പോൾ സുഹൃത്തുകൾ യുവതിയെ മാനഭംഗപ്പെടുത്തി
ജോന്പുര്: ഉത്തർപ്രദേശിലെ ജോൻപുരിൽ ഭാര്യയെ പണയം വച്ച് ഭർത്താവിന്റെ ചൂതാട്ടം. ചൂതാട്ടത്തിന് അടിമയായ ഭര്ത്താവ് തന്റെ കൈവശമുണ്ടായിരുന്ന പണം തീർന്നതോടെയാണ് ഭാര്യയയെ പന്തയവസ്തുവാക്കിയത്. താന് പന്തയത്തില് തോല്ക്കുകയാണെങ്കില് ഭാര്യയെ ബലാത്സംഗം ചെയ്യാന് അനുവദിക്കുന്നതായിരുന്നു വ്യവസ്ഥ. ഭര്ത്താവ് ചൂതാട്ടത്തിൽ തോറ്റതോടെ സുഹൃത്തും ബന്ധുവും ചേര്ന്ന് ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കോടതി ഇടപെട്ടതിനെ തുടർന്നു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിയുമായി യുവതി ആദ്യം പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ പോലീസ് തയാറായില്ല. ഇതേതുടർന്നു ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. ഭര്ത്താവിന്റെ സുഹൃത്ത് അരുണ്, ബന്ധുവായ അനില് എന്നിവരാണ് തന്നെ മനഭംഗപ്പെടുത്തിയതെന്നാണ് യുവതിയുടെ പരാതി.
Read Moreഎംആർപി കൂടില്ല! പ്രളയസെസ് വ്യാപാരികൾക്ക് ഇരുട്ടടിയായി; വ്യാപാരികളുടെ ആദായത്തിൽനിന്ന് സെസ് തുക അടയ്ക്കേണ്ടിവരും
ഫ്രാങ്കോ ലൂയിസ് തൃശൂർ: പ്രളയസെസ് വ്യാപാരികൾക്ക് ഇരുട്ടടിയായി. എംആർപി രേഖപ്പെടുത്താത്ത സേവനങ്ങൾക്കും സാധനങ്ങൾക്കും ഒരു ശതമാനം വില വർധിച്ചപ്പോൾ എംആർപി ഉൽപന്നങ്ങൾക്കു വിലവർധനയില്ല. വിലവർധിക്കാത്തത് ഉപഭോക്താക്കൾക്ക് അനുഗ്രഹമായെങ്കിലും സെസ് വ്യാപാരികൾക്ക് ഭീമമായ ബാധ്യതയാകും. ഒരു ശതമാനം സെസ് ഏർപ്പെടുത്തിയതനുസരിച്ച് പല ഉൽപന്നങ്ങൾക്കും വില വർധിപ്പിക്കാനാവില്ല. എംആർപി രേഖപ്പെടുത്തിയ ഉൽപന്നങ്ങൾ വില കൂട്ടി വിൽക്കാനാവില്ല. ഡിമാൻഡുള്ള, നല്ല ബ്രാൻഡിംഗുള്ള ഉൽപന്നങ്ങൾക്ക് അഞ്ചു മുതൽ എട്ടുവരെ ശതമാനം ആദായമാണ് വ്യാപാരികൾക്കു നൽകുന്നത്. വ്യാപാരികളുടെ ആദായത്തിൽനിന്ന് സെസ് തുക അടയ്ക്കേണ്ടിവരും. എന്നാൽ എംആർപി രേഖപ്പെടുത്താത്ത ഉൽപന്നങ്ങൾക്ക് ഒരു ശതമാനം സെസ് ചുമത്തിക്കൊണ്ടുതന്നെയാകും വിൽപന നടത്തുക. പ്രളയംമൂലം മാന്ദ്യത്തിലായ കേരളത്തിലെ വാണിജ്യ മേഖലയെ കൂടുതൽ തളർത്താനേ ഇത് ഉപകരിക്കൂ. സ്വർണാഭരണങ്ങൾക്ക് കാൽ ശതമാനമാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ വിലയനുസരിച്ച് പവന് 70 രൂപ സെസായി നൽകേണ്ടിവരും. കൂടുതൽ സ്വർണാഭരണങ്ങൾ വാങ്ങാൻ വിവാഹ പാർട്ടികൾ…
Read Moreകാട്ടുനീതിക്കുള്ള മറുപടി! ഉന്നാവോ കേസിൽ പ്രിയങ്ക ഗാന്ധി; പെണ്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ
ലഖ്നൗ: ഉന്നാവോ മാനഭംഗ കേസിൽ സുപ്രീംകോടതിയുടെ ഇടപെടൽ ഉത്തർപ്രദേശിലെ കാട്ടുനീതിക്കുള്ള മറുപടിയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ക്രമസമാധനാ പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നു പറഞ്ഞ പ്രിയങ്ക കുൽദീപ് സിംഗിനെ സംരക്ഷിച്ച ബിജെപി നടപടിയെ വിമർശിക്കുകയും ചെയ്തു. അതേസമയം അപകടവുമായി ബന്ധപ്പെട്ട് മുൻ ജിജെപി എംഎൽഎ കുൽദീപ് സിംഗിനെ ഇന്ന് സിബിഐ ചോദ്യം ചെയ്തേക്കും. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉന്നാവോ പെണ്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് പെണ്കുട്ടി ചികിൽസയിൽ കഴിയുന്ന കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടർമാർ. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെണ്കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനിലയിൽ മാറ്റമുണ്ടെന്ന് ട്രോമാ കെയർ മേധാവി ഡോ.വി സന്ദീപ് തിവാരി ദേശീയമാധ്യമങ്ങളോട് പറഞ്ഞു. പെണ്കുട്ടിയുടെ തലയ്ക്ക് സിടി സ്കാനിൽ കാര്യമായ ക്ഷതം കണ്ടെത്താനായില്ല. എങ്കിലും വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. വിദഗ്ധഡോക്ടർമാരുടെ പ്രത്യേകസംഘമാണ് പെണ്കുട്ടിയുടെ ചികിൽസ ഏകോപിപ്പിക്കുന്നത്. പെണ്കുട്ടിയെ ഉത്തർപ്രദേശിന്…
Read Moreഇങ്ങനെയൊക്കെ പറയാമോ? മുസ്ലിം സ്ത്രീകൾക്കെതിരേ മോശം പരാമർശം: ഒഡീഷയിലെ ബിജെപി എംഎൽഎ വിവാദത്തിൽ
ഭൂവനേശ്വർ: മുസ്ലിം വനിതകൾക്കെതിരേ അപകീര്ത്തികരമായ പരാമർശം നടത്തിയ ഒഡീഷയിലെ ബിജെപി എംഎല്എ വിവാദത്തിൽ. മുംബൈയിലെയും കോൽക്കത്തയിലെയും ചുവന്ന തെരുവുകളിൽ മുസ്ലിം സ്ത്രീകളാണു മുന്നിട്ടുനിൽക്കുന്നതെന്നായിരുന്നു എംഎല്എയുടെ വിവാദ പരാമർശം. മുത്തലാക്ക് ബില്ലിനെക്കുറിച്ച് നിയമസഭയുടെ ശൂന്യവേളയിൽ നടന്ന ചർച്ചയ്ക്കിടെ പത്ര മാസികകളിലെ സർവേ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് എംഎൽഎ ആരോപണം ഉന്നയിച്ചത്. പരാമർശം ഉടൻ പിൻവലിക്കണമെന്നു കോൺഗ്രസിലെയും ഭരണകക്ഷിയായ ബിജു ജനതാദളിലെയും അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ തന്റെ ഭാഗം വീണ്ടും ന്യായീകരിക്കുകയായിരുന്നു എംഎൽഎ. സഭയിൽ സർവേ റിപ്പോർട്ട് ഉദ്ധരിച്ച് സംസാരിക്കുന്നതിൽ എന്താണു തെറ്റെന്നു ചോദിച്ച എംഎൽഎ, താനൊരു സമുദായത്തിനെതിരേയും സംസാരിച്ചിട്ടില്ലെന്നും വാദിച്ചു.
Read Moreകുട്ടികളെ പീഡിപ്പിക്കുന്നവര്ക്ക് വധശിക്ഷ; പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: പോക്സോ നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നവർക്ക് വധശിക്ഷ നൽകുന്നതാണ് ബിൽ.ബിൽ നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച ബിൽ സഭ ഐകകണ്ഠേന പാസാക്കുകയായിരുന്നു. പ്രായപൂര്ത്തിയാകാത്തവര്ക്ക് നേരെയുള്ള അതിക്രമങ്ങള്ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ബില്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള് പ്രചരിപ്പിക്കുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങളില് ശിക്ഷ കര്ശനമാക്കുന്നതാണ് പോക്സോ ഭേദഗതി ബില്. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും നേരെയുള്ള അതിക്രമങ്ങള് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി സ്മൃതി ഇറാനി അവകാശപ്പെട്ടു.
Read More